Category Archives: സാങ്കേതികം

വില്ലേജാഫീസുകളെന്താ ഇങ്ങനെ?

ഓണ്‍ലൈന്‍ ലേഖനം ലഭ്യമല്ലാത്തതിനാല്‍ ഇ-പേപ്പര്‍ ലിങ്ക്.

http://digitalpaper.mathrubhumi.com/85922/Trivandrum/2013-Jan-30#page/4/2

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, നിയമം, പത്രവാര്‍ത്തകള്‍, മാധ്യമം, വാര്‍ത്ത, സര്‍ക്കാര്‍, സാങ്കേതികം

ആധാരപ്പകര്‍പ്പിനുള്ള അപേക്ഷ ഇനി ഓണ്‍ലൈനില്‍ നല്കാം

തിരുവനന്തപുരം: ആധാരപ്പകര്‍പ്പോ ബാധ്യതാ സര്‍ട്ടിഫിക്കറ്റോ വാങ്ങുന്നതിനുള്ള അപേക്ഷ നല്‍കാന്‍ ഇനി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ടുപോകേണ്ട ആവശ്യമില്ല. ഇത്തരം അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കുന്നതിനുള്ള സംവിധാനം നിലവില്‍വന്നു. രജിസ്ട്രേഷന്‍ ആവശ്യക്കാര്‍ക്ക് ഓഫീസില്‍ വരാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. ആധാര വിവരങ്ങള്‍ ഓണ്‍ലൈനായി നല്കി ജനങ്ങള്‍ക്കു സമയം നിശ്ചയിച്ച് ടോക്കന്‍ എടുക്കാം. ഓണ്‍ലൈന്‍ ടോക്കണില്‍ ഓഫീസില്‍ വരേണ്ട സമയം തീരുമാനിക്കുന്നതു ആവശ്യക്കാരന്‍ തന്നെയാകും. വസ്തുവിന്റെ സര്‍വെ നമ്പര്‍ നല്‍കിയാല്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്ന സംവിധാനവുമുണ്ട്. വസ്തു വില്പനരംഗത്ത് നിരവധി അനഭിലഷണീയ നടപടികള്‍ നടക്കുന്നത് തടയാനും വിദേശ മലയാളികള്‍ക്കുപോലും നാട്ടില്‍വരാതെ അവരുടെ വസ്തുവിന്റെ തല്‍സ്ഥിതി മനസിലാക്കാനും ഇത് സഹായകമാകും. ആദ്യഘട്ടത്തില്‍ Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ഓണ്‍ലൈന്‍, രജിസ്ട്രേഷന്‍, സര്‍ക്കാര്‍, സാങ്കേതികം

സംസ്ഥാന സര്‍ക്കാരിന്റെ 30 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു; കേന്ദ്രം താക്കീതുചെയ്തു

ആക്രമണം വിദേശത്തുനിന്ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 30 വെബ്‌സൈറ്റുകള്‍ വിദേശത്തുനിന്ന് ഹാക്ക് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന സര്‍ക്കാരിന്റെ സൈറ്റുകള്‍ക്കെതിരെ ആക്രമണം നടന്നുവരികയായിരുന്നു. തിങ്കളാഴ്ച മാത്രം നടന്ന ഹാക്കിങ്ങില്‍ 13 സൈറ്റുകളാണ് തകരാറിലായത്.സുരക്ഷാ കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ഏതൊക്കെ സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സര്‍ക്കാര്‍, സാങ്കേതികം

ജോലി രണ്ടുവര്‍ഷവും ഒരു ദിവസവും; മന്ത്രിമാരുടെ സ്റ്റാഫിന് കുടുംബപെന്‍ഷനും കമ്യൂട്ടേഷനും

തിരുവനന്തപുരം: രണ്ടു വര്‍ഷവും ഒരു ദിവസവും ജോലിചെയ്താല്‍ ആജീവനാന്ത പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും. ഒപ്പം സര്‍ക്കാര്‍ജീവനക്കാരെക്കാള്‍ മെച്ചപ്പെട്ട പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ആനുകൂല്യങ്ങളും. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനാണ് മറ്റൊരു മേഖലയിലുമില്ലാത്ത ഈ ആകര്‍ഷണീയ സേവനവ്യവസ്ഥകള്‍.

മന്ത്രിമാര്‍ സ്വന്തം സ്റ്റാഫിലേക്ക് നേരിട്ട് നിയമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്ക് പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും കമ്യൂട്ടേഷനും അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. മന്ത്രിമാര്‍ക്കുപുറമെ പ്രതിപക്ഷനേതാവിന്റെയും സ്​പീക്കറുടെയും ഡെപ്യൂട്ടി സ്​പീക്കറുടെയും നിയമസഭയിലെ ധനകാര്യസമിതികളുടെ അധ്യക്ഷന്‍മാരുടെയും സ്റ്റാഫിനും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പെന്‍ഷന്‍, വാര്‍ത്ത, സര്‍ക്കാര്‍, സാങ്കേതികം, സാമ്പത്തികം

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ മതമില്ലെന്നും ചേര്‍ക്കാം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ മതവിശ്വാസമില്ലാത്തവര്‍ക്ക് ആ വിവരവും ചേര്‍ക്കാം. മതം, ജാതി എന്നിവയെഴുതുന്നതിനുള്ള കോളങ്ങള്‍ക്കൊപ്പം മതവിശ്വാസമില്ലെങ്കില്‍ അക്കാര്യവും എഴുതാന്‍ സ്ഥലമുണ്ടാകും. സംസ്ഥാന കരിക്കുലം കമ്മിറ്റിയുടേതാണ് തീരുമാനം.

അധ്യക്ഷനായിരുന്ന മന്ത്രി എം.എ. ബേബി തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ധാരാളം പേര്‍ ഇതു സംബന്ധിച്ച് ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അതിനാലാണ് നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി ആമുഖമായി പറഞ്ഞു. Continue reading

1 അഭിപ്രായം

Filed under കേരളം, നിയമം, വാര്‍ത്ത, വിദ്യാഭ്യാസം, സര്‍ക്കാര്‍, സാങ്കേതികം

ലെവല്‍ ക്രോസുകളില്‍ അപകടസൂചന നല്‍കാന്‍ നൂതന ഉപകരണം

കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകളില്‍ യാത്രക്കാര്‍ക്ക് അപകടസൂചന നല്‍കുന്നതിനായി കൃഷ്ണകുമാര്‍ (ഇന്‍സൈറ്റില്‍) രൂപപ്പെടുത്തിയ ഉപകരണം.

ഹരിപ്പാട്: കാവല്‍ക്കാരില്ലാത്ത ലവല്‍ ക്രോസുകളില്‍ യാത്രക്കാര്‍ക്ക് അപകടസൂചന നല്‍കുന്നതിനായി രൂപപ്പെടുത്തിയ ഉപകരണവുമായി കോളജ് അധ്യാപകന്‍. വള്ളിക്കാവ് അമൃത എന്‍ജിനീയറിങ് കോളജിലെ അധ്യാപകന്‍ വെട്ടുവേനി വൈരശേരിമഠത്തില്‍ എം. കൃഷ്ണകുമാറാണ് ചെലവുകുറഞ്ഞ സാങ്കേതികവിദ്യയില്‍ ഉപകരണം നിര്‍മിച്ചത്. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാങ്കേതികം

‘ആസ്‌പ്രോസ്’ പുതിയ വില്ലന്‍; സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഭീഷണിയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇരുന്നൂറോളം വെബ്‌സൈറ്റുകള്‍ സുരക്ഷാ ഭീഷണിയിലെന്ന് വിദഗ്ധ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന പതിനഞ്ചോളം നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് പല സൈറ്റുകളും രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സര്‍ക്കാര്‍, സാങ്കേതികം

‘യുടൂബ് ഇന്‍സ്റ്റന്റ്’ സൂപ്പര്‍ഹിറ്റ്; ഫിറോസിന് ജോലിയുമായി ഗൂഗിള്‍!

എല്ലാം പെട്ടന്നായിരുന്നു. സിനിമാക്കഥയെപ്പോലും കടത്തിവെട്ടും പോലെ. ഫിറോസ് അബൗഖാദിജെഹ് എന്ന 19-കാരനായ സ്റ്റാന്‍ഫഡ് വിദ്യാര്‍ഥി പ്രശസ്തനായതും, അവന് ജോലി വാഗ്ദാനം ചെയ്ത് ഗൂഗിള്‍ എത്തിയതുമെല്ലാം ‘ഇന്‍സ്റ്റന്റ്’ ആയിത്തന്നെ! Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാങ്കേതികം

ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍ കീബോര്‍ഡുള്ള ക്രെഡിറ്റ്കാര്‍ഡ്‌

കാഴ്ചയില്‍ സാധാരണ ക്രെഡിറ്റ് കാര്‍ഡ് തന്നെ. അതേ വലിപ്പം, അതേ കനം. ഒരു വ്യത്യാസം മാത്രം, അതിലൊരു ചെറു കീബോര്‍ഡ് കൂടിയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് തടയാനുദ്ദേശിച്ച് യൂറോപ്പില്‍ രംഗത്തെത്തുകയാണ് കീബോര്‍ഡുള്ള പുതിയ കാര്‍ഡ്.

ക്രെഡിറ്റ് കാര്‍ഡിന്റെ സുരക്ഷ ഉറപ്പുവരുത്താനുദ്ദേശിച്ചുള്ള ഈ നീക്കം ‘വിസ’യുടെ യൂറോപ്യന്‍ ശാഖയാണ് പ്രവര്‍ത്തിപഥത്തിലെത്തിച്ചിരിക്കുന്നത്. ചെറിയൊരു കീബോര്‍ഡും ചെറു ഡിസ്‌പ്ലെ പാനലുമുള്ളതാണ് കാര്‍ഡിലുള്ളത്. ‘വിസ കോഡ്ഷുവര്‍ കാര്‍ഡ്’ (Visa CodeSure card) എന്നാണ് ഇതിന്റെ പേര്. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാങ്കേതികം, സാമ്പത്തികം

വിവരലോകത്തേക്ക് കിളിവാതിലായി ഇന്ത്യന്‍ ബ്രൗസര്‍

Epic browser from India

ബംഗളൂരു: ഇന്റര്‍നെറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ തേടാന്‍ ഇനി ഇന്ത്യയുടെ സ്വന്തം ബ്രൗസര്‍. ബംഗളൂരു കേന്ദ്രീകരിച്ച മലയാളികളുള്‍പ്പെടെയുള്ള പന്ത്രണ്ട് ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ‘എപ്പിക്’ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യന്‍ ബ്രൗസറിന്റെ ശില്‍പികള്‍. www.epicbrowser.com എന്ന വെബ്‌സൈറ്റില്‍നിന്ന് എപ്പിക് ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യാം.
ബംഗളൂരു ജെ.പി നഗറിലെ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ഹിഡന്‍ റിഫ്‌ളക്‌സാണ് എപ്പിക്ക് ബ്രൗസറിന് പിന്നില്‍. നിലവിലുള്ള ബ്രൗസറുകളില്‍നിന്ന് വ്യത്യസ്തമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറായ മോസില്ല അടിസ്ഥാനമാക്കി രൂപകല്‍പന ചെയ്തിരിക്കുന്ന എപ്പിക് ബ്രൗസര്‍. ആന്റി വൈറസ് സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് പ്രധാന സവിശേഷത.  ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ പണംകൊടുത്ത് വാങ്ങേണ്ട. സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളിലേക്കാണ് പ്രവേശിക്കുന്നതെങ്കില്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലോകത്തെ ഏക ബ്രൗസറാണ് ഇതെന്ന് ഹിഡന്‍ റിഫ്‌ളക്‌സ് സ്ഥാപകന്‍ അലോക് ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൗജന്യമായി എപ്പിക്കില്‍ ഫയലുകള്‍ സ്‌കാന്‍ ചെയ്യാനും കഴിയും.
ഡൗണ്‍ലോഡ് ചെയ്യുന്ന ഓരോ ഫയലും ഓട്ടോമാറ്റിക്കായി സ്‌കാന്‍ ചെയ്യപ്പെടും.
മലയാളമുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ ടൈപ്പ് ചെയ്യുന്നതിനുള്ള സംവിധാനം എപ്പിക് ബ്രൗസറിലുണ്ട്. വെബ്‌പേജിലോ എപ്പിക്കില്‍ സൗജന്യമായി ലഭിക്കുന്ന ‘റൈറ്റ’് എന്ന വേര്‍ഡ് പ്രൊസസറിലോ പ്രാദേശിക ഭാഷകളില്‍ എഴുതാന്‍ കഴിയും. മലയാളത്തിന് പുറമേ ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉര്‍ദു, സംസ്‌കൃതം, റഷ്യന്‍, പേര്‍ഷ്യന്‍, നേപ്പാളി, അറബിക്്്, ഗ്രീക്ക് തുടങ്ങിയ ഭാഷകളിലാണ് ബ്രൗസ് ചെയ്യാവുന്നതാണ്.
എപ്പിക് ബ്രൗസറിന്റെ സൈഡ് ബാറില്‍ വിന്യസിച്ചിട്ടുള്ള 1500ലധികം ആപ്ലിക്കേഷനുകള്‍ ബ്രൗസ് ചെയ്യുന്നതിനൊപ്പം മറ്റ് ആപ്ലിക്കേഷനുകളിലേക്ക് എളുപ്പത്തില്‍ പോകുന്നതിന് സഹായിക്കുന്നു. ദേശീയ, വിദേശ വാര്‍ത്തകള്‍, തല്‍സമയ ടി.വി. ചാനലുകള്‍, വീഡിയോ, ഓഹരി വിവരങ്ങള്‍, തല്‍സമയ ക്രിക്കറ്റ് സ്‌കോറുകള്‍, സംഗീത ആല്‍ബങ്ങള്‍, ഓര്‍ക്കുട്ട്, ജിമെയില്‍, ഫേസ്ബുക്ക് തുടങ്ങിയവ സൈഡ് ബാറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെയുള്ളവരുടെ 1500ലധികം ഇന്ത്യന്‍ തീമുകളും വാള്‍പേപ്പറുകളും സൈഡ് ബാറിലുണ്ട്. തെയ്യത്തിന്‍േറതുള്‍പ്പെടെ കേരളത്തില്‍നിന്നുള്ള നിരവധി തീമുകളുമുണ്ട്.
മലയാളത്തിലുള്ള വാര്‍ത്തകളും സൈഡ്ബാറില്‍ കാണാന്‍ കഴിയും. ഇന്റര്‍നെറ്റ് എകസ്‌പ്ലോറര്‍, ഫയര്‍ഫോക്‌സ്, ഗുഗിള്‍ ക്രോം എന്നിവയുടെ മല്‍സര മേഖലയിലേക്കാണ് പ്രതീക്ഷകളോടെ എപ്പിക് എത്തുന്നത്.
മലയാളിയാളികളായ സുഹൈല്‍ ബിജു, ദേവസ്യ ജോസഫ്, അനീഷ് സോമനാഥ് എന്നിവരും എപ്പിക്കിന്റെ പിന്നിലുണ്ട്. സുഹൈല്‍ ബിജുവാണ് എപ്പിക്കില്‍ തീമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് ദേവസ്യ.

Congratulations for providing an all in one web browser

ലിങ്ക് – മാധ്യമം

2അഭിപ്രായങ്ങള്‍

Filed under വാര്‍ത്ത, സാങ്കേതികം

ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡില്‍ ഡാറ്റാ ട്രാന്‍സ്ഫര്‍ പ്ലാനുകള്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് സര്‍വീസ് പുതിയ ഡാറ്റാ ട്രാന്‍സ്ഫര്‍ പ്ലാനുകള്‍ക്ക് രൂപം നല്‍കി.

ഡാറ്റാ ട്രാന്‍സ്ഫര്‍ പരിധി ഇരട്ടിയാക്കുകയും പുതിയ ഉപഭോക്താക്കള്‍ക്ക് കേബിള്‍ മോഡം സൗജന്യമായി നല്‍കുകയും സി.യു.ജി. സൗകര്യം വഴി ലോക്കല്‍കോളുകള്‍ സൗജന്യമായി വിളിക്കുവാനും കഴിയും. വരിസംഖ്യ ഒരുമിച്ചടയ്ക്കുന്നവര്‍ക്ക് സമ്മാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

9 മുതല്‍ 12 വരെ ക്ലാസ്സിലുള്ള കുട്ടികള്‍ക്കായി സയന്‍സ്, കണക്ക് വിഷയങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടീച്ചിങ്ങും ഇന്ററാക്ടീവ് ടെസ്റ്റ്, വീഡിയോ പാഠ്യപദ്ധതി, സംശയനിവാരണ സൗകര്യങ്ങള്‍, ലസ്സണ്‍ ഓണ്‍ ഡിമാന്‍ഡ് എന്നീ സേവനങ്ങള്‍ ലഭ്യമാണ്. പുതിയ ഉപഭോക്താക്കള്‍ക്ക് സ്റ്റുഡന്റ് ടോപ്പര്‍ എന്ന ഫ്രീമോഡം പ്ലാനും ലഭിക്കും.

ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഐ.എസ്.ഡി. കോളുകള്‍വരെ കുറഞ്ഞ നിരക്കില്‍ ഇഎംടിഎ മോഡം വഴി വിളിക്കുവാന്‍ കഴിയുമെന്നും ഏഷ്യാനെറ്റ് സീനിയര്‍ വൈസ്​പ്രസിഡന്റ് സതീഷ്‌കുമാര്‍ അറിയിച്ചു.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സാങ്കേതികം

ഒബാമയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ കടന്നുകയറിയ യുവാവിന് 5 മാസം തടവ്

പാരീസ്: ട്വിറ്ററില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉള്‍പ്പെടെ പ്രശസ്തരായ ചിലരുടെ അക്കൌണ്ടില്‍ കടന്നുകയറിയ ഫ്രഞ്ച് യുവാവിന് അഞ്ചുമാസത്തെ തടവ്.കോടതി ഉത്തരവ് തൃപ്തികരമാണെന്ന് ഇരുപതുകാരനായ പ്രതി ഫ്രാങ്കോയിസ് കൌസ്ടെക്സിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.

സാധാരണ ഗതിയില്‍ രണ്ടു വര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ കൈക്കൊള്ളണമെന്ന കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനായാണ് ഇയാള്‍ ഇൌ സാഹസം കാട്ടിയത്. പ്രതിയുടെ ഉദ്ദേശ്യം നല്ലതായിരുന്നു എന്ന കാര്യം കണക്കിലെടുത്താണ് കോടതി ശിക്ഷ ലഘൂകരിച്ചതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ലിങ്ക് – മനോരമ

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാങ്കേതികം