Entries Tagged as ‘ആരോഗ്യം’

നവംബര്‍ 1, 2009

കിട്ടിയ ജപ്പാന്‍ ജ്വര വാക്സിന്‍ പാതിയും കേടായത്

തിരുവനന്തപുരം : രാജ്യത്തെ രോഗപ്രതിരോധ രംഗം കുത്തഴിഞ്ഞുകിടക്കുന്നതിന്റെ വ്യക്തമായ സൂചന പോലെ, ജപ്പാന്‍ ജ്വരം പ്രതിരോധിക്കാന്‍ കേന്ദ്രം കേരളത്തിലേക്ക് അയച്ച വാക്സിനില്‍ പകുതിയോളം ഉപയോഗശൂന്യമായതാണെന്ന് കണ്ടെത്തി.
‘എസ്. എ 14142′ എന്ന ജനറിക് നാമത്തിലുള്ള വാക്സിന്റെ 14.15 ലക്ഷം ഡോസ് ആണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ ആറേകാല്‍ ലക്ഷം ഡോസും ഉപയോഗശൂന്യമാണെന്നാണ് കണ്ടെത്തല്‍. കയറ്റുമതി ചെയ്യുന്ന ജീവന്‍രക്ഷാമരുന്നിന്റെ പോലും ഗുണനിലവാരം ഉറപ്പാക്കാത്ത ചൈനയിലെ ‘ചെങ്കഡു ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കല്‍സി’ല്‍ നിന്ന് വാങ്ങിയതാണ് വാക്സിന്‍.
വാക്സിന്റെ നിറംമാറ്റമാണ് സംശയം ജനിപ്പിച്ചത്. തുടര്‍ന്ന്, [...]

ഒക്ടോബര്‍ 30, 2009

‘ചാത്തന്‍’ മരുന്ന്: അന്വേഷിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിലവാരമില്ലാത്ത മരുന്നുകള്‍ എത്തുന്നതിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി നിര്‍ദേശം നല്‍കി. രാജപാളയത്തെ കോട്ടണ്‍ ഗോസ് നിര്‍മാണ ഫാക്ടറിയും അമൃത്സറിലെ മരുന്നുത്പാദന കേന്ദ്രവും വീണ്ടും പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കോര്‍പറേഷന്‍ അധികൃതരോടു മന്ത്രി ആവശ്യപ്പെട്ടു. നിലവാരം കുറഞ്ഞ മരുന്നുകള്‍ കേരളത്തിലെ വിപണി കീഴടക്കുന്നതിനെക്കുറിച്ചുള്ള ‘മനോരമ പരമ്പരയെ തുടര്‍ന്നാണു നടപടി. സര്‍ക്കാര്‍ മേഖലയിലേക്ക് ഇത്തരം മരുന്നുകള്‍ എത്തുന്ന വഴി പരമ്പരയില്‍ തുറന്നുകാട്ടിയിരുന്നു. അമൃത്സറിലെ ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ കേരളത്തിലേക്കെത്തുന്നത്
അമരവിള ചെക്ക്പോസ്റ്റ് [...]

ഒക്ടോബര്‍ 29, 2009

വ്യാജ മരുന്ന് ഒരന്വേഷണം – കടപ്പാട് മനോരമ

മരുന്നു വിളയുന്ന നാനിയപ്പന്‍ തെരുവ്

വ്യാജ മരുന്നുകളെക്കുറിച്ചുള്ള അന്വേഷണം ഞങ്ങളെ ആദ്യമെത്തിച്ചതു ചെന്നൈയിലെ ഒരു വലിയ മരുന്നു തെരുവിലാണ്; ഏതു മരുന്നും യഥേഷ്ടം കിട്ടുമെന്ന് ഇൌ രംഗത്തുള്ളവര്‍ സൂചിപ്പിച്ച നാനിയപ്പന്‍ നായ്ക്കര്‍ തെരുവില്‍. പ്രശസ്തമായ പാരീസിനു സമീപമുള്ള ഇൌ തെരുവിലെ തിരക്കുകളില്‍നിന്നകന്നാണു ഞങ്ങള്‍ അന്വേഷിച്ചുപോയ മരുന്നു ഗോഡൌണ്‍. കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി. തൊട്ടടുത്ത കടക്കാര്‍ക്കുപോലും അറിയില്ല, ഇത്രയും വലിയൊരു ഗോഡൌണ്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്. മരുന്ന് ഏജന്‍സി ഓഫിസിലെത്തിയ ഞങ്ങള്‍ക്കു തന്നെ, മരുന്നിന്റെ ബള്‍ക്ക് ഓര്‍ഡര്‍ നല്‍കാനുണ്ടെന്നു കള്ളം പറഞ്ഞപ്പോഴാണു [...]

ഒക്ടോബര്‍ 29, 2009

അഞ്ചിലൊന്നു വ്യാജന്‍, അമ്പരപ്പോടെ കേരളം

ഒരു പനിയോ ചുമയോ വന്നാലുടന്‍ ഇല്ലാത്ത പണവും സംഘടിപ്പിച്ചു മെഡിക്കല്‍ സ്റ്റോറിലേക്കോടുന്ന മലയാളി അറിയുക: വന്‍വില കൊടുത്തു വാങ്ങുന്ന മരുന്നുകള്‍ വ്യാജനായിരിക്കാം.അവയില്‍ വിറ്റാമിനുകള്‍ക്കും മിനറലുകള്‍ക്കും പകരമുള്ളതു കൂവപ്പൊടിയും കപ്പയും പൌഡറും മഞ്ഞള്‍പ്പൊടിയുമാവാം. നിര്‍മിക്കുന്നതു വൃത്തിഹീനമായ ചുറ്റുപാടില്‍ ചവിട്ടിക്കുഴച്ചും മറ്റും. അവ രോഗം കുറയ്ക്കില്ലെന്നു മാത്രമല്ല, തെറ്റായ കൂട്ടുകളിലൂടെ മറ്റു രോഗങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യും!
പ്രതിവര്‍ഷം 36,000 കോടി രൂപയുടെ മരുന്നു കച്ചവടം നടക്കുന്ന ഇന്ത്യന്‍ വിപണിയില്‍ 35 ശതമാനത്തോളം നിലവാരമില്ലാത്ത ‘ചാത്തന്‍ മരുന്നുകള്‍ എന്നറിയപ്പെടുന്ന വ്യാജ മരുന്നുകളാണെന്നാണു

കണക്ക്. ഇന്ത്യയില്‍ [...]

ഒക്ടോബര്‍ 22, 2009

കെ.പി പ്രഭാകരന്‍ സര്‍ ചതി മൊണ്‍സാന്റോയുടേതല്ല ജി.ഇ.എ.സിയുടേതാണ്

ബി.ടി. വഴുതന-മൊണ്‍സാന്റോയുടെ ചതി
ഡോ. കെ.പി. പ്രഭാകരന്‍ നായര്‍
അമേരിക്കയില്‍ 1999ല്‍ നടന്ന ജൈവ സാങ്കേതിക വ്യവസായ സമ്മേളനത്തില്‍ ആര്‍തര്‍ ആന്‍ഡേഴ്‌സണ്‍ കണ്‍സള്‍ട്ടിങ്‌ സ്ഥാപനത്തിന്റെ പ്രതിനിധി കാര്‍ഷിക വാണിജ്യ രംഗത്തെ യു.എസ്‌. ഭീമനായ മൊണ്‍സാന്‍േറായോട്‌ ഒരു ചോദ്യം ഉന്നയിച്ചു. 15-20 വര്‍ഷത്തിന്‌ ശേഷം അവര്‍ മാതൃകയായി കാണുന്ന ഭാവിലോകം എന്ത്‌ എന്നായിരുന്നു ചോദ്യം. ‘ജനിതകമാറ്റം വരുത്തി പേറ്റന്റ്‌ ലഭിച്ച വിത്തുകള്‍ മാത്രമുള്ള ലോകം’ എന്നായിരുന്നു മൊണ്‍സാന്‍േറാ പ്രതിനിധിയുടെ മറുപടി. ഈ ലക്ഷ്യം നേടാനായി മൊണ്‍സാന്റോ തന്ത്രങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുകയും [...]

ഒക്ടോബര്‍ 16, 2009

പ്രതിരോധ ചികില്‍സയ്ക്ക് ഊന്നല്‍ നല്‍കണമെന്നു ഡോ. കലാം

കോഴിക്കോട്: ആശുപത്രികളും ഡോക്ടര്‍മാരും പ്രതിരോധ ചികില്‍സയ്ക്ക് ഊന്നല്‍ നല്‍കണമെന്നു മുന്‍ രാഷ്ട്രപതി ഡോ:എ.പി.ജെ. അബ്ദുല്‍ കലാം അഭിപ്രായപ്പെട്ടു. രോഗിയുടെ വേദന കുറയ്ക്കുന്ന ചികില്‍സയ്ക്കാണു പ്രാധാന്യം കൊടുക്കേണ്ടതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ നേതൃത്വത്തിലുള്ള’ ശ്രീ സാന്ത്വന ചികില്‍സാ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് ഡോ. കലാം പറഞ്ഞു.
എല്ലാവര്‍ക്കും മികച്ച ആരോഗ്യ പരിചരണം ലഭിക്കുന്ന ഇന്ത്യയാണ് 2020ല്‍ ഉണ്ടാകേണ്ടതെന്നാണ് തന്റെ സ്വപ്നങ്ങളിലൊന്ന്. മനുഷ്യന്റെ കഷ്ടപ്പാടുകള്‍ ഒഴിവാക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങളിലേക്കു ഗവേഷണം കേന്ദ്രീകരിക്കണം.  പ്രതിരോധ കുത്തിവയ്പ്, കുറഞ്ഞ ചെലവിലുള്ള പോഷകങ്ങള്‍, പാരമ്പര്യജ്ഞാനം [...]

ഒക്ടോബര്‍ 15, 2009

ഇന്‍സുലിന്‍ കുത്തിവയ്പ് ഇനി പടിക്കുപുറത്ത്

ലണ്ടന്‍ : പ്രമേഹരോഗികള്‍ക്കുള്ള ഇന്‍സുലിന്‍ കുത്തിവയ്പ് സമീപഭാവിയില്‍ത്തന്നെ ഓര്‍മ്മയാകും. രോഗികള്‍ക്ക് ഇന്‍സുലിന്‍ ശ്വസിക്കാന്‍ കഴിയുന്ന ഒരു ഉപകരണം സ്പെയിനിലെ മാന്‍കൈന്‍ഡ് കോര്‍പ്പറേഷന്‍ കണ്ടുപിടിച്ചതോടെയാണിത്. ഇതിന്റെ വിപണനത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് വിപണിയിലെത്തുമെന്നാണ് കണക്കാക്കുന്നത്.
‘അഫ്രെസ’ എന്ന ഇന്‍സുലിന്‍ പൊടിയാണ് ഇന്‍ഹേലറില്‍ നിറയ്ക്കുന്നത്. രോഗി ഇന്‍ഹേലര്‍ വലിക്കുമ്പോള്‍ ശ്വാസത്തോടൊപ്പം ഇന്‍സുലിന്‍ പൊടി ശ്വാസകോശത്തിലെത്തുകയും അവിടെനിന്ന് രക്തത്തില്‍ അലിയുകയും ചെയ്യും. ഇന്‍ഹേലറിന്റെ വലിപ്പവും വളരെ ചെറുതാണ്. രോഗിക്ക് ഇത് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. രോഗിയുടെ [...]

ഒക്ടോബര്‍ 15, 2009

ഇതാണ് ക്ഷീര കേരളം

ഫോര്‍മലിന്‍ അടങ്ങിയ പാല്‍ വില്‍ക്കാന്‍ കോഴവാങ്ങി അനുമതി നല്‍കി
തിരുവനന്തപുരം: മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്ന ഫോര്‍മലിന്‍ ചേര്‍ത്തതിനെത്തുടര്‍ന്നു നിരോധിക്കപ്പെട്ട നാല്‌ സ്വകാര്യ കമ്പനികളുടെ പാല്‍ കേരളത്തില്‍ വില്‍ക്കാന്‍ സംസ്‌ഥാന ക്ഷീരവികസന വകുപ്പില്‍ നീക്കം.
ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തി പിടിച്ചെടുക്കുകയും നിരോധിക്കുകയും ചെയ്‌ത പാലിനാണു കോഴ കൈപ്പറ്റി ക്ഷീരവികസന വകുപ്പ്‌ അനുകൂല റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഇതിന്റെ പിന്‍ബലത്തില്‍ നിരോധനം നീക്കാന്‍ സ്വകാര്യ കമ്പനികള്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക്‌ അപ്പീല്‍ നല്‍കി. കേടാകാതിരിക്കാന്‍ ഫോര്‍മാലിന്‍ പാലില്‍ ചേര്‍ക്കുന്നതായും [...]