2-9-07 ലെ വാര്‍ത്തകള്‍

നമ്മള്‍ ഉപയോഗിക്കുന്ന ജലം ശുദ്ധമോ?

കോട്ടയം: കേരളം ഉപയോഗിക്കുന്ന വെള്ളം എത്രമാത്രം ശുദ്ധമാണെന്നറിയാന്‍ മലയാള മനോരമ” സംഘടിപ്പിച്ച ജലപഠനത്തിന്റെ റിപ്പോര്‍ട്ട് 12ന് തിരുവനന്തപുരത്ത് അവതരിപ്പിക്കും. ബാംഗൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സയന്‍സിലെ ഗവേഷകരുടെ ചുമതലയിലാണ് പഠനം നടത്തിയത്.

ജലജന്യമായ പകര്‍ച്ചരോഗങ്ങള്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണു സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളില്‍ നിന്നു ജല സാംപിളുകള്‍ ശേഖരിച്ച് വിപുലമായ പഠനം നടത്താന്‍ ‘മനോരമ” മുന്‍കയ്യെടുത്തത്. ഓരോ കേന്ദ്രത്തില്‍ നിന്നും കിണര്‍വെള്ളം, നദീജലം, പൈപ്പുവെള്ളം എന്നിവയുടെ സാംപിളുകളാണു പഠനസംഘം ശേഖരിച്ചത്. കൂടാതെ വസ്തുനിഷ്ഠമായ താരതമ്യം ലക്ഷ്യമിട്ട് അതതു പ്രദേശത്തു ലഭ്യമാവുന്ന ഏറ്റവും ശുദ്ധമായ ജലത്തിന്റെ സാംപിള്‍ തേടി സംഘം വിവിധ നദികളുടെ ഉത്ഭവസ്ഥാനവും സന്ദര്‍ശിച്ചിരുന്നു.

പരിസ്ഥിതി പഠന രംഗത്തു മികവു തെളിയിച്ച ഗവേഷകസംഘം പ്രാഥമിക പരിശോധനകള്‍ സാംപിള്‍ ശേഖരണ കേന്ദ്രങ്ങളില്‍ തന്നെയാണു നടത്തിയത്. ബാംഗൂരിലെ ലബോറട്ടറിയില്‍ സാംപിളുകളില്‍ കീടനാശിനികളുടെ സാന്നിധ്യം വിലയിരുത്തുന്നതടക്കമുള്ള വിശദ പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കിയശേഷമുള്ള റിപ്പോര്‍ട്ടാണു സംഘം ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്്.

ശുചിത്വപൂര്‍ണമായ ജീവിതരീതി പ്രചരിപ്പിക്കാന്‍ ‘മനോരമ” ആവിഷ്കരിച്ച ‘സുകൃതകേരളം” പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ ഏപ്രില്‍ – മേയ് മാസങ്ങളില്‍ ഈ ജലപഠനം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് പടര്‍ന്നുപിടിച്ച പകര്‍ച്ചപ്പനിയുടെ പശ്ചാത്തലത്തില്‍ വിദഗ്ധഡോക്ടര്‍മാരെ പങ്കെടുപ്പിച്ചു ‘മനോരമ” നടത്തിയ ചര്‍ച്ചയില്‍ കേരളം പകര്‍ച്ചരോഗങ്ങളുടെ പിടിയിലമരാനുള്ള മുഖ്യകാരണമായി കണ്ടെത്തിയതും മലിനീകരണമായിരുന്നു.

സര്‍ക്കാര്‍ – മാധ്യമ പ്രതിനിധികളും പരിസ്ഥിതി – സാമൂഹിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരും പങ്കെടുക്കുന്ന സമ്മേളനത്തിലാണ് ഗവേഷക സംഘം പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്.

കടപ്പാട്‌: മനോരമ

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w