Category Archives: ദേശീയതൊഴിലുറപ്പ് പദ്ധതി
തൊഴിലുറപ്പ് പദ്ധതി: തുക അര്‍ഹര്‍ക്ക് ലഭിക്കുന്നില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും കൈകളിലേക്കാണ് ഇവ ചെല്ലുന്നത്. ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, ജസ്റ്റിസ് ദീപക് വര്‍മ്മ, ജസ്റ്റിസ് ബി. എസ്. ചൌഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. സെന്റര്‍ ഒഫ് എന്‍വയണ്‍മെന്റ് ആന്‍ഡ് ഫുഡ് സെക്യൂരിറ്റി എന്ന … Continue reading
Filed under ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത, സാമ്പത്തികം
തൊഴിലുറപ്പ് : കേരളം 210 കോടി നഷ്ടപ്പെടുത്തി
കേന്ദ്രം അനുവദിച്ചത് 597.17 കോടി ചെലവിട്ടത് 387.19 കോടി ശരാശരി തൊഴില്‍ ദിനങ്ങള്‍ 41 വേതനത്തില്‍ 89 ശതമാനവും സ്ത്രീകള്‍ക്ക് 6,400 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി സജീവമായത് 120 പഞ്ചായത്തുകള്‍ മാത്രം തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2010 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം കേരളം ചെലവിട്ടത് 387.19 കോടി രൂപ. കേന്ദ്രത്തില്‍ … Continue reading
Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത, സാമ്പത്തികം
തൊഴിലെടുത്തവരെ ‘തൊഴിലെടുക്കാതെ’ വട്ടം ചുറ്റിക്കുന്നു
തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നവരെ വട്ടം ചുറ്റിച്ചശേഷമേ കേരളത്തില്‍ കൂലി നല്‍കുകയുള്ളൂ. വെറും 125 രൂപയാണ് ഒരു ദിവസത്തെ കൂലി. കേന്ദ്ര പദ്ധതി ആയതിനാല്‍ പണത്തിന് ഒരു ബുദ്ധിമുട്ടുമില്ല. എന്നിട്ടും, 90 ദിവസംവരെ കാത്തിരിക്കണം, പണിയെടുത്തതിന്റെ കൂലി വാങ്ങാന്‍. തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നവര്‍ക്ക് 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് ചട്ടം. തമിഴ്നാടും കര്‍ണാടകവും ആന്ധ്രയുമൊക്കെ … Continue reading
Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇനി മുതല്‍ തൊഴില്‍രഹിത വേതനമില്ല
കാളികാവ് (മലപ്പുറം): ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൊഴില്‍രഹിതവേതനം നഷ്ടമാകും. പദ്ധതിപ്രകാരം പണിനല്‍കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍രഹിത വേതനം നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളാണ് തൊഴില്‍രഹിതവേതനം നല്‍കിവരുന്നത്. തൊഴില്‍രഹിത വേതനവ്യവസ്ഥ ഭേദഗതി ചെയ്തുകൊണ്ട് 169/2009 പ്രകാരമുള്ള ഉത്തരവിലൂടെയാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൊഴില്‍രഹിത വേതനം … Continue reading
Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത
സ്വകാര്യ ഭൂമിയിലെ തൊഴിലുറപ്പ്; ഭൂവുടമയും ജോലിചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്വകാര്യ കൃഷിഭൂമിയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് തുടങ്ങി. അഞ്ചേക്കറില്‍ താഴെയുള്ള ചെറുകിട നാമമാത്ര കര്‍ഷകരുടെ ഭൂമിയിലാണ് ഇത് നടപ്പാക്കുന്നത്. ഭൂവുടമയും ജോലിചെയ്യണം എന്നതുള്‍പ്പെടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടേ സ്വകാര്യ ഭൂമിയിലെ പണികള്‍ ഏറ്റെടുക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തികളാണ് … Continue reading
Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത
തൊഴിലുറപ്പുപദ്ധതി സ്വകാര്യഭൂമിയിലേക്കും
ആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തികളുടെ ഭൂമിയിലും ജോലികള്‍ ആരംഭിച്ചു. നീര്‍ത്തടാധിഷുിത പദ്ധതിയില്‍പെടുത്തിയാണ് സംസ്ഥാനത്തെ പഞ്ചായത്തുകള്‍ നടപടി ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിപ്രകാരം രജിസ്റ്റര്‍ചെയ്‌ത കുടുംബങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ കണ്ടെത്താന്‍ പഞ്ചായത്തുകള്‍ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് സ്വകാര്യവ്യക്തികളുടെ ഭൂമിയിലും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. അഞ്ച് ഏക്കറില്‍ താഴെയുള്ള സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണ് തൊഴിലുറപ്പ് പദ്ധതിപ്രകാരം പണി ആരംഭിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, ആലപ്പുഴ … Continue reading
Filed under ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത
തൊഴിലുറപ്പ് വേതനം നൂറുരൂപയാക്കി; ബാക്കിത്തുക സംസ്ഥാനം വഹിക്കണം
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിലെ വേതനം 100 രൂപയായി ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതിലധികം വേതനം നല്‍കാന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍ അത് സ്വന്തം നിലയ്ക്ക് സംസ്ഥാനങ്ങള്‍ തന്നെ കണ്ടെത്തണം. മിക്ക സംസ്ഥാനങ്ങള്‍ക്കും ഈ തീരുമാനം നേട്ടമാകുമെങ്കിലും നിലവില്‍ 125 രൂപ വേതനം നല്‍കുന്ന കേരളത്തിന് ഇത് കനത്ത തിരിച്ചടിയാവും. ഓരോ തൊഴിലാളിക്കും നല്‍കുന്ന വേതനത്തില്‍ 25 രൂപ … Continue reading
Filed under ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത
തൊഴിലുറപ്പു പദ്ധതിയില്‍ യൂണിയനുമായി സിപിഎം
പാലക്കാട്: കുടുബശ്രീ പാര്‍ട്ടിയുടെ പോഷക ഘടകമാക്കാന്‍ ശ്രമിക്കുന്നതിനു പിന്നാലെ കേന്ദ്രാവിഷ്കൃത ദേശീയ തൊഴിലുറപ്പു പദ്ധതിയും തങ്ങളുടേതാക്കാന്‍ സിപിഎം നീക്കം. തൊഴിലുറപ്പു പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തവരെ സിഐടിയുവിന്റെ കൊടിക്കീഴില്‍ അണിനിരത്താനാണ് ശ്രമം. ഗ്രാമപഞ്ചായത്ത് വാര്‍ഡുതോറും തൊഴിലുറപ്പു പദ്ധതിയില്‍ അംഗങ്ങളായവരുടെ യൂണിയന്‍ രൂപീകരിച്ചുവരികയാണ്. ജോലി നിഷേധിക്കുമെന്നു ഭീഷണി മുഴക്കിയും യൂണിയനില്‍ ചേര്‍ക്കുന്നുണ്ട്. ചുരുങ്ങിയത് 100 ദിവസം ജോലി നല്‍കണമെന്നും അല്ലെങ്കില്‍ … Continue reading
Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത
തൊഴിലുറപ്പു പദ്ധതി സ്വന്തം പേരിലാക്കി നേട്ടം കൊയ്യാന്‍ എല്‍ഡിഎഫ് നീക്കം
തൃശൂര്‍: കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയെന്ന മട്ടില്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചു പ്രചാരണം നടത്താന്‍ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ തോറും യൂത്ത് കോ-ഒാര്‍ഡിനേറ്റര്‍മാരെ നിയമിച്ചു തുടങ്ങി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പേരിലാണു പദ്ധതി നടപ്പാക്കുന്നതെങ്കിലും ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെയാണു ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും കോ-ഒാര്‍ഡിനേറ്റര്‍മാരാക്കിയിരിക്കുന്നത്. ചുരുക്കം ചിലയിടങ്ങളില്‍ മാത്രം … Continue reading
Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത
തൊഴിലുറപ്പ്: എല്ലാ ജില്ലയിലും ഓംബുഡ്‌സ്മാനെ നിയമിക്കും
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിലെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. കേരളത്തില്‍ പതിനേഴ് ഓംബുഡ്‌സ്മാന്‍മാരെയാണ് നിയമിക്കുക. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ രണ്ടുപേര്‍ വീതം ഉണ്ടാവും. മറ്റ് ജില്ലകളില്‍ ഒരാള്‍ വീതവും. സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം. നാലംഗ സമിതിയാണ് ഓബുഡ്‌സ്മാനെ തിരഞ്ഞെടുക്കുക. ചീഫ് സെക്രട്ടറിയാണ് … Continue reading
Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത
തൊഴിലില്ലായ്‌മാ വേതനം: സംസ്ഥാനങ്ങള്‍ വീഴ്‌ച വരുത്തിയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ദേശീയ തൊഴിലുറപ്പ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌തിട്ടും തൊഴില്‍ ലഭിക്കാത്തവര്‍ക്ക് തൊഴിലില്ലായ്‌മാ വേതനം നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്‌ച വരുത്തിയെന്ന് കേന്ദ്രത്തിന്റെ വിമര്‍ശനം. മധ്യപ്രദേശ് മാത്രമാണ് കുറച്ചു ദിവസത്തെയെങ്കിലും നഷ്ടപരിഹാരത്തുക നല്‍കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക് 15 ദിവസത്തിനകം തൊഴില്‍ നല്‍കാനായില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ പ്രതിദിന തൊഴിലില്ലായ്‌മാവേതനം നല്‍കണമെന്നാണ് നിയമം. ഇതെത്ര വേണമെന്ന് … Continue reading
Filed under ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത
തൊഴിലുറപ്പ്: എല്ലാ ജില്ലകളിലും ഓംബുഡ്‌സ്‌മാന് ശുപാര്‍ശ
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ പരാതി പരിഹാരത്തിനായി കേരളത്തില്‍ എല്ലാ ജില്ലകളിലും ഒാംബുഡ്‌സ്‌മാനെ നിയമിക്കാന്‍ സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വേതനം വൈകാതിരിക്കാനുള്ള നടപടികള്‍ക്കും രൂപം നല്‍കി. സംസ്ഥാനത്തെ ജലസേചന കനാലുകള്‍ നന്നാക്കാനുള്ള പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കാനും തീരുമാനിച്ചു. പുനഃസംഘടിപ്പിച്ച തൊഴിലുറപ്പ് കൗണ്‍സിലിന്റെ ബുധനാഴ്‌ച ചേര്‍ന്ന ആദ്യയോഗമാണ് ഈ തീരുമാനമെടുത്തത്. വയനാട്, പാലക്കാട്, ഇടുക്കി … Continue reading
Filed under ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത









