Category Archives: മോഷണം
വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച: മഹാരാഷ്ട്രയില്‍ ഒരാള്‍ പിടിയില്‍
തിരുവനന്തപുരം : കണ്ണമ്മൂലയില്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാളെ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം സാഹസികമായ നീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ വച്ച് അറസ്റ്റ് ചെയ്തു. കണ്ണമ്മൂല ‘ഗയ’യില്‍ പ്രമുഖ സോഫ്ട്വെയര്‍ വ്യവസായി പ്രിയദാസ് ജി. മംഗലത്തിന്റെ ഭാര്യ ജെസിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തിലെ രാഹുല്‍ എന്ന വികാസ് ഗോപിനാഥ് ചൌഹാന്‍ (23) ആണ് … Continue reading
കെപിസിസി സെക്രട്ടറിയുടെ വീട്ടില്‍ 5 ലക്ഷത്തിന്റെ വൈദ്യുതി മോഷണം
പെരുമ്പാവൂര്‍: കെപിസിസി സെക്രട്ടറിയും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമായ ടി പി ഹസന്റെ വല്ലത്തുള്ള വീട്ടില്‍ എപിടിഎസ് ഉദ്യോഗസ്ഥര്‍ 5,60,000 രൂപയുടെ വൈദ്യുതി മോഷണം കണ്ടെത്തി. തിങ്കളാഴ്ച പകല്‍ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ എപിടിഎസ് എറണാകുളം എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. കാര്‍ഷികാവശ്യത്തിന് എടുത്ത കണക്ഷനില്‍നിന്ന് വീടിനോടു ചേര്‍ന്നുള്ള വുഡ് … Continue reading
വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച: മോഷ്‌ടാക്കളുടെ വീഡിയോ ചിത്രം ലഭിച്ചു
തിരുവനന്തപുരം: കണ്ണമ്മൂലയില്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘം തലസ്‌ഥാനത്തെ ഒരു ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങിയതായി കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കമ്പ്യൂട്ടര്‍ വ്യാപാരി പ്രിയദാസ് മംഗലത്തിന്റെ വീട്ടില്‍ കൊള്ള നടന്നതിന്റെ തലേദിവസം ഈ സംഘത്തില്‍പ്പെട്ട ചിലര്‍ തലസ്‌ഥാനത്തെ ഒരു പ്രമുഖ ജ്വല്ലറിയില്‍ ചെറിയ തോതില്‍ ആഭരണങ്ങള്‍ വാങ്ങിയിരുന്നു. ഇതിന്റെ ബില്ല് ഇവര്‍ … Continue reading
ആളുകള്‍ കൂടിയെങ്കിലും കാഴ്ചക്കാരായി നിന്നതേയുള്ളൂ
വിദ്യാര്‍ത്ഥിനിയുടെ മാല കവര്‍ന്നോടിയ യുവാവിനെ പൊലീസ് ദമ്പതിമാര്‍ കുടുക്കി തിരുവനന്തപുരം : കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍നിന്ന് നാലു പവന്‍ സ്വര്‍ണമാല പിടിച്ചുപറിച്ച് ഓടിയ യുവാവിനെ പൊലീസ് കോണ്‍സ്റ്റബിളും വനിതാ പൊലീസുകാരിയായ ഭാര്യയും ഓടിച്ചിട്ട് പിടിച്ചു. ഇവരുടെ ധീരവും സാഹസികവുമായ സേവനത്തിന് ഡി.ജി.പി 2000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കഥ ഇങ്ങനെ: ഇന്നലെ രാവിലെ 8 മണി. … Continue reading
സര്‍ക്കാര്‍ രേഖകള്‍ മോഷണം പോകുന്നു
ലാവലിന്‍: സര്‍ക്കാരിനും ഡി.ജി.പി. ക്കും നോട്ടീസയയ്ക്കാന്‍ ഉത്തരവ് തിരുവനന്തപുരം: ലാവലിന്‍ ഫയല്‍ മോഷണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, മെഡിക്കല്‍ കോളേജ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് നോട്ടീസയയ്ക്കാന്‍ അഡീഷണല്‍ ജഡ്ജി പി. സോമരാജന്‍ ഉത്തരവിട്ടു. എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറിലേര്‍പ്പെടുന്നതിന് തടസമായി നിന്ന തെളിവുകളുള്‍ക്കൊള്ളുന്ന എട്ട് രേഖകള്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചതിനും കരാറിനെ എതിര്‍ത്ത് നോട്ടെഴുതിയ … Continue reading









