1-8-07 ലെ വാര്‍ത്തകള്‍

കുഞ്ഞിന് അമ്മയുടെ സ്നേഹപ്പാല്‍

മുലയൂട്ടല്‍ പ്രോത്സാഹിപ്പി ക്കാനും മുലപ്പാലിന്റെ ഗുണങ്ങളെക്കുറിച്ചു പൊതുജനങ്ങളെ ബോധ വാന്മാരാക്കാനും അതുവഴി ശിശുക്കളിലെ അസുഖങ്ങളും മരണനിരക്കും കുറ യ്ക്കാനും എല്ലാ വര്‍ഷവും ഒാഗസ്റ്റ് ഒന്നുമുതല്‍ ഏഴുവരെ ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടന , യുണിസെഫ് , വേള്‍ഡ് അലയന്‍സ് ഫോര്‍ ബ്രെസ്റ്റ് ഫീഡിങ് ആക്ഷന്‍ എന്നീ സംഘടനകളാണ് ഇതിനു നേതൃത്വം നല്‍കുന്നത്.

കേരളത്തില്‍ മുലയൂട്ടല്‍വാരത്തോട് അനുബന്ധിച്ചുള്ള പ്രചാരണങ്ങ ള്‍ക്കു നേതൃത്വം നല്‍കുന്നതു ശിശുരോഗ വിദഗ്ധരുടെ സംഘടനയാ യ ഇന്ത്യന്‍ അക്കാദമി ഒാഫ് പീഡിയാട്രിക്സിന്റെയും ബ്രെസ്റ്റ് ഫീഡി ങ് പ്രമോഷന്‍ നെറ്റ്വര്‍ക്ക് ഒാഫ് ഇന്ത്യയുടെയും കേരള ശാഖകളാണ്. പിറന്നുവീണ് ആദ്യ മണിക്കൂറില്‍ തന്നെ മുലപ്പാല്‍ നല്‍കുക വഴി പത്തു ലക്ഷം കുഞ്ഞുങ്ങളെ രക്ഷിക്കുക എന്നതാണ് മുലയൂട്ടല്‍വാര ത്തിലെ ഇൌ വര്‍ഷത്തെ സന്ദേശം.അമൃതം പോലെ നാവിലിറ്റിക്കുന്ന അമ്മിഞ്ഞപ്പാല്‍.

ആദ്യമധുരം എന്നതിനപ്പുറം അതു കുഞ്ഞിന്റെ ജീവരക്ഷയ്ക്ക് ഉതകു ന്നുവെന്നതു യാഥാര്‍ഥ്യം. മുന്‍പൊക്കെ കുഞ്ഞു ജനിച്ച് ഏറെ വൈകും മുന്‍പുതന്നെ മൃഗങ്ങളുടെ പാലോ, ടിന്നിലടച്ചെത്തുന്ന പാല്‍പ്പൊടിക ള്‍ കലക്കിയതോ കുഞ്ഞുങ്ങള്‍ക്കു നല്‍കുമായിരുന്നു. തടിച്ചുകൊഴു ത്തു കാഴ്ചയ്ക്ക് ഏറെ ഒാമനത്തം കുഞ്ഞിന് ഉണ്ടാകുമെന്നതായിരു ന്നു ഇതിലേക്കുള്ള ആകര്‍ഷണം. എന്നാല്‍, ഇന്നു പലരും ഇതിന്റെ പിന്നിലെ ദോഷങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

ആദ്യ മണിക്കൂറില്‍ മുലപ്പാല്‍
പിറന്നുവീണ് ആദ്യത്തെ മണിക്കൂര്‍ മുതല്‍ ശിശുക്കള്‍ക്കു മുലപ്പാല്‍ നല്‍കിയാല്‍ ശിശുമരണനിരക്ക് ഏറെ കുറയ്ക്കാന്‍ കഴിയും. ഇൌ രീതി അനുവര്‍ത്തിച്ചാല്‍ ലോകമെമ്പാടുമുള്ള ശിശു മരണങ്ങള്‍ 40 ലക്ഷത്തി ല്‍ നിന്നു 30 ലക്ഷമായി കുറയ്ക്കാം. ഇന്ത്യയില്‍ മാത്രം 2.5 ലക്ഷം ശിശുക്കളെ ഇൌ രീതിയില്‍ രക്ഷിക്കാന്‍ കഴിയുമെന്നു കണക്കുകള്‍ തെളിയിക്കുന്നു.പ്രസവശേഷം ആദ്യത്തെ ഒരു മണിക്കൂറിനകം മുലയൂ ട്ടുകയാണെങ്കില്‍ അമ്മമാര്‍ക്കു കൂടുതല്‍ മുലപ്പാല്‍ ഉണ്ടാകും.

ശിശു ജനിക്കുമ്പോള്‍ വളരെ ചുറുചുറുക്കും പ്രസരിപ്പും ഉണ്ടായിരിക്കും.ജനിച്ചയുടന്‍ മുലയൂട്ടുമ്പോള്‍ കുഞ്ഞ് വളരെ ആവേശ ത്തോടെ മുലപ്പാല്‍ കുടിക്കാന്‍ ശ്രമിക്കും. കുഞ്ഞിന്റെ മൃദുലമായ സ്പ ര്‍ശനം അമ്മയുടെ ശരീരത്തെ ഉണര്‍ത്തുകയും പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണിന്റെ അളവ് 20 ഇരട്ടി വര്‍ധിക്കുകയും ചെയ്യും. ഇതിലൂടെ മുലപ്പാലിന്റെ ഉല്‍പാദനം കൂടും. പോഷകസമ്പന്നമായ കൊളസ്ട്രം എന്ന ദ്രാവകമാണ് മുലപ്പാലായി ആദ്യം വരുന്നത്. ഇതില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ആന്റിബോഡികളും കുടലിനു പക്വത വരാനു ള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

പശുവിന്‍പാല്‍ പശുക്കിടാവിന്
ജീവികളില്‍ ഒാരോ വര്‍ഗത്തിന്റെയും കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങളാണ് അവയുടെ മുലപ്പാലില്‍ ക്രമീകരിക്കപ്പെ ട്ടിട്ടുള്ളത്. മനുഷ്യന്റെ മുലപ്പാലില്‍ ഉള്ളതിന്റെ മൂന്നിരട്ടിയോളം പ്രോട്ടീ ന്‍ പശുവിന്‍പാലിലുണ്ട്. ഇതു മനുഷ്യശിശു കുടിക്കുമ്പോള്‍ ദഹനപ്ര ക്രിയയെ മാത്രമല്ല, തലച്ചോറിന്റെ വളര്‍ച്ചയെയും ബാധിക്കുന്നു. മറ്റു പാലുകള്‍ കുടിക്കുന്ന കുട്ടികളില്‍ വലിവ്, അലര്‍ജി മുതലായ രോഗങ്ങള്‍ കൂടുതലാണ്. കുടലിനു പക്വതയെത്തുന്നതിനു മുന്‍പായി പാല്, മാംസം, മുട്ട എന്നിവ വഴി മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനുകള്‍ ശിശു ക്കളില്‍എത്തുന്നതിലൂടെ ഇത്തരം രോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുന്നു.

ആറു മാസം വരെ മുലപ്പാല്‍
മുലപ്പാലില്‍ പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ്, ഫാറ്റി ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ദഹിക്കാനും എളുപ്പമാണ്. അതിനാല്‍ ആറു മാസം വരെ കുഞ്ഞിനു മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ആറു മാസത്തിനുശേഷം മറ്റു ഭക്ഷണം കൊടുത്തു തുടങ്ങിയാലും മുലയൂട്ടല്‍ നിര്‍ത്തരുത്. കുഞ്ഞിനു രണ്ടു വയസ്സുവരെ മുലപ്പാല്‍ നല്‍ കണം. രണ്ടു വയസ്സിനുശേഷം മുലകുടി മാറിയ കുട്ടികള്‍ക്ക് മറ്റ് ആഹാരസാധനങ്ങള്‍ക്കൊപ്പം രണ്ടു കപ്പ് പാലില്‍ കൂടുതല്‍ ആവശ്യമി ല്ല.

ഇങ്ങനെ വളരുന്ന കുഞ്ഞുങ്ങള്‍ക്കു തലച്ചോറിന്റെ വളര്‍ച്ചയും വികസ നവും അതുവഴി, ബുദ്ധിവികാസവും ആശയഗ്രഹണശക്തിയും കൂടുതലായിരിക്കും. മറ്റു കുട്ടികളെ അപേക്ഷിച്ച് രോഗപ്രതിരോധശക്തി യും കൂടുതലാണ്. ഇവര്‍ക്ക് ന്യൂമോണിയ, വയറിളക്കം, ചെവിപഴുപ്പ്, ജലദോഷം, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. മൃഗങ്ങളുടെ പാല്‍, പൊടിപ്പാല്‍ എന്നിവ കഴിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്കു ഭാവിയില്‍ അര്‍ബുദ സാധ്യത കൂടുതലാണ്.

കരയുന്ന കുഞ്ഞിനു പാലില്ല
കുഞ്ഞുങ്ങള്‍ കരഞ്ഞാലുടന്‍ അമ്മമാര്‍ മുലയൂട്ടാന്‍ തുടങ്ങും. ചില കുഞ്ഞുങ്ങള്‍ ഇത്തരം അവസരങ്ങളില്‍ കുറച്ചു മാത്രം പാല്‍ കുടിക്കുന്നു. അല്‍പ്പ സമയത്തിനുള്ളില്‍ അവര്‍ വീണ്ടും കരച്ചില്‍ ആരംഭിക്കുകയും ചെയ്യും. ഇൌ കുഞ്ഞുങ്ങള്‍ പലപ്രാവശ്യം മൂത്രമൊഴിക്കു ന്നുമുണ്ടാകും. എന്നാല്‍, ഇവര്‍ക്കു വേണ്ടത്ര തൂക്കം വര്‍ധിക്കുന്നില്ല. മുലപ്പാലിന്റെ കുറവുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു കരുതി മൃഗങ്ങളുടെ പാലോ, കൃത്രിമ പൊടികള്‍ കലക്കിയതോ കൊടുക്കാന്‍ തുടങ്ങും. എന്നാല്‍, പാലില്ല എന്നതു തെറ്റിദ്ധാരണയാണ്.

മുലപ്പാലിനു രണ്ടു ഭാഗങ്ങളുണ്ട്. കുഞ്ഞ് കുടിച്ചു തുടങ്ങുമ്പോള്‍ ആദ്യം വരുന്ന ഭാഗവും (മുന്‍പാല്‍ – Fore milk), രണ്ടാമതു വരുന്ന ഭാഗവും (പിന്‍പാല്‍ – Hind Milk). മുന്‍പാലില്‍ മുഖ്യമായും ജലം, ലാക്ടോസ്, കുറച്ചു പ്രോട്ടീനുകള്‍, വെള്ളത്തി ല്‍ ലയിക്കുന്ന വിറ്റാമിനുകള്‍ ഇവയാണുള്ളത്. പിന്‍പാലില്‍ ബാക്കി പ്രോട്ടീനുകളും മുഴുവന്‍ കൊഴുപ്പുകളും കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളും ധാതുക്കളുമാണ് അടങ്ങിയിട്ടുള്ളത്. മേല്‍പ്പറഞ്ഞ രീതിയില്‍ മുലകുടിക്കുന്ന കുട്ടികള്‍ക്കു മുന്‍പാല്‍ മാത്രമാ ണ് ലഭിക്കുന്നത്.

മുന്‍പാലില്‍ ലാക്ടോസ് കൂടുതല്‍ അടങ്ങിയിരിക്കുന്നു. ദഹിക്കാന്‍ കഴിയുന്നതിനെ ക്കാള്‍ കൂടുതല്‍ ലാക്ടോസ് ഉള്ളില്‍ ചെല്ലുമ്പോള്‍ കൂടുതല്‍ ഗ്യാസ് ഉല്‍പാദിപ്പിക്ക പ്പെടുന്നു. ഗ്യാസ് കെട്ടുന്നതുമൂലം കുഞ്ഞ് ഞെളിപിരികൊണ്ടു കരയുന്നു. ചിലപ്പോഴെ ങ്കിലും ഛര്‍ദ്ദിക്കുകയും ചെയ്യാം. ഇൌ കരച്ചില്‍ കേട്ടു വിശപ്പാണെന്നു കരുതി അമ്മമാര്‍ വീണ്ടും വീണ്ടും മുലയൂട്ടുന്നു. അപ്പോഴും കുഞ്ഞ് അല്‍പം മാത്രം കുടിക്കുന്നു. അങ്ങനെ പിന്‍പാല്‍ ലഭിക്കാതെ വരുന്നു.

പിന്‍പാല്‍ ലഭിക്കാത്തതിനാല്‍ കലോറി കൂടിയ കൊഴുപ്പ് ശിശുവിനു ലഭിക്കുന്നില്ല. അതിനാലാണു വേണ്ടത്ര തൂക്കം വര്‍ധിക്കാത്തത്. കുഞ്ഞ് കരയുന്നതു വിശപ്പുകൊ ണ്ടു മാത്രമല്ല എന്നു മനസ്സിലാക്കുക യാണ് ആദ്യം വേണ്ടത്. കുഞ്ഞ് ഞെളിപിരികൊ ണ്ടു കരയുന്നെങ്കില്‍ തോളില്‍ കിടത്തി ഗ്യാസ് കൊട്ടിക്കളയണം. മുലയൂട്ടലുകള്‍ക്ക് ഇടയ്ക്കു മതിയായ ഇടവേള ഉണ്ടായിരിക്കണം. ഒരു പ്രാവശ്യം മുലയൂട്ടു മ്പോള്‍ ഒരു മുലയിലെ മുഴുവന്‍ പാലും കുടിപ്പിക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താല്‍ ആവശ്യമാ യ പിന്‍പാലും ലഭിക്കും.

ആറു മാസമായാല്‍ വീട്ടിലെ ഭക്ഷണം
ആറു മാസം കഴിഞ്ഞ കുട്ടിക്ക് വീട്ടില്‍ പാകം ചെയ്ത കട്ടി ആഹാരം കൊടുക്കാം. ഇൌ സമയം മുതല്‍ കുടുംബാംഗങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്റെ രുചിയും മണവും കുഞ്ഞി നെ പരിചയിപ്പിക്കണം. തണുത്ത ആഹാരം കുട്ടികള്‍ക്കു നല്‍കരുത്.ആറു മാസം മുത ല്‍ എട്ടു മാസം വരെ കുറുക്കു രൂപത്തിലുള്ള ഭക്ഷണമാണു നല്‍കേണ്ടത്. പഞ്ഞപ്പുല്ലു പൊടി, അരിപ്പൊടി, ഗോതമ്പുപൊടി, ഏത്തയ്ക്കാപ്പൊടി മുതലായവ കുറുക്കി കൊടുക്കാം. മധുരത്തിന് കരിപ്പെട്ടി, പഞ്ചസാര, കല്‍ക്കണ്ടം എന്നിവയിലേതെങ്കിലും ചേര്‍ക്കാം.

കുറുക്കില്‍ മാമ്പഴം, ചെറുപഴം, പഴുത്ത പപ്പായ ഇവ ചേര്‍ത്തു നല്‍കി യാല്‍ രുചിയും ഗുണവും കൂടും. പാല്‍ ചേര്‍ക്കാതിരിക്കുന്നതാണ് ഉത്ത മം. വീട്ടില്‍ ഉണ്ടാക്കുന്ന മിക്ക ആഹാരവും കുറുക്കു രൂപത്തിലാക്കാം. ചോറ് നന്നായി വേവിച്ച് മോര്, തൈര്, എരിവു കുറവുള്ള കറികള്‍ ഇവ ഏതെങ്കിലും ചേര്‍ത്ത് കുറുക്കു രൂപത്തിലാക്കാം. ഇഡ്ഡലി യില്‍ വെള്ളം ഒഴിച്ച് മധുരം ചേര്‍ത്താല്‍ കുറുക്കായി. ചെറുപഴം, ഏത്തപ്പഴം പുഴുങ്ങിയ ത്, മാമ്പഴം, പപ്പായ ഇവയും നല്‍കാം.

ഒന്‍പതു മാസം പ്രായമായ കുട്ടിക്ക് വീട്ടില്‍ പാകം ചെയ്യുന്ന എല്ലാ ഭക്ഷണവും നല്‍കാം.ഇൌ പ്രായമുള്ള കുട്ടിക്കു തയാറാക്കുന്ന ആഹാര ത്തിന്റെ കട്ടി കുറവായിരിക്ക ണം. എരിവും കുറഞ്ഞിരിക്കണം. മിക്സി യില്‍ അടിച്ചുകൊടുത്തു ശീലിപ്പിക്കരുത്. എട്ടു മാസം കഴിയുമ്പോള്‍ ആഹാരത്തിന്റെ കട്ടി സാവധാനം കൂട്ടി ഒരു വയസ്സാകുമ്പോഴേക്ക് സാധാരണ ഭക്ഷണം കഴിക്കാന്‍ പ്രാപ്തരാക്കണം.

ഏഴു മാസം വരെ ഒരു പ്രാവശ്യവും ഏഴു മാസം കഴിഞ്ഞാല്‍ രണ്ടു പ്രാവശ്യവും എട്ടു മാസം കഴിഞ്ഞാല്‍ മൂന്നു പ്രാവശ്യവും കട്ടിയാഹാരം കൊടുത്താല്‍ മതി. അല്ലെങ്കില്‍, മുലപ്പാല്‍ കുറയും. രണ്ടു വയസ്സുവരെ മുലപ്പാല്‍ നല്‍കിയാല്‍ മറ്റൊരു ഗുണം കൂടിയുണ്ട്. കട്ടിയാഹാരം അളവിലോ പോഷകമൂല്യത്തിലോ കുറവുള്ളതാണെങ്കില്‍ മുലപ്പാല്‍ കൂടുതല്‍ കുടിച്ച് അവര്‍ സ്വയം പരിഹാരം കണ്ടെത്തിക്കൊള്ളും.

ജോലിക്കു പോകുന്ന അമ്മ അറിയാന്‍
കുഞ്ഞിന് ആറു മാസം തികയും മുന്‍പു ജോലിക്കു പോകേണ്ട അമ്മ മാരാണെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞുവച്ച് പിന്നീടു നല്‍കാം. പക്ഷേ, ഇതു കൈകാര്യം ചെയ്യുന്നത് ഏറ്റവും ശുചിത്വമുള്ള രീതിയിലായിരിക്ക ണം. പാല്‍ പിഴിഞ്ഞുവയ്ക്കുന്ന പാത്രവും കുഞ്ഞിനു പാല്‍ പകര്‍ന്നു നല്‍കുന്ന ഗോകര്‍ണം പോലുള്ള ഉപകരണങ്ങളും വൃത്തിയായി കഴുകണം. പിഴിഞ്ഞുവച്ച പാല്‍ സാധാരണ അന്തരീക്ഷതാപത്തില്‍ ആറു മണിക്കൂര്‍ വരെ കേടുകൂടാതിരിക്കും.

. കുട്ടിക്ക് ആറുമാസം പ്രായമാകുന്നതുവരെ മുലപ്പാല്‍ മാത്രം നല്‍കുക.

. രണ്ടു വയസ്സുവരെ മുലപ്പാല്‍ കൊടുക്കണം. കുപ്പിപ്പാല്‍ കൊടുക്കരുത്.

. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിനു മൃഗങ്ങളുടെ പാലും പൊടിപ്പാലും ആവശ്യമില്ല.

. ആറുമാസം പ്രായമാകുമ്പോള്‍ മുതല്‍ വീട്ടില്‍ പാകം ചെയ്ത കട്ടിയാഹാരം കുറുക്കു രൂപത്തില്‍ നല്‍കാം.

. ഒരു വയസ്സു കഴിഞ്ഞ കുട്ടിക്കു മുലപ്പാലിനൊപ്പം കുടുംബാംഗങ്ങള്‍ കഴിക്കുന്ന എല്ലാ ആഹാരവും കൊടുക്കണം.

. വീട്ടില്‍ പാകം ചെയ്യുന്ന ആഹാരങ്ങളുടെ രുചിയും മണവും കുട്ടികളെ പരിചയിപ്പിക്കണം.

. കുട്ടികളുടെ ആഹാരത്തിനായി വാങ്ങുന്ന പൊടികളൊന്നും വീട്ടില്‍ പാകം ചെയ്യുന്ന ആഹാരങ്ങളേക്കാള്‍ ഗുണമേന്മയുള്ളവയല്ല.

. മുലകുടി മാറിയ കുട്ടികള്‍ക്ക് ദിവസം രണ്ടു കപ്പ് പാല്‍ മതി.

. ജോലിക്കാരായ അമ്മമാര്‍ക്കും തങ്ങളുടെ കുട്ടികളെ കുപ്പിപ്പാല്‍ ഒഴിവാക്കി മുലപ്പാല്‍ കൊടുത്തു വളര്‍ത്താം.

. അമ്മ വീട്ടിലുള്ളപ്പോള്‍ മുലപ്പാല്‍, ജോലിക്കു പോകുമ്പോള്‍ – കട്ടിയാഹാരം, വെള്ളം എന്നിങ്ങനെ കുഞ്ഞിനു നല്‍കിയാല്‍ മതി.

. കടപ്പാട്: ഡോ. കുര്യന്‍ തോമസ്, പ്രഫസര്‍
ഒാഫ് പീഡിയാട്രിക്സ് (റിട്ട.), കോട്ടയം
ഡോ. ജോര്‍ജ് എഫ്. മൂലയില്‍, പ്രസിഡന്റ്
ഇലക്ട്, ഇന്ത്യന്‍ അക്കാദമി ഒാഫ്
പീഡിയാട്രിക്സ്, കേരള.

കടപ്പാട്‌: മനോരമ

******************************************************

ക്രീമിലെയര്‍: രാജേന്ദ്രബാബു കമീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് ഏഴിനകം

കോട്ടയം: പിന്നാക്ക വിഭാഗങ്ങളിലെ മേല്‍കട്ടുകാരെ കണ്ടെത്താന്‍ നിയോഗിച്ച ജസ്റ്റിസ് രാജേന്ദ്രബാബു കമീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് ആഗസ്റ്റ് ഏഴിനകം സമര്‍പ്പികും. രണ്ട് മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ കമീഷനോട് നിര്‍ദേശിച്ചിരുന്നു.

നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് അസാധുവാക്കിയ സുപ്രീം കോടതി പുതിയ കമീഷനെ നിശ്ചയിച്ച് ക്രീമിലെയറിന്റെ പരിധി നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് രാജേന്ദ്രബാബു ചെയര്‍മാനായി മൂന്നംഗ കമീഷനെയാണ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാറിന് സുപ്രീം കോടതിയെ അറിയിച്ചശേഷം ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്താം. ഇടക്കാല റിപ്പോര്‍ട്ടിന് ശേഷം എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തി എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങള്‍ ശേഖരിക്കും. അന്തിമ റിപ്പോര്‍ട്ടിന് സര്‍ക്കാറോ കോടതിയോ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ജസ്റ്റിസ് രാജേന്ദ്രബാബു പറഞ്ഞു.

കടപ്പാട്‌: മാധ്യമം

******************************************************

റെയില്‍വേ ടിക്കറ്റുകള്‍ ഇനി തപാല്‍ ഓഫീസുകള്‍ വഴി
ന്യൂഡല്‍ഹി: റെയില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ പോസ്റ്റ്് ഓഫീസ് വഴി ലഭ്യമാകുന്നു. റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ പോസ്റ്റ്് ഓഫീസ് മുഖേന ബുക്ക് ചെയ്യാവുന്ന പദ്ധതിക്ക് തുടക്കമായതോടെയാണിത്. ഇതു സംബന്ധിച്ച ധാരണാപത്രം ഇന്നലെ റെയില്‍മന്ത്രി ലാലു പ്രസാദ് യാദവും വാര്‍ത്താ വിനിമയ മന്ത്രി എ. രാജയും തമ്മില്‍ ഒപ്പുവച്ചു.

രാജ്യത്തൊട്ടാകെ 30 സ്ഥലങ്ങളിലാണ് പ്രാരംഭഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. തപാല്‍ ഓഫീസുകളില്‍ റെയില്‍വേയുടെ കംപ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം ഉപയോഗപ്പെടുത്തുന്ന കൌണ്ടറുകള്‍ സ്ഥാപിച്ചാണ് ടിക്കറ്റുകള്‍ ലഭ്യമാക്കുക. രാജ്യത്തെ വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്ക് റെയില്‍വേ സ്റ്റേഷനുകളിലെത്താതെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാനാകുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടമെന്ന് റെയില്‍ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു.

ടിക്കറ്റുകള്‍ ഏതു ക്ളാസില്‍പ്പെടുന്നവയാണെന്നതിനെ അടിസ്ഥാനപ്പെടുത്തി റെയില്‍വേ ടിക്കറ്റിനുമേല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും.

ഫസ്റ്റ് ക്ളാസ് ടിക്കറ്റുകള്‍ക്ക് 25 രൂപയും തേര്‍ഡ് ക്ളാസ് എസി, സെക്കന്‍ഡ് ക്ളാസ് സ്ളീപ്പര്‍ ടിക്കറ്റുകള്‍ക്ക് 20, 15 രൂപ നിരക്കിലുമാണ് ചാര്‍ജ് ഈടാക്കുക.

കടപ്പാട്‌: മംഗളം

******************************************************

ഇന്നുമുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

തിരു: സംസ്ഥാനത്ത് ഇന്നുമുതല്‍ കാറുകളും മറ്റ് ലൈറ്റ് മോട്ടോര്‍ വാഹനങ്ങളിലും യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. 1994-നു ശേഷം നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്കാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. നിര്‍ദ്ദേശം ലംഘിക്കുന്നവരില്‍നിന്ന് 1000 രൂപ പിഴ ഈടാക്കും. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലും ആയിരം രൂപ പിഴ ഈടാക്കും. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.

കടപ്പാട്‌: ദേശാഭിമാനി

************************************************************************

 

കൂട്ടപ്പനി: റബര്‍ ഉത്പാദനത്തില്‍ 50 ശതമാനം ഇടിവ്

കോട്ടയം: കൂട്ടപ്പനിയും കനത്ത മഴയും റബര്‍ ഉല്‍പാദനത്തില്‍ 50 ശതമാനം കുറവു വരുത്തിയതായി റബര്‍ ബോര്‍ഡ് സര്‍വെ. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മുന്‍വര്‍ഷത്തേക്കാള്‍ ഉത്പാദനത്തില്‍ നേര്‍പ്പകുതി കുറവ് രേഖപ്പെടുത്തിയി രിക്കുന്നത്.

റബര്‍ ബോര്‍ഡ് 250 ഫീല്‍ഡ് ഓഫീസര്‍മാര്‍ 2500 തോട്ടങ്ങളിലാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സര്‍വെ പൂര്‍ത്തിയാക്കിയത്. തൊഴിലാളികള്‍ക്കും ടാപ്പിംഗ്കാര്‍ക്കും ബാധിച്ച വൈറല്‍പനിയെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മധ്യകേരളത്തില്‍ ഉടലെടുത്തിരിക്കുന്നത്. എന്നാല്‍ തൃശൂരിന് വടക്കോട്ട് ഉത്പാദനത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.തുടര്‍ച്ചയായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ റബര്‍ മരങ്ങളില്‍ ഇല കൊഴിച്ചിലും ഉത്പാദനം കുറച്ചു.

മധ്യകേരളത്തിലെ ടാപ്പിംഗ് തൊഴിലാളികളില്‍ 90 ശതമാനവും ഈ സീസണില്‍ രണ്ടും മൂന്നും തവണ പനിബാധിതരായി. തോട്ടത്തിലെ കൊതുകുകടി മൂലമാണ് റബര്‍ മേഖലയില്‍ പനി വ്യാപകമായത്. ചെറുകിട തോട്ടം ഉടമകളും പനിബാധയെത്തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഇപ്പോഴത്തെ നിലയില്‍ പകുതിയിലേറെ തൊഴിലാളികളും ടാപ്പിംഗ് ആരംഭിക്കാന്‍വിധം ആരോഗ്യനില കൈവരിച്ചിട്ടില്ലെന്നാണ് സര്‍വെയില്‍ വ്യക്തമായത്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ചില ആര്‍.പി. എസുകള്‍ തൊഴിലാളികള്‍ക്ക് അരിയും മരുന്നുകളും വിതരണം ചെയ്തിരുന്നു. റെയിന്‍ ഷെയ്ഡുകള്‍ ഘടിപ്പിച്ചെങ്കിലും ടാപ്പിംഗ് നടത്താന്‍ ഇത് വരെ പറ്റിയിട്ടില്ല.

റെയിന്‍ ഷെയ്ഡിന് മുടക്കിയ തുകപോലും കര്‍ഷകര്‍ക്ക് ആദായമായി ലഭിച്ചില്ല. മുന്‍ വര്‍ഷത്തേക്കാള്‍ റബര്‍ വിലയിലുണ്ടായ ഇടിവാണ് മറ്റൊരു പരിമിതിയായിരിക്കുന്നത്.

കടപ്പാട്‌: ദീപിക

******************************************************

ബോളിവുഡ് അധോലോകത്തിന്റെ പിടിയില്‍
ബോളിവുഡിലെ ജനപ്രിയ താരവും ആക്ഷന്‍ ഹീറോയുമായ സഞ്ജയ്ദത്തിന്റെ ജയിലിലേക്കുളള പോക്ക് ഹിന്ദി സിനിമയും അധോലോകവും തമ്മിലുളള വഴിവിട്ട ബന്ധം വിനാശത്തിലേക്കുളളതാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. 1993 ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്തിന് ശിക്ഷ ലഭിച്ചത്. അനധികൃതമായി ആയുധം കൈയ്യില്‍ വച്ചു എന്നതാണ് കുറ്റം.

അഭിനയിക്കുന്ന ഗുണ്ടകളാണ് ബോളിവുഡില്‍ പലരും. സിനിമാലോകം ഭരിക്കുന്ന അധോലോക നായകന്മാരുമായാണ് സഞ്ജയ് ദത്തിനും ബന്ധം. 1993 ല്‍ അധോലോക നായകനായ അബുസലേം തന്റെ വസതിയില്‍ വന്നിരുന്നുവെന്ന് സഞ്ജയ്ദത്ത് സമ്മതിച്ചതാണ്. അബുസലേം വന്നത് മാഗ്നം വീഡിയോ ഉടമകളായ മീര്‍ ഹിംഗോറ ഹനീഫ് കഡാവാല എന്നിവരോടൊത്ത്. അബുസലേമിന്റെ കാമുകിയായ മോണിക്ക ബേദിയോ.., നടിയും മോഡലും.

മുംബൈയിലെ കാസറ്റ് രാജാവും ടി. സീരീസ് ഉടമയുമായിരുന്ന ഗുല്‍ഷന്‍ കുമാറിനെ അധോലോകം വധിച്ച സംഭവത്തോടെയാണ് അധോലോകത്തിന്റെ നീരാളിക്കൈകളുടെ ശക്തി മറനീക്കി പുറത്തുവന്നത്. സംഗീത സംവിധായക ദ്വയമായ നദീം-ശ്രാവണിലെ നദീം ആണ് ഗുല്‍ഷന്‍ കുമാറിനെ വധിക്കാന്‍ പണം നല്‍കിയതെന്ന് പിന്നീട് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിം- അബുസലേം സംഘത്തിലെ അബ്ദുള്‍ റൌഫ് 2001 ജനുവരി ഒന്‍പതിന് കുറ്റം സമ്മതിച്ചു. 2002 ഏപ്രില്‍ 29 ന് മുംബൈ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുറ്റവിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ സംഗീതസംവിധായകന്‍ നദീം ബ്രിട്ടനില്‍ കഴിയുകയാണ് ഇപ്പോഴും.

അധോലോക രാജാവും ഖല്‍നായക് സഞ്ജയ്ദത്തും തമ്മിലുളള ഒരു ടെലഫോണ്‍ സംഭാഷണം മുംബൈ പൊലീസ് ചോര്‍ത്തുകയും പിനിനീട് അത് മാദ്ധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തതോടെയാണ് സംഗതികള്‍ കൂടുതല്‍ വെളിപ്പെട്ടത്. കറാച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമ്പോഴും ബോളിവുഡില്‍ സര്‍വാധിപത്യം നിലനിര്‍ത്തിപ്പോന്ന ഛോട്ടാ ഷക്കീല്‍, സഞ്ജയ് ദത്ത്, സംവിധായകന്‍ മഹേഷ് മഞ്ജ്രേക്കര്‍ സഞ്ജയ് ഗുപ്ത എന്നിവര്‍ തമ്മിലുളള സംഭാഷണമായിരുന്നു ചോര്‍ത്തപ്പെട്ടത്.

സിനിമ നിര്‍മ്മിക്കാന്‍ പണം മുടക്കുന്നത് അധോലോകം. കഥ നിശ്ചയിക്കുന്നതും സംവിധായകനെ നിശ്ചയിക്കുന്നതും അവര്‍ തന്നെ. അധോലോക ചക്രവര്‍ത്തിമാരുടെ സ്വാധീനം നിലനിര്‍ത്താനാവശ്യമായ സഹായങ്ങള്‍ വിവരം ചോര്‍ത്തലിലൂടെയും അവരുടെ കഥ സിനിമയാക്കലിലൂടെയും ചെയ്യാന്‍ കുറെ പേര്‍. പരസ്പരപൂരകങ്ങളായി എത്രയോ വര്‍ഷമായി ബോളിവുഡും അധോലോകവും പ്രവര്‍ത്തിച്ചു വരുന്നു.

അധോലോകബന്ധമുണ്ടെന്ന സംശയത്തിന്റെ നിഴലിലാണ് സല്‍മാന്‍ഖാനും. സംശയിക്കപ്പെട്ട മറ്റൊരാളിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണോദ്യോഗസ്ഥന്‍ നല്‍കിയ സൂചനയനുസരിച്ച് സല്‍മാന്‍ അധോലോകത്തിന്റെ നിയന്ത്രണത്തിലുളള പാവയാണ്. നസീം റിസ്വി നിര്‍മ്മിച്ച ‘ചോരി ചോരി ചുപ്കെ ചുപ്കെ’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് പ്രതിഫലം കുറയ്ക്കാന്‍ സല്‍മാന്‍ തയ്യാറായത് ഛോട്ടാഷക്കീലിന്റെ പേരുപറഞ്ഞുകൊണ്ടുളള നിരന്തരമായ ഭീഷണിക്കു ശേഷമായിരുന്നത്രേ. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിന് ചെലവാക്കിയ പണത്തില്‍ പകുതിയും അധോലോകത്തിന്റേതായിരുന്നു.

ഐശ്വര്യ റായിയുമായി പ്രണയത്തിലായിരുന്ന സല്‍മാന്‍, അബുസലേം സംഘടിപ്പിച്ച ഒരു ഷോയില്‍ പങ്കെടുക്കാന്‍ ഐശ്വര്യയെ നിര്‍ബന്ധിക്കുകയും അവര്‍ വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത ഫോണ്‍ സംഭാഷണത്തിന്റെ ടേപ്പും പുറത്തുവന്നിരുന്നു. ദാവൂദ് ഇബ്രാഹിം, അബു സലേം, ഗുരു സത്തം എന്നിവരുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് തനിക്ക് ഐശ്വര്യയെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് സല്‍മാന്‍ ഐശ്വര്യയെ ഭീഷണിപ്പെടുത്തിയത്. 2001 ആഗസ്റ്റിലായിരുന്നു സംഭവം.

നസീം റിസ്വിയും, ഫിലിം ഫൈനാന്‍സര്‍ ഭരത് ഷായും അധോലോകബന്ധം വെളിപ്പെട്ടതിനെ തുര്‍ന്ന് അന്വേഷണം നേരിടുന്നവരാണ്.

സൂപ്പര്‍താരം ഷാരൂഖിനെയും അബുസലേമും അയാളുടെ കൂട്ടാളികളും പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 1997-98 ല്‍ നസീം റിസ്വി തന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് ഷാറൂഖിനെ സമീപിച്ചിരുന്നു. എന്നാല്‍ പുതുമുഖ സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് സൂചിപ്പിച്ച് ഷാറൂഖ് ഈ ക്ഷണം നിരസിച്ചു. ആറു മാസത്തിനു ശേഷം ഫിലിം ഫൈനാന്‍സര്‍ ഭരത് ഷായുമൊത്ത് റിസ്വി ഷാരൂഖിനെ വീണ്ടും സമീപിച്ചു. ഇത്തവണയും ഷാറൂഖ് ഒഴിഞ്ഞുമാറിയപ്പോള്‍, റിസ്വി തങ്ങള്‍ ഛോട്ടാഷക്കീലിന്റെ ആള്‍ക്കാരാണെന്ന് വെളിപ്പെടുത്തുകയും ഛോട്ടാ ഷക്കീലിനെ മൊബൈല്‍ഫോണില്‍ വിളിച്ച് ഷാരൂഖിനോട് സംസാരിപ്പിക്കുകയും ചെയ്തു. ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ ഛോട്ടാ ഷക്കീലെന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ , വന്നവര്‍ തന്റെ ആള്‍ക്കാരാണെന്ന് വെളിപ്പെടുത്തുകയും അവരുടെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചിത്രത്തിന്റെ കഥ കേട്ട ശേഷം തീരുമാനിക്കാമെന്ന് ഷാറൂഖ് മറുപടി പറഞ്ഞെങ്കിലും തുടര്‍ന്ന് സഹകരിക്കാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഷാറൂഖിന് അധോലോകത്തിന്റെ ഭീഷണി നേരിടേണ്ടി വന്നിരുന്നു. ഷാരൂഖ് പൊലീസിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങള്‍.

പ്രശസ്ത അഭിനേതാക്കള്‍, സംവിധായകര്‍, സംഗീതസംവിധായകര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുള്‍പ്പെടെ ഹിന്ദി സിനിമാലോകം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ അധോലോകത്തിന്റെ ഭീഷണിയിലാണെന്ന് വ്യക്തമാണെന്നാണ് മുംബൈ ഹെക്കോടതി ജഡ്ജി എ.ബി. പാല്‍ക്കര്‍, നസീം റിസ്വിക്കും ഫിലിം ഫൈനാന്‍സര്‍ ഭരത് ഷായ്ക്കുമെതിരെ 1300 പേജുകളുളള കുറ്റപത്രം തയ്യാറാക്കിയശേഷം പ്രസ്താവിച്ചത്.

ഹിന്ദി സിനിമാരംഗത്ത് നായികാനായകന്മാരെ നിശ്ചയിക്കുന്നതിലും ഗായകരെ നിശ്ചയിക്കുന്നതിലും സിനിമാവിതരണത്തിലും എല്ലാം അധോലോകത്തിന് ശക്തമായ വേരുകളുണ്ട്. കേസും ബഹളവുമായതോടെ അധോലോകം തത്കാലം പത്തി താഴ്ത്തി നില്‍ക്കുന്നു.

കടപ്പാട്‌: കേരളകൌമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കേരളം, മാധ്യമം, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w