തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ മതവിശ്വാസമില്ലാത്തവര്‍ക്ക് ആ വിവരവും ചേര്‍ക്കാം. മതം, ജാതി എന്നിവയെഴുതുന്നതിനുള്ള കോളങ്ങള്‍ക്കൊപ്പം മതവിശ്വാസമില്ലെങ്കില്‍ അക്കാര്യവും എഴുതാന്‍ സ്ഥലമുണ്ടാകും. സംസ്ഥാന കരിക്കുലം കമ്മിറ്റിയുടേതാണ് തീരുമാനം.
അധ്യക്ഷനായിരുന്ന മന്ത്രി എം.എ. ബേബി തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ധാരാളം പേര്‍ ഇതു സംബന്ധിച്ച് ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അതിനാലാണ് നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി ആമുഖമായി പറഞ്ഞു.
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഗവണ്‍മെന്റ് ഓഫ് കേരള എന്നെഴുതുന്നത് മധ്യഭാഗത്താക്കുന്നതടക്കമുള്ള മറ്റ് ചെറുമാറ്റങ്ങള്‍ക്കും തീരുമാനമായി.
ലിങ്ക് - മാതൃഭൂമി










മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി.
പക്ഷേ ജാതി ഇല്ലെങ്കില്‍ സംവരണവും വേണ്ടെന്ന് വെയ്ക്കാമായിരുന്നു.