Category Archives: കാര്‍ഷികം
കൊയ്യാന്‍ ആളില്ല: കുട്ടനാട്ടില്‍ 5000 ഏക്കറിലെ നെല്ല് നശിച്ചു
നൂറ്റിയന്‍പത് ദിവസം കഴിഞ്ഞിട്ടും കൊയ്യാനാകാതെ മഴയില്‍ കിളിര്‍ത്ത് നശിച്ച നെല്‍ച്ചെടികളുമായി രാമങ്കരി പറക്കുഴി കിളിരുവാക്കപ്പാടത്തെ കര്‍ഷകന്‍. കുട്ടനാട്: കൊയ്യാന്‍ തൊഴിലാളികളില്ലാത്തതിനാല്‍ കുട്ടനാട്ടില്‍ 5000 ഏക്കര്‍ പാടശേഖരത്തെ നെല്ല് നശിച്ചു. വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ കര്‍ഷകത്തൊഴിലാളികളെ ലഭ്യമാക്കുമെന്നു ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒരു തൊഴിലാളിയെപ്പോലും ലഭിച്ചില്ലെന്നു കര്‍ഷകര്‍ പറയുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും തിരഞ്ഞെടുപ്പിന്റെ തിരക്കിലായതോടെ കര്‍ഷകരുടെ … Continue reading
കൃഷിഭൂമി കോര്‍പറേറ്റ് മുതലാളിമാരുടെ കൈകളില്‍: സായ്‌നാഥ്
കോഴിക്കോട്: കൃഷിഭൂമി കോര്‍പറേറ്റ് മുതലാളിമാരില്‍ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മാഗ്സസെ അവാര്‍ഡ് ജേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി.സായ്നാഥ്. സൌത്ത് സോണ്‍ ഇന്‍ഷ്വറന്‍സ് എംപ്ളോയീസ് ഫെഡറേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ‘ കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, ഭക്ഷ്യസുരക്ഷ’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ സാധ്യമാക്കാനുള്ള നയങ്ങളാണ് സര്‍ക്കാരിന്റേത്. എന്നാല്‍, ഈനയംമൂലം കാര്‍ഷിക വായ്പയുടെ സിംഹഭാഗവും അംബാനിമാരിലേക്കാണ് … Continue reading
Filed under കാര്‍ഷികം, കൃഷി, വായ്പ, വാര്‍ത്ത, സര്‍ക്കാര്‍, സാമ്പത്തികം
കര്‍ഷകരില്‍നിന്ന് അറിവ് സമാഹരിക്കാന്‍ പദ്ധതി
തൃശൂര്‍: പഠന മുറികളില്‍നിന്നു കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പറിച്ചുനടാന്‍ ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശ. കര്‍ഷകരില്‍ വിജ്ഞാനം കുത്തിനിറയ്ക്കുന്ന പതിവു രീതിക്കു പകരം വിജയകരമായി പരീക്ഷിക്കപ്പെട്ട കൃഷിരീതികള്‍ കര്‍ഷകരില്‍നിന്നു സമാഹരിക്കുന്ന പദ്ധതി ആസൂത്രണ ബോര്‍ഡ് സര്‍ക്കാരിനു സമര്‍പ്പിച്ചു. ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണു ലീഡ് ഫാര്‍മര്‍ സെന്റേഡ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഡെലിവറി സര്‍വീസ് (ലീഡ്സ്) എന്നു പേരിട്ടിരിക്കുന്ന … Continue reading
സംസ്ഥാന സഹകരണ ബാങ്ക് കാര്‍ഷികവിള വായ്‌പ പലിശ കൂട്ടി
പാലക്കാട്: നബാര്‍ഡില്‍ നിന്നുള്ള കാര്‍ഷിക പുനര്‍വായ്പ മുടങ്ങിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സഹകരണബാങ്ക് കാര്‍ഷികവിളവായ്പയുടെ പലിശനിരക്ക് അരശതമാനം കൂട്ടി. ജില്ലാ സഹകരണബാങ്കുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കാണ് കൂട്ടിയിരിക്കുന്നത്. ഇത് പ്രാഥമിക സഹകരണ സംഘങ്ങളെ സാമ്പത്തികപ്രതിസന്ധിയിലാക്കും. പുതിയ തീരുമാനം 2009 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നാണ് ഉത്തരവ്. സംസ്ഥാന സഹകരണബാങ്കിന് ഓഹരിമൂലധനത്തെക്കാള്‍ … Continue reading
ആദായം കിട്ടേണ്ടത് കര്‍ഷകനു തന്നെ
കാര്‍ഷികരംഗത്ത് ഉത്പാദനം വര്‍ധിച്ചാല്‍ എല്ലാമായി എന്നാണ് പൊതുവെ ധാരണ. വിപണിയില്‍ ധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സുലഭമാകുന്ന അവസ്ഥ സാധാരണ ഉപഭോക്താക്കളുടെ വീക്ഷണത്തില്‍ ക്ഷേമകരം എന്ന വിശേഷണം അര്‍ഹിക്കുന്നതാണ്. ആ സമൃദ്ധിക്ക് പിന്നിലെ അധ്വാനത്തിന്റെയും കയ്പുനീരിന്റെയും കഥകള്‍ ചികഞ്ഞ് മനസ്സിലാക്കാന്‍ അധികമാരും മെനക്കെടാറില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം കിട്ടുമെന്ന് ഉറപ്പിക്കാനാവാതെ ഉണ്ടാകുന്ന ഉത്പാദനവര്‍ധന കാര്‍ഷിക … Continue reading
കീടനാശിനിയായി എന്‍ഡോസള്‍ഫാന്‍; തമിഴ്‌വിളകള്‍ ആശങ്കയുയര്‍ത്തുന്നു
നെയ്യാറ്റിന്‍കര : കേരളത്തിലും വികസിതരാഷ്ട്രങ്ങളിലും നിരോധിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുക്കുന്ന തമിഴ് കാര്‍ഷിക വിഭവങ്ങള്‍ അതിര്‍ത്തി കടന്ന് കേരളത്തില്‍ നിര്‍ലോഭം വിറ്റഴിക്കപ്പെടുന്നു. തമിഴ്നാട്ടില്‍ നിന്നും വരുന്ന അറവുമാടുകള്‍, പാല്‍ എന്നിവ പരിശോധിക്കാന്‍ അതിര്‍ത്തിയിലെ മൃഗസംരക്ഷ വകുപ്പ് വക ചെക്ക് പോസ്റ്റില്‍ സംവിധാനമുണ്ടെങ്കിലും നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഉപയോഗിച്ചു കൃഷി ചെയ്യുന്ന വിഭവങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. എന്‍ഡോസള്‍ഫാന്‍ … Continue reading
ഇവിടെ പാലിന് 13 രൂപ!
കല്‍പ്പറ്റ: പശുവുണ്ട്; ആലയുണ്ട്; പോറ്റാന്‍ തയ്യാറുള്ള മനുഷ്യരുണ്ട്; ധാരാളം പാലുമുണ്ട്. എന്നാല്‍, സംഭരിക്കാന്‍ സൊസൈറ്റിയില്ല. സബ്സിഡി നല്കാന്‍ സര്‍ക്കാരില്ല. ആനുകൂല്യങ്ങള്‍ നല്കാന്‍ അധികാരികളില്ല. എന്നിട്ടും കണ്ണന്‍വയലിലെ ആദികന്നഡിഗര്‍ കാലി മേയ്ക്കുന്നു. തമിഴ്നാട് അതിര്‍ത്തിയിലെ ഈ അംബേദ്കര്‍ കോളനിയില്‍ അമ്പതോളം ക്ഷീരകര്‍ഷകരുണ്ട്. 150 ഓളം പശുക്കളും. എല്ലാം നല്ല നാടന്‍ ഇനങ്ങള്‍. ഹോര്‍മോണ്‍ കുത്തിവയ്പില്ല. ക്ഷീരോത്തേജക മരുന്നുകളുമില്ല. … Continue reading
കൃഷിവകുപ്പ് നേരിട്ട് പച്ചക്കറി വിത്തുകള്‍ ശേഖരിക്കുന്നു: പദ്ധതി 8 ജില്ലകളില്‍
ചേര്‍ത്തല: പച്ചക്കറി വിത്തുകള്‍ ഉത്പാദിപ്പിക്കുവാനും ശേഖരിക്കുവാനുമായി കൃഷി വകുപ്പ് ചരിത്രത്തിലാദ്യമായി നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നു. കൃഷിവകുപ്പിന് കീഴില്‍ തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സീഡ് ഡവലപ്‌മെന്റ് അതോറിട്ടി വഴിയാണ് സ്‌പെഷല്‍ വെജിറ്റബിള്‍ സീഡ് പ്രൊഡക്ഷന്‍ പ്രോഗ്രാം നടപ്പാക്കുന്നത്. സംസ്ഥാനത്തെ 8 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകള്‍ വഴിയാണ് പച്ചക്കറി വിത്ത് വിതരണവും ശേഖരണവും. കൃഷിഭവനു കീഴിലെ നല്ല … Continue reading
സര്‍ക്കാര്‍ ഭൂമി കുടുംബശ്രീക്ക്; ലക്ഷ്യം സമഗ്രപച്ചക്കറികൃഷി
പാലക്കാട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തരിശുസ്ഥലങ്ങള്‍ പച്ചക്കറി കൃഷിക്കായി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നു. കൃഷിവകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും തോട്ടങ്ങളിലും പ്ളാന്റേഷന്‍ കോര്‍പറേഷന്റെയും സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെയും റബര്‍ എസ്റ്റേറ്റുകളിലും കൃഷിയിറക്കാനാണ് നീക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 955 ഹെക്ടര്‍ തരിശുഭൂമി ഇതിനായി കണ്ടെത്തി. റബര്‍തോട്ടങ്ങളില്‍ ഇടവിളയായും മറ്റിടങ്ങളില്‍ പൂര്‍ണതോതിലും കൃഷി ചെയ്യും. നേന്ത്രവാഴ ഒഴിച്ചുള്ള വാഴ ഇനങ്ങളും … Continue reading
ബി.ടി. വഴുതന നമുക്കുവേണ്ടിയല്ല – മാതൃഭൂമി ലേഖനം
”ഇന്ത്യയില്‍ 2,400 വഴുതനയിനങ്ങളുണ്ട്. അഞ്ചുലക്ഷം ഹെക്ടറില്‍ കൃഷിയുണ്ട്. 80 ലക്ഷം ടണ്ണാണ് പ്രതിവര്‍ഷ ഉത്പാദനം. ഉത്പാദനം കുറഞ്ഞുപോകുന്നെന്ന പ്രശ്‌നം ഇവിടെയില്ല. പിന്നെന്തിനാണ് നാം ബി.ടി. വഴുതനയുടെ പിന്നാലെ പോകുന്നത്..?” -ബി.ടി. വഴുതന അവതരിപ്പിച്ച മൊണ്‍സാന്റോ എന്ന ബഹുരാഷ്ട്ര ഭീമന്റെ തലപ്പത്ത് ദീര്‍ഘകാലമിരുന്നയാളുടേതാണീ ചോദ്യം ഡോ. കെ.പി. പ്രഭാകരന്‍ നായര്‍ പൊതുസമൂഹത്തിന്റെ എതിര്‍പ്പു കണക്കിലെടുത്ത് സര്‍ക്കാര്‍ ബി.ടി. … Continue reading
‘കുരുമുളകും നാളികേരവുമടക്കം 190 ഇനങ്ങള്‍ കൂടി സംരക്ഷണ പട്ടികയ്‌ക്കു പുറത്ത്
ന്യൂഡല്‍ഹി: ജൈവസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചിരുന്ന 190 ഇനങ്ങള്‍ ഇന്ത്യ പുറംലോകത്തിനു തുറന്നു കൊടുത്തു. കഴിഞ്ഞ ഒക്‌ടോബര്‍ 26ന് ഇറക്കിയ ഗസറ്റ് വിജ്‌ഞാപനത്തിലൂടെയാണു കേന്ദ്രം രാജ്യത്തിന്റെ ജൈവസമ്പത്തു സംരക്ഷണ പട്ടികയില്‍നിന്നു ‘പുറത്താക്കി’യത്. കറിവേപ്പില, മഞ്ഞള്‍, ജീരകം, പേരയ്‌ക്ക, കുരുമുളക്, നാളികേരം തുടങ്ങി 190 ഇനങ്ങള്‍ ഇതുവഴി യാതൊരു നിയന്ത്രണവുമില്ലാതെ വിദേശ കുത്തകകള്‍ക്കു മുന്നില്‍ തുറന്നു … Continue reading
ബിടി വഴുതന തല്‍ക്കാലമില്ല – പരിസ്ഥിതി മന്ത്രി ജയറാം രമേശിന് നന്ദി
ബിടി വഴുതന തല്‍ക്കാലമില്ല ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ജനിതക വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം ഉപേക്ഷിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനയുടെ കൃഷി അനുവദിച്ച തീരുമാനം മരവിപ്പിക്കുകയാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി ജയ്റാം രമേശ് അറിയിച്ചു. വിശദമായ പഠനത്തിലൂടെ സംശയങ്ങള്‍ ദൂരീകരിച്ചശേഷമേ തുടര്‍നടപടിയുണ്ടാകൂ. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ജനിതക അംഗീകാര സമിതി … Continue reading









