മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: മാര്‍ച്ച് 2010
ജലസംഭരണത്തിന്റെ പാഠങ്ങള്‍ നമുക്കിനി കര്‍ണാടകത്തില്‍നിന്ന് പഠിക്കാം
വല്ലപ്പോഴും മാത്രം മഴ വിരുന്നുവരുന്ന നാട്ടില്‍, അന്യനാട്ടില്‍നിന്ന് ഒഴുകിയെത്തുന്ന ജലം എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താമെന്നു കാണിച്ചുതരികയാണ് കര്‍ണാടകയിലെ എച്ച്.ഡി കോട്ട താലൂക്കിലെ നാല് അണക്കെട്ടുകള്‍. വയനാടിനോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ എച്ച്.ഡി കോട്ട താലൂക്കാണ്, അണക്കെട്ടുകളുടെ ഈ നാട്. കബനിനദി കടന്നാല്‍ കര്‍ണാടകയിലെ എച്ച്.ഡി. കോട്ട താലൂക്കായി. കത്തിയെരിയുന്ന മീനമാസ സൂര്യന്റെ ചൂട് മലയാളി അനുഭവിക്കുന്നത് രണ്ടോ … Continue reading
നാളെ കൂട്ടവിരമിക്കല്‍, നിയമനത്തിന് നീക്കമില്ലാതെ 20,000 കസേരകള്‍!
തിരുവനന്തപുരം: നാളെ ‘ഗ്രേറ്റ് പെന്‍ഷനേഴ്സ് ഡേ!’ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഈ ഒരൊറ്റ ദിവസം കൂട്ടത്തോടെ വിരമിക്കുന്നത് 20,000 പേര്‍. പെന്‍ഷന്‍ തീയതി ഏകീകരണം നടപ്പാക്കിയതിനുശേഷം സംഭവിക്കുന്ന ആദ്യത്തെ കൂട്ടവിരമിക്കലാണ് ഇത്. ഇത്രയും ഒഴിവുകള്‍ നികത്താനുള്ള ഊര്‍ജ്ജിത ശ്രമമൊന്നും സര്‍ക്കാര്‍ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് കസേരകള്‍ ഒഴിഞ്ഞുതന്നെ കിടക്കുമെന്ന് ഉറപ്പ്. ജനം ‘ആളില്ലാക്കസേരകള്‍’ കണ്ടുമടങ്ങേണ്ടിയും വരും. 20,000 … Continue reading
കീടനാശിനിയായി എന്‍ഡോസള്‍ഫാന്‍; തമിഴ്‌വിളകള്‍ ആശങ്കയുയര്‍ത്തുന്നു
നെയ്യാറ്റിന്‍കര : കേരളത്തിലും വികസിതരാഷ്ട്രങ്ങളിലും നിരോധിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുക്കുന്ന തമിഴ് കാര്‍ഷിക വിഭവങ്ങള്‍ അതിര്‍ത്തി കടന്ന് കേരളത്തില്‍ നിര്‍ലോഭം വിറ്റഴിക്കപ്പെടുന്നു. തമിഴ്നാട്ടില്‍ നിന്നും വരുന്ന അറവുമാടുകള്‍, പാല്‍ എന്നിവ പരിശോധിക്കാന്‍ അതിര്‍ത്തിയിലെ മൃഗസംരക്ഷ വകുപ്പ് വക ചെക്ക് പോസ്റ്റില്‍ സംവിധാനമുണ്ടെങ്കിലും നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഉപയോഗിച്ചു കൃഷി ചെയ്യുന്ന വിഭവങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. എന്‍ഡോസള്‍ഫാന്‍ … Continue reading
അരി ഉല്‍പാദനം കുറയും: ഐഎസ്ആര്‍ഒ പഠനം
ബാംഗൂര്‍: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഖാരിഫ് സീസണില്‍ അരി ഉല്‍പാദനം ലക്ഷ്യമിട്ടതിലും 19 % കുറെയുമെന്ന് ഐഎസ്ആര്‍ഒ പഠനം. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തില്‍ 14 % കുറവുണ്ടായതായും പഠനം വ്യക്തമാക്കുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, യുപി, ബംഗാള്‍ എന്നിവിടങ്ങളില്‍ മഴ കുറഞ്ഞതും പ്രതികൂലമായി. സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ ഉപയോഗിച്ചായിരുന്നു പഠനം. കേന്ദ്ര … Continue reading
ചെത്തുന്നത് രണ്ടരക്കോടി ലീറ്റര്‍; വിറ്റഴിക്കുന്നതു നാലിരട്ടി
കോട്ടയം: സംസ്ഥാനത്തുതെങ്ങും പനയും ചെത്തിയെടുക്കുന്ന കള്ള് രണ്ടരക്കോടി ലീറ്റര്‍ മാത്രം. സംസ്ഥാനത്താകെയുള്ള 5424 കള്ളുഷാപ്പുകള്‍വഴി വിറ്റഴിക്കുന്നതു ദിവസവും ഇതിന്റെ നാലിരട്ടി ലീറ്റര്‍ കള്ളും. 2009-2010ല്‍ സര്‍ക്കാരിന്റെ പക്കലുള്ള ചെത്തുകള്ളിന്റെ കണക്കും കള്ളുഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളിന്റെ കണക്കും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത് സംസ്ഥാനത്തു സ്പിരിറ്റ് വന്‍തോതില്‍ എത്തുന്നു എന്നാണ്. കള്ളുവ്യവസായം പിടിച്ചുനിര്‍ത്തുന്ന പാലക്കാടന്‍ കള്ളുപോലും സ്പിരിറ്റും … Continue reading
Filed under വാര്‍ത്ത
സ്മാര്‍ട്ട് സിറ്റി: വേണ്ടിവന്നാല്‍ കോടതിയില്‍ നേരിടും – ടീകോം മേധാവി
കൊച്ചി: സ്മാര്‍ട്ട് സിറ്റി എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി കോടതി കയറേണ്ടിവന്നാല്‍ അതിനും ഒരുക്കമാണെന്ന് സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫരീദ് അബ്ദുള്‍ റഹ്മാന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. ജൂണ്‍ 28ന് നടക്കുന്ന 21-ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗം നിര്‍ണായകമാണെന്നും ഫരീദ് വ്യക്തമാക്കി. ”സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് വെറുതെ സംസാരിക്കാനല്ല കേരളത്തില്‍ വരുന്നത്. വ്യക്തമായ തീരുമാനങ്ങളാണ് … Continue reading
Filed under കേരളം, വാര്‍ത്ത, സ്മാര്‍ട്ട്സിറ്റി
ഇവിടെ പാലിന് 13 രൂപ!
കല്‍പ്പറ്റ: പശുവുണ്ട്; ആലയുണ്ട്; പോറ്റാന്‍ തയ്യാറുള്ള മനുഷ്യരുണ്ട്; ധാരാളം പാലുമുണ്ട്. എന്നാല്‍, സംഭരിക്കാന്‍ സൊസൈറ്റിയില്ല. സബ്സിഡി നല്കാന്‍ സര്‍ക്കാരില്ല. ആനുകൂല്യങ്ങള്‍ നല്കാന്‍ അധികാരികളില്ല. എന്നിട്ടും കണ്ണന്‍വയലിലെ ആദികന്നഡിഗര്‍ കാലി മേയ്ക്കുന്നു. തമിഴ്നാട് അതിര്‍ത്തിയിലെ ഈ അംബേദ്കര്‍ കോളനിയില്‍ അമ്പതോളം ക്ഷീരകര്‍ഷകരുണ്ട്. 150 ഓളം പശുക്കളും. എല്ലാം നല്ല നാടന്‍ ഇനങ്ങള്‍. ഹോര്‍മോണ്‍ കുത്തിവയ്പില്ല. ക്ഷീരോത്തേജക മരുന്നുകളുമില്ല. … Continue reading
വയനാട്ടില്‍ ഇന്നു ക്ഷീരബന്ദ്
കല്‍പറ്റ: വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ ഇന്നു ക്ഷീരബന്ദ് ആചരിക്കുന്നതിനാല്‍ നാളെ മലബാറില്‍ പാല്‍ക്ഷാമത്തിനു സാധ്യത. മറ്റു ജില്ലകളിലെ പാല്‍ക്ഷാമം നികത്തുന്നത് പ്രധാനമായും വയനാട്ടിലെ പാല്‍ ഉപയോഗിച്ചാണ്. ജില്ലയില്‍ നിന്ന് ശരാശരി 1,10,000 ലീറ്റര്‍ പാലാണ് മില്‍മ ശേഖരിക്കുന്നത്. ഇതില്‍ വയനാട്ടില്‍ വിപണനം ചെയ്യുന്ന 8000 ലീറ്റര്‍ കഴിച്ച് ബാക്കിമുഴുവന്‍ വിവിധ ജില്ലകളിലേക്കാണെത്തിക്കുന്നത്. ഏതാണ്ടെല്ലാ ക്ഷീരസംഘങ്ങളും സമരത്തില്‍ പങ്കുചേരുമെന്ന് … Continue reading
Filed under വാര്‍ത്ത
മൊബൈല്‍ ഉപഭോക്തൃ സേവനത്തിനും വാടക
കോഴിക്കോട്: ഉപഭോക്തൃ സേവനത്തിനും സ്വകാര്യ മൊബൈല്‍ കമ്പനികള്‍ അനധികൃതമായി വാടക ഈടാക്കുന്നു. മറ്റെല്ലാ സേവനത്തിനും വാടക ഇനത്തില്‍ വന്‍തുക ഈടാക്കുന്നതിനു പുറമെയാണ് ഈ ചൂഷണം. ഉപയോക്താക്കള്‍ കമ്പനി പ്രതിനിധിയുമായി സംസാരിക്കുന്നതിനാണ് പുതുതായി വാടക ഏര്‍പ്പെടുത്തിയത്. ഇതിന് ‘ട്രായി’യുടെ അംഗീകാരവുമില്ല. സ്വകാര്യകമ്പനികള്‍ക്ക് ലക്ഷക്കണക്കിന് വരിക്കാരുള്ള കേരളത്തില്‍മാത്രമാണ് ഈ അനീതി. എയര്‍ടെല്‍, ഐഡിയ, വോഡഫോ, എയര്‍സെല്‍ തുടങ്ങിയ കമ്പനികളെല്ലാം … Continue reading
Filed under വാര്‍ത്ത
ടൂറിസം വികസനത്തിനായി നീക്കിവച്ച തുകയില്‍ 26 കോടിയോളം പാഴാകുന്നു
കൊച്ചി: സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ടൂറിസം വികസനത്തിനായി നീക്കിവച്ച തുകയില്‍ 26 കോടിയിലേറെ ചെലവാക്കാനാകാതെ പാഴാകുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 88 കോടി രൂപയാണ് ടൂറിസം വികസനത്തിനായി നീക്കിവച്ചിരുന്നത്. ഇതില്‍ 2010 മാര്‍ച്ച് മൂന്ന് വരെ 62 കോടി മാത്രമാണ് ചെലവാക്കിയതെന്നാണ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കുമെന്നിരിക്കെ 26 … Continue reading
കോണ്‍ഗ്രസിന്റെ ആസ്തി 340 കോടി
ന്യൂഡല്‍ഹി: അധികാരവും ആസ്തിയും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയരഹിതമായി തെളിയിക്കുന്നതായി 2007-08ലെ സ്വത്തുവിവരപ്രഖ്യാപനം. ആദായനികുതി നല്കിയതുമായി ബന്ധപ്പെട്ടാണ് വിവിധ രാഷ്ട്രീയകക്ഷികളുടെ സ്വത്തുവിവരം വെളിപ്പെടുത്തിയത്. കേന്ദ്രത്തിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് 340 കോടി രൂപയുടെ ആസ്തിയുമായി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി.ക്ക് 177 കോടിയുടെ സ്വത്തുണ്ട്. സി.പി.എമ്മും ഏറെ പിറകിലല്ല -156 കോടി. ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടിക്ക് 144ഉം … Continue reading
Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത, സാമ്പത്തികം
ടയര്‍ നിര്‍മിക്കാന്‍ ബാക്ടീരിയയില്‍ നിന്ന് റബര്‍
ബാംഗ്ലൂര്‍: ടയര്‍ ഉത്പാദനത്തിനുള്ള പ്രത്യേകതരം റബര്‍ നിര്‍മിക്കുന്നതിന് ബാക്ടീരിയ ഉപയോഗിച്ചുള്ള പുതിയ വഴി കണ്ടെത്തി. പുനരുപയോഗിക്കാന്‍ (റിന്യൂവബിള്‍) കഴിയുമെന്നതിനാല്‍ ഈ പുതിയ ‘ബയോടെക് റബര്‍’ സ്വാഭാവിക റബറിന് ഭീഷണിയാകും. ഇപ്പോള്‍ ടയര്‍ വ്യവസായത്തില്‍ കൃത്രിമ റബര്‍ ഉപയോഗിക്കുന്നത് മൂലമുള്ളതിനേക്കാള്‍ വലിയ ഭീഷണിയാണിതുയര്‍ത്തുന്നത്. പ്രമുഖ ടയര്‍ കമ്പനിയായ ‘ഡുഡിയറി’നുവേണ്ടി ബഹുരാഷ്ട്ര ബയോടെക്‌നോളജി ഗവേഷണ സ്ഥാപനമായ ജീനിന്‍കോറാണ് സൂക്ഷ്മജീവികളെ … Continue reading
Filed under വാര്‍ത്ത, സാങ്കേതികം









