ക്ലസ്റ്റര്‍ ഉപരോധം: സംഘര്‍ഷത്തിനിടെ അധ്യാപകന്‍ മരിച്ചു
കൊണ്ടോട്ടി: ക്ലസ്റ്റര്‍ യോഗം നടക്കുന്ന സ്കൂളിന് പുറത്ത് സംഘര്‍ഷത്തിനിടെ പരിക്കേറ്റ പ്രധാനാധ്യാപകന്‍ മരിച്ചു. അരീക്കോട് ഉപജില്ലയിലെ വാലില്ലാപുഴ എം.എ.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം എടക്കര വീട്ടില്‍ ജെയിംസ് അഗസ്റ്റിന്‍ (48) ആണ് ഇന്നലെ ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചത്.
ക്ലസ്റ്റര്‍ യോഗം നടക്കുന്ന കിഴിശേãരി ജി.എല്‍.പി സ്കൂളിനടുത്ത് ഇദ്ദേഹത്തെ ഏതാനും പേര്‍ കൈയേറ്റം ചെയ്തിരുന്നു. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ അംഗമാണ് ജെയിംസ് അഗസ്റ്റിന്‍. ക്ലസ്റ്റര്‍ യോഗം [...]
Entries from ജൂലൈ 2008
ജൂലൈ 20, 2008
അദ്ധ്യാപകന്‍ മരിച്ചോ അതോ കൊന്നോ?
ജൂലൈ 6, 2008
‘വില്വാദ്രി അരി’യുടെ കരുത്തില്‍
ഹരിതകേരളത്തിനു മാതൃകയാവുകയാണ്, തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല കൃഷിഭവനും കുറുമങ്ങാട് പാടശേഖരവും.
രാസ കീടരോഗനാശിനികളും രാസവളങ്ങളും ഒട്ടും പ്രയോഗിക്കാതെ പരിപൂര്‍ണമായി ജൈവ-ജീവാണു വളങ്ങളും ജൈവികരോഗ കീടനിവാരണികളും മാത്രമുപയോഗിച്ച് കൃഷിയിറക്കിയ നെല്ല് സംസ്‌കരിച്ച് വില്വാദ്രിയരി എന്ന വ്യാപാരനാമത്തില്‍ വിപണിയിലിറക്കിയാണ് തിരുവില്വാമല കൃഷിഭവന്‍ മാതൃകയായിരിക്കുന്നത്. ഇതിനു നേതൃത്വം നല്‌കുന്നത് കൃഷി ഓഫീസര്‍ പി.ജി. കൃഷ്‌ണകുമാറാണ്.
തിരുവില്വാമല കൃഷി ഓഫീസര്‍ പി.ജി. കൃഷ്‌ണകുമാര്‍ 2003-ല്‍ അവതരിപ്പിച്ച ‘ജൈവ നെല്‍കൃഷി’ എന്ന ആശയം തിരുവില്വാമലയിലെ കുറുമങ്ങാട് പാടശേഖര സമിതിയിലെ കര്‍ഷകര്‍ സ്വീകരിച്ച് പ്രാവര്‍ത്തികമാക്കി. ഗ്രാമപ്പഞ്ചായത്തിന്റെ പരിപൂര്‍ണ സഹായം [...]
ജൂലൈ 2, 2008
സൂര്യന്‍ പടിഞ്ഞാറുദിക്കും കിഴക്കസ്തമിക്കും കാലം വിദൂരമല്ല
ഭൗമ കാന്തികമണ്ഡലം മാറുന്നു; അണുപ്രസരണത്തിന് സാധ്യതയെന്ന് ശാസ്‌ത്രജ്ഞര്‍
കോപ്പെന്‍ഹേഗന്‍: ഭൂമിയുടെ കേന്ദ്രത്തിലും കാന്തികമണ്ഡലത്തിലും അതിവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം. ഭൗമകേന്ദ്രത്തിന്റെ അതിദ്രുതം ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന ദ്രവരൂപത്തിലുള്ള ഭാഗത്തിന്റെ ചലനത്തില്‍ കാര്യമായ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത് ഭൗമോപരിതലത്തിലെ ചില ഭാഗങ്ങളുടെ കാന്തികമണ്ഡലത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി ‘നാച്വര്‍ ജിയോസയന്‍സ്’ മാസികയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
കാന്തികമണ്ഡലത്തിലെ മാറ്റം അണുപ്രസരണത്തിന് ഇടയാക്കുമെന്നാണ് ശാസ്‌ത്രജ്ഞരുടെ വിലയിരുത്തല്‍. എന്നാല്‍, ഈ അണുപ്രസരണം ഭൂമിയുടെ താപനിലയെ ബാധിക്കില്ലെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു. അതേസമയം ഉപഗ്രഹങ്ങളിലെയും വിമാനങ്ങളിലെയും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ഇതുമൂലം കേടുപാടുണ്ടാകുമെന്ന് [...]









