Category Archives: വിദ്യാഭ്യാസം

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ മതമില്ലെന്നും ചേര്‍ക്കാം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ മതവിശ്വാസമില്ലാത്തവര്‍ക്ക് ആ വിവരവും ചേര്‍ക്കാം. മതം, ജാതി എന്നിവയെഴുതുന്നതിനുള്ള കോളങ്ങള്‍ക്കൊപ്പം മതവിശ്വാസമില്ലെങ്കില്‍ അക്കാര്യവും എഴുതാന്‍ സ്ഥലമുണ്ടാകും. സംസ്ഥാന കരിക്കുലം കമ്മിറ്റിയുടേതാണ് തീരുമാനം. അധ്യക്ഷനായിരുന്ന മന്ത്രി എം.എ. ബേബി തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ധാരാളം പേര്‍ ഇതു സംബന്ധിച്ച് ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അതിനാലാണ് നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി … Continue reading

1 അഭിപ്രായം

Filed under കേരളം, നിയമം, വാര്‍ത്ത, വിദ്യാഭ്യാസം, സര്‍ക്കാര്‍, സാങ്കേതികം

മലപ്പുറത്ത് അധ്യാപക നിയമന കോഴ 23 ലക്ഷംവരെ; അപേക്ഷകരധികവും തെക്കന്‍ ജില്ലക്കാര്‍

മലപ്പുറം: വടക്കന്‍ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ അനുവദിച്ചതിന്റെ മറവില്‍ അധ്യാപക നിയമന കോഴയായി ഒരു കോടിയിലേറെ രൂപയാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ വാരിക്കൂട്ടുന്നത്. മലപ്പുറം ജില്ലയില്‍ 19 ഗ്രാമപഞ്ചായത്തുകളിലാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇല്ലാത്തത്. ഇത്തവണ 29 സ്‌കൂളുകളിലാണ് ഹയര്‍ സെക്കന്‍ഡറി അനുവദിച്ചത്. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുള്ള പഞ്ചായത്തുകളില്‍തന്നെ വീണ്ടും കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. സീനിയര്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം

കെ.എസ്.യു. മാര്‍ച്ചില്‍ കല്ലേറും ലാത്തിയടിയും

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസരംഗത്തെ തകര്‍ച്ചയില്‍ കെ.എസ്.യു. സംസ്ഥാന കമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറും ലാത്തിയടിയും. കല്ലേറില്‍ മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ.കെ. ദിനിലിനും ലാത്തിയടിയില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലുള്‍പ്പെടെ 12 പേര്‍ക്കും പരിക്കേറ്റു.ബുധനാഴ്ച ഉച്ചയ്ക്ക് 12ന് രക്ഷസാക്ഷിമണ്ഡപത്തില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. നിയമസഭയിലേക്ക് നീങ്ങിയ മാര്‍ച്ച് യുദ്ധസ്മാരകത്തിന് സമീപം പോലീസ് തടഞ്ഞു. നിയമസഭയിലേക്ക് … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത, വിദ്യാഭ്യാസം

എല്ലാ സ്‌കൂളിലും രണ്ടുമാസത്തിനകം അടിസ്ഥാന സൗകര്യം ഉറപ്പാക്കണം-ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും രണ്ട് മാസത്തിനകം കുടിവെള്ളം, മൂത്രപ്പുര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സപ്തംബര്‍ 23നകം നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണനും ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് കോടതി സപ്തംബര്‍ 27ന് പരിഗണിക്കണം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളില്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, വാര്‍ത്ത, വിദ്യാഭ്യാസം

പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി മൂവാറ്റുപുഴ: ചോദ്യപേപ്പര്‍ വിവാദത്തില്‍പ്പെട്ട അധ്യാപകന്റെ വലതു കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റി. തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളവിഭാഗം മേധാവിയായിരുന്ന മൂവാറ്റുപുഴ തെങ്ങനാക്കുന്നേല്‍ ടി ജെ ജോസഫി(53)നെയാണ് എട്ടംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ചെറുവട്ടൂര്‍ പരുത്തിക്കാട്ടുകുടി ജാഫറിനെ പൊലീസ് പിടികൂടി. മറ്റ് മൂന്നുപേര്‍കൂടി കസ്റ്റഡിയിലായതായി സൂചനയുണ്ട്. അക്രമികള്‍ ഉപയോഗിച്ചതെന്നു … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം

ഒരു മെഡിക്കല്‍ പ്രവേശന പരീക്ഷ മതിയെന്ന് ശുപാര്‍ശ

ന്യൂഡല്‍ഹി: എം.ബി.ബി.എസ്. പ്രവേശനത്തിന് ദേശീയ തലത്തില്‍ ഒരു പ്രവേശന പരീക്ഷ മാത്രമാക്കി മാറ്റണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ന്യൂനപക്ഷ-സ്വാശ്രയ കോളേജുകള്‍ക്ക് അടക്കം ഈ തീരുമാനം ബാധകമാകും. സി.ബി.എസ്.ഇ. മാതൃകയില്‍ തന്നെയാകും പരീക്ഷ നടത്തുക. ബിരുദ-ബിരുദാനന്തര പരീക്ഷകളുടെ കരിക്കുലവും പരിഷ്‌കരിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായും സ്വാശ്രയ മാനേജ്‌മെന്റുകളുമായും ചര്‍ച്ച നടത്തും. മാനേജ്‌മെന്റുകളുമായി ഒന്നാംഘട്ട … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം

പരിയാരത്ത് പിജി സീറ്റ് വില്‍പന; കൊയ്യുന്നതു കോടികള്‍

തിരുവനന്തപുരം: ജനറല്‍ മെറിറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ പിജി മെഡിക്കല്‍ സീറ്റുകള്‍ പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ മാനേജ്മെന്റ ക്വോട്ട എന്ന പേരില്‍ വന്‍തുകയ്ക്കു വില്‍ക്കുന്നു. ആരോഗ്യ സെക്രട്ടറിയുടെയും ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെയും ഉത്തരവുകള്‍ ലംഘിച്ചാണ് ഈ വില്‍പന. ഇക്കുറി പ്രവേശന പരീക്ഷയുടെ പട്ടികയില്‍ നിന്ന് 50% സീറ്റുകള്‍ നികത്തുമെന്നു പ്രോസ്പെക്ടസില്‍ അച്ചടിച്ച ശേഷം മാനേജ്മെന്റ് ക്വോട്ടയില്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം, സാമ്പത്തികം

വിജയം നൂറുശതമാനമാക്കാന്‍ ‘പഠനവൈകല്യ’വും കുറുക്കുവഴി

കണ്ണൂര്‍: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയ ശതമാനം ഉയര്‍ത്താനുള്ള കുറുക്കുവഴിയായി സംയോജിത വിദ്യഭ്യാസ പദ്ധതി (ഐ.ഇ.ഡി.സി.) മാറുന്നു. ശാരീരികവും മാനസികവുമായ വൈകല്യങ്ങളും പഠന വൈകല്യങ്ങളും ഉള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഐ.ഇ.ഡി.സി. പദ്ധതി. പതിവില്‍നിന്ന് വ്യത്യസ്തമായി പല വിദ്യാഭ്യാസ ജില്ലകളിലും ഈ പദ്ധതിയനുസരിച്ച് പരീക്ഷ എഴുതിയവരുടെ എണ്ണം ഇത്തവണ നാലും അഞ്ചും ഇരട്ടിയാണ്. … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം

രാജ്യമാകെ ഒറ്റപ്രവേശന പരീക്ഷ 2013 മുതല്‍

ന്യൂഡല്‍ഹി: എന്‍ജിനീയറിംഗ്‌, മെഡിക്കല്‍, കൊമേഴ്‌സ് കോഴ്‌സുകള്‍ക്ക്‌ 2013 മുതല്‍ ദേശീയ തലത്തില്‍ ഒറ്റപ്രവേശന പരീക്ഷ ഏര്‍പ്പെടുത്തും. അക്കൊല്ലം മുതല്‍ കോളജുകളില്‍ സയന്‍സ്‌, കൊമേഴ്‌സ് ബിരുദ കോഴ്‌സുകള്‍ക്കും പൊതുപ്രവേശന പരീക്ഷ നടത്തും. 2011 മുതല്‍ രാജ്യത്തെ എല്ലാ സ്‌കൂള്‍ ബോര്‍ഡുകളുടെയും കീഴിലുള്ള 11, 12 ക്ലാസുകളില്‍ സയന്‍സിനും കണക്കിനും ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കും. കൗണ്‍സില്‍ ഓഫ്‌ സ്‌കൂള്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം