Category Archives: നിയമം
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ മതമില്ലെന്നും ചേര്‍ക്കാം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ മതവിശ്വാസമില്ലാത്തവര്‍ക്ക് ആ വിവരവും ചേര്‍ക്കാം. മതം, ജാതി എന്നിവയെഴുതുന്നതിനുള്ള കോളങ്ങള്‍ക്കൊപ്പം മതവിശ്വാസമില്ലെങ്കില്‍ അക്കാര്യവും എഴുതാന്‍ സ്ഥലമുണ്ടാകും. സംസ്ഥാന കരിക്കുലം കമ്മിറ്റിയുടേതാണ് തീരുമാനം. അധ്യക്ഷനായിരുന്ന മന്ത്രി എം.എ. ബേബി തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ധാരാളം പേര്‍ ഇതു സംബന്ധിച്ച് ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അതിനാലാണ് നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി … Continue reading
Filed under കേരളം, നിയമം, വാര്‍ത്ത, വിദ്യാഭ്യാസം, സര്‍ക്കാര്‍, സാങ്കേതികം
രജിസ്‌ട്രേഷനില്ലാത്ത സ്വകാര്യലാബുകളെയും സ്‌കാനിങ്‌സെന്റുകളെയും തടയാന്‍ നിയമംവരുന്നു
പാലക്കാട്: സംസ്ഥാനത്തെ രജിസ്‌ട്രേഷനില്ലാത്ത സ്വകാര്യ ലബോറട്ടറികളുടെയും സ്‌കാനിങ്‌സെന്റുകളുടെയും പ്രവര്‍ത്തനം തടയാന്‍ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്ലില്‍ നിര്‍ദേശം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കാനാണ് കരട്ബില്ലില്‍ പറയുന്നത്. ഇവര്‍ക്ക് രജിസ്‌ട്രേഷന്‍ എടുക്കാന്‍ നിശ്ചിതകാലാവധി നല്‍കും. കുറ്റകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിക്കും. നിരക്കുകള്‍ ഏകീകരിക്കും. ലാബുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ … Continue reading
Filed under നിയമം, വാര്‍ത്ത, സര്‍ക്കാര്‍
പെറ്റി കേസിന് ക്വാട്ട നിശ്ചയിക്കരുത്; പോലീസിനോട് കോടതി
കോടതിയില്‍ ഹാജരാകല്‍: നോട്ടീസ് നല്‍കാന്‍ പോലീസിന് അധികാരമില്ല പെറ്റി കേസില്‍ പോലീസിന് ക്വാട്ട നിശ്ചയിക്കുന്ന രീതി വാഹനമോടിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കുമൊക്കെ വലിയ അസൗകര്യവും വിഷമതകളുമാണ് സൃഷ്ടിക്കുന്നത്. കടുത്ത കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ഒരു പരിശോധനയും കൂടാതെ ഒഴിവാക്കപ്പെടുമ്പോള്‍ പോലീസ് താരതമ്യേന ചെറിയ കുറ്റം ചെയ്യുന്നവരെ മാത്രം ലക്ഷ്യമിടുന്നത് വൈരുദ്ധ്യമാണ് കൊച്ചി: പെറ്റി കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ കോടതിയില്‍ … Continue reading
പ്രസിദ്ധീകരണ നിരോധം: സര്‍ക്കാറിന് സുപ്രീംകോടതി മാര്‍ഗരേഖ
ന്യൂദല്‍ഹി: പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും തടയിടാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നീക്കം തടയാന്‍ സുപ്രീംകോടതി രംഗത്ത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ ഒമ്പതിന മാര്‍ഗരേഖക്കും കോടതി രൂപംനല്‍കി. പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന എതിര്‍പ്പിനിടയാക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ണയിക്കുന്നത് ഈ മാര്‍ഗരേഖപ്രകാരമായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വ്യക്തമായ ബോധ്യമില്ലാതെ, വൈകാരികതയും രാഷ്ട്രീയ താല്‍പര്യങ്ങളും മുന്‍നിര്‍ത്തി ഭരണകൂടങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍ കണ്ടുകെട്ടുകയോ പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ ചെയ്യുന്നത് വ്യാപകമാണ്. … Continue reading
എല്ലാ സ്‌കൂളിലും രണ്ടുമാസത്തിനകം അടിസ്ഥാന സൗകര്യം ഉറപ്പാക്കണം-ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും രണ്ട് മാസത്തിനകം കുടിവെള്ളം, മൂത്രപ്പുര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സപ്തംബര്‍ 23നകം നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണനും ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് കോടതി സപ്തംബര്‍ 27ന് പരിഗണിക്കണം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളില്‍ … Continue reading
Filed under നിയമം, വാര്‍ത്ത, വിദ്യാഭ്യാസം
പാകിസ്ഥാന്‍ ഗൂഗിളും, യാഹുവും ഉള്‍പ്പെടെ ഒമ്പത് വെബ്സൈറ്റുകള്‍ നിരോധിച്ചു
ഇസ്ളാമാബാദ്: മതനിന്ദ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ കോടതി ഗൂഗിളും, യാഹുവും, ഹോട്ടമെയിലും ഉള്‍പ്പെടെ ഒമ്പതു വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം അധികാരികള്‍ സ്ഥിരീകരിച്ചിട്ടില്ല. ലാഹോര്‍ ഹൈക്കോടതിയുടെ ബഹവല്‍പൂര്‍ ബഞ്ചാണ് ഈ വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എം.എസ്.എന്‍, യു ട്യൂബ്, ബിംഗ്, ആമസോണ്‍ എന്നിവയാണ് നിരോധിച്ച മറ്റു വെബ്സൈറ്റുകള്‍. മതവിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള … Continue reading
Filed under നിയമം, വാര്‍ത്ത, സാങ്കേതികം
റോഡരികിലെ യോഗങ്ങള്‍ ഹൈക്കോടതി നിരോധിച്ചു
കൊച്ചി: സംസ്ഥാനത്ത് റോഡരികില്‍ യോഗങ്ങള്‍ നടത്തുന്നത് ഹൈക്കോടതി നിരോധിച്ചു. ഗതാഗത തടസ്സം ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇതെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി.എസ്. ഗോപിനാഥനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. റോഡരികില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് അശ്രദ്ധമായി ഓടിച്ചുവരുന്ന വാഹനങ്ങള്‍ ഇടിച്ചുകയറി മരണംവരെ സംഭവിച്ചേക്കാം. അത്തരം അനുഭവം ഉണ്ടായിട്ടുമുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി. … Continue reading
ജഡ്ജിമാര്‍ക്കിടയിലെ അഴിമതി തടയല്‍ ബില്‍ തത്കാലമില്ല
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കിടയിലെ അഴിമതി തടയുന്നതിന് ലക്ഷ്യമിട്ടുള്ള ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനിടയില്ല. മന്ത്രിമാരുടെ ഉപസമിതിയുടെ പരിഗണനയിലുള്ള ബില്ലിനെച്ചൊല്ലി ജുഡീഷ്യറിയില്‍ നിന്നുതന്നെ വ്യത്യസ്താഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണിത്. മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ക്കിടയില്‍തന്നെ ഭിന്നാഭിപ്രായം ഉണ്ടായപ്പോഴാണ് ബില്‍ ഉപസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. ‘ജുഡീഷ്യല്‍ സ്റ്റാന്‍േറര്‍ഡ്‌സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്‍-2010′ ആണ് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലുള്ളത്. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് സമിതിയെ വെക്കണമെന്നും ഒരു … Continue reading
നിയമം നോക്കുകുത്തി; അഴിമതിയുടെ തണലില്‍ വയല്‍നികത്തല്‍ വ്യാപകം
തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം പാസാക്കി വര്‍ഷം കഴിഞ്ഞിട്ടും നിയമം പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതി. നിയമം നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിന്റെ മറവില്‍ നൂറുകണക്കിന് ഏക്കര്‍ വയല്‍ നികത്തപ്പെടുകയാണ്. കക്ഷിഭേദമെന്യേ രാഷ്ട്രീയകക്ഷി നേതൃത്വങ്ങള്‍ അഴിമതിക്ക് വശംവദരായി വയല്‍ നികത്തുന്നതിന് കൂട്ടുനില്‍ക്കുന്നു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഏറെ കൊട്ടിഗ്‌ഘോഷിച്ച് കൊണ്ടുവന്ന നെല്‍വയല്‍ സംരക്ഷണനിയമം നിലവില്‍ വന്നത് 2008 ആഗസ്ത് … Continue reading
വിവാഹ രജിസ്‌ട്രേഷന്‍: ദുഷ്പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത് – മന്ത്രി
തിരുവനന്തപുരം: വിവാഹ രജിസ്‌ട്രേഷന്‍ ചട്ടങ്ങളെപ്പറ്റി സമുദായിക വഴിത്തിരിവിന് ഇടയാക്കുന്ന രീതിയില്‍ പോലും ദുഷ്പ്രചാരണം നടക്കുന്നതായി മന്ത്രി പാലോളി മുഹമ്മദ്കുട്ടി. ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്ന ഈ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. 2008 മാര്‍ച്ച് ഒന്നിനുശേഷം നടന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. നിലവിലുള്ള ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ … Continue reading
വിവാഹമോചനം: ‘പിരിഞ്ഞു താമസം ഒരു വര്‍ഷം മതി’
കൊച്ചി: വിവാഹമോചന നിയമപ്രകാരം പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനെത്തുന്ന ദമ്പതികള്‍ ഒരു വര്‍ഷം പിരിഞ്ഞു താമസിച്ചാല്‍ മതിയെന്നു ഹൈക്കോടതി. ഇതിനായി രണ്ടു വര്‍ഷമെങ്കിലും ദമ്പതികള്‍ വേര്‍പിരിഞ്ഞു താമസിക്കണമെന്ന വിവാഹ മോചന നിയമത്തിലെ 10 എ (1) വ്യവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ടാണു കോടതി നടപടി. വിവാഹമോചനം തേടി കോടതിയിലെത്തുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ഈ വിധി ബാധകമാകും. … Continue reading
മുല്ലപ്പെരിയാര്‍ : വഴിത്തിരിവുണ്ടാക്കിയത് കേരളകൌമുദി റിപ്പോര്‍ട്ട്
തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് നിയമപ്രാബല്യമില്ലെന്ന് ‘കേരളകൌമുദി’ പതിനാറു വര്‍ഷംമുമ്പ് റിപ്പോര്‍ട്ടുചെയ്തത് ശരിവച്ച് സുപ്രീംകോടതിയില്‍ കേരളം വാദിച്ചത് മുല്ലപ്പെരിയാര്‍ കേസില്‍ വഴിത്തിരിവായി. 1994-ല്‍ ഇതുസംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ‘കേരളകൌമുദി’യുടെ വാദം ശരിയല്ലെന്നായിരുന്നു സംസ്ഥാന നിയമവകുപ്പിന്റെ നിലപാട്. എന്നാല്‍, പിന്നീട് കേരളനിയമസഭ അന്നത്തെ ജലസേചനമന്ത്രി ടി.എം. ജേക്കബ് അദ്ധ്യക്ഷനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി ‘കേരളകൌമുദി’ റിപ്പോര്‍ട്ട് … Continue reading









