തിരുവനന്തപുരം: കുടുംബശ്രീക്കാര്‍ സംഭരിച്ചു ജില്ലാ പഞ്ചായത്തിന്റെ ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന 10 ടണ്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ കേടായതിനെ തുടര്‍ന്ന് ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കി. വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ സംഭരിച്ചു പായ്ക്കിങ്ങിനായി എത്തിച്ചവയും പായ്ക്ക് ചെയ്തവയുമാണ് ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ ഗോഡൌണില്‍നിന്നു സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കിയത്.
പായ്ക്ക് ചെയ്തു സൂക്ഷിച്ചവയില്‍ അരിപ്പൊടി, ഗോതമ്പുപൊടി, മീന്‍ അച്ചാര്‍ എന്നിവ ഉള്‍പ്പെടും. ഇത് ഏഴു ടണ്ണോളം വരും. പായ്ക്ക് ചെയ്യാതെ വലിയ ബക്കറ്റുകളില്‍ സൂക്ഷിച്ച വിവിധ ഭക്ഷ്യോല്‍പന്നങ്ങളും തോട്ടില്‍ കളഞ്ഞു. ഇതു രണ്ടു ടണ്ണോളം [...]
Entries Tagged as ‘ഭക്ഷണം’
നവംബര്‍ 6, 2009
10 ടണ്‍ ഭക്ഷ്യവസ്തു തോട്ടില്‍
ഒക്ടോബര്‍ 16, 2009
സി.പി.ഐയില്‍ തര്‍ക്കം മുറുകുന്നു
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ ഏറെ കൊട്ടിഗ്‌ഘോഷിച്ചുകൊണ്ടുവന്ന നെല്‍വയല്‍ സംരക്ഷണ നിയമം ഫലത്തില്‍ മരവിപ്പിച്ച് ഏകജാലകം വഴി വന്‍കിട സ്വകാര്യപദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ നീക്കം. സി.പി.എമ്മിലെയും സി.പി.ഐയിലെയും പ്രബല വിഭാഗമാണ് ഈ നീക്കത്തിന് പിന്നില്‍. പാര്‍ട്ടിയില്‍ ശക്തമായി വരുന്ന ഈ നീക്കത്തില്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനും കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനും കടുത്ത പ്രതിഷേധത്തിലാണ്. വന്‍കിട പദ്ധതികള്‍ക്ക് ഇളവ് നല്‍കിയും നിയമം ലംഘിച്ചും ഭൂമി ഏറ്റെടുത്ത് നല്‍കണമെന്ന ഔദ്യോഗിക വിഭാഗത്തിന്റെ നടപടിയെച്ചൊല്ലി സി.പി.ഐയില്‍ വിഭാഗീയത ശക്തമാവുകയാണ്.
നെല്‍വയല്‍ തണ്ണീര്‍ത്തട [...]
ഒക്ടോബര്‍ 15, 2009
ജനിതകമാറ്റം വരുത്തിയ വഴുതന – തെറ്റായ തീരുമാനം ജനത്തെ അടിച്ചേല്‍പ്പിക്കുന്നു
ബി.ടി. വഴുതനയ്ക്ക് അംഗീകാരം
ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ വഴുതന-ബി.ടി.വഴുതന-യ്ക്ക് ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റിയുടെ (ജി.ഇ.എ.സി.) അംഗീകാരം. ഇത്തരം വിളകള്‍ക്കും ഭക്ഷ്യസാമഗ്രികള്‍ക്കും അംഗീകാരം നല്‍കുന്നതിന് ഇന്ത്യയിലുള്ള പരമോന്നത സമിതിയാണ് ജി.ഇ.എ.സി. ഇതോടെ ജനിതകമാറ്റം വരുത്തിയ വഴുതന രാജ്യത്ത് ഉത്പാദിപ്പിക്കാനും വില്‍ക്കാനുമുള്ള തടസ്സം നീങ്ങി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം തന്‍േറതായിരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാംരമേഷ് അറിയിച്ചു.
ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് രാജ്യത്ത് ശക്തമായ എതിരഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശാസ്ത്രജ്ഞര്‍തന്നെ ഇക്കാര്യത്തില്‍ രണ്ടു ചേരിയിലാണ്. അമേരിക്കപോലുള്ള രാജ്യങ്ങളില്‍ ഇത്തരം ഒട്ടേറെ വിളകള്‍ [...]
ഫെബ്രുവരി 16, 2008
നെല്‍ക്കൃഷി തകര്‍ന്നാല്‍ കേരളം മുടിയും
നെല്‍ക്കൃഷിയെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുന്നതോടൊപ്പം നെല്‍ക്കര്‍ഷകരുടെ മാന്യതയും വരുമാനവും ഉയര്‍ത്തുവാന്‍ നടപടി ഉണ്ടാകാത്തപക്ഷം നെല്‍വയല്‍ സംരക്ഷണം ഒരു മരീചികയായി മാറും. നെല്‍ക്കൃഷി തകര്‍ന്നാല്‍ കേരളം മുടിയുമെന്ന കാര്യത്തില്‍ സംശയമില്ല
ഡോ. തോമസ് വര്‍ഗീസ്
കേരളം അതിഗുരുതരമായ ഒരു ദുരന്തത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ അത്യപൂര്‍വ ഭൂവിഭാഗങ്ങളില്‍ ഒന്നാണ് നമ്മുടെ നാട് എന്നത്രെ ആദ്യകാല വിദേശസഞ്ചാരികളും ആധുനിക ഭൌമ,പാരിസ്ഥിതിക ശാസ്ത്രജ്ഞരും ഒരേപോലെ അഭിപ്രായപ്പെട്ടിട്ടുള്ളത്. കേവലം 38863 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ കൊച്ചു സംസ്ഥാനത്ത് ലോകത്തെ മിക്ക [...]
നവംബര്‍ 30, 2007
നെല്‍കൃഷി – കടപ്പാട് മാതൃഭൂമി
തരിശാകുന്നു പാടങ്ങള്‍; ദുരിതമൊഴിയാതെ കര്‍ഷകര്‍
കേരളത്തില്‍ നെല്‍കൃഷിക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രമേ പറയാനുള്ളൂ. കടുത്ത പ്രതിസന്ധിയിലായ കര്‍ഷകര്‍ പാടശേഖരങ്ങളെ കൂട്ടത്തോടെ കൈയൊഴിയുകയാണ്. പ്രശ്നത്തിന് പരിഹാരം കാണേണ്ടവരാകട്ടെ ഇരുട്ടില്‍ തപ്പുന്നു. ഇതേക്കുറിച്ച് ഒരന്വേഷണം.
വി. ഹരിഗോവിന്ദന്‍
തോരാമഴയത്ത് ചാഞ്ഞുവീണ് നശിച്ചുതുടങ്ങിയ നെല്‍ക്കതിരുകള്‍ക്ക് മുകളില്‍ ട്രാക്ടര്‍ വന്യമായ മുരള്‍ച്ചയോടെ ഓടിത്തുടങ്ങിയപ്പോള്‍ പാടവരമ്പത്തുനിന്ന ലക്ഷ്മണന്റെ മനസ്സു പിടഞ്ഞു. വിളഞ്ഞു പാകമായ ആറേക്കര്‍ വയലാണ് കൊയ്തെടുക്കാനാവാതെ ഉഴുതുമറിക്കേണ്ടി വന്നത്. പാലക്കാട്ട് എലപ്പുള്ളിക്കടുത്ത പള്ളത്തേരിയില്‍ ലക്ഷ്മണന് അതല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.
പാടത്തെ ‘പൊന്മണി’ വിളഞ്ഞ് സ്വര്‍ണനിറമുള്ള കതിരായപ്പോള്‍ മനസ്സുനിറഞ്ഞ ലക്ഷ്മണന്റെ [...]
ഒക്ടോബര്‍ 11, 2007
ഒക്ടോബര്‍ 11 വ്യാഴം
കൃഷിഭൂമിക്കുവേണ്ടി ബഹുജന സമരം
അവശേഷിച്ച കൃഷിഭൂമി നിലനിര്‍ത്താനും നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനും ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാനും വേണ്ടി മുരിയാട് മാത്രമല്ല, കേരളത്തിലുടനീളം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സമരം തുടങ്ങേണ്ടതാണ്.
സാറാ ജോസഫ്
മുരിയാട് കായല്‍മേഖലയിലെ കര്‍ഷകസമരം പുതിയ ദിശയിലേക്ക് വളരുകയാണ്. സമരം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ‘കൃഷിഭൂമി കൃഷി ചെയ്യാനുള്ളതാണ്’ എന്ന കര്‍ഷകരുടെ ബോധ്യമാണ് സമരത്തിന്റെ ഈ ദിവസങ്ങളില്‍ ബഹുജനങ്ങള്‍ കൂടി ഏറ്റെടുത്തിരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍, സമരനേതൃത്വം വഹിച്ചിരുന്ന വര്‍ഗീസ് തൊടുപറമ്പില്‍ നിരാഹാരസമരം തുടങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തികളും സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ [...]
ഓഗസ്റ്റ് 4, 2007
4-8-07 ലെ വാര്‍ത്തകള്‍
ഗ്രാമീണ വികസനത്തിന് 1.74 ലക്ഷം കോടിയുടെ പദ്ധതി: പ്രധാനമന്ത്രി
ബാംഗ്ളൂര്‍: ഗ്രാമീണമേഖലയില്‍ അടിസ്ഥാന സൌകര്യവികസനത്തിന് 1.74 ലക്ഷം കോടിരൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ തൊഴില്‍ സുരക്ഷാ പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കും.യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവളര്‍ച്ച നേടി. 9 ശതമാനം. ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള [...]
ഓഗസ്റ്റ് 2, 2007
2-8-07 ലെ വാര്‍ത്തകള്‍
ഗോതമ്പ് ഇറക്കുമതി അഴിമതിക്കോ?
ആഗോള വിപണിയില്‍ ഗോതമ്പു വില കുതിച്ചുയര്‍ന്നു നില്ക്കുന്ന വേളയില്‍ ഇന്ത്യ 511000 ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകാണിപ്പോള്‍.
ഗോതമ്പ് ടണ്ണിന് 263 ഡോളര്‍ വില കൂടുതലാണെന്ന കാരണത്താല്‍ മേയില്‍ സ്റ്റേറ്റ് ട്രേയിനിംഗ് കോര്‍പ്പറേഷന്‍ ഇറക്കുമതി ടേണ്ടര്‍ തള്ളിയതാണ്.
ഇപ്പോള്‍ ഇതാ ടണ്ണിന് 320-360 ഡോളര്‍ നിരക്കില്‍ ഗോതമ്പ് ഇറക്കുമതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുന്നു. ഇത് അഴിമതിയാണെന്ന് പ്രതിപക്ഷവും അത്യാവശ്യമില്ലാത്ത ഗോതമ്പ് ഇറക്കുമതി [...]









