13-9-07 ലെ വാര്‍ത്തകള്‍

ജല സര്‍‌വേ: ആപത്സൂചനയ്ക്കെതിരെ ജാഗ്രത

മലയാള മനോരമയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഒാഫ് സയന്‍സും ചേര്‍ന്നു നടത്തിയ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പ്രസംഗിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ജലസ്രോതസ്സുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ആപത്കരമായ നിലയിലേക്ക് ഉയരുന്നുവെന്ന വിദഗ്ധ റിപ്പോര്‍ട്ടിന്‍മേല്‍ വിശദ പഠനംനടത്തി നടപടിയെടുക്കുമെന്ന് ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. കേരളം ഉപയോഗിക്കുന്ന വെള്ളം എത്രമാത്രം ശുദ്ധമാണെന്നറിയാന്‍ മലയാള മനോരമയ്ക്കു വേണ്ടി ബാംഗ്ലൂരിലുളള  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സയന്‍സിലെ പരിസ്ഥിതി ശാസ്ത്ര കേന്ദ്രം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

Read Report >>

സംസ്ഥാന വ്യാപകമായി മുന്നൂറോളം സാംപിളുകള്‍ ശേഖരിച്ചു നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ ഇന്നലെ തിരുവനന്തപുരത്ത് അവതരിപ്പിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സജീവമായ ഇടപെടല്‍ ഈ രംഗത്ത് ഉറപ്പുവരുത്തുമെന്ന് ചടങ്ങില്‍ മന്ത്രി പി.കെ. ശ്രീമതി വ്യക്തമാക്കി. ജല മലിനീകരണത്തിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പാലോളി മുഹമ്മദ് കുട്ടി സന്ദേശത്തില്‍ പറഞ്ഞു. ജല മലിനീകരണം ഒഴിവാക്കാന്‍ ഈ രംഗത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് മുന്‍ ജലവിഭവ മന്ത്രി ടി.എം. ജേക്കബ് പറഞ്ഞു.

പഠനത്തിനു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച  90 ശതമാനത്തിലേറെ സാംപിളുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. നദീജല സാംപിളുകളില്‍ 93 ശതമാനത്തിലും കിണര്‍ ജല സാംപിളുകളില്‍ 96 ശതമാനത്തിലും ടാപ്പ് ജല സാംപിളുകളില്‍ 99 ശതമാനത്തിലുമാണ് കോളിഫോമിന്റെ സാന്നിധ്യം കണ്ടത്. എന്നാല്‍  നദിയിലെയും  കിണറ്റിലെയും സാംപിളുകളില്‍ 100 മില്ലി ലീറ്റര്‍ ജലത്തില്‍ പൂജ്യം മുതല്‍ 1600 വരെ എണ്ണം ബാക്ടീരിയയെ കണ്ടെത്തിയപ്പോള്‍ ടാപ്പ് വെള്ളത്തിന്റെ സാംപിളുകളില്‍ അത് പൂജ്യം മുതല്‍ 350 വരെ ആയിരുന്നു.

കടപ്പാട്‌: മനോരമ 

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ജലം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w