4-8-07 ലെ വാര്‍ത്തകള്‍

ഗ്രാമീണ വികസനത്തിന് 1.74 ലക്ഷം കോടിയുടെ പദ്ധതി: പ്രധാനമന്ത്രി
ബാംഗ്ളൂര്‍: ഗ്രാമീണമേഖലയില്‍ അടിസ്ഥാന സൌകര്യവികസനത്തിന് 1.74 ലക്ഷം കോടിരൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ തൊഴില്‍ സുരക്ഷാ പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കും.യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവളര്‍ച്ച നേടി. 9 ശതമാനം. ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള അഞ്ച് സാമ്പത്തിക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
ബി.ജെ.പി നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ രാജ്യത്തെ വര്‍ഗീയ സംഘര്‍ഷ സാഹചര്യത്തിലാക്കിയെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് തന്റെ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കടപ്പാട്‌: കേരളകൌമുദി

******************************************************

ട്രെയിനിലെ കൊതുകു കടി: ലാലുവിന് രവിയുടെ പരാതി

ന്യൂഡല്‍ഹി: ട്രെയിനില്‍ വൃത്തിയും വെടിപ്പും ഉറപ്പാക്കണമെന്നും യാത്രക്കാരെ കൊതുകു കടിയില്‍ നിന്നു രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വയലാര്‍ രവി റെയില്‍ മന്ത്രി ലാലു പ്രസാദിന് കത്തയച്ചു. രാജധാനി ട്രെയിനില്‍ ഒന്നാം ക്ളാസിലുള്ള തന്റെ യാത്രയ്ക്കിടെ കൊതുകു പട ആക്രമണം നടത്തിയെന്ന് രവി പരാതിയില്‍ ചൂണ്ടിക്കാട്ടി.

റെയില്‍വേയുടെ മികച്ച ട്രെയിനുകളില്‍ പെട്ട രാജധാനിയി ലെ ഒന്നാം ക്ളാസില്‍ കേന്ദ്രമന്ത്രി ക്കു പോലും ദുരിതയാത്രയായത് റെയില്‍വേ മന്ത്രാലത്തിന് നാണക്കേടായി. കഴിഞ്ഞ ജൂലൈ 27-ന് ഡല്‍ഹിയിലെത്തി ആദ്യം പങ്കെടുത്ത പൊതു പരിപാടിയില്‍ തന്നെ മന്ത്രി ദുരിതയാത്രയെക്കുറിച്ച് പറഞ്ഞി രുന്നു.

രവിക്ക് അടുത്തയിടെ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള യാത്രയില്‍ തന്നെഇന്ത്യന്‍ റെയില്‍വേയിലെ ദയനീയ സ്ഥിതി ബോധ്യപ്പെട്ടു. കൊതുകുകളുടെ ആക്രമണത്തില്‍ മന്ത്രിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. മുഖത്ത് പലതവണ കൊതുകുകടി യേറ്റെന്നു രവി വ്യക്തമാക്കി.

കടപ്പാട്‌: ദീപിക

******************************************************

കേന്ദ്രസംഘമെത്തി; ഇന്നുമുതല്‍ ജില്ലകള്‍ സന്ദര്‍ശിക്കും
കൊച്ചി:
സംസ്ഥാനത്തെ കാലവര്‍ഷക്കെടുത്തി വിലയിരുത്തുന്നതിനുള്ള പത്തംഗ കേന്ദ്രസംഘം കൊച്ചിയിലെത്തി. വൈകുന്നേരം ഗസ്റ്റ്ഹൌസില്‍ മന്ത്രിമാരായ തോമസ് ഐസക്, ടി യു കുരുവിള, കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, വിവിധ വകുപ്പുമേധാവികള്‍ എന്നിവരുമായി ചര്‍ച്ചനടത്തി. മൂന്നു വിഭാഗമായി തിരിയുന്ന സംഘം വിവിധ ജില്ലകള്‍ സന്ദര്‍ശിക്കും. ആഗസ്ത് ഏഴിനു രാവിലെ പത്തിന് സംഘം മുഖ്യമന്ത്രി വിളിച്ചുകൂട്ടുന്ന യോഗത്തിലും പങ്കെടുക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എസ് കെ ചതോപാധ്യായ നയിക്കുന്ന മധ്യമേഖല സംഘത്തില്‍ കേന്ദ്രജലവിഭവമന്ത്രാലയത്തിലെ ഡയറക്ടര്‍ ടി കെ ശിവരാജന്‍, ആരോഗ്യ-കുടുംബക്ഷേമമന്ത്രാലയം മേഖല ഡയറക്ടര്‍ ഡോ. ജോയ്സി മാത്യൂസ് എന്നിവരാണുള്ളത്. ശനിയാഴ്ച പാലക്കാട്, തൃശൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കും. അഞ്ചിന് തൊടുപുഴ, അടിമാലി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം ആറിന് ഇടുക്കിയിലെ കെടുതിബാധിത മേഖലകള്‍ കണ്ടശേഷം തിരുവനന്തപുരത്തിനു തിരിക്കും.

വടക്കന്‍മേഖല സംഘം ശനിയാഴ്ച കാഞ്ഞങ്ങാട്, കണ്ണൂര്‍ മേഖലകളില്‍ പര്യടനം നടത്തും. അഞ്ചിന് വയനാട് എത്തുന്ന സംഘം വലന്‍തോട്, മാനന്തവാടി മേഖലകള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്കുശേഷം കോഴിക്കോട്ടേക്കു തിരിക്കും. വയനാട്, കോഴിക്കോട് റൂട്ടിലുള്ള കെടുതിപ്രദേശങ്ങള്‍ കാണും. ആറിന് കോഴിക്കോട്, മലപ്പുറം ജില്ലകള്‍ സന്ദര്‍ശിച്ച് രാത്രിയോടെ തിരുവനന്തപുരത്തെത്തും.

ദക്ഷിണമേഖലാസമിതി ശനിയാഴ്ച എറണാകുളത്തെ കെടുതിബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ഉച്ചയോടെ ആലപ്പുഴയ്ക്കുതിരിക്കുന്ന സംഘം കുട്ടനാട് സന്ദര്‍ശിക്കും. അഞ്ചിന് കോട്ടയത്തേക്കു പോകുന്ന സംഘം ഉച്ചയ്ക്കുശേഷം തിരുവല്ലയിലെത്തും. തുടര്‍ന്ന് കൊല്ലത്തിനുപോകും. ആറിന് കൊല്ലം ജില്ലയില്‍ പര്യടനംനടത്തുന്ന സംഘം ഉച്ചയ്ക്കുശേഷം തിരുവനന്തപുരം റൂട്ടിലെ കെടുതികള്‍ കാണും. കഴിഞ്ഞകാലങ്ങളില്‍ കെടുതികളുണ്ടായ പ്രദേശങ്ങളില്‍ വീണ്ടും ദുരിതമുണ്ടാകുന്നതിനെക്കുറിച്ച് കേരളം പഠിക്കണമെന്ന് സംഘത്തലവന്‍ എസ് കെ ചതോപാധ്യായ പറഞ്ഞു. കേന്ദ്രസഹായം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പലതും കേരളത്തിനു ഗുണകരമല്ലെന്ന് വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു.

കടപ്പാട്‌: ദേശാഭിമാനി 

******************************************************

കനത്ത മഴ: മുംബൈയില്‍ ഗതാഗതം താളം തെറ്റി
മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ റെയില്‍, റോഡ്, വ്യോമ ഗതാഗതം താളം തെറ്റി. വ്യാഴാഴ്ച രാത്രി മുഴുവന്‍ പെയ്ത മഴ ഇന്നലെ രാവിലെയും തുടര്‍ന്നതോടെ പലയിടങ്ങളിലും റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലായി.

ട്രെയിനുകള്‍ സമയം തെറ്റിയതോടെ ഉദ്യോഗസ്ഥരും സ്ഥിരം യാത്രക്കാരും വലഞ്ഞു. സൌത്ത് മുംബൈയിലെ പരേല്‍ മുതല്‍ മസ്ജിദ് സ്റ്റേഷന്‍ വരെയുള്ള ട്രാക്കുകളും കുര്‍ള, സിയോണ്‍ സ്റ്റേഷനുകള്‍ക്കടുത്തുള്ള ട്രാക്കുകളും വെള്ളത്തിലായി.

താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയതോടെ റോഡ് ഗതാഗതം മുടങ്ങിയതായി ട്രാഫിക് പോലീസ് അറിയിച്ചു. വിമാനത്താവളങ്ങളിലെ വെളിച്ചക്കുറവു മൂലം മിക്ക സര്‍വീസുകളും 15 മിനിറ്റിലേറെ വൈകിയതായി അധികൃതര്‍ അറിയിച്ചു.

കടപ്പാട്‌: മംഗളം

******************************************************

  

ഭക്ഷ്യവസ്തുക്കളിലെ മായം : നേരിടാന്‍ സംവിധാനങ്ങള്‍ ഉല്‍പ്പാദകരോ മൊത്ത കച്ചവടക്കാരോ ചെറുകിട വില്‍പ്പനക്കാരോ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ബോധ പൂര്‍വം മായം കലര്‍ത്തുന്ന തു തടയാന്‍ കേന്ദ്രസര്‍ക്കാ ര്‍ 1954-ല്‍ ‘ ഭക്ഷ്യ മായംചേര്‍ക്കല്‍ നിരോധന നിയ മം  പാസാക്കിയിട്ടുണ്ട്. അനുബന്ധ  ചട്ടത്തിനും വിരുദ്ധമായി ഭക്ഷണ പദാ ര്‍ത്ഥത്തില്‍ അഭിലഷണീ യമല്ലാത്ത വസ്തു ചേര്‍ത്തു വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്.ഒരു ആഹാര പദാര്‍ഥത്തി നൊപ്പം ഗുണനിലവാരം കുറഞ്ഞ മറ്റൊരു പദാര്‍ഥം കലര്‍ത്തി വില്‍ക്കുന്നതും ഒരു ആഹാര പദാര്‍ഥം എന്ന പേരില്‍ മറ്റൊരു പദാര്‍ഥം വില്‍ക്കുന്നതും, വിഷാംശമോ ആരോഗ്യത്തിനു ഹാനികരമോ ആയ ഘടകങ്ങള്‍ കലര്‍ ത്തുന്നതും, നിരോധിച്ചിട്ടുള്ള കൃത്രിമ മധുരപദാര്‍ത്ഥങ്ങള്‍ കലര്‍ത്തി വില്‍ക്കുന്നതും, പോഷകാംശം നീക്കം ചെയ്തശേഷം വില്‍ക്കുന്നതും പ്രസ്തുത നിയമപ്രകാരം കുറ്റകരമാണ്, അതിനാല്‍ ശിക്ഷാര്‍ഹവുമാ ണ്.അടിസ്ഥാനപരമായി മായം ചേര്‍ക്കല്‍ രണ്ടുതരമാണ്. ഉപഭോക് താവിനെ ആകര്‍ഷിക്കാനായി ചേര്‍ക്കുന്ന ആരോഗ്യത്തിന് ഹാനികര മായ നിറങ്ങളും കേടാകാതെ സൂക്ഷിക്കാനായി ചേര്‍ക്കുന്ന രാസപദാ ര്‍ഥങ്ങളും. ഉപഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കാനെന്ന വ്യാജേ ന ചേര്‍ക്കുന്നവയാണ് അവയില്‍ ഒന്ന്.

ഉദാഹണത്തിന് ബേക്കറികളിലെ ലഡു, ജിലേബി തുടങ്ങിയ മധുരപല ഹാരങ്ങളിലും ഫാസ്റ്റ് ഫുഡ് കടകളിലെ ഇറച്ചി, ബിരിയാണി തുടങ്ങിയവയിലും ചേര്‍ക്കുന്ന അനുവദനീയമല്ലാത്തതും അനുവദനീയമാ യ അളവിനേക്കാള്‍ കൂടുതല്‍ ചേര്‍ക്കുന്ന നിറങ്ങളും മറ്റു രാസ വസ്തുക്കളും. രണ്ടാമത്തേത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കാനു ള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതാണ്. ഇങ്ങനെ പഴകിയതും ഗുണനി ലവാരം ഇല്ലാത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പായ്ക്കറ്റിലാക്കി വില്‍ പ്പനയ്ക്കു പ്രദര്‍ശിപ്പിക്കുന്നു. പായ്ക്കറ്റുകളുടെ ആകര്‍ഷണീയതയി ലും പരസ്യത്തിന്റെ പകിട്ടിലും ഉപഭോക്താക്കള്‍ ആകൃഷ്ടരായി കബളിക്കപ്പെടുന്നു.

കേന്ദ്രഭക്ഷ്യ മായംചേര്‍ക്കല്‍ നിരോധന നിയമം നടപ്പിലാക്കുന്നതിനു സംസ്ഥാനത്ത് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പരിശീലനം ലഭിച്ച സര്‍ക്കിള്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ഗ്രാമ പ്രദേശത്തും മുനിസിപ്പല്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ നഗരപ്രദേശത്തും പ്രവര്‍ത്തിച്ചുവരുന്നു.ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഒരോ ജില്ലയിലും ലോക്കല്‍ ഹെല്‍ത്ത് അതോറിറ്റിമാരായി ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍മാരും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് സെക്രട്ടറി, ഹെല്‍ത്ത് ഓഫിസറും പ്രവര്‍ത്തിച്ചുവരുന്നു.

ഇതിനു പുറമേ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സ്ഥലങ്ങള്‍ കേന്ദ്രമാക്കി ഓരോ മൊബൈല്‍ വിജിലന്‍സ് സ്ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ മൊബൈല്‍ വിജിലന്‍സ് സ്ക്വാഡിന്റെ യും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനു ചീഫ്  ഫുഡ് ഇന്‍സ്പെക്ടര്‍മാരെ നിയാേേഗിച്ചിട്ടുണ്ട്.സംസ്ഥാന ഫുഡ് ഹെല്‍ത്ത് അതോറിറ്റി കൂടിയായ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തില്‍ അതതു പ്രദേശത്തെ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ശേഖരിക്കുന്ന ഭക്ഷണപദാര്‍ ത്ഥങ്ങളുടെ സാമ്പിള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് അനലിസ്റ്റിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അനലറ്റിക്കല്‍ ലബോറട്ടറികളില്‍ ശാസ്ത്രീയമായി പരിശോധന നടത്തി നിയമപ്രകാരമുള്ള റിപ്പോര്‍ട്ട് (ഫോം 3) ലോക്കല്‍ ഹെല്‍ത്ത് അതോറിറ്റിക്ക് നല്‍കുന്നു.

പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ മായം ചേര്‍ക്കുന്ന ഭക്ഷണ സാധനം വില്‍പ്പന നടത്തിയവര്‍ക്കെ തിരെ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നു.ഭക്ഷണസാധനങ്ങളുടെ ഉല്‍പാദന, സംഭരണ, വിത രണ, വില്‍പന രംഗങ്ങളില്‍ ഏതു സമയത്തും പരിശോധന നടത്തുന്ന തിനും മായംചേര്‍ക്കല്‍ നിരോധന നിയമപ്രകാരമുള്ള ലൈസന്‍സ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും ലൈസന്‍സിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്നും ഉറപ്പു വരുത്തുന്നിന് ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് അധികാരമുണ്ട്.

മായം കലര്‍ന്നതായി സംശയമുള്ള ഭക്ഷണസാധനങ്ങള്‍ നോട്ടീസ് നല്‍കിയ ശേഷം വില നല്‍കി വാങ്ങി അതു മൂന്നു തുല്യ ഭാഗമാക്കിയ ശേഷം വൃത്തിയുള്ളതും ഈര്‍പ്പരഹിതവുമായ കുപ്പികളിലോ പാത്രങ്ങളിലോ ആക്കി ഭദ്രമായി അടച്ച് സീല്‍ ചെയ്ത് ഓരോ ഭാഗവും നിയമാ നുസരണം ലേബല്‍ ഒട്ടിച്ച് വില്‍പ്പനക്കാരനെക്കൊണ്ട് ഒപ്പും തീയതി യും വച്ച് വാങ്ങുന്നു. ഈ സാമ്പിളിന്റെ ഒരുഭാഗം പബ്ളിക് അനലിസ്റ്റി ന് അയച്ചു കൊടുക്കുന്നു. ശേഷിക്കുന്ന രണ്ടുഭാഗം അടുത്ത പ്രവൃത്തി ദിവസം തന്നെ ബന്ധപ്പെട്ട ലോക്കല്‍ ഹെല്‍ത്ത് അതോറിറ്റിക്ക് എത്തി ച്ചുകൊടുക്കുന്നു

.പരിശോധനയില്‍ മായം കലര്‍ന്നതായി പബ്ളിക് അനലിസ്റ്റ് റിപ്പോര്‍ട്ട് നല്‍കിയാല്‍ ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് ഫയല്‍ ചെയ്യു ന്നു. മായ വസ്തുക്കളോ, മായം കലര്‍ന്നതോ, ഉപയോഗയോഗ്യമല്ലാ ത്തതോ എന്നു ബോധ്യപ്പെട്ടാല്‍ നിയമാനുസരണം സാധനങ്ങള്‍ പിടിച്ചെടുക്കുകയോ ഉടമയില്‍ നിന്നും സാധനത്തിനു തുല്യമായ തുകയ് ക്കുള്ള ബോണ്ട് വാങ്ങിയശേഷം അവിടെ തന്നെ സൂക്ഷിക്കാനായി നിര്‍ദ്ദേശിക്കുകയോ ചെയ്യാവുന്നതാണ്.നിരോധിച്ച ഭക്ഷണസാധനങ്ങ ള്‍ വില്‍പ്പന നടത്തുന്നത് തടയുന്നതിനും നിയമാനുസരണം സാമ്പിള്‍ ശേഖരിച്ച ശേഷം കേസ് ഫയല്‍ ചെയ്യുന്നതിനു ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് അധികാരമുണ്ട്.

കടപ്പാട്‌: മനോരമ

******************************************************

ആണവ കരാര്‍ പുറത്തുവിട്ടു; പരീക്ഷണ അവകാശത്തെപ്പറ്റി മൌനം

ന്യൂദല്‍ഹി: ഇന്ത്യ^അമേരിക്ക സൈനികേതര ആണവ ഉടമ്പടി പ്രാവര്‍ത്തികമാക്കുന്ന 1 2 3 കരാറിന്റെ ഉള്ളടക്കം ഇരുരാജ്യങ്ങളും പുറത്തുവിട്ടു. ഭാവിയില്‍ ഇന്ത്യ അണുപരീക്ഷണം നടത്തിയാല്‍ ഉടമ്പടിയുടെ ഭാവി എന്തായിരിക്കുമെന്ന കാര്യത്തില്‍ കരാര്‍ മൌനം പാലിക്കുന്നുവെങ്കിലും ഇന്ത്യയുടെ സൈനിക ആണവ പദ്ധതികള്‍ക്ക് കരാര്‍ തടസ്സമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉപയോഗിച്ച ആണവ ഇന്ധനത്തിന്റെ പുനഃസംസ്കരണത്തിനും കരുതല്‍ ശേഖരം ഉണ്ടാക്കുന്നതിനും ഇന്ത്യക്ക് അവകാശമുണ്ട്. എന്നാല്‍ പ്രത്യേകമായ സംവിധാനമൊരുക്കി രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷിതത്വ മേല്‍നോട്ടത്തിന്‍ കീഴിലായിരിക്കണം അത്. ഏതെങ്കിലും കാരണത്താല്‍ ഉടമ്പടി റദ്ദാക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പരസ്പരം കൂടിയാലോചനക്ക് സാധ്യത കരാര്‍ തുറന്നിടുന്നുണ്ട്.

നാല്‍പതു വര്‍ഷത്തേക്കാണ് കരാര്‍. പിന്നീട് ഓരോ പത്തുവര്‍ഷം കൂടുമ്പോഴും പുതുക്കാം. ഒരു വര്‍ഷത്തെ സമയം നല്‍കി ഇടക്കുവെച്ച് കരാര്‍ റദ്ദാക്കാന്‍ ഇരുകൂട്ടര്‍ക്കും അവകാശമുണ്ട്. ഇതിന് മതിയായ കാരണം കാണിക്കുകയും, സാഹചര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കുകയും വേണം. അമേരിക്ക സഹകരണം അവസാനിപ്പിച്ചാലും സുരക്ഷാ നിബന്ധനകളുടെ പരിധിയില്‍ വരുന്ന ഇന്ത്യയുടെ ആണവനിലയങ്ങള്‍ക്ക് പ്രവര്‍ത്തന കാലാവധി തീരുന്നതുവരെ ഇന്ധനലഭ്യത ഉറപ്പുവരുത്തുമെന്നാണ് വാഗ്ദാനം. ഈ നിലയങ്ങള്‍ക്ക് വേണ്ട കരുതല്‍ ഇന്ധനം ശേഖരിക്കുന്നതിലും ഇതിന് ആണവസാമഗ്രി ദാതാക്കളായ 45 രാജ്യങ്ങളുടെ സഹകരണം തേടുന്നതിലും അമേരിക്കന്‍ സഹകരണം ലഭിക്കും. ആണവ ഇന്ധനത്തിന് പുറമെ സാങ്കേതിക വിദ്യയും സാമഗ്രികളും കൈമാറാമെന്നും വ്യവസ്ഥയുണ്ട്.

‘മാറുന്ന സുരക്ഷാ സാഹചര്യ’ങ്ങളില്‍ ഇന്ത്യ അണുപരീക്ഷണം നടത്തിയാല്‍ തന്നെ ഉടമ്പടി റദ്ദാക്കുന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുമെന്നാണ് കരാര്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്. അയല്‍പക്കങ്ങളില്‍ നിന്ന് ദേശസുരക്ഷക്ക് വെല്ലുവിളി ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ അണുപരീക്ഷണത്തിന് ഇന്ത്യ നിര്‍ബന്ധിക്കപ്പെടുകയും തുടര്‍ന്ന് പരസ്പരം സ്വീകാര്യമായൊരു ധാരണയില്‍ എത്തിച്ചേരാന്‍ ഇന്ത്യക്കും അമേരിക്കക്കും കൂടിയാലോചനകളില്‍ കഴിയാതെ വരികയും ചെയ്താല്‍ സഹകരണം അവസാനിക്കും. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കരാര്‍ റദ്ദാക്കാന്‍ തീരുമാനിക്കുന്ന ഒരു ഘട്ടത്തില്‍, ഈ കാഴ്ചപ്പാട് ഏജന്‍സിയുടെ നിയന്ത്രണ സമിതിയും പ്രകടിപ്പിച്ചിട്ടുണ്ടോ എന്നത് പ്രധാനമായിരിക്കും. കരാര്‍ റദ്ദാക്കിയാല്‍, അതുവരെ നല്‍കിയ ആണവ സാമഗ്രികള്‍ തിരിച്ചു വാങ്ങാന്‍ അമേരിക്കക്ക് അവകാശമുണ്ട്. പക്ഷേ മതിയായ നഷ്ടപരിഹാരം ഇന്ത്യക്ക് നല്‍കണം. ഇന്ത്യയാണ് കരാര്‍ റദ്ദാക്കുന്നതെങ്കില്‍ തിരിച്ചും.

ഇനി സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നതിന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി കൂടിയാലോചനകള്‍ നടക്കും. ആണവസാമഗ്രി ദാതാക്കളായ രാജ്യങ്ങളുമായും സഹകരണ ചര്‍ച്ച നടക്കും.

കടപ്പാട്‌: മാധ്യമം

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കേരളം, ഭക്ഷണം, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w