ഒക്ടോബര്‍ 27 ശനി

റബര്‍ ബോര്‍ഡ്പുനഃസംഘടിപ്പിച്ചു
കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. പ്രഫ. പി.ജെ. കുര്യനാണ് രാജ്യസഭയില്‍നിന്നുള്ള ബോര്‍ഡ് അംഗം; റഷീദ് ജെ.എം. ആറോണ്‍, ഡി.സി. ശ്രീകണ്ഠപ്പ എന്നിവര്‍ ലോക്സഭയില്‍നിന്നും.

കേരള സര്‍ക്കാരിന്റെ പ്രതിനിധികളായി അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്നിവരെയും തമിഴ്നാടിന്റെ പ്രതിനിധിയായി പരിസ്ഥിതി – വനംവകുപ്പു സെക്രട്ടറിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കെ. സദാനന്ദന്‍ (പത്തനാപുരം), സിബി ജെ. മോനിപ്പള്ളി (കൊച്ചി), തോമസ് തോമസ് തുരുത്തിപ്പള്ളി (കല്ലൂപ്പാറ) എന്നിവരാണു കേരളത്തില്‍നിന്നുള്ള ചെറുകിട കര്‍ഷകരുടെ പ്രതിനിധികള്‍.വന്‍കിട തോട്ടമുടമകളെ പ്രതിനിധാനം ചെയ്തു കെ. ജേക്കബ് തോമസ് (എംഡി വാണിയമ്പാറ റബര്‍ കമ്പനി), എ.വി. ജോര്‍ജ് (ഡയറക്ടര്‍ കൈലാഷ് റബര്‍ കമ്പനി), എസ്. രാമകൃഷ്ണശര്‍മ (ചെയര്‍മാന്‍ ടിആര്‍ ആന്‍ഡ് ടി കമ്പനി), എ. ജേക്കബ് (എംഡി, വേളിമല റബര്‍ കമ്പനി) എന്നിവര്‍ അംഗങ്ങളാണ്.പാരഗണ്‍ റബര്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് പാര്‍ട്ണര്‍ കെ.ടി. തോമസാണു റബര്‍ വ്യവസായികളുടെ പ്രതിനിധി.

ഐഎന്‍ടിയുസി നാഷനല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പാലോട് രവി, ഐഎന്‍ടിയുസി കേരള സംസ്ഥാന സെക്രട്ടറി എ. ഷംസുദ്ദീന്‍, കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എച്ച്. രാജീവന്‍, സിഐടിയു തമിഴ്നാട് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ജെ. ഹേമചന്ദ്രന്‍ എന്നിവരാണു തൊഴിലാളി സംഘടനാ പ്രതിനിധികള്‍.അജയ് തറയില്‍, ടി.എച്ച്. മുസ്തഫ, ജോസഫ് വാഴയ്ക്കന്‍, ഇ.എം. ആഗസ്തി എന്നിവരും ബോര്‍ഡില്‍ അംഗങ്ങളാണ്.

റബര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, എക്സ് ഒഫിഷ്യോ അംഗമായിരിക്കും. 2007 ഒക്ടോബര്‍ 19 മുതല്‍ മൂന്നു വര്‍ഷമാണു കാലാവധി.

കടപ്പാട്- മനോരമ

നബാര്‍ഡ് 218 കോടി രൂപയുടെ കാര്‍ഷിക പിഴപ്പലിശ എഴുതിത്തള്ളി
ന്യൂഡല്‍ഹി: കഴിഞ്ഞ സെപ്തംബര്‍വരെയുള്ള കാലയളവില്‍ കേരളത്തിലെ കാര്‍ഷികവായ്പയുടെ പിഴപ്പലിശ ഇനത്തില്‍ 218.47 കോടി രൂപ വിവിധ ധനസ്ഥാപനങ്ങള്‍ എഴുതിത്തള്ളിയതായി നബാര്‍ഡ് ചെയര്‍മാന്‍ ഡോ. കെ ജി കര്‍മാകര്‍ പറഞ്ഞു. ഈയിനത്തില്‍ മൊത്തം 360 കോടി രൂപയുടെ പിഴപ്പലിശയാണ് ഈടാക്കാനുള്ളത്. ഇതിന്റെ 60 ശതമാനം എഴുതിത്തള്ളി. കേരളത്തില്‍ ഇനി 360 കോടി രൂപ വിവിധ ധനസ്ഥാപനങ്ങള്‍ക്ക് പിഴപ്പലിശ ഇനത്തില്‍ എഴുതിത്തള്ളാന്‍ ബാക്കിയുണ്ട്.

കാര്‍ഷികപ്രതിസന്ധി നേരിടുന്ന ആന്ധ്രപ്രദേശില്‍ 137 ശതമാനവും(1963.73കോടി) കര്‍ണാടകത്തില്‍ 346 ശതമാനവും(725.88കോടി) മഹാരാഷ്ട്രയില്‍ 116 ശതമാനവുമാണ് (824.98കോടി രൂപ) എഴുതിത്തള്ളിയത്. 2004 വായ്പകള്‍ പുനഃക്രമീകരിച്ചതാണ് കേരളത്തില്‍ എഴുതിത്തള്ളിയ പിഴപ്പലിശയുടെ തോത് കുറയാന്‍ കാരണമെന്ന് കര്‍മാകര്‍ പറഞ്ഞു. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയിലുള്ള നബാര്‍ഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കാര്‍ഷിക പുനരുദ്ധാരണപദ്ധതികളുടെ ഭാഗമായി കേരളത്തില്‍ 15 നീര്‍ത്തടപദ്ധതികള്‍ നടപ്പാക്കാന്‍ നബാര്‍ഡ് മുന്‍കൈയെടുത്തിട്ടുണ്ടെന്നും കര്‍മാകര്‍ അറിയിച്ചു.
കടപ്പാട്- ദേശാഭിമാനി

നിയമപ്രകാരം വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ശിക്ഷാനടപടി: കമ്മീഷണര്‍
മലപ്പുറം: വിവരാവകാശ നിയമ പകാരം ലഭിക്കുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ വിവരം നല്‍കിയില്ലെങ്കില്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്‍. തെറ്റായ വിവരം നല്‍കുന്നതു കൂടുതല്‍ കുറ്റകരമാണ്.

വിവരാവകാശനിയമം പ്രകാരം മറുപടി നല്‍കാത്തതിന് ഇതുവ രെ 46 പേരെ ശിക്ഷിച്ചിട്ടുണ്ട്. 42 കേസുകളിലാണ് നടപടി. 4,87,750 രൂപയാണ് ഇവര്‍ക്കാകെ പിഴചുമത്തിയത്. ഇതില്‍ 2,28,500 രൂപ പിഴയായി അടച്ചുകഴിഞ്ഞു. സെക്ഷന്‍ 20 പ്രകാരമാണ് കുറ്റം ചുമത്തിയത്.

പിഴ അതാതു ഉദ്യോഗസ്ഥന്‍മാര്‍ തന്നെയാണ് നല്‍കിയതെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ പാലാട്ട് മോഹന്‍ദാസ് പറഞ്ഞു. ഇന്നലെ മലപ്പുറം കളക്ടറേറ്റില്‍ നടന്ന സിറ്റിംഗില്‍ ആറു കേസുകള്‍ പരിഗണിച്ചു. പഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ളവയായിരുന്നു ഇവ.

ലോക്കല്‍ ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള അപേക്ഷയില്‍ പാലക്കാട് വല്ലപ്പുഴ പഞ്ചായത്ത് വിവരങ്ങള്‍ നല്‍കിയില്ലെന്നു കമ്മീഷനു ബോധ്യപ്പെട്ടു. വിവരങ്ങള്‍ ലഭിക്കാന്‍ പത്തുരൂപ മാത്രമേ നല്‍കേണ്ടതുള്ളൂ. അപ്പീല്‍ ഫീസ് വാങ്ങുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്തവര്‍ പണം റീഫണ്ട് ചെയ്യണമെ ന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിയുടെ അപേക്ഷയില്‍ കൃത്യമായ രേഖയായിരിക്കണം ഉദ്യോഗസ്ഥന്‍ നല്‍കേണ്ടത്. രേഖയില്ലെങ്കില്‍ ഇല്ലായെന്നും എ ന്തുകൊണ്ടു നല്‍കാന്‍ പറ്റിയില്ലെന്നും വ്യക്തമാക്കണം. വിവരാവകാശത്തെക്കുറിച്ച് സാക്ഷരതാ പ്രേരക്മാര്‍ കൂടുതല്‍ ബോധവത്കരണം നടത്തുമെന്നും പാലാട്ട് മോഹന്‍ദാസ് പറഞ്ഞു.

മൂന്നുമാസത്തിനുള്ളില്‍ ഇതി ന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാവും. വിവരാവകാശ നിയമപ്രകാരം അറിയാനുള്ള വസ്തുതകള്‍ ഒരുമാസത്തിനകം നല്‍കണം. വൈകിയാല്‍ 250 മുതല്‍ 25000 വരെ പിഴ ചുമത്താനാവും.

സിറ്റിംഗില്‍ കമ്മീഷനംഗങ്ങളായ വി.വി. ഗിരി, പി. ഫസലുദ്ദീന്‍, പി.എന്‍. വിജയകുമാര്‍ പങ്കെടുത്തു.
കടപ്പാട്-ദീപിക

നാടനരി കൊടുത്തു; റേഷന്‍ വ്യാപാരം കൊഴുത്തു
തിരുവനന്തപുരം: നെല്ല് സംഭരിച്ച് അരിയാക്കി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ റേഷന്‍ അരിക്ക് ആവശ്യക്കാര്‍ ഏറി.
ഉറങ്ങിക്കിടന്ന റേഷന്‍ കടകള്‍ ഉണര്‍ന്നു. എ.പി.എല്‍കാര്‍ക്ക് 21000 ടണ്ണും ബി.പി.എല്‍കാര്‍ക്ക് 26000 ടണ്ണും ഏറ്റവും പാവപ്പെട്ടവര്‍ക്ക് മൂന്നു രൂപയ്ക്ക് നല്‍കുന്നതിന് 20,000 ടണ്ണും അരിയാണ് ഒരുമാസം വേണ്ടിവന്നിരുന്നത്.
മോശപ്പെട്ട അരിയേ കിട്ടൂവെന്ന് വന്നപ്പോഴാണ് എ.പി.എല്‍കാരില്‍ വലിയൊരു വിഭാഗം റേഷന്‍ കടകളില്‍ നിന്ന് അകന്നത്. അതോടെ റേഷന്‍ കടകളുടെ നിലനില്പും പരുങ്ങലിലായി. എന്നാല്‍ സപ്ളൈകോ വഴി നെല്ല് സംഭരിച്ച് അരിയാക്കി റേഷന്‍ കടകളിലൂടെ നല്‍കിത്തുടങ്ങിയത് എ.പി. എല്‍കാരെ വീണ്ടും അടുപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇവര്‍ക്ക് നല്‍കാന്‍ ആവശ്യത്തിന് അരിയില്ലാത്ത അവസ്ഥയായി. പതിനായിരം ടണ്‍ അരി കൂടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസം വിതരണം ചെയ്യുന്ന 67,000 ടണ്‍ അരിയില്‍ 11,000 ടണ്ണാണ് നെല്ല് സംഭരണത്തിലൂടെ ശേഖരിക്കുന്നത്. 56,000 ടണ്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വാങ്ങുന്നു.
പൊതുമാര്‍ക്കറ്റില്‍ അരി വില കൂടിയതും റേഷനരിയുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കാനിടയാക്കി. പൊതുമാര്‍ക്കറ്റില്‍ കിലോയ്ക്ക് 12.80 രൂപയുള്ള അരിക്ക് റേഷന്‍ കടയില്‍ 8.90 രൂപയേയുള്ളൂ.
കടപ്പാട്- കേരളകൗമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w