മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: ജനുവരി 2010
ബി.ടി വഴുതന മലയാള പത്രങ്ങളില്‍
ബി.ടി. വഴുതനയ്‌ക്കെതിരെ ഉപവാസം തിരുവനന്തപുരം: ബി.ടി. വഴുതനയ്‌ക്കെതിരെയുള്ള ഓരോ ഇന്ത്യക്കാരന്റെയും സമരം, പൈതൃകം തിരിച്ചു പിടിക്കാനാണെന്ന് കവി ഒ. എന്‍. വി. കുറുപ്പ് അഭിപ്രായപ്പെട്ടു. ബി.ടി. വഴുതന തടയണമെന്നാവശ്യപ്പെട്ട് കേരള കാര്‍ഷിക – പരിസ്ഥിതി കൂട്ടായ്‌മയുടെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ഉപവാസസമരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ ശക്തികളുടെ പുതിയ അടവുകളുടെയും തന്ത്രങ്ങളുടെയും ഉദാഹരണമാണ്, … Continue reading
മൂന്നാര്‍ ദൗത്യം അട്ടിമറിച്ചത് മന്ത്രിസഭാ ഉപസമിതി
മൂന്നാര്‍ കൈയേറ്റം കര്‍ശനമായി തടയണമെന്നും കൂട്ടുനിന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും ശിപാര്‍ശ ചെയ്‌തു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതി അട്ടിമറിച്ചു. മൂന്നുവര്‍ഷമായിട്ടും അനന്തര നടപടിയെടുക്കാതെ റിപ്പോര്‍ട്ട് പൂഴ്‌ത്തുകയായിരുന്നു. മൂന്നാറില്‍ വീണ്ടും നടന്ന കൈയേറ്റം അന്വേഷിക്കാനുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് റവന്യൂമന്ത്രി വെട്ടുകയും ചെയ്‌തു. മൂന്നാറിലെ മുഴുവന്‍ … Continue reading
Filed under വാര്‍ത്ത
പൊതുമേഖല സ്വകാര്യമേഖല പോലാവുമ്പോള്‍
ഐടി ഇന്ത്യയില്‍ വളര്‍ന്നത് രാഷ്ട്രീയക്കാര്‍ക്കു തീരെ നിയന്ത്രണമില്ലാത്ത മേഖലയായിപ്പോയതുകൊണ്ടാണെന്നു പറയാറുണ്ട്. പ്രത്യേകിച്ച് റിക്രൂട്ട്മെന്റില്‍ പിടിയില്ലാതെപോയി. ‘ഈ കത്തുമായി വരുന്ന ആളിന് വേണ്ടതു ചെയ്യുമല്ലോ എന്നൊരു പ്രേമലേഖനം കമ്പനി സിഇഒയ്ക്കു കൊടുത്തുവിട്ടാല്‍ പ്രയോജനമില്ല. ജോലി കൊടുത്തില്ലെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം സര്‍ക്കാരിന് ഈ രംഗത്തിനുമേല്‍ നിയന്ത്രണമില്ലായിരുന്നു. സര്‍ക്കാര്‍ സഹായമില്ലാതെ വളര്‍ന്നതുമാണ്. ഇന്‍ഫൊസിസ് പോലുള്ള കമ്പനികള്‍ക്ക് ശുപാര്‍ശയുമായി … Continue reading
Filed under വാര്‍ത്ത
കെഎസ്ഇബിയില്‍ നിന്നു സ്വതന്ത്ര സോഫ്റ്റ്വെയര്‍ പടിയിറങ്ങുന്നു
തൃശൂര്‍: ഭരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കണമെന്നു സിഐടിയു സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തെങ്കിലും വൈദ്യുതി ബോര്‍ഡില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനെ ആട്ടിയോടിക്കാന്‍ കൂട്ടുനില്‍ക്കുന്നതു സിഐടിയു യൂണിയനുകള്‍. കെഎസ്ഇബിയിലെ ബില്ലിങ്, അക്കൌണ്ട്സ്, സ്റ്റോര്‍ രംഗങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ നാലു വര്‍ഷം മുന്‍പു തീരുമാനിച്ചെങ്കിലും ബില്ലിങ്ങിലെ ചെറിയൊരു വിഭാഗത്തില്‍ മാത്രമാണ് ഇതിനകം നടപ്പാക്കിയത്. അതു … Continue reading
Filed under വാര്‍ത്ത
ഗൂഗിളും ചൈനയും പിന്നെ ഡ്യൂപ്ളിക്കേറ്റും
ലണ്ടന്‍ : ചൈനയുമായി ബന്ധപ്പെട്ട് ‘ഗൂഗിളി’ല്‍ എന്തെങ്കിലും കണ്ടാല്‍ ഒറിജിനലാണോ ഡ്യൂപ്ളിക്കേറ്റാണോയെന്ന് ഉറപ്പിക്കാനാവത്ത സ്ഥിതിയാണ് ഇപ്പോള്‍. ‘ഗൂഗിള്‍’ തന്നെ സമ്മതിച്ചുകഴിഞ്ഞു, ചൈനയില്‍നിന്ന് അത്യാധുനിക “സൈബര്‍ ആക്രമണ”മുണ്ടാകുന്നുണ്ടെന്ന്. ഇന്റര്‍നെറ്റില്‍ നുഴഞ്ഞുകയറുന്ന ‘ഹാക്കിംഗ്’ എന്ന വിക്രിയ ഒരു വിനോദവും വ്യവസായവും പോലെയാണ് ചൈനയില്‍. അധികൃത ഹാക്കര്‍മാരും അനധികൃത ഹാക്കര്‍മാരും ചൈനയിലുണ്ട്. ‘ഹോംഗ് കെ’ എന്ന് അറിയപ്പെടുന്ന, ദേശാഭിമാനം തലയ്ക്കുപിടിച്ച … Continue reading
Filed under വാര്‍ത്ത
സൗദിയില്‍ തൊഴില്‍വിസ: ഇന്ത്യക്കാര്‍ക്ക് ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം
ദുബായ്: സൗദി അറേബ്യയില്‍ തൊഴില്‍വിസയ്‌ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തിങ്കളാഴ്‌ച പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ചു ന്യൂഡല്‍ഹിയിലെ സൗദി എംബസിയും മുംബൈയിലെ കോണ്‍സുലേറ്റും രാജ്യമാകെയുള്ള പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്കും വിദേശ റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. ഏറ്റവുമടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍നിന്നുള്ള അഭ്യര്‍ഥനപ്രകാരമായിരിക്കും പാസ്‌പോര്‍ട്ട് ഓഫീസുകള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് … Continue reading
Filed under എന്‍.ആര്‍.ഐ, വാര്‍ത്ത
വരവ് 4000, ചെലവ് 3135; ഇത് ജനകീയ ബസ്സിന്റെ പ്രതിദിന കണക്ക്
കാഞ്ഞങ്ങാട്: വരവ് 4000 രൂപ, ചെലവ് 3,135 രൂപ. ലാഭം 865 രൂപ. ഇത് കാലിച്ചാനടുക്കം ജനകീയ ബസ്സിന്റെ ഒരുദിവസത്തെ വരവ് ചെലവ് കണക്ക്. 35 സീറ്റുള്ള മിനി ബസ്സാണിത്. എന്നാല്‍, 52 സീറ്റുള്ള വലിയ ബസ്സുകളുടെ പ്രതിദിന വരുമാനം ശരാശരി 5,000 രൂപയോളം വരും. വരുമാന വര്‍ധനവിന് അനുസരിച്ച് ചെലവും വര്‍ദ്ധിക്കുമെങ്കിലും അവരുടെ ലാഭം … Continue reading
Filed under വാര്‍ത്ത
വോട്ടറെ തേടി വീട്ടില്‍ എത്തുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍
കൊച്ചി: വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് മണിക്കൂറുകള്‍ക്കുള്ളില്‍ തയ്യാര്‍. കര്‍ണാടകത്തില്‍ ഈ നൂതന സംവിധാനത്തിന്റെ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത് കൊച്ചി സ്വദേശിയായ യുവ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ സുമീന്ദ്രനാഥ് ഭട്ടാണ്. കൈയില്‍ ഒതുക്കാവുന്ന ഒരു കൊച്ച് ഉപകരണം. മൊബൈല്‍ ഫോണിനേക്കാള്‍ അല്പം വലിപ്പം. അത്യാധുനിക ക്യാമറയും സംവിധാനവും അതിലുണ്ട്. വോട്ടര്‍മാരുടെ പേരും മേല്‍വിലാസവും മറ്റെല്ലാ വിവരങ്ങളും വിരല്‍കൊണ്ട് അമര്‍ത്തി … Continue reading
Filed under വാര്‍ത്ത
മാരാരിക്കുളം വിജയം – ഹരിതം
ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് ഈയിടെ ശ്രദ്ധേയമായ ഒരു പരിപാടി നടന്നു-വഴുതന മഹോത്സവം. ഒരാഴ്ചത്തെ മേളയുടെ വാര്‍ത്ത ചില ദേശീയപത്രങ്ങള്‍ വരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. വഴുതന മഹോത്സവം ദേശീയശ്രദ്ധ പിടിച്ചുപറ്റിയതിനു കാരണമുണ്ട്. അതു വെറുമൊരു കാര്‍ഷികോത്സവമായിരുന്നില്ല. ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ (ബി.ടി. വഴുതനങ്ങ) വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്ര പരിസ്ഥിതി-വനംമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി … Continue reading
2,300 പേരുടെ വൈദ്യുതി ബില്‍ തയ്യാറാക്കാന്‍ നാലു കോടി രൂപ
ഫ്രീ സോഫ്‌ട്‌വേറിനും വന്‍വില തിരുവനന്തപുരം: സംസ്ഥാനത്തെ 2,387 ഉപയോക്താക്കള്‍ മാത്രമുള്ള ഹൈ ടെന്‍ഷന്‍ -എക്‌സ്‌ട്രാ ഹൈ ടെന്‍ഷന്‍ വിഭാഗത്തിനുള്ള ബില്ലിങ് സോഫ്‌ട്‌വേര്‍ തയ്യാറാക്കുന്നതിനായി നാലു കോടിയോളം രൂപ വൈദ്യുതി ബോര്‍ഡ് ചെലവിടുന്നു. ഇന്റര്‍നെറ്റില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന സ്വതന്ത്ര സോഫ്‌ട്‌വേര്‍ വന്‍വില നല്‍കി വാങ്ങാനുള്ള ചെലവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സോഫ്‌ട്‌വേറുകള്‍ ബോര്‍ഡിനു സൗജന്യമായി … Continue reading
Filed under വാര്‍ത്ത
അംഗീകാരമായി; നമ്മള്‍ ഇനി ബാര്‍സിലോനയുടെ ഇരട്ടനഗരം
തിരുവനന്തപുരത്തെയും സ്പെയിനിലെ ബാര്‍സിലോനയെയും ഇരട്ട നഗരമാക്കാനുള്ള പദ്ധതിക്ക് അംഗീകാരം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂര്‍ ബാര്‍സിലോന മേയര്‍ ജോര്‍ദി ഹെറോയുമായി ബാര്‍സിലോനയില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണു പദ്ധതിയുടെ കരടു രേഖയ്ക്ക് അംഗീകാരമായത്. തിരുവനന്തപുരം മേയറും ബാര്‍സിലോന മേയറും തമ്മിലാണ് അന്തിമകരാറില്‍ ഒപ്പിടേണ്ടത്. ന്യൂഡല്‍ഹിയില്‍ നിന്നു കരാറിന് അംഗീകാരം കിട്ടിയ ശേഷമായിരിക്കും ഇരു … Continue reading
Filed under വാര്‍ത്ത
‘പമ്പയില്‍ കലക്കുന്ന ഫെറസ് ക്ളോറൈഡ് പ്രശ്നം സൃഷ്ടിക്കുന്നു’
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനകാലത്തെ മലിനീകരണം തടയാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പമ്പയുടെ കൈവഴിയില്‍ കലക്കുന്ന ഫെറസ് ക്ളോറൈഡ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു പഠന റിപ്പോര്‍ട്ട്. വിവിധ പരിസ്ഥിതി സംഘടനകള്‍ ചേര്‍ന്നുള്ള ജനകീയ വസ്തുതാ പഠനസമിതിയാണു റിപ്പോര്‍ട്ട് നല്‍കിയത്. കോളിഫോം ബാക്ടീരിയയുടെ അളവു കുറയ്ക്കാനെന്ന പേരില്‍ സ്വകാര്യ ഫാക്ടറിയിലെ ഉപ ഉല്‍പന്നം പമ്പയുടെ കൈവഴിയായ ഞുണങ്ങാറില്‍ കലക്കുന്നതു പരിസ്ഥിതിക്കു … Continue reading









