ദിനംപ്രതിയുള്ള ശേഖരങ്ങള്‍: ഫെബ്രുവരി 26, 2010
വിവാഹമോചനം: ‘പിരിഞ്ഞു താമസം ഒരു വര്‍ഷം മതി’
കൊച്ചി: വിവാഹമോചന നിയമപ്രകാരം പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനെത്തുന്ന ദമ്പതികള്‍ ഒരു വര്‍ഷം പിരിഞ്ഞു താമസിച്ചാല്‍ മതിയെന്നു ഹൈക്കോടതി. ഇതിനായി രണ്ടു വര്‍ഷമെങ്കിലും ദമ്പതികള്‍ വേര്‍പിരിഞ്ഞു താമസിക്കണമെന്ന വിവാഹ മോചന നിയമത്തിലെ 10 എ (1) വ്യവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ടാണു കോടതി നടപടി. വിവാഹമോചനം തേടി കോടതിയിലെത്തുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ഈ വിധി ബാധകമാകും. … Continue reading
സര്‍ക്കാര്‍ ഭൂമി കുടുംബശ്രീക്ക്; ലക്ഷ്യം സമഗ്രപച്ചക്കറികൃഷി
പാലക്കാട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തരിശുസ്ഥലങ്ങള്‍ പച്ചക്കറി കൃഷിക്കായി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നു. കൃഷിവകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും തോട്ടങ്ങളിലും പ്ളാന്റേഷന്‍ കോര്‍പറേഷന്റെയും സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെയും റബര്‍ എസ്റ്റേറ്റുകളിലും കൃഷിയിറക്കാനാണ് നീക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 955 ഹെക്ടര്‍ തരിശുഭൂമി ഇതിനായി കണ്ടെത്തി. റബര്‍തോട്ടങ്ങളില്‍ ഇടവിളയായും മറ്റിടങ്ങളില്‍ പൂര്‍ണതോതിലും കൃഷി ചെയ്യും. നേന്ത്രവാഴ ഒഴിച്ചുള്ള വാഴ ഇനങ്ങളും … Continue reading
അന്യാധീനപ്പെട്ട 1200 ഏക്കര്‍ വനഭൂമി വിവാദമാവുന്നു
തിരുവനന്തപുരം: ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം ജോണ്‍ ജോസഫ് മൂന്നാറില്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ആയിരത്തിഇരുനൂറില്‍പ്പരം ഏക്കര്‍ വനഭൂമി സി.പി. എമ്മിന് തലവേദനയായി.ഇത് നിയമവിരുദ്ധമായി കൈയേറിയ ഭൂമിയാണെന്ന് ഇടുക്കി കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ഇവിടെ നിക്ഷേപമുള്ള ഭരണകക്ഷി നേതാക്കള്‍ അങ്കലാപ്പിലാവുകയും ചെയ്തു. മൂന്നാറിലെ ഒന്നാം ദൗത്യത്തില്‍ ഗ്ലോറിയാ ഫാം ഏറ്റെടുക്കാന്‍ ദൗത്യസംഘം നടപടി തുടങ്ങിയതോടെയാണ് … Continue reading









