Category Archives: വിദേശം
വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ മൂന്നു രാജ്യങ്ങള്‍ താത്പര്യപത്രം നല്‍കി, 22 സ്ഥാപനങ്ങളും സന്നദ്ധത അറിയിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് സ്പെയിന്‍, ദക്ഷിണകൊറിയ, ഹോളണ്ട് എന്നീ രാജ്യങ്ങളും 22 സ്ഥാപനങ്ങളും താത്പര്യപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ അഞ്ചാം തീയതിയാണ് താത്പര്യപത്രം ക്ഷണിച്ചത്. ഈ മാസം 25 ആണ് താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി. അന്വേഷണങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ അമ്പതോളം താത്പര്യപത്രങ്ങള്‍ പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വി.ഐ.എസ്.എല്‍) അധികൃതര്‍ സൂചിപ്പിച്ചു.
Filed under കേരളം, ജലം, വാര്‍ത്ത, വിദേശം, വിഴിഞ്ഞം പോര്‍ട്ട്, സാമ്പത്തികം
വിഴിഞ്ഞം: ചര്‍ച്ചയ്ക്കായി ബാഴ്സലോണ തുറമുഖ പ്രതിനിധി തലസ്ഥാനത്ത്
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബാഴ്സലോണ തുറമുഖ അതോറിറ്റി വിദേശ വ്യാപാര വിഭാഗം ഡയറക്ടര്‍ ജനറല്‍ ഹൊസൂസ് ഡെല്‍ റിയോ തിരുവനന്തപുരത്ത് എത്തി. ബാഴ്സലോണ തുറമുഖത്തിന്റെ പ്രസിഡന്റ് ജോര്‍ഡി വാല്‍സുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. രണ്ടുദിവസം തിരുവനന്തപുരത്തു തങ്ങുന്ന അദ്ദേഹം തുറമുഖ … Continue reading
Filed under കേരളം, വാര്‍ത്ത, വിദേശം, വിഴിഞ്ഞം പോര്‍ട്ട്
പോളണ്ടില്‍ ചെങ്കൊടി നിരോധിക്കുന്നു
ലണ്ടന്‍: ഒരു കാലത്തു കമ്യൂണിസ്റ്റ് കോട്ടയായിരുന്ന പോളണ്ടില്‍ ഇനി ചെങ്കൊടി പാറില്ല. രാജ്യത്തു ചെങ്കൊടി പാറിക്കുന്നതു ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന ബില്ലില്‍ പ്രസിഡന്റ് കേസിന്‍സ്കി തിങ്കളാഴ്ച ഒപ്പുവച്ചേക്കും. രാജ്യത്തു കമ്യൂണിസത്തിന്റെ കാലം ഏറെക്കുറെ അവസാനിച്ചെങ്കിലും ഒരു വിഭാഗം ജനങ്ങള്‍ പരോക്ഷമായി കമ്യൂണിസ്റ്റ് ആദര്‍ശങ്ങളെ പിന്തുണയ്ക്കുന്നവരാണ്. ഈ കമ്യൂണിസ്റ്റ് സ്നേഹം അവസാനിപ്പിക്കുകയെന്ന ലക്ഷ്യംകൂടിയുണ്ടു ചെങ്കൊടിക്കുള്ള വിലക്കിനു പിന്നില്‍. … Continue reading
Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത, വിദേശം









