Category Archives: കൃഷി
കൊയ്യാന്‍ ആളില്ല: കുട്ടനാട്ടില്‍ 5000 ഏക്കറിലെ നെല്ല് നശിച്ചു
നൂറ്റിയന്‍പത് ദിവസം കഴിഞ്ഞിട്ടും കൊയ്യാനാകാതെ മഴയില്‍ കിളിര്‍ത്ത് നശിച്ച നെല്‍ച്ചെടികളുമായി രാമങ്കരി പറക്കുഴി കിളിരുവാക്കപ്പാടത്തെ കര്‍ഷകന്‍. കുട്ടനാട്: കൊയ്യാന്‍ തൊഴിലാളികളില്ലാത്തതിനാല്‍ കുട്ടനാട്ടില്‍ 5000 ഏക്കര്‍ പാടശേഖരത്തെ നെല്ല് നശിച്ചു. വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ കര്‍ഷകത്തൊഴിലാളികളെ ലഭ്യമാക്കുമെന്നു ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒരു തൊഴിലാളിയെപ്പോലും ലഭിച്ചില്ലെന്നു കര്‍ഷകര്‍ പറയുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും തിരഞ്ഞെടുപ്പിന്റെ തിരക്കിലായതോടെ കര്‍ഷകരുടെ … Continue reading
നെല്‍വയലുകള്‍ നികത്തിയതിന് അംഗീകാരം നല്‍കാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് നികത്തിയ നെല്‍വയലുകള്‍ക്ക് പിഴ ഈടാക്കി അംഗീകാരം നല്‍കാന്‍ നീക്കം ശക്തമായി. നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നികത്തിയ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കണം. എന്നാല്‍ ഇതുചെയ്യാതെ നികത്തിയ വയലുകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കാനാണ് വിവിധ തലങ്ങളില്‍ ആലോചന.
കൃഷിഭൂമി കോര്‍പറേറ്റ് മുതലാളിമാരുടെ കൈകളില്‍: സായ്‌നാഥ്
കോഴിക്കോട്: കൃഷിഭൂമി കോര്‍പറേറ്റ് മുതലാളിമാരില്‍ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മാഗ്സസെ അവാര്‍ഡ് ജേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി.സായ്നാഥ്. സൌത്ത് സോണ്‍ ഇന്‍ഷ്വറന്‍സ് എംപ്ളോയീസ് ഫെഡറേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ‘ കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, ഭക്ഷ്യസുരക്ഷ’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ സാധ്യമാക്കാനുള്ള നയങ്ങളാണ് സര്‍ക്കാരിന്റേത്. എന്നാല്‍, ഈനയംമൂലം കാര്‍ഷിക വായ്പയുടെ സിംഹഭാഗവും അംബാനിമാരിലേക്കാണ് … Continue reading
Filed under കാര്‍ഷികം, കൃഷി, വായ്പ, വാര്‍ത്ത, സര്‍ക്കാര്‍, സാമ്പത്തികം
ആദായം കിട്ടേണ്ടത് കര്‍ഷകനു തന്നെ
കാര്‍ഷികരംഗത്ത് ഉത്പാദനം വര്‍ധിച്ചാല്‍ എല്ലാമായി എന്നാണ് പൊതുവെ ധാരണ. വിപണിയില്‍ ധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സുലഭമാകുന്ന അവസ്ഥ സാധാരണ ഉപഭോക്താക്കളുടെ വീക്ഷണത്തില്‍ ക്ഷേമകരം എന്ന വിശേഷണം അര്‍ഹിക്കുന്നതാണ്. ആ സമൃദ്ധിക്ക് പിന്നിലെ അധ്വാനത്തിന്റെയും കയ്പുനീരിന്റെയും കഥകള്‍ ചികഞ്ഞ് മനസ്സിലാക്കാന്‍ അധികമാരും മെനക്കെടാറില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം കിട്ടുമെന്ന് ഉറപ്പിക്കാനാവാതെ ഉണ്ടാകുന്ന ഉത്പാദനവര്‍ധന കാര്‍ഷിക … Continue reading
കീടനാശിനിയായി എന്‍ഡോസള്‍ഫാന്‍; തമിഴ്‌വിളകള്‍ ആശങ്കയുയര്‍ത്തുന്നു
നെയ്യാറ്റിന്‍കര : കേരളത്തിലും വികസിതരാഷ്ട്രങ്ങളിലും നിരോധിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുക്കുന്ന തമിഴ് കാര്‍ഷിക വിഭവങ്ങള്‍ അതിര്‍ത്തി കടന്ന് കേരളത്തില്‍ നിര്‍ലോഭം വിറ്റഴിക്കപ്പെടുന്നു. തമിഴ്നാട്ടില്‍ നിന്നും വരുന്ന അറവുമാടുകള്‍, പാല്‍ എന്നിവ പരിശോധിക്കാന്‍ അതിര്‍ത്തിയിലെ മൃഗസംരക്ഷ വകുപ്പ് വക ചെക്ക് പോസ്റ്റില്‍ സംവിധാനമുണ്ടെങ്കിലും നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഉപയോഗിച്ചു കൃഷി ചെയ്യുന്ന വിഭവങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. എന്‍ഡോസള്‍ഫാന്‍ … Continue reading
അരി ഉല്‍പാദനം കുറയും: ഐഎസ്ആര്‍ഒ പഠനം
ബാംഗൂര്‍: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഖാരിഫ് സീസണില്‍ അരി ഉല്‍പാദനം ലക്ഷ്യമിട്ടതിലും 19 % കുറെയുമെന്ന് ഐഎസ്ആര്‍ഒ പഠനം. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തില്‍ 14 % കുറവുണ്ടായതായും പഠനം വ്യക്തമാക്കുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, യുപി, ബംഗാള്‍ എന്നിവിടങ്ങളില്‍ മഴ കുറഞ്ഞതും പ്രതികൂലമായി. സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ ഉപയോഗിച്ചായിരുന്നു പഠനം. കേന്ദ്ര … Continue reading
റബ്ബര്‍ കൃഷിചെയ്യാന്‍ നേതാക്കള്‍ക്ക് പടി കൊടുത്തിട്ടും 500 എണ്ണം വെട്ടിനശിപ്പിച്ചു
പത്തനംതിട്ട:പാടം നികത്തി വെച്ച റബ്ബര്‍ത്തൈകള്‍ രണ്ടാമതും നശിപ്പിക്കാതിരിക്കാന്‍ സി.പി.എം. പ്രാദേശികനേതാക്കള്‍ ഭൂവുടമകളില്‍നിന്ന് പണം വാങ്ങിയതായി ആരോപണം. നേതാക്കളുടെ വാക്ക് വിശ്വസിച്ച് രൂപ മുടക്കി രണ്ടാമത് നട്ട അഞ്ഞൂറില്‍പ്പരം തൈകള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍തന്നെ വെട്ടിക്കളഞ്ഞു. എട്ടരമാസം മുമ്പ് മൈലപ്രയില്‍ നടന്ന സംഭവം പാര്‍ട്ടിക്കാരുടെ സമ്മര്‍ദ്ദം കാരണം പുറത്താരും അറിഞ്ഞില്ല. റബ്ബര്‍ത്തൈകള്‍ വെട്ടിക്കളഞ്ഞവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍ പത്തനംതിട്ട സര്‍ക്കിള്‍ … Continue reading
കൃഷിവകുപ്പ് നേരിട്ട് പച്ചക്കറി വിത്തുകള്‍ ശേഖരിക്കുന്നു: പദ്ധതി 8 ജില്ലകളില്‍
ചേര്‍ത്തല: പച്ചക്കറി വിത്തുകള്‍ ഉത്പാദിപ്പിക്കുവാനും ശേഖരിക്കുവാനുമായി കൃഷി വകുപ്പ് ചരിത്രത്തിലാദ്യമായി നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നു. കൃഷിവകുപ്പിന് കീഴില്‍ തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സീഡ് ഡവലപ്‌മെന്റ് അതോറിട്ടി വഴിയാണ് സ്‌പെഷല്‍ വെജിറ്റബിള്‍ സീഡ് പ്രൊഡക്ഷന്‍ പ്രോഗ്രാം നടപ്പാക്കുന്നത്. സംസ്ഥാനത്തെ 8 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകള്‍ വഴിയാണ് പച്ചക്കറി വിത്ത് വിതരണവും ശേഖരണവും. കൃഷിഭവനു കീഴിലെ നല്ല … Continue reading
നിയമം നോക്കുകുത്തി; അഴിമതിയുടെ തണലില്‍ വയല്‍നികത്തല്‍ വ്യാപകം
തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം പാസാക്കി വര്‍ഷം കഴിഞ്ഞിട്ടും നിയമം പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതി. നിയമം നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിന്റെ മറവില്‍ നൂറുകണക്കിന് ഏക്കര്‍ വയല്‍ നികത്തപ്പെടുകയാണ്. കക്ഷിഭേദമെന്യേ രാഷ്ട്രീയകക്ഷി നേതൃത്വങ്ങള്‍ അഴിമതിക്ക് വശംവദരായി വയല്‍ നികത്തുന്നതിന് കൂട്ടുനില്‍ക്കുന്നു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഏറെ കൊട്ടിഗ്‌ഘോഷിച്ച് കൊണ്ടുവന്ന നെല്‍വയല്‍ സംരക്ഷണനിയമം നിലവില്‍ വന്നത് 2008 ആഗസ്ത് … Continue reading
സര്‍ക്കാര്‍ ഭൂമി കുടുംബശ്രീക്ക്; ലക്ഷ്യം സമഗ്രപച്ചക്കറികൃഷി
പാലക്കാട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തരിശുസ്ഥലങ്ങള്‍ പച്ചക്കറി കൃഷിക്കായി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നു. കൃഷിവകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും തോട്ടങ്ങളിലും പ്ളാന്റേഷന്‍ കോര്‍പറേഷന്റെയും സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെയും റബര്‍ എസ്റ്റേറ്റുകളിലും കൃഷിയിറക്കാനാണ് നീക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 955 ഹെക്ടര്‍ തരിശുഭൂമി ഇതിനായി കണ്ടെത്തി. റബര്‍തോട്ടങ്ങളില്‍ ഇടവിളയായും മറ്റിടങ്ങളില്‍ പൂര്‍ണതോതിലും കൃഷി ചെയ്യും. നേന്ത്രവാഴ ഒഴിച്ചുള്ള വാഴ ഇനങ്ങളും … Continue reading
കീടങ്ങള്‍ പെരുകിയ കാര്‍ഷികഗവേഷണം: അട്ടയെ പേടിച്ചോടിയ ഗവേഷകനും ഏലക്കൃഷിയെ രക്ഷിച്ച ഞള്ളാനിയും
ആറുവര്‍ഷം മുമ്പത്തെ കാര്യമാണ്. ഇടുക്കിയിലെ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ പുതിയ ഡയറക്‌ടര്‍ ചുമതലയേല്‍ക്കാന്‍ വരുന്ന ദിവസം. ഉദ്യോഗസ്‌ഥനെ സ്വീകരിക്കാനായി കീഴ്‌ജീവനക്കാരും തൊഴിലാളികളും ഉള്‍പ്പെടെ അമ്പതില്‍പരം പേര്‍ കാത്തുനിന്നു. രാവിലെ മുതല്‍ വൈകിട്ടു വരെ കാത്തിരിപ്പു നീണ്ടെങ്കിലും ഡയറക്‌ടറല്ല പുതിയൊരു പ്യൂണ്‍ പോലും അങ്ങോട്ടുവന്നില്ല. ഒരാഴ്‌ച കഴിഞ്ഞപ്പോഴാണു ഡയറക്‌ടര്‍ എത്താതിരുന്നതിന്റെ പൊരുള്‍ ജീവനക്കാര്‍ അറിയുന്നത്. ഇങ്ങോട്ടേക്കുള്ള … Continue reading
ബി.ടി വഴുതന മലയാള പത്രങ്ങളില്‍
ബി.ടി. വഴുതനയ്‌ക്കെതിരെ ഉപവാസം തിരുവനന്തപുരം: ബി.ടി. വഴുതനയ്‌ക്കെതിരെയുള്ള ഓരോ ഇന്ത്യക്കാരന്റെയും സമരം, പൈതൃകം തിരിച്ചു പിടിക്കാനാണെന്ന് കവി ഒ. എന്‍. വി. കുറുപ്പ് അഭിപ്രായപ്പെട്ടു. ബി.ടി. വഴുതന തടയണമെന്നാവശ്യപ്പെട്ട് കേരള കാര്‍ഷിക – പരിസ്ഥിതി കൂട്ടായ്‌മയുടെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ഉപവാസസമരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ ശക്തികളുടെ പുതിയ അടവുകളുടെയും തന്ത്രങ്ങളുടെയും ഉദാഹരണമാണ്, … Continue reading









