Entries Tagged as ‘കേരളം’

നവംബര്‍ 15, 2009

തൊഴിലുറപ്പു പദ്ധതി സ്വന്തം പേരിലാക്കി നേട്ടം കൊയ്യാന്‍ എല്‍ഡിഎഫ് നീക്കം

തൃശൂര്‍: കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയെന്ന മട്ടില്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചു പ്രചാരണം നടത്താന്‍ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ തോറും യൂത്ത് കോ-ഒാര്‍ഡിനേറ്റര്‍മാരെ നിയമിച്ചു തുടങ്ങി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പേരിലാണു പദ്ധതി നടപ്പാക്കുന്നതെങ്കിലും ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെയാണു ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും കോ-ഒാര്‍ഡിനേറ്റര്‍മാരാക്കിയിരിക്കുന്നത്. ചുരുക്കം ചിലയിടങ്ങളില്‍ മാത്രം സിപിഐയുടെ യുവജന നേതാക്കള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് തല കോ-ഒാര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം ഇന്നലെയും വെള്ളിയാഴ്ചയുമായി തിരുവനന്തപുരം,
തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്നു. സിപിഎം, [...]

നവംബര്‍ 15, 2009

ഇടതുപക്ഷം എന്തിനെയും എതിര്‍ക്കുന്നു: ശശി തരൂര്‍

അടൂര്‍ : എന്തിനെയും എതിര്‍ക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയമെന്ന് കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘ആസിയാന്‍ കരാറും കേരളവും’ എന്ന വിഷയത്തെ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കംപ്യൂട്ടറിനെയും മൊബൈല്‍ ഫോണിനെയും എതിര്‍ത്തവരാണ് ഇപ്പോള്‍ അത് കൂടുതലായി ഉപയോഗിക്കുന്നത്. ഇപ്പോള്‍ ആസിയാന്‍ കരാറിനെയാണ് എതിര്‍ക്കുന്നത്. ഇത് എന്തിനുവേണ്ടിയാണെന്ന് മനസിലാകുന്നില്ല.
പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. ഇത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗുണം ചെയ്തിട്ടുണ്ട്. [...]

നവംബര്‍ 14, 2009

മണല്‍വാരലും വില്‍പനയും ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്തെ നദികളിലും അണക്കെട്ടുകളിലുംനിന്നു മണല്‍ വാരാന്‍ ഉന്നതോദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കും. മണല്‍ വാരുന്നതും ആവശ്യക്കാര്‍ക്കു വില്‍ക്കുന്നതും ഈ സ്‌ഥാപനമായിരിക്കും. ഇതു സംബന്ധിച്ച വിജ്‌ഞാപനം ഉടന്‍ പുറത്തിറങ്ങും. ഇതിനായി നിര്‍മിതികേന്ദ്രം സര്‍ക്കാരിന്‌ അപേക്ഷ നല്‍കി. അപേക്ഷയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ക്ഷാമം ഒഴിവാക്കാനും കരിഞ്ചന്ത തടയാനും വേണ്ടിയാണു പുതിയ സംവിധാനം. നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ഒരു ലോഡ്‌ മണലിന്‌ 60,000 രൂപയ്‌ക്കു മുകളിലാണു വില. ഏജന്‍സി രൂപീകൃതമാകുന്നതോടെ മണല്‍വില ഗണ്യമായി കുറയും.
മണല്‍ വാരി [...]

നവംബര്‍ 14, 2009

ആസിയാന്‍ ആഞ്ഞടിക്കുന്നു; ഇറക്കുമതി 30% വര്‍ധിച്ചു

കൊച്ചി: കാര്‍ഷികകേരളം ആശങ്കയോടെ ഉറ്റുനോക്കുന്ന ആസിയാന്‍ കരാറിന്റെ ‘ആട്ടിന്‍തോല്‍’ ഉരിഞ്ഞുതുടങ്ങി. സംരക്ഷിതപട്ടികയില്‍പ്പെട്ട കാര്‍ഷികോല്‍പ്പന്നങ്ങള്‍പോലും രാജ്യത്തേക്കു നിയന്ത്രണമില്ലാതെ പ്രവഹിച്ചുതുടങ്ങി. ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയാണ്‌ ഇതില്‍ പ്രധാനമെന്നു കേന്ദ്ര വാണിജ്യമന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ വ്യക്‌തമാക്കുന്നു.
ആസിയാന്‍ കരാര്‍ നടപ്പിലായതോടെ സംരക്ഷിത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 30.4% ആയി. റബര്‍, കുരുമുളക്‌, ഏലം, പാമോയില്‍, പഴം-പച്ചക്കറികള്‍, കാപ്പി, തേയില, കശുവണ്ടി, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ വന്‍ഇറക്കുമതിയാണ്‌ ഈ വര്‍ധനയ്‌ക്കു കാരണമെന്നും വാണിജ്യ മന്ത്രാലയം വ്യക്‌തമാക്കുന്നു. ഉല്‍പ്പന്നങ്ങള്‍ സംരക്ഷിതപട്ടികയിലായതിനാല്‍ കേരളത്തിനു ഭീഷണിയില്ലെന്ന വാദമാണു പൊളിഞ്ഞത്‌.
കഴിഞ്ഞവര്‍ഷം ഏപ്രില്‍-ഓഗസ്‌റ്റില്‍ ഇത്തരം [...]

നവംബര്‍ 11, 2009

തൊഴിലുറപ്പ്: എല്ലാ ജില്ലയിലും ഓംബുഡ്‌സ്മാനെ നിയമിക്കും

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിലെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.
കേരളത്തില്‍ പതിനേഴ് ഓംബുഡ്‌സ്മാന്‍മാരെയാണ് നിയമിക്കുക. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ രണ്ടുപേര്‍ വീതം ഉണ്ടാവും. മറ്റ് ജില്ലകളില്‍ ഒരാള്‍ വീതവും. സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം.
നാലംഗ സമിതിയാണ് ഓബുഡ്‌സ്മാനെ തിരഞ്ഞെടുക്കുക. ചീഫ് സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷ. തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായിരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തിരഞ്ഞെടുക്കുന്ന രണ്ടുപേരാണ് മറ്റംഗങ്ങള്‍. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ മുന്‍ [...]

നവംബര്‍ 11, 2009

യു.ഡി.എഫിന് അഭിമാനിക്കാം

കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും അഭിമാനിക്കാന്‍ തീര്‍ച്ചയായും വകയുണ്ട്, പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുപാര്‍ട്ടികളുടെ ചിട്ടയായ മെഷീനറി പ്രവര്‍ത്തനം മനസ്സിലാക്കുന്നവര്‍ക്ക്. അതിനു തുല്യമായി യു.ഡി.എഫും കോണ്‍ഗ്രസ്സും പ്രവര്‍ത്തിച്ചു
പ്രൊഫ. ഡോ. ജി.ഗോപകുമാര്‍
കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഐക്യജനാധിപത്യമുന്നണിസ്ഥാനാര്‍ഥികള്‍ ജയിച്ചത് സമകാലിക കേരളരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ്. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുജനാധിപത്യമുന്നണി തരംഗം മറികടന്ന് കോണ്‍ഗ്രസ് നല്ല ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലങ്ങളാണിവ. അതിനുശേഷം കേരളരാഷ്ട്രീയത്തില്‍ പല മാറ്റങ്ങളും സംഭവവികാസങ്ങളുമുണ്ടായി. നിയോജകമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചതിനുശേഷമുള്ള പാര്‍ലമെന്റ് തിരഞ്ഞെടുപ്പും 2009ല്‍ [...]

നവംബര്‍ 6, 2009

കാസര്‍കോട്-തിരുവനന്തപുരം അതിവേഗ റെയില്‍പ്പാത: ചെലവ് 50,000 കോടി

കാസര്‍കോട്:കാസര്‍കോട് – തിരുവനന്തപുരം അതിവേഗ റെയില്‍പ്പാതയ്ക്കുള്ള പ്രാഥമിക സര്‍വേ പൂര്‍ത്തിയായി. 800 കിലോമീറ്റര്‍ നീളം വരുന്ന പാതയ്ക്ക് 50,000 കോടി രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കിയിരിക്കുന്നത്.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നാലുമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന പാതയില്‍ മൂന്നു സ്റ്റോപ്പുകള്‍ മാത്രമാണ് തുടക്കത്തില്‍ വിഭാവനം ചെയ്യുന്നത്. കാസര്‍കോട്ട് നിന്ന് പുറപ്പെട്ടാല്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്.
അതിവേഗപാതയ്ക്കാവശ്യമായ പണം നല്കാന്‍ തയ്യാറായി ഏജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇ.ശ്രീധരനെ പ്രോജക്ടിന്റെ ചുമതലയേല്പിക്കാനും ധാരണയായിട്ടുണ്ട്. 2020ല്‍ [...]

ഒക്ടോബര്‍ 31, 2009

വയല്‍ നികത്തല്‍ മന്ത്രിസഭയ്ക്ക് തീരുമാനിക്കാം

തിരുവനന്തപുരം: പൊതു ആവശ്യത്തിനായി വയല്‍ നികത്താനുള്ള അനുമതി നല്‍കാന്‍ ഇനി സര്‍ക്കാറിനാകും അധികാരമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട സംസ്ഥാനതല വയല്‍സംരക്ഷണ സമിതിയുടെ ശുപാര്‍ശ എന്തായാലും റവന്യൂ വകുപ്പിന്റെ ശുപാര്‍ശയോടെ വയല്‍ നികത്തുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്ന് പുതിയ തീരുമാനം വ്യക്തമാക്കുന്നു. പൊതു ആവശ്യത്തിനാണെങ്കിലും വയല്‍ നികത്താന്‍ പ്രാദേശിക നെല്‍വയല്‍ സംരക്ഷണ സമിതിയുടെ ശുപാര്‍ശയോടെ സംസ്ഥാനതല സമിതിയുടെ അനുമതി വേണമെന്നാണ് നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുശാസിക്കുന്നത്. സംസ്ഥാനതല സമിതിയുടെ ശുപാര്‍ശയ്ക്ക് [...]