സെപ്റ്റംബര്‍ 27 വ്യാഴം

മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റില്‍ സേവി മനോമാത്യുവിന് പൂര്‍ണ അധികാരം:

വി. ഗോപിനാഥ്
കൊച്ചി: മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ സേവി മനോമാത്യുവിന് പൂര്‍ണ്ണമായ ക്രയ വിക്രയ അധികാരമുണ്ടെന്ന് സ്ഥലത്തിന്റെ കസ്റ്റോഡിയനായിരുന്ന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി. ഗോപിനാഥ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുമ്പാകെ ബോധിപ്പിച്ചു.

പൊന്‍മുടി ഭൂമി ഇടപാട് വിവാദമായതിനെ തുടര്‍ന്ന് ഗോപിനാഥിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ നിലപാടുകള്‍ പാടേ നിഷേധിച്ചിരിക്കുന്നത്.
സേവി മനോമാത്യു ജയശ്രീ ടീ എസ്റ്റേറ്റില്‍ നിന്നു വാങ്ങിയ ഭൂമി തേയിലത്തോട്ടമായിരുന്നു. തേയിലത്തോട്ടങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ പെടുന്നതല്ല. എന്നാല്‍ തെറ്റായ രീതിയില്‍ തേയില തോട്ടവും കൂടി ചേര്‍ത്ത് മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് ആകെ പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഈ പിശക് തിരുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഡി.എഫ്.ഒ ആണ് സതേണ്‍ റെയ്ഞ്ച് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ എസ്റ്റേറ്റിന്റെ ഭാഗം ഉള്‍പ്പെടുത്തിയ ഓര്‍ഡിനന്‍സിന്റെ കാലാവധി 2001 ജൂലായ് 17 ന് കഴിഞ്ഞതിനാല്‍ നേരത്തെ തന്നെ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് സര്‍ക്കാരില്‍ നിക്ഷിപ്തമല്ലാത്ത ഭൂമിയായി മാറി. സേവി മനോമാത്യു 256.71 ഹെക്ടര്‍ ഭൂമി 2005 മാര്‍ച്ച് 30 ന് മൂന്ന് തീറാധാരങ്ങള്‍ പ്രകാരം വാങ്ങി പോക്കുവരവ് നടത്തിയിരുന്നു. ഇത് ക്രയവിക്രയം നടത്താന്‍ സേവി മനോമാത്യുവിന് പൂര്‍ണ്ണ അധികാരമുണ്ടെന്നാണ് ഗോപിനാഥന്റെ വിശദീകരണം.

വസ്തുതകള്‍ ഇതായിരിക്കെ വനം മന്ത്രി കക്ഷിയായ വിവാദത്തില്‍ തന്നെ ബലിയാടാക്കിയെന്നും ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കുറ്റാരോപണമില്ലാതെ തന്നെ സസ്പെന്‍ഡ് ചെയ്തെന്നുമാണ് ഹര്‍ജിക്കാരന്റെ നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്.

സര്‍ക്കാര്‍ നയത്തിന് കോടാലി
വടയാര്‍ സുനില്‍
കൊച്ചി: ജുഡിഷ്യല്‍ അധികാരമുള്ള സി.എ.ടി യില്‍ ഗോപിനാഥ് നല്‍കിയ ഹര്‍ജി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചേക്കുമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ കസ്റ്റോഡിയനായിരുന്ന ഗോപിനാഥ് ട്രൈബ്യൂണലില്‍ ബോധിപ്പിച്ചിരിക്കുന്നത്, മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് ഇ. എഫ്. എല്‍ പരിധിയില്‍ വരുന്നതല്ലെന്നും എസ്റ്റേറ്റ് ഭൂമിയില്‍ സേവി മനോമാത്യുവിന് പൂര്‍ണ്ണ അധികാരമുണ്ടെന്നുമാണ്. ഇതേ വാദങ്ങള്‍ ഉന്നയിച്ച് സേവി മനോമാത്യു, എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഗോപിനാഥ് സി. എ.ടി യില്‍ ഹാജരാക്കിയിട്ടുള്ള രേഖകളും മറ്റും സേവി മനോമാത്യു ഹൈക്കോടതിയില്‍ തന്റെ കേസിനുള്ള തെളിവുകളായി ഹാജരാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇ. എഫ്. എല്‍ പ്രദേശത്തിന്റെ ചുമതലക്കാരനായിരുന്ന വനം വ്കുപ്പിലെ പ്രധാന ഉദ്യോഗസ്ഥന്‍ ട്രൈബ്യൂണലില്‍ ഹാജരാക്കിയ രേഖകള്‍ സ്വാഭാവികമായും ഹൈക്കോടതിക്ക് ഗൌരവപൂര്‍വ്വം പരിഗണിക്കേണ്ടിയും വരും. ഫലത്തില്‍ എസ്റ്റേറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയെ അട്ടിമറിക്കാന്‍ പറ്റുന്ന കോടാലിയായിമാറുകയാണ് ഗോപിനാഥിന്റെ ഹര്‍ജി.

കടപ്പാട്‌: കേരളകൗമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w