മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: ഡിസംബര്‍ 2010
നോക്കുകൂലി – ഭാഗം രണ്ട്
പേരുകള്‍ പലത്; കാര്യം ഒന്ന് കെ.എ. ബാബു നോക്കുകൂലിയുടെ ‘മഹത്ത്വം’ കൊച്ചി തുറമുഖം വഴി രാജ്യാന്തരങ്ങളിലേക്കും കയറ്റിയയയ്ക്കുന്നുണ്ട്. ‘ഭൂതപ്പണം’ എന്ന കൊച്ചി തുറമുഖത്തെ നോക്കുകൂലി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും എത്തുന്ന കപ്പലുകള്‍ക്ക് ഇപ്പോള്‍ പരിചിതമാണ്. ‘ഭൂതപ്പണം’ മൊഴിമാറ്റം ചെയ്ത് ഇംഗ്ലീഷില്‍ ‘ഗോസ്റ്റ് മണി’ എന്നാക്കി. എന്നിട്ടും മനസ്സിലാവുന്നില്ലെങ്കില്‍ തുറമുഖത്ത് ചരക്കിറക്കാതെ കെട്ടിക്കിടക്കുമ്പോള്‍ തനിയേ മനസ്സിലാവും.
Filed under കേരളം, വാര്‍ത്ത, സാമ്പത്തികം
നോക്കുകൂലി – ഭാഗം ഒന്ന്
ഇ.എം.എസ്സിന്റെ മുന്നില്‍ വീണ കണ്ണീര് കെ.എ. ബാബു പ്രതിഷേധങ്ങളും പ്രതിരോധങ്ങളും തട്ടിയെറിഞ്ഞ് ‘നോക്കുകൂലി’ ഇവിടെ വളരുകയാണ്. നീതിക്കോ ധാര്‍മികതയ്‌ക്കോ നിരക്കാത്ത ഒരു സമ്പ്രദായത്തിനു വഴങ്ങേണ്ടിവരുന്ന ദയനീയ അവസ്ഥയിലാണ് കേരളീയര്‍ ലിസമ്മ നിര്‍ധനയായ വീട്ടമ്മയാണ്. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. ആലപ്പുഴ സീവ്യൂ വാര്‍ഡ് ആറാട്ടുകുളം കുടുംബവീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് അവരും ആഗ്രഹിച്ചിരുന്നു. ഡ്രൈവിങ് സ്‌കൂളില്‍ … Continue reading
Filed under കേരളം, വാര്‍ത്ത, സാമ്പത്തികം
സംസ്ഥാന സര്‍ക്കാരിന്റെ 30 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു; കേന്ദ്രം താക്കീതുചെയ്തു
ആക്രമണം വിദേശത്തുനിന്ന് തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 30 വെബ്‌സൈറ്റുകള്‍ വിദേശത്തുനിന്ന് ഹാക്ക് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന സര്‍ക്കാരിന്റെ സൈറ്റുകള്‍ക്കെതിരെ ആക്രമണം നടന്നുവരികയായിരുന്നു. തിങ്കളാഴ്ച മാത്രം നടന്ന ഹാക്കിങ്ങില്‍ 13 സൈറ്റുകളാണ് തകരാറിലായത്.സുരക്ഷാ കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ഏതൊക്കെ സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
Filed under കേരളം, വാര്‍ത്ത, സര്‍ക്കാര്‍, സാങ്കേതികം
ജോലി രണ്ടുവര്‍ഷവും ഒരു ദിവസവും; മന്ത്രിമാരുടെ സ്റ്റാഫിന് കുടുംബപെന്‍ഷനും കമ്യൂട്ടേഷനും
തിരുവനന്തപുരം: രണ്ടു വര്‍ഷവും ഒരു ദിവസവും ജോലിചെയ്താല്‍ ആജീവനാന്ത പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും. ഒപ്പം സര്‍ക്കാര്‍ജീവനക്കാരെക്കാള്‍ മെച്ചപ്പെട്ട പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ആനുകൂല്യങ്ങളും. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനാണ് മറ്റൊരു മേഖലയിലുമില്ലാത്ത ഈ ആകര്‍ഷണീയ സേവനവ്യവസ്ഥകള്‍. മന്ത്രിമാര്‍ സ്വന്തം സ്റ്റാഫിലേക്ക് നേരിട്ട് നിയമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്ക് പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും കമ്യൂട്ടേഷനും അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. മന്ത്രിമാര്‍ക്കുപുറമെ പ്രതിപക്ഷനേതാവിന്റെയും സ്പീക്കറുടെയും … Continue reading
Filed under കേരളം, പെന്‍ഷന്‍, വാര്‍ത്ത, സര്‍ക്കാര്‍, സാങ്കേതികം, സാമ്പത്തികം
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ മതമില്ലെന്നും ചേര്‍ക്കാം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ മതവിശ്വാസമില്ലാത്തവര്‍ക്ക് ആ വിവരവും ചേര്‍ക്കാം. മതം, ജാതി എന്നിവയെഴുതുന്നതിനുള്ള കോളങ്ങള്‍ക്കൊപ്പം മതവിശ്വാസമില്ലെങ്കില്‍ അക്കാര്യവും എഴുതാന്‍ സ്ഥലമുണ്ടാകും. സംസ്ഥാന കരിക്കുലം കമ്മിറ്റിയുടേതാണ് തീരുമാനം. അധ്യക്ഷനായിരുന്ന മന്ത്രി എം.എ. ബേബി തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ധാരാളം പേര്‍ ഇതു സംബന്ധിച്ച് ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അതിനാലാണ് നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി … Continue reading
Filed under കേരളം, നിയമം, വാര്‍ത്ത, വിദ്യാഭ്യാസം, സര്‍ക്കാര്‍, സാങ്കേതികം









