Category Archives: ജലം

പെരുമഴയില്‍ മരണം ഏഴായി

കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ മൂന്നുപേര്‍ കൂടിമരിച്ചതോടെ സംസ്ഥാനത്തു ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഏഴായി. തെക്കന്‍ കേരളത്തിനു പുറമേ മധ്യ കേരളത്തിലേക്കും വ്യാപിച്ച മഴ, അടുത്ത രണ്ടുദിവസം വടക്കന്‍ കേരളത്തിലും കോരിച്ചൊരിയുമെന്നാണു പ്രവചനം. ആലപ്പുഴയില്‍ ഇന്നലെ ജോലികഴിഞ്ഞു മടങ്ങിയ കര്‍ഷക തൊഴിലാളി കൈനകരി കായിപ്പുറം പോണേല്‍ നാല്‍പ്പതില്‍ ഷാജി (45) കാല്‍വഴുതി തോട്ടില്‍ വീണും തൃശൂരില്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത

റോഡ് കുഴിക്കാന്‍ അനുമതിയില്ല; ജപ്പാന്‍ ശുദ്ധജല പദ്ധതി വഴിമുട്ടി

കോട്ടയം: റോഡ് കുഴിക്കാന്‍ പിഡബ്ള്യൂഡി അനുമതി കൊടുക്കാതാ യതോടെ ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നുമാസമായി നിലച്ചു. ഇതോടെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി.മഴക്കാലത്തു റോഡ് കുഴിക്കാന്‍ ആര്‍ക്കും അനുമതി കൊടുക്കേണ്ടന്ന പൊതുമരാമത്തു വകുപ്പിന്റെ തീരുമാനമാണു ജപ്പാന്‍ പദ്ധതിക്കും വിലങ്ങുതടിയായത്.

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത

മാരക രാസവളങ്ങളും കീടനാശിനികളും പുഴയില്‍തള്ളി

ആലക്കോട്(കണ്ണൂര്‍): ആലക്കോട് പഞ്ചായത്തിലെ നെടുവോട്-പരപ്പ റോഡില്‍ കുട്ടാപറമ്പ് പാലത്തിനു സമീപത്തു പുഴയില്‍ മാരക രാസവളങ്ങളും കീടനാശിനികളും ഒഴുക്കിയ നിലയില്‍ കണ്െടത്തി. ടാഗ്കോപ്പ് -50, മള്‍ട്ടിപ്ളക്സ്, ടേക്ക് ടാബ്്ലറ്റ്, ബെനോമിക്്സ് 50, എക്കാലക്്സ്, ജയ്ഫിന്‍ -20, ബിനോമില്‍, ജവ്വാ, റൌണ്ടപ്പ്, മോണോ ബിറ്റ്, ബെനോലേറ്റ്, സിമെര്‍, ഫ്യൂറിഡാന്‍ എന്നീ കെമിക്കല്‍സുകളും കാലാവധി കഴിഞ്ഞ വളങ്ങളുമാണ് പുഴയോരത്ത് തള്ളിയത്. … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കേരളം, ജലം, വാര്‍ത്ത

വെള്ളം അവകാശമാക്കാന്‍ യു.എന്നില്‍ പ്രമേയം; എതിര്‍പ്പുമായി സമ്പന്ന രാഷ്ട്രങ്ങള്‍

യുണൈറ്റഡ് നേഷന്‍സ്: വെള്ളത്തിനുള്ള അവകാശം അടിസ്ഥാനമനുഷ്യാവകാശങ്ങളില്‍ ഒന്നായി പ്രഖ്യാപിക്കുന്നതിനുള്ള കരട് പ്രമേയം ഈ മാസം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കും. പാശ്ചാത്യരാജ്യങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലോകത്തെ സമ്പന്ന, ദരിദ്ര രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് സഭ വേദിയാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ജൂലായ് 28ന് യു.എന്‍. പൊതുസഭയില്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയാകും കരട് പ്രമേയം അവതരിപ്പിക്കുക. വെള്ളവും ശുചിത്വവും … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ജലം, വാര്‍ത്ത

ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കുക സാധ്യമാണോ?

അഹമ്മദാബാദ്: ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കുക സാധ്യമാണോ?.. ഈ ചോദ്യത്തിന് ഉത്തരം തേടി ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സൈക്കോളജി ആന്‍ഡ് അലൈഡ് സയന്‍സും (ഡി.ഐ.പി.എ.എസ്) അഹമ്മദാബാദിലെ സ്റ്റെര്‍ലിംങ് ആശുപത്രിയും അത്ഭുത മനുഷ്യന്‍ പ്രഹ്ളാദ് ജാനിയില്‍ നടത്തിയ പഠനങ്ങള്‍ ആ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഗുജറാത്ത് സ്വദേശിയായ 82-കാരന്‍ പ്രഹ്ളാദ് ജാനി ശാസ്ത്രത്തിനു പിടികൊടുക്കാത്ത ഒരു അത്ഭുതപ്രതിഭാസമാണ്. 70വര്‍ഷങ്ങളായി … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, ജലം, ഭക്ഷണം, വാര്‍ത്ത

വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ മൂന്നു രാജ്യങ്ങള്‍ താത്പര്യപത്രം നല്‍കി, 22 സ്ഥാപനങ്ങളും സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് സ്പെയിന്‍, ദക്ഷിണകൊറിയ, ഹോളണ്ട് എന്നീ രാജ്യങ്ങളും 22 സ്ഥാപനങ്ങളും താത്പര്യപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ അഞ്ചാം തീയതിയാണ് താത്പര്യപത്രം ക്ഷണിച്ചത്. ഈ മാസം 25 ആണ് താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി. അന്വേഷണങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ അമ്പതോളം താത്പര്യപത്രങ്ങള്‍ പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വി.ഐ.എസ്.എല്‍) അധികൃതര്‍ സൂചിപ്പിച്ചു.

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത, വിദേശം, വിഴിഞ്ഞം പോര്‍ട്ട്, സാമ്പത്തികം

ആര്‍ക്കോ ലാഭത്തിനു വേണ്ടി ജല അതോറിറ്റി പാഴാക്കുന്നത് 60 ലക്ഷം

തിരുവനന്തപും : ഓരോ വര്‍ഷവും 60 ലക്ഷം രൂപ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടിവരുന്നത് ഒഴിവാക്കാന്‍ സ്വതന്ത്ര സോഫ്ട്വെയര്‍ ഉപയോഗിക്കണമെന്ന ഐ.ടി വകുപ്പിന്റെ നിര്‍ദ്ദേശം പൊതുമേഖലാ സ്ഥാപനമായ ജല അതോറിറ്റി തള്ളി. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഉപഭോക്തൃ സേവനകാര്യങ്ങളുടെ കംപ്യൂട്ടര്‍വത്കരണം ജല അതോറിറ്റി ബോര്‍ഡ് യോഗം ചര്‍ച്ചയ്ക്കെടുത്ത വേളയിലാണ് സ്വതന്ത്ര സോഫ്ട്വെയറിലേക്ക് മാറണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. … Continue reading

1 അഭിപ്രായം

Filed under കേരളം, ജലം, വാര്‍ത്ത, സാമ്പത്തികം

ജലസംഭരണത്തിന്റെ പാഠങ്ങള്‍ നമുക്കിനി കര്‍ണാടകത്തില്‍നിന്ന്‌ പഠിക്കാം

വല്ലപ്പോഴും മാത്രം മഴ വിരുന്നുവരുന്ന നാട്ടില്‍, അന്യനാട്ടില്‍നിന്ന്‌ ഒഴുകിയെത്തുന്ന ജലം എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താമെന്നു കാണിച്ചുതരികയാണ്‌ കര്‍ണാടകയിലെ എച്ച്‌.ഡി കോട്ട താലൂക്കിലെ നാല്‌ അണക്കെട്ടുകള്‍. വയനാടിനോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ എച്ച്‌.ഡി കോട്ട താലൂക്കാണ്‌, അണക്കെട്ടുകളുടെ ഈ നാട്‌. കബനിനദി കടന്നാല്‍ കര്‍ണാടകയിലെ എച്ച്‌.ഡി. കോട്ട താലൂക്കായി. കത്തിയെരിയുന്ന മീനമാസ സൂര്യന്റെ ചൂട്‌ മലയാളി അനുഭവിക്കുന്നത്‌ രണ്ടോ … Continue reading

1 അഭിപ്രായം

Filed under ജലം, വാര്‍ത്ത

നദികളിലെ മാലിന്യസംസ്‌കരണം സംസ്ഥാനതല സംവിധാനം അഭികാമ്യം -ഹൈക്കോടതി

കൊച്ചി:ഖര-ആസ്​പത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംസ്ഥാനതലത്തില്‍ സംവിധാനമുണ്ടാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാനതലത്തില്‍ സ്ഥാപിതമാകുന്ന ഏജന്‍സിയുടെ നേതൃത്വത്തില്‍ മേഖലാതല ഖര-ആസ്​പത്രി മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഇത്‌സംബന്ധിച്ച് സര്‍ക്കാര്‍നിലപാട് മാര്‍ച്ച് 19നകം അറിയിക്കണമെന്നും ഉത്തരവിലുണ്ട്. പ്ലാന്റുകളുടെ നടത്തിപ്പിനുള്ള തുക വീട്, ഹോട്ടല്‍ , ആസ്​പത്രി, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും ലെവി പിരിച്ച് സ്വരൂപിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത

മുല്ലപ്പെരിയാര്‍ : വഴിത്തിരിവുണ്ടാക്കിയത് കേരളകൌമുദി റിപ്പോര്‍ട്ട്

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് നിയമപ്രാബല്യമില്ലെന്ന് ‘കേരളകൌമുദി’ പതിനാറു വര്‍ഷംമുമ്പ് റിപ്പോര്‍ട്ടുചെയ്തത് ശരിവച്ച് സുപ്രീംകോടതിയില്‍ കേരളം വാദിച്ചത് മുല്ലപ്പെരിയാര്‍ കേസില്‍ വഴിത്തിരിവായി. 1994-ല്‍ ഇതുസംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ‘കേരളകൌമുദി’യുടെ വാദം ശരിയല്ലെന്നായിരുന്നു സംസ്ഥാന നിയമവകുപ്പിന്റെ നിലപാട്. എന്നാല്‍, പിന്നീട് കേരളനിയമസഭ അന്നത്തെ ജലസേചനമന്ത്രി ടി.എം. ജേക്കബ് അദ്ധ്യക്ഷനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി ‘കേരളകൌമുദി’ റിപ്പോര്‍ട്ട് … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, നിയമം, വാര്‍ത്ത

‘പമ്പയില്‍ കലക്കുന്ന ഫെറസ് ക്ളോറൈഡ് പ്രശ്നം സൃഷ്ടിക്കുന്നു’

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനകാലത്തെ മലിനീകരണം തടയാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പമ്പയുടെ കൈവഴിയില്‍ കലക്കുന്ന ഫെറസ് ക്ളോറൈഡ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു പഠന റിപ്പോര്‍ട്ട്. വിവിധ പരിസ്ഥിതി സംഘടനകള്‍  ചേര്‍ന്നുള്ള ജനകീയ വസ്തുതാ പഠനസമിതിയാണു റിപ്പോര്‍ട്ട് നല്‍കിയത്. കോളിഫോം ബാക്ടീരിയയുടെ അളവു കുറയ്ക്കാനെന്ന പേരില്‍ സ്വകാര്യ ഫാക്ടറിയിലെ ഉപ ഉല്‍പന്നം പമ്പയുടെ കൈവഴിയായ ഞുണങ്ങാറില്‍ കലക്കുന്നതു പരിസ്ഥിതിക്കു … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത

കേരളത്തിലെ നാല്‌ നദികളില്‍ മലിനീകരണം രൂക്ഷം

കോട്ടയം: കേരളത്തിലെ നദികള്‍ അപകടകരമാംവിധം മലിനമായെന്നും പലതിലും ഓക്‌സിജന്റെ അളവ്‌ ക്രമാതീതമായി കുറഞ്ഞെന്നും കണ്ടെത്തി. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കേരള പ്രൊവിന്‍സും ലേബര്‍ ഇന്ത്യ ശാസ്‌ത്ര സാങ്കേതിക വിഭാഗവും ചേര്‍ന്ന്‌ നവംബര്‍ ഏഴു മുതല്‍ 12 വരെ കേരളത്തിലെ 44 നദികളില്‍ നടത്തിയ ജലമാലിന്യ പരിശോധനയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. വയനാട്‌ ജില്ലയിലെ കബനി നദി, കണ്ണൂര്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത