Category Archives: കക്ഷിരാഷ്ട്രീയം

കെ.എസ്.യു. മാര്‍ച്ചില്‍ കല്ലേറും ലാത്തിയടിയും

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസരംഗത്തെ തകര്‍ച്ചയില്‍ കെ.എസ്.യു. സംസ്ഥാന കമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറും ലാത്തിയടിയും. കല്ലേറില്‍ മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ.കെ. ദിനിലിനും ലാത്തിയടിയില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലുള്‍പ്പെടെ 12 പേര്‍ക്കും പരിക്കേറ്റു.ബുധനാഴ്ച ഉച്ചയ്ക്ക് 12ന് രക്ഷസാക്ഷിമണ്ഡപത്തില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. നിയമസഭയിലേക്ക് നീങ്ങിയ മാര്‍ച്ച് യുദ്ധസ്മാരകത്തിന് സമീപം പോലീസ് തടഞ്ഞു. നിയമസഭയിലേക്ക് … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത, വിദ്യാഭ്യാസം

ബന്ദ് വരുത്തിയ നഷ്ടം 13,000കോടിയുടെ

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഭാരത് ബന്ദ് രാജ്യത്തെ മൊത്തം വ്യവസായ മേഖലയ്ക്ക് വരുത്തിയ നഷ്ടം 13,000കോടിയുടേതെന്ന് ഫിക്കി (ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ചെയിംബേഴ്സ് ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി). അഭ്യന്തര ഉല്പ്പാദന വളര്‍ച്ചയെ (ജി.ഡി.പി) അടിസ്ഥാനമാക്കിയാണ് നഷ്ടത്തിന്റെ തോത് കണക്കാക്കിയിരിക്കുന്നത്. മറ്റൊരു വ്യവസായിക സമിതിയായ അസോച്ചത്തിന്റെ കണക്കില്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

പോലീസ്‌സേനയില്‍ നിന്ന് വന്‍തോതില്‍ കൊഴിഞ്ഞുപോക്ക്

തിരുവനന്തപുരം: പോലീസ് സേനയില്‍ നിന്ന് മനംമടുത്ത് കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുന്നു. അനാകര്‍ഷകമായ ശമ്പളവും അമിതജോലിഭാരവുമാണ് തുടക്കക്കാരെ പിന്നോട്ടടിക്കുന്നതെങ്കില്‍ രാഷ്ട്രീയസമ്മര്‍ദവും മേലുദ്യോഗസ്ഥരുടെ പീഡനവുമാണ് മറ്റൊരു വിഭാഗത്തെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. പതിനായിരത്തോളം ഒഴിവുകളാണ് ഇപ്പോള്‍ പോലീസ് സേനയിലുള്ളത്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യബാച്ച് 2007 സപ്തംബര്‍ 15 നാണ് പരിശീലനത്തിനെത്തിയത്. ആയിരത്തിഅഞ്ഞൂറ് പേരെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, കേരളം, വാര്‍ത്ത

സദാശിവന്‍ ചോദിക്കുന്നു; 33 വര്‍ഷം പാര്‍ട്ടിയും സര്‍ക്കാരും എന്തേ മിണ്ടിയില്ല?

കണ്ണൂര്‍: എ.കെ.ജിയുടെ വീടിനെച്ചൊല്ലിയുള്ള വിവാദം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നപ്പോള്‍ എ.കെ.ജിയുടെ കുടുംബാംഗങ്ങളിലും പാര്‍ട്ടിക്കകത്തും അത് അടക്കിപ്പിടിച്ച ചര്‍ച്ചയായിരുന്നു. പെരളശ്ശേരിയില്‍ എ.കെ.ജി താമസിച്ചിരുന്ന ‘ഗോപാലവിലാസം’ എന്ന വീട് സംരക്ഷിത സ്മാരകമാക്കാന്‍ സാംസ്‌കാരിക വകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതുമുതല്‍ ആ ചര്‍ച്ച കുടുംബത്തിനിടയില്‍ അസ്വാരസ്യങ്ങളും സൃഷ്ടിച്ചു തുടങ്ങി. ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത്‌വരെ എത്തിയ എ.കെ.ജി. വിപ്ലവ പ്രസ്ഥാനങ്ങളുടെ അനിഷേധ്യ നേതാവാണ്. … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

സി.എം.എസ്. കോളേജിലെ അക്രമം നിയമവാഴ്ചയോടുള്ള വെല്ലുവിളി -ഹൈക്കോടതി

കൊച്ചി: കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ കാണിച്ച അതിക്രമം നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് ഹൈക്കോടതി. കോളേജ് പ്രിന്‍സിപ്പലിനും ജീവനക്കാര്‍ക്കും പോലീസ് സംരക്ഷണം നല്‍കാനുള്ള ഇടക്കാല ഉത്തരവ് നിലനില്‍ക്കേ അക്രമം കാട്ടിയവര്‍ നിയമം കൈയിലെടുക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.ഈ സാഹചര്യത്തില്‍ അടുത്ത പത്ത് ദിവസത്തേക്ക് കോളേജിലെ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

പവാറിനും പട്ടേലിനുമെതിരെ കൂടുതല്‍ തെളിവുകള്‍

* പ്രണബ് പ്രധാനമന്ത്രിയെക്കണ്ട് വിശദീകരിച്ചു * എന്‍.സി.പി. പ്രതിരോധത്തില്‍ *മോഡി കോടതിയിലേക്ക്; എന്‍ഫോഴ്‌സ്‌മെന്റും ചോദ്യംചെയ്തു ന്യൂഡല്‍ഹി: എന്‍.സി.പി. നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ ശരദ് പവാറിനും പ്രഫുല്‍ പട്ടേലിനും ഐ.പി.എല്ലിലെ താത്പര്യങ്ങള്‍ വെളിപ്പെടുത്തുന്ന പുതിയ തെളിവുകള്‍ പുറത്തുവന്നു. ഇത് ദേശീയ രാഷ്ട്രീയരംഗത്ത് വന്‍ ചലനത്തിന് കാരണമാകാനിടയുണ്ട്. അതിനിടെ, ഐ.പി.എല്‍. കമ്മീഷണര്‍ ലളിത് മോഡിയെ മുംബൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

കോണ്‍ഗ്രസിന്റെ ആസ്തി 340 കോടി

ന്യൂഡല്‍ഹി: അധികാരവും ആസ്തിയും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയരഹിതമായി തെളിയിക്കുന്നതായി 2007-08ലെ സ്വത്തുവിവരപ്രഖ്യാപനം. ആദായനികുതി നല്കിയതുമായി ബന്ധപ്പെട്ടാണ് വിവിധ രാഷ്ട്രീയകക്ഷികളുടെ സ്വത്തുവിവരം വെളിപ്പെടുത്തിയത്. കേന്ദ്രത്തിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് 340 കോടി രൂപയുടെ ആസ്തിയുമായി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി.ക്ക് 177 കോടിയുടെ സ്വത്തുണ്ട്. സി.പി.എമ്മും ഏറെ പിറകിലല്ല -156 കോടി. ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടിക്ക് 144ഉം … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത, സാമ്പത്തികം

നടു റോഡില്‍ പന്തലിട്ട് ഡിവൈഎഫ്ഐ സമരം

ഡിവൈഎഫ്ഐ തൃശൂര്‍ എജീസ് ഒാഫിസിലേക്കു നടത്തിയ മാര്‍ച്ച് തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിനു സമീപം നടുറോഡില്‍ ഒരുക്കിയ പന്തലിലേക്കു പ്രവേശിക്കുന്നു. തൃശൂര്‍: പൊലീസ് കാവലില്‍ നടുറോഡില്‍ പന്തലിട്ടു ഡിവൈഎഫ്ഐ നടത്തിയ ഉപരോധ സമരം മൂലം മേഖലാ അക്കൌണ്ടന്റ് ജനറല്‍ (എജീസ്) ഒാഫിസ് പ്രവര്‍ത്തനം മുടങ്ങി. റോഡ് കൊട്ടിയടച്ചു വാഹനഗതാഗതം നിരോധിച്ചു പൊലീസുകാര്‍ സമരത്തിനു സഹായം നല്‍കി. ജീവനക്കാര്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, കേരളം, വാര്‍ത്ത

പോളണ്ടില്‍ ചെങ്കൊടി നിരോധിക്കുന്നു

ലണ്ടന്‍: ഒരു കാലത്തു കമ്യൂണിസ്റ്റ് കോട്ടയായിരുന്ന പോളണ്ടില്‍ ഇനി ചെങ്കൊടി പാറില്ല. രാജ്യത്തു ചെങ്കൊടി പാറിക്കുന്നതു ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന ബില്ലില്‍ പ്രസിഡന്റ് കേസിന്‍സ്കി തിങ്കളാഴ്ച ഒപ്പുവച്ചേക്കും. രാജ്യത്തു കമ്യൂണിസത്തിന്റെ കാലം ഏറെക്കുറെ അവസാനിച്ചെങ്കിലും ഒരു വിഭാഗം ജനങ്ങള്‍ പരോക്ഷമായി കമ്യൂണിസ്റ്റ് ആദര്‍ശങ്ങളെ പിന്തുണയ്ക്കുന്നവരാണ്. ഈ കമ്യൂണിസ്റ്റ് സ്നേഹം അവസാനിപ്പിക്കുകയെന്ന ലക്ഷ്യംകൂടിയുണ്ടു ചെങ്കൊടിക്കുള്ള വിലക്കിനു പിന്നില്‍. … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത, വിദേശം

നേതൃത്വം തിരുത്തണം: സിപിഎമ്മില്‍ വിമര്‍ശനം

തിരുവനന്തപുരം:  പാര്‍ട്ടിയുടെ പ്രതിച്ഛായ ഇടിയുന്ന തെറ്റുകള്‍ കേരളത്തിലെ ഉന്നത നേതൃത്വത്തില്‍ നിന്നുമുണ്ടാകുന്നുവെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം. മന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി പി.കെ. ശ്രീമതി, ഇ.പി. ജയരാജന്‍ എന്നിവരാണു പ്രധാനമായും പ്രതിക്കൂട്ടിലായത്. തെറ്റുതിരുത്തലിനു തുടക്കമിടേണ്ടതു നേതൃത്വത്തില്‍ നിന്നു തന്നെയാണെന്നു കമ്മിറ്റി പറഞ്ഞുവച്ചു. ചര്‍ച്ച ഇന്നും തുടരും. … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

ത്രിവര്‍ണ വിജയം

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പു നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയതരംഗത്തിന്റെ തുടര്‍ച്ചയെന്നോണം മൂന്നിടത്തും മികച്ച വിജയം നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇടതുപക്ഷ സര്‍ക്കാരിനു കനത്ത തിരിച്ചടി നല്‍കി. കണ്ണൂരില്‍ എ.പി. അബ്ദുല്ലക്കുട്ടിയും (ഭൂരിപക്ഷം 12,043) ആലപ്പുഴയില്‍ എ.എ. ഷുക്കൂറും (ഭൂരിപക്ഷം 4745) എറണാകുളത്തു ഡൊമിനിക് പ്രസന്റേഷനും (ഭൂരിപക്ഷം 8620) … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

എല്‍ഡിഎഫ് പിന്തുണ വര്‍ധിച്ചു: സിപിഐ എം

എല്‍ഡിഎഫ് പിന്തുണ വര്‍ധിച്ചു: സിപിഐ എം തിരു: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായിരുന്ന ജനപിന്തുണ വര്‍ധിച്ചതായി ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചവയായിരുന്നു. 140 നിയമസഭാ മണ്ഡലത്തില്‍ 40ല്‍ മാത്രം യുഡിഎഫ് വിജയിച്ച ഘട്ടത്തിലായിരുന്നു അത്. … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത