Category Archives: പെന്‍ഷന്‍
ജോലി രണ്ടുവര്‍ഷവും ഒരു ദിവസവും; മന്ത്രിമാരുടെ സ്റ്റാഫിന് കുടുംബപെന്‍ഷനും കമ്യൂട്ടേഷനും
തിരുവനന്തപുരം: രണ്ടു വര്‍ഷവും ഒരു ദിവസവും ജോലിചെയ്താല്‍ ആജീവനാന്ത പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും. ഒപ്പം സര്‍ക്കാര്‍ജീവനക്കാരെക്കാള്‍ മെച്ചപ്പെട്ട പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ആനുകൂല്യങ്ങളും. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനാണ് മറ്റൊരു മേഖലയിലുമില്ലാത്ത ഈ ആകര്‍ഷണീയ സേവനവ്യവസ്ഥകള്‍. മന്ത്രിമാര്‍ സ്വന്തം സ്റ്റാഫിലേക്ക് നേരിട്ട് നിയമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്ക് പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും കമ്യൂട്ടേഷനും അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. മന്ത്രിമാര്‍ക്കുപുറമെ പ്രതിപക്ഷനേതാവിന്റെയും സ്പീക്കറുടെയും … Continue reading
Filed under കേരളം, പെന്‍ഷന്‍, വാര്‍ത്ത, സര്‍ക്കാര്‍, സാങ്കേതികം, സാമ്പത്തികം
വിരമിക്കുംവരെ വിഹിതമടച്ചിട്ടും പെന്‍ഷന്‍ തുക ഖജനാവില്‍ത്തന്നെ
തിരുവനന്തപുരം: ജോലിയിലിരിക്കെ കൃത്യമായി വിഹിതമടച്ചിട്ടും സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലെയും 53 മുനിസിപ്പാലിറ്റികളിലെയും വിരമിച്ച ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നില്ല. പെന്‍ഷന്‍ നല്‍കാതെ സര്‍ക്കാരിന്റെ കൈയിലുള്ളത് 50 കോടിയിലധികം രൂപ. ഉദ്യോഗത്തിലിരിക്കെ അടയ്ക്കുന്ന വിഹിതമനുസരിച്ച് വിരമിക്കുമ്പോള്‍ പെന്‍ഷന്‍ നല്‍കണമെന്നാണ് നിബന്ധന. സര്‍ക്കാര്‍ നല്‍കിയില്ലെങ്കിലും ബന്ധപ്പെട്ട നഗരസഭയ്ക്കാണ് പെന്‍ഷന്‍ നല്‍കേണ്ട ബാധ്യത. കാരണം നഗരസഭകളിലെയും മുനിസിപ്പാലിറ്റികളിലെയും ജീവനക്കാരെ സര്‍ക്കാര്‍ … Continue reading
Filed under കേരളം, പെന്‍ഷന്‍, വാര്‍ത്ത, സാമ്പത്തികം
നാളെ കൂട്ടവിരമിക്കല്‍, നിയമനത്തിന് നീക്കമില്ലാതെ 20,000 കസേരകള്‍!
തിരുവനന്തപുരം: നാളെ ‘ഗ്രേറ്റ് പെന്‍ഷനേഴ്സ് ഡേ!’ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഈ ഒരൊറ്റ ദിവസം കൂട്ടത്തോടെ വിരമിക്കുന്നത് 20,000 പേര്‍. പെന്‍ഷന്‍ തീയതി ഏകീകരണം നടപ്പാക്കിയതിനുശേഷം സംഭവിക്കുന്ന ആദ്യത്തെ കൂട്ടവിരമിക്കലാണ് ഇത്. ഇത്രയും ഒഴിവുകള്‍ നികത്താനുള്ള ഊര്‍ജ്ജിത ശ്രമമൊന്നും സര്‍ക്കാര്‍ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് കസേരകള്‍ ഒഴിഞ്ഞുതന്നെ കിടക്കുമെന്ന് ഉറപ്പ്. ജനം ‘ആളില്ലാക്കസേരകള്‍’ കണ്ടുമടങ്ങേണ്ടിയും വരും. 20,000 … Continue reading
800-1400 രൂപ പെന്‍ഷന്‍ വര്‍ധന
ന്യൂഡല്‍ഹി: വിമുക്തഭടന്മാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരുകയായിരുന്ന ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുന്നതിന് ബാക്കിയുണ്ടായിരുന്ന രണ്ടു നിര്‍ദേശങ്ങള്‍ കൂടി അംഗീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന ഒാഫിസര്‍ റാങ്കില്‍ താഴെയുള്ള (പിബിഒആര്‍) വിമുക്ത ഭടന്മാര്‍ക്ക് 800 രൂപ മുതല്‍ 1400 രൂപ വരെ വര്‍ധന ലഭിക്കുന്ന ഉത്തരവാണിതെന്ന് കേന്ദ്ര … Continue reading
സംസ്ഥാന ജീവനക്കാര്‍ക്ക് പുതിയ ശമ്പളക്കമ്മീഷന്‍
പെന്‍ഷന്‍ പരിഷ്‌കരണവും പരിഗണിക്കും തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിനായി റിട്ട. ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു അധ്യക്ഷനായി പുതിയ ശമ്പളക്കമ്മീഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അഞ്ചുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഡാം സേഫ്ടി കമ്മീഷന്‍ അധ്യക്ഷനാണ് ഇപ്പോള്‍ ജസ്റ്റിസ് രാജേന്ദ്രബാബു. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ ഡോ. … Continue reading
ശാരീരിക വൈകല്യം മൂലംസ്വയം വിരമിച്ച സൈനികര്‍ക്കും പെന്‍ഷന്‍
ന്യൂഡല്‍ഹി: വിരമിക്കുന്നതിനുള്ള സമയം ആകുന്നതിനുമുന്‍പ് ഏതെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യം കാരണം സ്വയം ആവശ്യപ്പെട്ടു പെന്‍ഷന്‍ വാങ്ങിയ സൈനികര്‍ക്ക് ഡിസ്എബിലിറ്റി പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവായി. 2006 ജനുവരി ഒന്നിനുശേഷം ഇങ്ങനെ വിരമിച്ചവര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക. ഇതുവരെ ഇങ്ങനെയുള്ളവര്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തില്‍നിന്നു കര – നാവിക – വ്യോമ സൈനിക … Continue reading









