ദേശാഭിമാനി
Sorry, this site is temporarily unavailable.
Please check back later.
![]()
തിരുവന�പുരം: വേനലി� അധികം ഉപയോഗി�ു� താപവൈദ്യുതി�ു സ�ചാ�ജ് ഏ��ടു�ാ� സ�ാ� ആലോചി�ു�ു. ഇ�ാര്യം റെഗുലേ�റി ക�ിഷനുമായി ആലോചി�ാ� സ�ാ� വൈദ്യുതി ബോ�ഡിനെ ചുമതല�ടു�ി.


1. പാചകവാതകത്തിനും വില വര്‍ദ്ധിപ്പിച്ചേക്കും
ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനുമൊപ്പം പാചകവാതകത്തിനും ഈ മാസംതന്നെ വിലകൂട്ടിയേക്കും.
ക്രൂഡ് ഓയില്‍ വില ബാരലിന് നൂറുഡോളറായി ഉയരുകയും വില വര്‍ദ്ധനയ്ക്ക് ഇടതുപാര്‍ട്ടികള്‍ സമ്മതംമൂളുകയും ചെയ്ത സാഹചര്യത്തിലാണിത്.
ഗാര്‍ഹികാവശ്യത്തിനുള്ള വാതക സിലിണ്ടറിന് ഇരുപതുരൂപ കൂട്ടാനാണ് നീക്കം. പെട്രോള്‍വില ലിറ്ററിന് നാലുരൂപവരെയും ഡീസലിന് രണ്ടുരൂപവരെയും കൂട്ടിയേക്കും. വ്യാഴാഴ്ച പ്രണബ് മുഖര്‍ജിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രിസഭാസമിതി യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് അന്തിമശുപാര്‍ശ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. പെട്രോളിയം മന്ത്രി മുരളി ദേവ്റ ഇടതുനേതാക്കളായ സീതാറാം യെച്ചൂരി, ഗുരുദാസ് ദാസ്ഗുപ്ത എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ചെറിയതോതില്‍ വിലവര്‍ദ്ധിപ്പിക്കുന്നതിന് സമ്മതം ലഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.പെട്രോളിനും ഡീസലിനും അവസാനം വില കൂട്ടിയത് 2006 ജൂണിലാണ്. ബാരലിന് 67 ഡോളറായിരുന്നു അന്ന് ക്രൂഡ് ഓയില്‍ വില.
2. മാനഭംഗക്കേസില്‍ ‘സൌന്ദര്യ’ ഡോക്ടര്‍ അകത്തായി
മുംബയ് : സൌന്ദര്യ വര്‍ദ്ധനയ്ക്കുള്ള ശസ്ത്രക്രിയയില്‍ വിദഗ്ദ്ധനും വിഖ്യാതനുമായ ഡോ. വിജയ്ശര്‍മ്മ ഇരുപതുകാരിയായ ടിവി റിപ്പോര്‍ട്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അകത്തായി.
ജനുവരി 18 വരെ ശര്‍മ്മയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് കോടതി.
സമ്പന്നര്‍ക്കിടയില്‍ പ്രിയം വര്‍ദ്ധിച്ചുവരുന്ന കോസ്മറ്റിക് സര്‍ജറിയെക്കുറിച്ച് ഒരു ടിവി പരിപാടി തയ്യാറാക്കാനാണ് വനിതാ റിപ്പോര്‍ട്ടര്‍ ശര്‍മ്മയെ സമീപിച്ചത്. കൂടിക്കാഴ്ചയ്ക്ക് നേരത്തെ അനുവാദം വാങ്ങിയിരുന്നു. ശര്‍മ്മയ്ക്ക് രണ്ട് ക്ളിനിക്കുകളുണ്ട്. നഗരപ്രാന്തത്തിലുള്ള ഖാറിലെ ക്ളിനിക്കില്‍ ചെല്ലാനായിരുന്നു നിര്‍ദ്ദേശം. രാവിലെതന്നെ ക്ളിനിക്കില്‍ എത്തിയ റിപ്പോര്‍ട്ടര്‍ക്ക് ആവശ്യമായ വിവരങ്ങളെല്ലാം ശര്‍മ്മ നല്‍കി. മടങ്ങിപ്പോകുംമുമ്പ് നന്ദിസൂചകമായി റിപ്പോര്‍ട്ടര്‍ ഹസ്തദാനം നല്‍കിയപ്പോള്‍ ശര്‍മ്മ പെട്ടെന്ന് കടന്നുപിടിക്കുകയും ചുംബിക്കുകയുമായിരുന്നു.
കാമറാമാന്‍ അപ്പോള്‍ മുറിക്ക് പുറത്തുനില്‍ക്കുകയായിരുന്നു. ഓര്‍ക്കാപ്പുറത്തെ അതിക്രമത്തില്‍ അമ്പരന്നുപോയ പെണ്‍കുട്ടി മുറിക്ക് പുറത്തുകടക്കുംമുമ്പ് ശര്‍മ്മ ശസ്ത്രക്രിയയ്ക്കുള്ള കത്തികാട്ടി വിരട്ടാനും ഒരു ശ്രമം നടത്തി.
ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്നും വിവരം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണി വകവയ്ക്കാതെ പെണ്‍കുട്ടി ഖാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ലോകസുന്ദരിയായിരുന്ന പ്രിയങ്കാചോപ്രയും ഹിന്ദി സിനിമാതാരം ഹേമമാലിനിയുമൊക്കെ ശര്‍മ്മയുടെ ‘രോഗി’കളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു കോസ്മറ്റിക് സര്‍ജറിക്ക് 75,000 രൂപയാണ് ശര്‍മ്മ വാങ്ങിയിരുന്നത്.മാനഭംഗക്കേസില്‍ ‘സൌന്ദര്യ’ ഡോക്ടര്‍ അകത്തായി
മുംബയ് : സൌന്ദര്യ വര്‍ദ്ധനയ്ക്കുള്ള ശസ്ത്രക്രിയയില്‍ വിദഗ്ദ്ധനും വിഖ്യാതനുമായ ഡോ. വിജയ്ശര്‍മ്മ ഇരുപതുകാരിയായ ടിവി റിപ്പോര്‍ട്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അകത്തായി.
ജനുവരി 18 വരെ ശര്‍മ്മയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് കോടതി.
സമ്പന്നര്‍ക്കിടയില്‍ പ്രിയം വര്‍ദ്ധിച്ചുവരുന്ന കോസ്മറ്റിക് സര്‍ജറിയെക്കുറിച്ച് ഒരു ടിവി പരിപാടി തയ്യാറാക്കാനാണ് വനിതാ റിപ്പോര്‍ട്ടര്‍ ശര്‍മ്മയെ സമീപിച്ചത്. കൂടിക്കാഴ്ചയ്ക്ക് നേരത്തെ അനുവാദം വാങ്ങിയിരുന്നു. ശര്‍മ്മയ്ക്ക് രണ്ട് ക്ളിനിക്കുകളുണ്ട്. നഗരപ്രാന്തത്തിലുള്ള ഖാറിലെ ക്ളിനിക്കില്‍ ചെല്ലാനായിരുന്നു നിര്‍ദ്ദേശം. രാവിലെതന്നെ ക്ളിനിക്കില്‍ എത്തിയ റിപ്പോര്‍ട്ടര്‍ക്ക് ആവശ്യമായ വിവരങ്ങളെല്ലാം ശര്‍മ്മ നല്‍കി. മടങ്ങിപ്പോകുംമുമ്പ് നന്ദിസൂചകമായി റിപ്പോര്‍ട്ടര്‍ ഹസ്തദാനം നല്‍കിയപ്പോള്‍ ശര്‍മ്മ പെട്ടെന്ന് കടന്നുപിടിക്കുകയും ചുംബിക്കുകയുമായിരുന്നു. കാമറാമാന്‍ അപ്പോള്‍ മുറിക്ക് പുറത്തുനില്‍ക്കുകയായിരുന്നു. ഓര്‍ക്കാപ്പുറത്തെ അതിക്രമത്തില്‍ അമ്പരന്നുപോയ പെണ്‍കുട്ടി മുറിക്ക് പുറത്തുകടക്കുംമുമ്പ് ശര്‍മ്മ ശസ്ത്രക്രിയയ്ക്കുള്ള കത്തികാട്ടി വിരട്ടാനും ഒരു ശ്രമം നടത്തി.
ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്നും വിവരം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭീഷണി വകവയ്ക്കാതെ പെണ്‍കുട്ടി ഖാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.
ലോകസുന്ദരിയായിരുന്ന പ്രിയങ്കാചോപ്രയും ഹിന്ദി സിനിമാതാരം ഹേമമാലിനിയുമൊക്കെ ശര്‍മ്മയുടെ ‘രോഗി’കളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു കോസ്മറ്റിക് സര്‍ജറിക്ക് 75,000 രൂപയാണ് ശര്‍മ്മ വാങ്ങിയിരുന്നത്.
രാജ്യത്ത് ഓരോ മണിക്കൂറിലും രണ്ട് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നു നാല് സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു ഏഴ് സ്ത്രീകള്‍ ഭര്‍ത്താവില്‍നിന്നോ ബന്ധുക്കളില്‍ നിന്നോ പീഡനത്തിന് ഇരയാവുന്നു
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഏറ്റവും കൂടുതല്‍ ആന്ധ്രാപ്രദേശില്‍
2006-ല്‍ 21484 കേസുകള്‍. ഉത്തര്‍പ്രദേശിനാണ് രണ്ടാംസ്ഥാനം. നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഡല്‍ഹിയില്‍-4,134. മാനഭംഗക്കേസുകളില്‍ വര്‍ദ്ധന. 2005-ല്‍ 15847 കേസുകള്‍. 2006-ല്‍ കേസുകള്‍ 19,348. 1593 കേസുകളിലെ ഇരകള്‍ 15 വയസ്സില്‍ താഴെയുള്ളവര്‍.
മാനഭംഗക്കേസുകള്‍ കൂടുതല്‍ മദ്ധ്യപ്രദേശില്‍.
3. കൊല്‍ക്കത്തയിലെ തീ പിടിത്തം: 1000 കോടിയുടെ നഷ്ടം
കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ബഡാബസാറില്‍ ശനിയാഴ്ച ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 1000 കോടിരൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അഗ്നിശമനസേനയെ സഹായിക്കാന്‍ കരസേനയും വ്യോമസേനയും ഇന്നലെ രംഗത്ത് എത്തിയെങ്കിലും തീ ഇനിയും നിയന്ത്രണവിധേയമാക്കിയിട്ടില്ല. രണ്ടാം ദിവസവും തീ അണയ്ക്കാന്‍ പറ്റാത്തതില്‍ ജനങ്ങള്‍ രോഷാകുലരാണ്. തീ പിടിച്ച നന്ദായം മാര്‍ക്കറ്റ് മന്ദിരം ഇടത്തോട്ട് ചാഞ്ഞിട്ടുണ്ട്. മന്ദിരം ഏതുനിമിഷവും നിലംപൊത്താന്‍ സാദ്ധ്യതയുണ്ട്.

1. ഹൈക്കോടതി ബഞ്ച് നിരാകരിക്കാന്‍ ചീഫ് ജസ്റ്റിസിന് അധികാരമില്ല: ബാര്‍ അസോസിയേഷന്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം നിരാകരിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നടപടിക്ക് ആധികാരികതയില്ലെന്ന് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സി.കെ.സീതാറാമും സെക്രട്ടറി അഡ്വ. ടി.കെ.അനന്തകൃഷ്ണനും പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഇക്കാര്യത്തില്‍കൂടിയാലോചന നടത്തണമെന്നേ നിബന്ധനയുള്ളൂ. ബഞ്ച് വേണ്ടെന്ന് പറയാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഗവര്‍ണര്‍ എന്നിവരുമായി കൂടിയാലോചിച്ച് രാഷ്ട്രപതിയാണ് ബഞ്ച് അനുവദിക്കേണ്ടത്. ബഞ്ച് അനുവദിച്ചുകിട്ടാന്‍ ഇന്നുള്ള അനുകൂല അന്തരീക്ഷം സംസ്ഥാന സര്‍ക്കാരും എം.പി.മാരും ചേര്‍ന്ന് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
ഇക്കാര്യം ആവശ്യപ്പെട്ട് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ 18 ന് അഭിഭാഷകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തും. ബഞ്ച് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ പ്രാദേശിക വികാരമാണെന്ന പ്രചാരണം തെറ്റാണ്. തലസ്ഥാനം എന്ന പരിഗണനയാണ് വേണ്ടത്. ബഞ്ച് അനുവദിക്കുന്നതിന് ഇപ്പോഴുള്ള പ്രധാന തടസ്സം സര്‍വീസ് സംഘടനകളാണെന്നുംഅവര്‍ ആരോപിച്ചു.
2. സ്മാര്‍ട്ട് സിറ്റിക്ക് സമാനപദ്ധതികള്‍ എല്ലാ ജില്ലകളിലും _വി.എസ്.
ചേര്‍ത്തല: സ്മാര്‍ട്ട്സിറ്റിക്ക് സമാനമായ പദ്ധതികള്‍ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ചര്‍ച്ച നടത്തിവരുകയാണെന്നും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളെ അഭിവാദ്യം ചെയ്യുകയായിരുന്നു വി.എസ്.
റിയല്‍ എസ്റ്റേറ്റ്_ഭൂമാഫിയയേയും ഭൂമിയുടെ കേന്ദ്രീകരണത്തേയും കര്‍ശനമായി നിയന്ത്രിക്കും. പാവപ്പെട്ടവന് വീടുവയ്ക്കാന്‍ മൂന്ന് സെന്റ് സ്ഥലം പോലും കിട്ടാത്ത അവസ്ഥയാണ്. ഭൂപരിഷ്കരണ നിയമപ്രകാരം പതിനഞ്ചേക്കറില്‍ കൂടുതല്‍ പാടില്ലെന്നാണ്. എന്നാല്‍ പല പേരുകളില്‍ നൂറുകണക്കിനേക്കര്‍ സ്ഥലം ചിലര്‍ കൈവശപ്പെടുത്തുകയാണ്. ഇത് അനുവദിക്കില്ല. സര്‍ക്കാരിന്റെ ഭൂമി, അനധികൃതമായി കൈയേറിയതെല്ലാം തിരിച്ചു പിടിക്കും. ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയ മൂന്നാറില്‍ നടപടികള്‍ തുടരുകയാണ്. 12,000 ഏക്കര്‍ ഭൂമി അവിടെ ഏറ്റെടുത്തു. പ്രതികൂല കാലാവസ്ഥയും കേസുകളുമാണ് അവിടെ തടസ്സമായത്. രണ്ടാമത്തെ ബാച്ചിന്റെ സര്‍വേ പൂര്‍ത്തിയായാല്‍ ഉടന്‍ ആദ്യത്തേതിന് സമാനമായ ദ്രുതഗതിയിലുള്ള ഒഴിപ്പിക്കല്‍ നടപടിയുണ്ടാകും. മൂന്നാര്‍ ആധുനിക പ്രദേശമാക്കി മാറ്റും. പിടിച്ചെടുക്കുന്ന ഭൂമി പാവപ്പെട്ട കര്‍ഷകര്‍ക്ക് കൊടുക്കും. പത്ത് സെന്റില്‍ താഴെ ഭൂമി കൈവശമുള്ളവരെ ഒഴിപ്പിക്കില്ലെന്നും അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
3. പുതിയ രചനകളുടെ സൂചനകളുമായി എം.ടി. നാലുകെട്ടിന്റെ ആഘോഷങ്ങള്‍ക്ക് സഫലസമാപ്തി
തൃശ്ശൂര്‍:മലയാളം സന്തോഷിക്കുക. തന്റെ തൂലികത്തുമ്പിലേക്ക് വരാന്‍ ഇനിയും ചില കഥാപാത്രങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടെന്ന് എം.ടി. നാലുകെട്ടിന്റെ അന്‍പതാംവാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ജനാവലി എം.ടി.യുടെ വാക്കുകള്‍ ഹര്‍ഷാരവങ്ങളോടെ വരവേറ്റു. മലയാളി ഉള്ളിടത്തോളം നാലുകെട്ടും അതു തീര്‍ത്ത വികാരപ്രപഞ്ചവും നിലനില്‍ക്കുമെന്ന നിരീക്ഷണങ്ങളുമായി ‘നാലുകെട്ടിന്റെ നാലു നാളുകള്‍’ക്ക് തൃശ്ശൂരില്‍ സഫലസമാപ്തിയുമായി.
‘നിര്‍മാല്യം’ പോലൊരു സിനിമ അവതരിപ്പിക്കാന്‍ കഴിയാത്തവിധം കേരളത്തിന്റെ സാമൂഹികരംഗം മാറിപ്പോയെന്ന് മന്ത്രി എം.എ. ബേബി. ഇപ്പോഴാണെങ്കില്‍ അത്തരമൊരു സിനിമ ചെയ്യാന്‍ പറ്റുമോയെന്ന് സംശയമാണെന്ന് അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി സാഹിത്യഅക്കാദമി അങ്കണത്തില്‍ ആദരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘നാലുകെട്ട്’ പോലൊരു നോവല്‍ രചിച്ച, ‘നിര്‍മാല്യം’ പോലൊരു സിനിമ സംവിധാനം ചെയ്ത എം.ടി.യെ ആദരിക്കേണ്ടത് എന്തുകൊണ്ടും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നാണ് ‘നിര്‍മാല്യം’ ചെയ്തതെങ്കില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പി.ജെ. ആന്റണി ആണെന്നതുമുതല്‍ ചര്‍ച്ച ചെയ്യും. വികാരം മുറിപ്പെട്ടുഎന്ന് കേട്ടാല്‍ സൃഷ്ടിയുമായി ഇരുട്ടിലേക്ക് മാറേണ്ട അവസ്ഥയിലാണ് കലാകാരന്‍. ഇത് ആലോചിക്കേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടല്ലൂരിലെ ഇടവഴികളിലും മലഞ്ചെരുവുകളിലും ഇനിയും ചില മനുഷ്യര്‍ തന്നെ കാത്തുനില്‍ക്കുന്നു എന്നായിരുന്നു എം.ടി.യുടെ മറുപടി പ്രസംഗത്തിന്റെ അവസാന സന്േദശം. തങ്ങളെ രേഖപ്പെടുത്താനും കഥാപാത്രമാക്കാനും അവര്‍ ആവശ്യപ്പെടുന്നതും കാത്തു താന്‍ നില്‍ക്കുകയാണെന്ന് എം.ടി. വെളിപ്പെടുത്തി. നാലുകെട്ടിന്റെ ആഘോഷവേള വായനസംസ്കാരത്തിനുള്ള ആദരവാണെന്ന് ചൂണ്ടിക്കാട്ടിയ എം.ടി. തന്റെ കടപ്പാട് വായനക്കാരോടും ഗ്രാമത്തോടുമാണെന്ന് വീണ്ടും വ്യക്തമാക്കി.
സാഹിത്യഅക്കാദമിയുടെ വളപ്പില്‍ തിങ്ങിനിറഞ്ഞ ജനാവലിയ്ക്ക് മുന്നില്‍ ഞായറാഴ്ച 5.30നാണ് ആദരസമ്മേളനത്തിന് തുടക്കമിട്ടത്. ഇത് എം.ടി.ക്കുള്ള വൈകാരിക നമോവാകം ആണെന്ന ഡോ.സുകുമാര്‍ അഴീക്കോടിന്റെ വിലയിരുത്തല്‍ ചടങ്ങിന്റെ ഉചിതമായ വിലയിരുത്തലായി. സ്വന്തം ദേശം എം.ടി. കാണുകയും ലോകത്തെ കാണിക്കുകയും ചെയ്തു. നിസ്സംഗത്വവും അമിതമായ മിതഭാഷിത്വവും എം.ടി.യെ എല്ലാം നന്നായി ഓര്‍ത്തെടുക്കാനും മനസ്സിലാക്കാനും സഹായിക്കുന്നതായി അഴീക്കോട് ചൂണ്ടിക്കാട്ടി.
ലോകത്തില്‍ എവിടെപ്പോയാലും മനുഷ്യന് അവന്റെ ഗ്രാമത്തിലേക്ക് മടങ്ങാതെ പറ്റില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം.പി. വീരേന്ദ്രകുമാര്‍ എം.പി. ചൂണ്ടിക്കാട്ടി. നാലുകെട്ട് അടക്കം എല്ലാ പ്രധാനകൃതികളും ഗ്രാമങ്ങളില്‍ നിന്നാണ് ഉണ്ടായത്. നാലുകെട്ടില്‍ മനുഷ്യന്റെ വികാര പ്രപഞ്ചമുണ്ട്. അത് നമ്മില്‍ അസ്വസ്ഥത തീര്‍ക്കുന്നു. ലളിതമായ ഭാഷയിലൂടെ ആശയങ്ങളെ വായനക്കാരന്റെ മനസ്സിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ എം.ടി. വിജയം കാണുന്നു_വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി.
മന്ത്രി കെ.പി.രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായി. നഗരത്തിന്റെ ഉപഹാരം മേയര്‍ ആര്‍. ബിന്ദുവും നമ്പൂതിരിച്ചിത്രം ബാബു.എം.പാലിശ്ശേരി എം.എല്‍.എ.യും എം.ടി. കൃതികളിലെ സന്ദര്‍ഭങ്ങളുടെ പെയിന്റിങ് ബസന്ത് പെരിങ്ങോടും നാലുകെട്ട് ചിത്രങ്ങള്‍ കെ.ആര്‍. വിനയനും വാസുദേവന്‍നായര്‍ക്ക് സമ്മാനിച്ചു. സാഹിത്യഅക്കാദമി പ്രസിഡന്റ് എം. മുകുന്ദന്‍, സി.കെ. ചന്ദ്രപ്പന്‍ എം.പി., എം.എല്‍.എ.മാരായ രാജാജിമാത്യുതോമസ്, സി.പി. മുഹമ്മദ്, കെ.വി. അബ്ദുല്‍ഖാദര്‍, ഗായകന്‍ പി. ജയചന്ദ്രന്‍, കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലാ വി.സി. ഡോ.കെ.ജി. പൌലോസ്, വി.കെ. ശ്രീരാമന്‍, അക്കാദമി സെക്രട്ടറി ഐ.വി. ദാസ് എന്നിവര്‍ പങ്കെടുത്തു.
4. ട്രഷറി നിക്േഷപങ്ങള്‍ക്ക് പലിശ വര്‍ധിപ്പിക്കും _തോമസ് ഐസക്ക്
കൊച്ചി: സംസ്ഥാനത്തെ ട്രഷറികളിലെ മൂന്നു വര്‍ഷത്തിലധികം കാലദൈര്‍ഘ്യമുള്ള നിക്ഷേപങ്ങളുടെ പലിശ തിങ്കളാഴ്ച മുതല്‍ 9 ശതമാനത്തില്‍നിന്ന് 10 ശതമാനമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്ക് പറഞ്ഞു. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടന്ന സംസ്ഥാനത്തെ ട്രഷറി ഓഫീസര്‍മാരുടെ യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന പൌരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് പത്തരശതമാനം പലിശയും നല്‍കും. ഫിബ്രവരി 15ന് സംസ്ഥാനത്തെ 202 ട്രഷറി ഓഫീസുകളില്‍ പൌരാവകാശ രേഖ പ്രകാശനം ചെയ്യും. പൌരാവകാശ രേഖ വരുന്നതോടെ ട്രഷറികളില്‍ നിന്ന് നല്‍കുന്ന സേവനങ്ങള്‍ എത്ര സമയത്തിനുള്ളില്‍ നല്‍കാമെന്നത് പ്രസിദ്ധപ്പെടുത്തും. ജനങ്ങളുടെ പരാതികള്‍ ഇമെയിലിലും ട്രഷറി ഓഫീസുകളിലെ പരാതിപ്പെട്ടികളിലും നിക്ഷേപിക്കാവുന്നതാണ്. മെയ് 15ന് പരാതികള്‍ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും. സ്വതന്ത്രമായ ജൂറിയായിരിക്കും പരാതികള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനത്തെ ട്രഷറി ഓഫീസുകളിലേക്ക് 1800 കമ്പ്യൂട്ടറുകളും 2000 ബാറ്ററികളും വാങ്ങാന്‍ നടപടിയായിട്ടുണ്ട്. കമ്പ്യൂട്ടര്‍ കോര്‍ഡിനേറ്റര്‍മാര്‍ക്ക് എല്‍.ബി.എസ്സുമായി ചേര്‍ന്ന് വിദഗ്ധ പരിശീലനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തില്‍ ട്രഷറി ഡയറക്ടര്‍ ഇ.കെ. പ്രകാശ്, ജോയിന്റ് ഡയറക്ടര്‍മാരായ ഡി. വിജയകുമാരി, ജെ.സി. ലീല, അസിസ്റ്റന്റ് ഡയറക്ടര്‍ എം.കെ. മോഹനന്‍, കമ്പ്യൂട്ടര്‍ ഡിവിഷന്‍ തലവന്‍ എസ്. സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
5. തേക്കടിയിലെ കശ്മീര്‍കടകളില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍
കുമളി:തേക്കടിയിലും കുമളിയിലും പ്രവര്‍ത്തിക്കുന്ന കശ്മീര്‍ കരകൌശല വില്പനശാലകളില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതായി സൂചന.
ഇന്ത്യന്‍ രൂപയേക്കാള്‍ അമേരിക്കന്‍ ഡോളറിനോടാണ് തേക്കടിയിലെ കശ്മീര്‍ കടയുടമകള്‍ക്ക് പ്രിയം. എല്ലാ കടകളിലും ക്രെഡിറ്റ് കാര്‍ഡ് സംവിധാനവുമുണ്ട്.
തേക്കടി_കുമളി റോഡില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ലക്ഷങ്ങള്‍ മുന്‍കൂറായിനല്‍കി കെട്ടിടം പണിയിച്ചാണ് ഇവരില്‍ പലരും പുതിയ കടകള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി അമ്പതുലക്ഷം മുതല്‍ ഒരു കോടി രൂപവരെ ഇവര്‍ നല്‍കുന്നതായാണ് വിവരം.
രണ്ടുമാസം മുമ്പ് തേക്കടിയില്‍ കശ്മീര്‍ കരകൌശല വില്പനശാല നടത്തുന്ന കടയുടമ കുമളി വില്ലേജിലെ അട്ടപ്പള്ളത്ത് ഒന്നരക്കോടി രൂപ നല്‍കിയാണ് ഒരേക്കര്‍ ഭൂമി വാങ്ങിയത്. ഗ്രാമപ്രദേശമായ അട്ടപ്പള്ളത്ത് സെന്റിന് അയ്യായിരം രൂപ മുതല്‍ എണ്ണായിരം രൂപവരെ മാത്രമേ വിലയുള്ളൂ.
കരകൌശല ഉല്പന്നങ്ങള്‍ മാത്രം വിറ്റിരുന്ന സ്ഥാപനങ്ങളില്‍ ഇപ്പോള്‍ വെള്ളി, സ്വര്‍ണ്ണ ആഭരണങ്ങള്‍, കശ്മീര്‍ കമ്പിളി ഷാളുകള്‍ എന്നിവയും വില്‍ക്കുന്നുണ്ട്.
6. സുരക്ഷിതമല്ലാത്ത പ്രീ കെ.ഇ.ആര്‍. കെട്ടിടങ്ങള്‍ ജൂണിനുമുമ്പ് പൊളിക്കണം
കൊല്ലങ്കോട്: സംസ്ഥാനത്തെ സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് 1956ന് മുമ്പ് പണിത സുരക്ഷിതമല്ലാത്ത മുഴുവന്‍ പ്രീ കെ.ഇ.ആര്‍. കെട്ടിടങ്ങളും അടുത്ത അധ്യയനവര്‍ഷാരംഭത്തിന് മുമ്പ് പൊളിച്ചുമാറ്റി പുതിയവ പണിയാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയതായി പണിയുന്ന കെട്ടിടങ്ങള്‍ക്ക് കെ.ഇ.ആര്‍. വ്യവസ്ഥപ്രകാരമുള്ള അളവുകളും വിസ്തീര്‍ണവും നിര്‍ബന്ധമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബലമുള്ളതും പൈതൃകമായി സൂക്ഷിക്കേണ്ടതുമായ പ്രീ കെ.ഇ.ആര്‍. കെട്ടിടങ്ങളെ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുമുണ്ട്. എന്നാല്‍ ഈ കെട്ടിടങ്ങള്‍ കെ.ഇ.ആര്‍. വ്യവസ്ഥകള്‍ക്കനുസരിച്ച് 2008 ജൂണ്‍ ഒന്നിന് രൂപമാറ്റം വരുത്തുകയും സുരക്ഷിതത്വം ഉറപ്പുവരുത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടണമെന്നും ഉത്തരവില്‍ പറയുന്നു.
കെട്ടിടങ്ങളുടെ സ്കെച്ച്, പ്ലാന്‍ എന്നിവ സഹിതം എ.ഇ.ഒ.മാര്‍ മുഖേന ജില്ലാപഞ്ചായത്തുകള്‍ക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കേണ്ടതാണ്. 2008 ജനവരി 20നകം ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് നല്‍കണം. ഉത്തരവിന്റെ പകര്‍പ്പ് രജിസ്റ്റേര്‍ഡ് തപാലില്‍ അയയ്ക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും ഇത്തരത്തിലൊരറിയിപ്പ് രേഖാമൂലം ലഭിച്ചിട്ടില്ലെന്ന് മാനേജര്‍മാര്‍ പരാതിപ്പെടുന്നു.
7. ഹൈദരാബാദില്‍ നിന്ന് കണ്ടെടുത്തത് ബാങ്കില്‍നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണം തന്നെ ബാങ്കിന്റെ രേഖകളും കണ്ടെടുത്തു
മലപ്പുറം: സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ചേലേമ്പ്ര ശാഖയില്‍നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണം തന്നെയാണ് ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെടുത്തതെന്ന് തെളിഞ്ഞു. പ്രതികള്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് താക്കോലും ബാങ്ക് മാനേജര്‍ ഒപ്പിട്ട ചില രേഖകളും മലപ്പുറത്ത് നിന്നെത്തിയ പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്.
ഹൈദരാബാദിലെ ഡെക്കാന്‍ റസിഡന്‍സിയില്‍നിന്ന് പോലീസെത്തും മുമ്പ് പ്രതികള്‍ തലനാരിഴയ്ക്ക് കഴിഞ്ഞ ദിവസം രക്ഷപ്പെടുകയായിരുന്നു.മലപ്പുറത്ത് കിട്ടിയ രഹസ്യ വിവരമനുസരിച്ച് ഹൈദരാബാദിലെ ലോക്കല്‍ പോലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. പ്രതികള്‍ താമസിച്ചിരുന്ന മുറി മാറിപ്പോയതാണ് കാരണം.
മലപ്പുറത്ത് കേസന്വേഷണം നടത്തുന്ന സംഘത്തിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസുകാരാണ് ഞായറാഴ്ച ഉച്ചയോടെ ഹൈദരാബാദിലെത്തിയത്. പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറി പരിശോധിച്ചപ്പോഴാണ് അവിടെ ഉപേക്ഷിച്ചുപോയ സ്വര്‍ണം ചേലേമ്പ്ര ബാങ്കില്‍നിന്ന് കവര്‍ച്ച ചെയ്തതാണെന്ന് മനസ്സിലായത്. ബാങ്കിന്റെ സ്വര്‍ണമാണെന്ന തെളിവുനല്‍കുന്ന മാനേജര്‍ ഒപ്പിട്ട ബാങ്കിന്റെ ചില രേഖകളും അതോടൊപ്പമുണ്ടായിരുന്നു. ഒരു താക്കോലും ഇതിന്റെ കൂടെ ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ക്ക് വേണ്ടി അന്വേഷണസംഘം തിരച്ചില്‍ തുടരുകയാണ്.
തമിഴ്നാട് രജിസ്ട്രേഷനുള്ള ഒരു കാറിലാണ് പ്രതികള്‍ ഹൈദരാബാദിലെത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഹൈദരാബാദ് പോലീസ് മുറിമാറി റെയ്ഡ് ചെയ്തപ്പോള്‍ ഈ കാര്‍ ഹോട്ടലിന്റെ മുറ്റത്തുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
8. കുറ്റകൃത്യങ്ങള്‍ കൂടുതല്‍ കേരളത്തില്‍ അക്രമങ്ങളില്‍ ഒന്നാംസ്ഥാനം കണ്ണൂരിന്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങളും ഏറ്റുമുട്ടലുകളും നടക്കുന്നത് കേരള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നാടായ കണ്ണൂരില്‍. കുറ്റകൃത്യനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളവും. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2006_ല്‍ 737 അക്രമക്കേസുകളാണ് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്തത്. ജില്ലയില്‍ സി.പി.എം_ആര്‍.എസ്.എസ്. ഏറ്റുമുട്ടലുകളില്‍ ഇരുഭാഗത്തുനിന്നുമായി കുറഞ്ഞത് 150 പേര്‍ക്കുവീതം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാംസ്ഥാനം കേരളത്തിനാണ്. 2006_ല്‍ 6365 കേസുകളാണ് അക്രമങ്ങളുടെ പേരില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ബിഹാറിലും_8259. രണ്ടാംസ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 7453 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കുറ്റകൃത്യനിരക്കിന്റെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി. ഒരുലക്ഷം ആളുകളില്‍ 20.19 പേര്‍ കേരളത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ദേശീയ ശരാശരി ഇത് 5.82 ശതമാനം മാത്രമാണ്.
ഏറ്റവും കൂടുതല്‍ തീവെപ്പുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളില്‍ കേരളം അഞ്ചാംസ്ഥാനത്താണ്. 435 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര (1188), ആന്ധ്രാപ്രദേശ് (1012), മധ്യപ്രദേശ് (815), ബിഹാര്‍ (785) എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.
ലഹള, തീവെപ്പ് കേസുകളില്‍ രാജ്യത്ത് ഈ വര്‍ഷം 0.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2005_ല്‍ 64,686 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 2006_ല്‍ 65,121 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 47 ശതമാനം കേസുകളും കേരളം, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലായാണ് രജിസ്റ്റര്‍ ചെയ്തത്.
രാജ്യത്തിന്റെ തലസ്ഥാനത്ത് ലഹളയുടെ പേരില്‍ 87 കേസുകളും തീവെപ്പിന്റെ പേരില്‍ 33 കേസുകളുമാണ് 2006_ല്‍ രജിസ്റ്റര്‍ ചെയ്തത്.
9. സ്റ്റേഷനിലെ ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ രാത്രിയില്‍ സി.പി.എം. ഉപരോധം
തിരുവനന്തപുരം: വാര്‍ഡ് കൌണ്‍സിലറെയും ബ്രാഞ്ച് സെക്രട്ടറിയെയും എ.എസ്.ഐ. മര്‍ദിച്ചുവെന്നാരോപിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സ്റ്റേഷനിലെ ജനാലച്ചില്ലുകളും ബൈക്കുകളും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.
കുടുംബവഴക്കിന്റെ പേരില്‍ വലിയശാല സ്വദേശികളായ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തത് സി.പി.എം. പ്രാദേശിക നേതൃത്വം ചോദ്യം ചെയ്യാനെത്തിയതാണ് ഉപരോധത്തിനും സംഘര്‍ഷത്തിനും വഴിവെച്ചത്. വലിയശാല പുളിമൂട് ഹൌസില്‍ രേണുക, ഭര്‍ത്താവ് ജയകുമാര്‍ തന്നെ അകാരണമായി മര്‍ദ്ദിക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരെയും തമ്പാനൂര്‍പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, വനിതാപോലീസ് ഇല്ലാതെ രേണുകയെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സുനി സ്റ്റേഷനിലെത്തിയതാണ് പ്രശ്നത്തിന് വഴിവെച്ചത്. സ്റ്റേഷനിലെത്തിയ തന്നെ എ.എസ്.ഐ. രമേശന്‍ അകാരണമായി മര്‍ദ്ദിച്ചതായി സുനി ആരോപിച്ചു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ ആറ്റുകാല്‍ വാര്‍ഡ് കൌണ്‍സിലര്‍ അഡ്വ. എസ്.ഐ. സുന്ദറിനോടും പോലീസ് അപമര്യാദയായി പെരുമാറിയതായി പരാതി ഉയര്‍ന്നതോടെ സ്റ്റേഷനുമുന്നില്‍ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് രാത്രി ഒമ്പതരയോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച് ഉപരോധസമരം ആരംഭിച്ചു. ഇതിനിടെ നടന്ന ഉന്തിലും തള്ളിനുമിടെ സ്റ്റേഷനിലെ ജനാലച്ചില്ലുകളും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.
ഡി.സി.പി. സോമനാഥന്‍പിള്ള, എ.സി. ശശികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി എ.എസ്.ഐ.ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുകൊടുത്തതിന് ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. കസ്റ്റഡിയിലെടുത്ത ദമ്പതിമാരെയും വിട്ടയച്ചു. പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതിന് സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.
പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രിയില്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു
10. സ്ത്രീകളെ ഉപദ്രവിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും
ന്യൂഡല്‍ഹി: സ്ത്രീകളെ ശല്യംചെയ്യുന്നതും ഉപദ്രവിക്കുന്നതും ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കാനും ശിക്ഷ കര്‍ശനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി വനിതാ ശിശുക്ഷേമ മന്ത്രി രേണുകാ ചൌധരി തിങ്കളാഴ്ച ചര്‍ച്ച നടത്തും.
ഡിസംബര്‍ 31ന് മുംബൈയില്‍ രണ്ട് വിദേശ ഇന്ത്യക്കാരായ വനിതകളെ ശല്യംചെയ്തതിന് അറസ്റ്റിലായ 14 പ്രതികള്‍ ഉടന്‍തന്നെ ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ് ഇത്തരമൊരു നീക്കത്തിനു സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. വിദേശ ടൂറിസ്റ്റുകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ടൂറിസം സെക്രട്ടറിമാരുടെ യോഗം ജനവരി 24ന് വിളിച്ചിരിക്കുകയാണ്.
സ്ത്രീകളെ ശല്യംചെയ്യുന്നതും ഉപദ്രവിക്കുന്നതും ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 354_ാം വകുപ്പിലാണ് വരുന്നത്. ഈ വകുപ്പനുസരിച്ച് കുറ്റക്കാര്‍ക്ക് ജാമ്യം ലഭിക്കാം.
സ്ത്രീകള്‍ക്കെതിരെ അശ്ലീലച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് 509_ാം വകുപ്പിലാണ് വരുന്നത്. ഇതനുസരിച്ച് തന്റെ സ്വഭാവശുദ്ധിയെ പ്രതി അപമാനിച്ചുവെന്നു പരാതിക്കാരി തെളിയിക്കണം. സ്ത്രീകളെ ശല്യംചെയ്യുന്ന സംഭവത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് വിരളമാണ്. സംഭവത്തില്‍ പോലീസുകാരായ ദൃക്സാക്ഷികളുണ്ടെങ്കില്‍ മാത്രമാണ് പ്രതി ശിക്ഷിക്കപ്പെടുക. തന്റെ നേര്‍ക്കുള്ള ഉപദ്രവം ലൈംഗിക പീഡനമായിരുന്നുവെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിയാതെ വരുന്ന സാഹചര്യത്തില്‍ പ്രതികള്‍ രക്ഷപ്പെടുകയാണ്. നിയമത്തിലെ പാളിച്ചകള്‍മൂലം പ്രതികള്‍ രക്ഷപ്പെടുന്നത് തടയുകയാണ് ശിക്ഷാനിയമം പരിഷ്കരിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ മാറ്റം വരുത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അടുത്തിടെ ആവശ്യപ്പെടുകയുണ്ടായി. സ്ത്രീകളെ ശല്യപ്പെടുത്തുന്നവര്‍ക്കും അവര്‍ക്കെതിരെ അശ്ലീലച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കും ബലാത്സംഗം ചെയ്യുന്നതിനു നല്കുന്ന ശിക്ഷയുമായി താരതമ്യപ്പെടുത്തി ശിക്ഷ നല്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
11. അഴിമതി ആരോപണത്തിന്റെ മാത്രം പേരില്‍ വിവരം വെളിപ്പെടുത്തേണ്ടതില്ല കമ്മീഷന്‍
ന്യൂഡല്‍ഹി: വ്യക്തമായ തെളിവുകളുടെ പിന്‍ബലമില്ലാത്ത അഴിമതി ആരോപണത്തിന്റെ പേരില്‍ രഹസ്യാന്വേഷണ ഏജന്‍സികളോട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടാനാവില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
സാധാരണഗതിയില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍നിന്ന് രഹസ്യാന്വേഷണ സുരക്ഷാ ഏജന്‍സികളെ വിവരവകാശനിയമം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അഴിമതിയോ മനുഷ്യാവകാശ ലംഘനമോ ഉണ്ടായാല്‍ ഈ സംഘടനകള്‍ അന്വേഷണ വിവരം വെളിപ്പെടുത്തണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അഴിമതിയെക്കുറിച്ചുള്ള കേവല പരാമര്‍ശം വ്യക്തമായ അഴിമതി ആരോപണമല്ല. ആരോപണം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാകണം_വിവരാവകാശ കമ്മീഷണര്‍ എന്‍.ഡി. തിവാരി ഉത്തരവില്‍ പറഞ്ഞു.
റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ (ഡി.ആര്‍.ഐ.) അന്വേഷണം നേരിടുന്ന ലുധിയാനയിലെ വ്യവസായി എസ്.പി.ഗോയലിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കമ്മീഷന്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കമ്പനിക്കെതിരെയുള്ള അഴിമതി ആരോപണത്തെക്കുറിച്ച് 1990 മുതല്‍ ഡി.ആര്‍.ഐ. നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഗോയല്‍ ഹര്‍ജി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ അഴിമതി കാട്ടുന്നതായി അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
![]()
1. വിദേശ വനിതകള്‍ക്ക് നേരേ അക്രമം; പോലീസ് സഹായം തേടാന്‍ നിര്‍ദേശം
കൊച്ചി: കേരളം സന്ദര്‍ശിക്കാനെത്തുന്ന വിദേശ വനിതകള്‍ക്ക് നേരെയുള്ള ആക്രമണം തടയുന്നതിനായി എല്ലാ ഹോട്ടലുകളും അതാത് സ്ഥലങ്ങളിലെ പോലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദേശിച്ചു.
പത്തു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ വിദേശ വനിതകള്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ നടപടി. മാര്‍ഗരേഖ ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ പ്രധാന ഹോട്ടലുകള്‍ക്കും അയയ്ക്കുമെന്ന് ടൂറിസം സെക്രട്ടറി ഡോ.വി.വേണു ദീപികയോട് പറഞ്ഞു. സംസ്ഥാനത്ത് വിദേശ വനിതകള്‍ക്ക് നേരേ രണ്ടിടങ്ങളിലുണ്ടായ ആക്രമണം ടൂറിസം രംഗത്തെ ഞെട്ടിച്ചു.
പീക്ക് സീസണായ ജനുവരിയില്‍ ഇത്തരത്തിലുണ്ടായ സംഭവങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആശങ്കയുണ്ട്.
ഇതുവരെ കേരളത്തിലേക്കുള്ള ബുക്കിംഗുകളൊന്നും റദ്ദു ചെയ്തിട്ടില്ലെങ്കിലും തുടര്‍ന്നുള്ള സീസണുകളെ ഇത്തരം സംഭവങ്ങള്‍ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് ചെയര്‍മാന്‍ ഇ.എം നജീബ് പറഞ്ഞു.
പുതുവത്സര ദിനത്തില്‍ ഫോര്‍ട്ടുകൊച്ചിയില്‍ സ്പെയിനില്‍ നിന്നുള്ള രണ്ടു വിദേശ വനിതകള്‍ക്ക് നേരെയാണ് ആദ്യ ആക്രമണമുണ്ടായത്. പുതുവത്സരം ആഘോഷിച്ചു രാത്രി പന്ത്രണ്ടിന് ഫോര്‍ട്ടുകൊച്ചി കടപ്പുറത്തു നിന്നും മടങ്ങവെ വിദേശ വനിതകളെ ശല്യപ്പെടുത്തുകയായിരുന്നു.
ഇതിനു തൊട്ടുപിന്നാലെ വെള്ളിയാഴ്ച കാനഡയില്‍ നിന്നുള്ള രണ്ടു പെണ്‍കുട്ടികള്‍ക്കു നേരെ കുമരകത്തും ആക്രമണമുണ്ടായി. ഹോട്ടലിലെ സെക്യൂരിറ്റി സ്റ്റാഫ്തന്നെ പന്ത്രണ്ടും പതിനാലും വയസുള്ള പെണ്‍കുട്ടികളെ ഹോട്ടല്‍ മുറിയില്‍വച്ച് അപമാനിക്കാന്‍ ശ്രമിച്ചത്.
ഫോര്‍ട്ടുകൊച്ചിയിലെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലും കുമരകത്തെ പ്രതിയെ പോലീസ് കൈയോടെ പിടികൂടി.
എങ്കിലും വിദേശ വനിതകള്‍ക്ക് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളും വിദേശ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്തത് കേരളത്തിന് നാണക്കേടായി.
രാജ്യത്തൊട്ടാകെ വിദേശ വനിതകള്‍ക്കു നേരെ ആക്രമണമുണ്ടാകുന്നത് ഇന്ത്യയുടെ ടൂറിസം ഭാവിയെതന്നെ ആശങ്കയിലാക്കി. കേരളത്തിന് പുറമെ രാജസ്ഥാനില്‍ രണ്ടും ഗോവയില്‍ ഒന്നും കേസുകളാണ് സമാനമായി റിപ്പോര്‍ട്ട് ചെയ്തത്.
ഗോവയില്‍ റഷ്യന്‍ യുവതിക്കും രാജസ്ഥാനില്‍ ബ്രട്ടീഷുകാരിയായ വനിതാ പത്രപ്രവര്‍ത്തകയ്ക്കും അമേരിക്കന്‍ വനിതയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇതിനെല്ലാം പുറമെ പുതുവത്സര ദിനത്തില്‍ രണ്ടു വിദേശ ഇന്ത്യക്കാരായ വനിതകളെ മുംബൈയില്‍ എഴുപതോളംവരുന്ന ജനക്കൂട്ടം ആക്രമിച്ച സംഭവവുമുണ്ടായി.
ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ടൂറിസം വകുപ്പ് വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെ ഉന്നതതലയോഗം ഈ മാസം 24- ന് വിളിച്ചിരിക്കുകയാണ്. സംഭവങ്ങളില്‍ ആശങ്കപ്രകടിപ്പിച്ചു കൊണ്ട് കേന്ദ്ര ടൂറിസം സെക്രട്ടറി എസ്.ബാനര്‍ജി എല്ലാ സംസ്ഥാനങ്ങളിലെയും ടൂറിസം സെക്രട്ടറിമാര്‍ക്ക് കത്തും അയച്ചിട്ടുണ്ട്
2. നിര്‍ബന്ധിത സമവായം; ചന്ദ്രാനന്ദന്‍ ജില്ലാസെക്രട്ടറി
ചേര്‍ത്തല: സി.പി.എമ്മിലെ വിഭാഗീയതയുടെ മുഴുവന്‍ ചൂടും നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ ആലപ്പുഴ ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പില്‍ നിര്‍ബന്ധിത സമവായം. പിണറായി പക്ഷത്തിന്റെ ഏകപക്ഷീയമായ നടപടികളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് വി.എസ് പക്ഷം സമവായത്തിനു വഴങ്ങിയപ്പോള്‍ പി.കെ ചന്ദ്രാനന്ദന്‍ വീണ്ടും സെക്രട്ടറിയായി.
44 അംഗ ജില്ലാ കമ്മിറ്റിയില്‍ 36 പേരെ പിണറായി പക്ഷം തിരുകി കയറ്റി. സംസ്ഥാന സമ്മേളനപ്രതിനിധികളിലും ഇവര്‍ മേല്‍ക്കോയ്മ പുലര്‍ത്തി. 44 പ്രതിനിധികളില്‍ 38 പേരും പിണറായിപക്ഷക്കാരാണ്. മൂന്നുദിവസങ്ങളിലായി ചേര്‍ത്തലയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ 44 അംഗ ജില്ലാകമ്മിറ്റിയാണ് പുതുതായി രൂപീകരിച്ചത്. ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുമ്പോള്‍ ഇതിലേക്ക് മാവേലിക്കര ഏരിയയില്‍ നിന്നുള്ള ഒരാളെ പിന്നീട് ഉള്‍പ്പെടുത്തും. കഴിഞ്ഞ ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന ഏഴുപേരെ ഒഴിവാക്കിക്കൊണ്ട് പുതിയ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അഞ്ചുപേരെ പുതുതായി ഉള്‍പ്പെടുത്തി. ഒഴിവാക്കപ്പെട്ട ഏഴുപേരും വി.എസ് പക്ഷക്കാരാണ്. എം.ആര്‍ രാജശേഖരന്‍, ശ്യാംസുന്ദര്‍, ജി. രാമകൃഷ്ണന്‍ നായര്‍, പ്രഫ. പി.വി രാമനാഥന്‍, വി.കെ വാസുദേവന്‍, കെ. കരുണാകരന്‍, കെ. രഘു പസാദ് എന്നിവര്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ എം. സത്യപാലന്‍, എ.എസ് സാബു, എ. ഓമനക്കുട്ടന്‍, പി. ഗാനകുമാര്‍, എം.എച്ച് റഷീദ് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലുള്‍പ്പെട്ട പുതുമുഖങ്ങള്‍. ഇവരില്‍ ഹരിപ്പാട് ഏരിയാ സെക്രട്ടറി എം. സത്യപാലന്‍ മാത്രമാണ് വി.എസ് പക്ഷത്തുനിന്നുള്ളത്.
ജില്ലാ സെക്രട്ടറി പി.കെ ചന്ദ്രാനന്ദന്‍ പുതിയ ജില്ലാ കമ്മിറ്റിയംഗങ്ങളുടെയും സംസ്ഥാന സമ്മേളനപ്രതിനിധികളുടെയും പാനല്‍ അവതരിപ്പിച്ചപ്പോള്‍ വി.എസ് പക്ഷത്തുനിന്നുള്ള ജില്ലാ സമ്മേളനപ്രതിനിധികള്‍ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം എം.എ ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ജില്ലാ കമ്മിറ്റി യോഗം പി.കെ ചന്ദ്രാനന്ദനെ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു.
വി.എസ്, പിണറായി വിജയന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെത്തുടര്‍ന്ന് ചേര്‍ത്തല നഗരത്തില്‍ റെഡ് വാളണ്ടിയര്‍ പരേഡും ബഹുജനറാലിയും നടന്നു.പൊതുസമ്മേളനം അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
3. 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി
തിരുവനന്തപുരം: അന്താരാഷ്ട്രവിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. ഡക്കാണ്‍ എയര്‍വേസിന്റെ വിമാനത്തില്‍ വന്നിറങ്ങിയ അമൃതേശ്വര്‍ സ്വദേശി ഗുല്‍ബേന്ദര്‍ സിംഗ് എന്നയാളില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്.
ഇന്‍കംടാക്സും സി ഐ എസ് എഫ് ഇന്റലിജന്‍സും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
കോവളത്ത് റിസോര്‍ട്ട് വാങ്ങാ നെ ത്തിയതാണെന്നും ഇതു സംബന്ധിച്ച രേഖകള്‍ തന്റെ കൈവശ മുണ്െടന്നും ഗുല്‍ബേന്ദര്‍ സിംഗ് അറിയിച്ചെങ്കിലും ഇതില്‍ കൃ തിമത്വമുള്ളതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് സി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
4. ഈ വര്‍ഷം ഇനി പവര്‍കട്ടില്ല: മന്ത്രി
ചാലക്കുടി: ഈ വര്‍ഷം ഇനി പവര്‍കട്ടുണ്ടാകില്ലെന്നു മന്ത്രി എ.കെ. ബാലന്‍. കേന്ദ്രവിഹിതം വെട്ടിക്കുറച്ചെങ്കിലും സര്‍ക്കാര്‍ പവര്‍കട്ടിന് മുതിരില്ലെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങല്‍കുത്ത്-പുളിയിലപ്പാറ പദ്ധതി ഏരിയയില്‍ താമസിക്കുന്ന 25 വീടുകളിലേക്കുള്ള വൈദ്യുതീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരപ്പിള്ളി പദ്ധതി വരുന്നതുകൊണ്ടു ചാലക്കുടിപ്പുഴയ്ക്കും പ്രദേശത്തെ ആദിവാസികള്‍ക്കും ഒരു ബുദ്ധിമുട്ടുകളുമുണ്ടാകില്ലെന്നും വീടു നഷ്ടപ്പെടുന്ന ആദിവാസികള്‍ക്കു പകരം ഭൂമിയും വീടുവയ്ക്കാന്‍ ഒരു ലക്ഷം രൂപയും വൈദ്യുതി ബോര്‍ഡില്‍ ജോലിയും നല്‍കും. ബി.ഡി. ദേവസി എംഎല്‍എ അധ്യക്ഷത വഹിച്ചു.
5. യുവാവ് നടുറോഡില്‍ കുത്തേറ്റു മരിച്ചു
ഹരിപ്പാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ യുവാവ് നടുറോഡില്‍ കുത്തേറ്റു മരിച്ചു. ഹരിപ്പാട് മണ്ണാറശാല തുലാംപറമ്പ് കാട്ടുപറമ്പില്‍ വാസുദേവന്‍പിള്ളയുടെ മകന്‍ സുരേഷ്കുമാര്‍ (32) ആണു മണ്ണാറശാല കളിയിക്കകുളങ്ങര ഷാപ്പിനു സമീപം കുത്തേറ്റു മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ്, സനല്‍, അനീഷ്, ശ്യാംദാസ് എന്നിവരെ പോലീസ് തെരയുന്നു.
കുറെ നാളുകളായി മുതുകുളത്തെ ഭാര്യവീട്ടില്‍ താമസിച്ചിരുന്ന സുരേഷ് സഹോദരന്‍ സതീഷ്കുമാറിന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കുടുംബസമേതം ശനിയാഴ്ചയാണു മണ്ണാറശാലയിലെ കുടുംബവീട്ടില്‍ എത്തിയത്.
ഭാര്യ: ഉമ. മക്കള്‍: അമ്മു (ആറ്), ലക്ഷ്മി (നാല്). മാതാവ്: ശാന്തമ്മ. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
6. തിക്കോടിയന്‍ പുരസ്കാരം വാസുപ്രദീപിന്
കോഴിക്കോട്: പുഷ്പശ്രീ ട്രസ്റ്റിന്റെ 2007 ലെ തിക്കോടിയന്‍ പുരസ്ക്കാരത്തിന് നാടക പ്രവര്‍ത്തകന്‍ വാസു പ്രദീപ് അര്‍ഹനായി. ആറ് ദശകത്തോളം മലയാള നാടക പ്രസ്ഥാനത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ട്രസ്റ്റ് വിലയിരുത്തി. 28ന് തിക്കോടിയന്‍ അനുസ്മരണ ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
കണ്ണാടിക്കഷണങ്ങള്‍, ബുദ്ധി, മത്സരം, താഴും താക്കോലും, അഭ്രമതം, ദാഹം തുടങ്ങിയവയാണ് പ്രധാന നാടക സമാഹാരങ്ങള്‍. ദൈവത്തിന്റെ ചിത്രം എന്നപേരില്‍ ഒരു ചെറുകഥാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.

1. ലോകബാങ്ക് ആരോഗ്യ പദ്ധതിയില്‍ വന്‍ ക്രമക്കേട്; അന്വേഷണത്തിന് ഉത്തരവ്
ന്യൂദല്‍ഹി: ലോകബാങ്ക് സഹായത്തോടെ ഇന്ത്യയില്‍ ആരോഗ്യ, ചികില്‍സാ രംഗത്ത് നടപ്പാക്കിയ അഞ്ച് പദ്ധതികളില്‍ നടന്ന ഗുരുതരമായ അഴിമതിയും വെട്ടിപ്പും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നാല് സംഘങ്ങളെ നിയോഗിച്ചു. അഴിമതി നടന്നെന്ന് ലോക ബാങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം.
ധന, ആരോഗ്യ മന്ത്രാലയങ്ങളിലെ അംഗങ്ങളടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക. പദ്ധതികളുടെ നിര്‍വഹണ ശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമായ വിശദമായ മാര്‍ഗ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും തയാറാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശ്രമമാരംഭിച്ചിട്ടുമുണ്ട്.
അഴിമതി കണ്ടെത്തിയ അഞ്ചു പദ്ധതികളില്‍ നാലും ദേശീയ തലത്തില്‍ നടപ്പാക്കുന്ന ആരോഗ്യ പരിപാടികളാണ്. ഒറീസ ആരോഗ്യ സംവിധാന വികസന പദ്ധതിയാണ് അഞ്ചാമത്തേത്. മലേറിയ നിയന്ത്രണ പരിപാടി, ഭക്ഷ്യ^ഔഷധശേഷി വികസന പദ്ധതി, രണ്ടാംഘട്ട ദേശീയ എച്ച്.ഐ.വി/എയ്ഡ്സ് രോഗ നിയന്ത്രണ പരിപാടി, ക്ഷയരോഗ നിയന്ത്രണ പദ്ധതി എന്നിവയാണ് ക്രമക്കേട് കണ്ടെത്തിയ ദേശീയതല പദ്ധതികള്‍. ആകെ 570 ദശലക്ഷം ഡോളര്‍ ലോകബാങ്ക് സഹായമുള്ള പദ്ധതികളാണ് ഇവ. ഇതില്‍ ക്ഷയരോഗ^എച്ച്.ഐ.വി/എയ്ഡ്സ് നിയന്ത്രണ പരിപാടികളില്‍ കേരളം പങ്കാളിയാണ്.
പദ്ധതി പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായ കോഴയും കരാര്‍ ക്രമക്കേടും വ്യാജരേഖയും വ്യാജ സന്നദ്ധ സംഘടനകളും ഉള്ളതായി ലോകബാങ്കിന്റെ വിശദ നടത്തിപ്പ് അവലോകനം വ്യക്തമാക്കി. പദ്ധതി തയാറാക്കുന്നതിലും മേല്‍നോട്ടത്തിലും വിലയിരുത്തലിലും അപാകതയുള്ളതായി റിപ്പോര്‍ട്ട് വിശദീകരിച്ചു. ഇത് കണ്ടെത്താന്‍ വ്യക്തമായ ഓഡിറ്റോ, ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങളോ ഇല്ല. ഇപ്പോഴത്തെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ബാങ്ക് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ലോകബാങ്ക് റിപ്പോര്‍ട്ട് പഠിച്ച ശേഷം വിശദമായഅന്വേഷണം തന്നെ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി നരേശ് ദയാല്‍ പറഞ്ഞു. കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കെതിരെ മാതൃകാപരമായി നടപടികളുണ്ടാകും. ലോകബാങ്കിന്റെ അന്വേഷണത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കിയിരുന്നതായി നരേശ് ദയാല്‍ പറഞ്ഞു. 2005 ലും ലോകബാങ്ക് ഇതു പോലൊരു റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ പ്രത്യുല്‍പാദന ശൈശവാരോഗ്യ പദ്ധതിയിലാണ് ഗൌരവമായ അഴിമതികള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നെസ്റ്റര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്യുവര്‍ ഫാര്‍മ എന്നീ ഔഷധക്കമ്പനികളെ പദ്ധതി നിര്‍വഹണ ചുമതലയില്‍ നിന്ന് ഒഴിവാക്കി.
1997 മുതല്‍ ഇന്ത്യയില്‍ നടപ്പാക്കിയ പദ്ധതികളിലാണ് അഴിമതി കണ്ടെത്തിയതെന്ന് ലോകബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് സൊലിക് പറഞ്ഞു. ക്ഷയരോഗ നിയന്ത്രണ പരിപാടി സംബന്ധിച്ച 143 കരാറുകള്‍ പരിശോധിച്ചതില്‍ നൂറിലും ബാങ്ക് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 12.48 കോടി ഡോളറിന്റെതാണ് (ഏകദേശം 499.20 കോടി രൂപ) പദ്ധതി. 1.40 കോടി ഡോളറിന്റെ (ഏകദേശം 456 കോടി രൂപ) മലേറിയ നിയന്ത്രണ പരിപാടിയില്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിലും മറ്റും ലേലത്തില്‍ കൃത്രിമം, കോഴ, മരുന്നു വാങ്ങുന്നതില്‍ ക്രമക്കേട് എന്നിവ നടന്നതായി ലോകബാങ്ക് വിശദീകരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശിശുമരണ നിരക്കുന്ന സംസ്ഥാനമായ ഒറീസയിലെ ആരോഗ്യക്ഷേമ പ്രവര്‍ത്തന പരിപാടി പ്രകാരം നടത്തിയ ആശുപത്രി നിര്‍മാണങ്ങളില്‍ വന്‍തോതില്‍ അഴിമതി നടന്നു. ഗുണമേന്മയില്ലാത്ത ഉപകരണങ്ങള്‍ വാങ്ങി.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റ് ലോകബാങ്ക് പദ്ധതികളെപ്പറ്റിയും അന്വേഷണം നടത്തും. അതേസമയം സംഭവത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യക്കുള്ള ഫണ്ട് മരവിപ്പിക്കാന്‍ സാധ്യതയില്ല. ഫണ്ട് മരവിപ്പിച്ചാല്‍ അത് പാവപ്പെട്ട രോഗികളെയാകും ബാധിക്കുക എന്നാണ് ലോക ബാങ്ക് ഉന്നതരുടെ നിലപാട്.
ഇന്ത്യയില്‍ വ്യാപകമായ അഴിമതിയാണ് തട്ടിപ്പിന് പ്രധാന കാരണമെങ്കിലും ലോകബാങ്കില്‍ ഭരണപരമായ വീഴ്ചകളും ഉണ്ടായതായി പ്രസിഡന്റ് റോബര്‍ട്ട് സൊലിക് സമ്മതിച്ചു.
പദ്ധതി രൂപവത്കരണം, മേല്‍നോട്ടം, അവലോകനം എന്നിവയില്‍ പോരായ്മകള്‍ ഉണ്ടായി. ഈ അപാകതകള്‍ പരിഹരിക്കാനും താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
2. പ്രവാസി പ്രശ്നങ്ങളില്‍ രാഷ്ട്രപതി ഇടപെടുന്നു
ന്യൂദല്‍ഹി: ഗള്‍ഫിലെ പ്രവാസി പ്രശ്നങ്ങളില്‍ രാഷ്ട്രപതിഭവന്റെ ഇടപെടല്‍. തൊഴിലിന് വിദേശത്ത് എത്തിയവരില്‍ പാവപ്പെട്ടവരായ ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങളില്‍ സത്വര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് വിദേശ, പ്രവാസികാര്യ, വ്യോമയാന മന്ത്രാലയങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ കത്തയച്ചു. മന്ത്രാലയങ്ങളുടെ ഉന്നത തലങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സൌദി അറേബ്യയിലെ പ്രവാസി പുനരധിവാസ കേന്ദ്രം നല്‍കിയ നിവേദനം പരിഗണിച്ചാണ് നടപടി. സംഘടനാ ഭാരവാഹികള്‍ നല്‍കിയ നിവേദനം അടക്കം രാഷ്ട്രപതിയുടെ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസാണ് മന്ത്രാലയങ്ങള്‍ക്ക് കത്തു നല്‍കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളില്‍ വ്യക്തമായ തീരുമാനങ്ങളൊന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് സമ്മേളനത്തിന് എത്തിയ സംഘടനാ ഭാരവാഹികള്‍ നിവേദനവുമായി രാഷ്ട്രപതിയെ സമീപിച്ചത്.
എയര്‍ ഇന്ത്യയുടെ ചൂഷണം അവസാനിപ്പിച്ച് യുക്തിസഹമായ നിരക്ക് ഈടാക്കാനും വിമാനം അടിക്കടി റദ്ദാക്കുന്ന ഏര്‍പ്പാട് ഭാവിയില്‍ ഉണ്ടാകാതിരിക്കുന്നതിനും വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടതായി ഭാരവാഹികളായ കെ.എം. നൌഷാദ്, ശിഹാബ് കൊട്ടുകാട്, ജലാല്‍ മൈനാഗപ്പള്ളി, അഡ്വ. ഇബ്രാഹിംകുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ എമിഗ്രേഷന്‍ നിധിയില്‍ നിന്ന് സാധാരണക്കാരായ പ്രവാസി സമൂഹത്തിന് അടിയന്തര വൈദ്യസഹായവും മറ്റും നല്‍കുന്നതിന് മാന്യമായ തുക നീക്കിവെക്കണമെന്നതാണ് മറ്റൊരു ആവശ്യം. പ്രവാസി വോട്ടവകാശം, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ജയിലില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം, സൌദിയുമായി തൊഴില്‍ കരാര്‍ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
3. സുപ്രീം കോടതി വിധി ലംഘിച്ച് ജല്ലിക്കെട്ട്; മൂന്നുപേര്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: സുപ്രീംകോടതി വിധിവന്ന് മണിക്കൂറുകള്‍ക്കകം തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ ജല്ലിക്കെട്ട് നടത്തി. കോടതി വിലക്ക് ലംഘിച്ച് ജല്ലിക്കെട്ട് നടത്തിയതിന് മൂന്നു പേരെ പോലിസ് അറസ്റ്റുചെയ്തു. കോടതിവിധിക്കെതിരെ തെക്കന്‍ തമിഴകത്ത് പ്രതിഷേധം ശക്തമാകുകയാണ്.
ജല്ലിക്കെട്ട് നിരോധം ശരിവെച്ച് വെള്ളിയാഴ്ച കാലത്താണ് സുപ്രീംകോടതി വിധി ഉണ്ടായത്. അന്നുച്ചക്കുശേഷം ജല്ലിക്കെട്ട് നടത്താനിരുന്ന ശിവഗംഗയിലെ ശിങ്കംപുനരി സൂറക്കുടി ഗ്രാമത്തിലെ അയ്യനാര്‍കോവിലില്‍ തിരുപ്പത്തൂര്‍ പോലിസെത്തി പരിപാടി നടത്തരുതെന്ന് ആവശ്യപ്പെട്ടു. നടത്തില്ലെന്ന് ഭാരവാഹികള്‍ പോലിസിന് രേഖാമൂലം ഉറപ്പും നല്‍കി. എന്നാല്‍ ജല്ലിക്കെട്ട് നടന്നു. ഇതേതുടര്‍ന്ന് ഇന്നലെ കാലത്ത് ക്ഷേത്ര ഭാരവാഹി മെയ്യപ്പന്‍ (65), ഗ്രാമമുഖ്യരായ അമ്പു (48), ഉത്തമപുത്രന്‍ (62) എന്നിവരെ അറസ്റ്റു ചെയ്തു. അറസ്റ്റുവിവരമറിഞ്ഞ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സുപ്രീംകോടതിവിധിക്കെതിരെ സമരരംഗത്തിറങ്ങിയ ജനങ്ങള്‍ ജല്ലിക്കെട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചു. പ്രസിദ്ധ ജല്ലിക്കെട്ടുകള്‍ നടക്കുന്ന അലങ്കാനല്ലൂര്‍, പാലമേട് പ്രദേശങ്ങളിലും കടുത്ത പ്രതിഷേധമുയരുന്നുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മധുര ജില്ലാ കലക്ടര്‍ ജവഹര്‍ ഇന്നലെ കലക്ടറേറ്റില്‍ ജനപ്രതിനിധികളേയും ഗ്രാമമുഖ്യരേയും ചര്‍ച്ചക്കുവിളിച്ചു. ജല്ലിക്കെട്ടിന് അനുശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്ന് ജനപ്രതിനിധികള്‍തന്നെ യോഗത്തില്‍ അറിയിച്ചു. പൊങ്കല്‍ദിനം കരിദിനമായി ആചരിക്കുമെന്നും സര്‍ക്കാര്‍വക പൊങ്കല്‍ പരിപാടികള്‍ ബഹിഷ്കരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
ചര്‍ച്ച നടന്ന കലക്ടറേറ്റ്വളപ്പില്‍ വന്‍ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. സേലം, തിരുച്ചി ഗുണ്ടൂര്‍, തിരുച്ചി മണ്ടയൂര്‍ ജല്ലിക്കെട്ടുകള്‍ പതിവുപോലെ നടക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട് റിവ്യൂ ഹരജി നല്‍കും
===========================
ചെന്നൈ: ‘ജല്ലിക്കെട്ട്’ നിരോധ ഉത്തരവ് സ്റ്റേ ചെയ്യാന്‍ അനുവദിക്കാത്ത സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. പൊങ്കലിന് മധുരയിലെ ശിങ്കനല്ലൂരില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള കാളപ്പോര് നിരോധിച്ച നടപടി കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചിരുന്നു. ഹരജി സമര്‍പ്പിക്കുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ചതായി ചീഫ്സെക്രട്ടറി എല്‍.കെ ത്രിപാഠി അറിയിച്ചു. ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഈ മാസം 15 മുതല്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കാര്‍ഷികോത്സവത്തിലാണ് ഒട്ടേറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ജല്ലിക്കെട്ട് സംഘടിപ്പിക്കുക.
4. ഭാരതരത്നക്ക് രാഷ്ട്രീയ വടംവലി; ബസുവിന് വേണ്ടെന്ന് സി.പി.എം
ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് കിട്ടാന്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. മുന്‍പ്രധാനമന്ത്രി വാജ്പേയിക്ക് പുരസ്കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനി പ്രധാനമന്ത്രിക്ക് കത്തയച്ചതിലാണ് വടംവലിയുടെ തുടക്കം.
അങ്ങനെയെങ്കില്‍ മുതിര്‍ന്ന സി.പി.എം നേതാവ് ജ്യോതിബസുവും ഭാരതരത്നക്ക് യോഗ്യനാണെന്നായി പാര്‍ട്ടി ബംഗാള്‍ ഘടകം. ഈ നിലപാടില്‍ നിന്ന് സി.പി.എം പൊടുന്നനെ ഉള്‍വലിഞ്ഞെങ്കിലും മറ്റു രണ്ടു പാര്‍ട്ടികള്‍ കൂടി പരസ്യമായി രംഗത്തിറങ്ങി. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷിറാമിന് നല്‍കണമെന്ന് യു.പി. മുഖ്യമന്ത്രി മായാവതി; തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്ക് നല്‍കണമെന്ന് ഡി.എം.കെ.
ജ്യോതിബസു രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവാണ്. ആ നിലക്ക് അദ്ദേഹവും അവാര്‍ഡിന് യോഗ്യനാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാജ്പേയിയെ അദ്വാനി നിര്‍ദേശിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. ബോസിന്റെ പ്രസ്താവനയെ കോണ്‍ഗ്രസിലെ വീരപ്പമൊയ്ലിയും കഴിഞ്ഞ ദിവസം പിന്തുണച്ചു. എന്നാല്‍, സി.പി.എം ഇത്തരം ബഹുമതികള്‍ ആഗ്രഹിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ വ്യക്തമാക്കി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസിന് പത്മവിഭൂഷണ്‍ നല്‍കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയും അദ്ദേഹവും പുരസ്കാരം നിരസിച്ചു. ഇത്തരം ബഹുമതികള്‍ ചോദിച്ചു വാങ്ങേണ്ടവയല്ല^സി.പി.എം നേതാക്കള്‍ വിശദീകരിച്ചു.
വാജ്പേയിയെ വെട്ടാന്‍ വേണ്ടിയാണ് ജ്യോതിബസുവിന്റെ പേര് സി.പി.എം നിര്‍ദേശിച്ചതെങ്കിലും കാന്‍ഷിറാമും കരുണാനിധിയും മല്‍സരാര്‍ഥികളായ കളത്തില്‍ നിന്ന് പാര്‍ട്ടി പെട്ടെന്ന് പിന്‍വലിയുകയായിരുന്നു. നിഷ്പക്ഷ സമിതിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതെന്നും ജ്യോതിബസുവിനെയും ബഹുമതിക്ക് പരിഗണിക്കുന്നതില്‍ അപാകതയില്ലെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
5. സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പണ്ഡിത നേതൃത്വത്തെ പരിഗണിക്കണം: പണ്ഡിത സമ്മേളനം
കോഴിക്കോട്: സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പണ്ഡിത നേതൃത്വത്തെ പരിഗണിക്കുകയും സമുദായ നന്മക്കായി ഐക്യപ്പെടുകയും വേണമെന്ന് കാരന്തൂര്‍ മര്‍കസില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച സംസ്ഥാനതല മുസ്ലിം പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു. നരേന്ദ്രന്‍, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ വെളിപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ മുസ്ലിം നേതൃത്വം ജാഗരൂകരാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേവലം അധികാര ലബ്ധി എന്നതിലപ്പുറം വ്യവസ്ഥാപിതമായ കര്‍മപദ്ധതികളോടെ സമുദായ നേതൃത്വം മുന്നോട്ടുപോകേണ്ടതുണ്ട്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ എത്രയും വേഗം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വളര്‍ന്നുവരുന്ന തീവ്രവാദ പ്രവണതകള്‍ക്കെതിരെ സമുദായം ജാഗ്രത പുലര്‍ത്തണം. മുസ്ലിം യുവത്വം അധാര്‍മിക പ്രവണതകളിലേക്ക് വഴുതുന്നതിനെതിരെ മഹല്ല് നേതൃത്വങ്ങള്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇ. സുബൈര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ.പി. മുഹമ്മദ് മുസ്ലിയാര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സമാപന സെഷന്‍ അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ഹംസ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.
6. ലോകമെങ്ങും ഗ്വാണ്ടനാമോ വിരുദ്ധ പ്രകടനങ്ങള്‍
വാഷിംഗ്ടണ്‍: ഗ്വാണ്ടനാമോയില്‍ അമേരിക്ക തടവറ തുറന്നതിന്റെ വാര്‍ഷികദിനമായ ഇന്നലെ ലോകമെങ്ങും യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ അരങ്ങേറി. വാഷിംഗ്ടണില്‍ പ്രകടനം നടത്തിയ 81 സമാധാന പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.
വിവിധ രാജ്യങ്ങളില്‍ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നില്‍ കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. 275 പേര്‍ ഇപ്പോഴും ഗ്വാണ്ടനാമോയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
![]()
1. ചേലേമ്പ്ര ബാങ്ക് കവര്‍ച്ച: പ്രതികള്‍ തമ്മിലടി തുടങ്ങിയെന്നു സംശയം
മലപ്പുറം: ചേലേമ്പ്ര സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍നിന്ന് 7.5 കോടി രൂപയുടെ സ്വര്‍ണവും 24.80 ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ തമ്മിലടി തുടങ്ങിയതായി പൊലീസിനു സംശയം. കഴിഞ്ഞ ദിവസം ഹൈദരാബാദ് നാമ്പള്ളിയിലെ ഹോട്ടലില്‍ പ്രതികളുണ്ടെന്ന വിവരം ലഭിക്കാനിടയായത് തമ്മിലടി കാരണമാകാമെന്നാണു നിഗമനം.
അന്വേഷണം ആന്ധ്രയിലേക്കു വഴിതിരിച്ചുവിടാന്‍ മനഃപൂര്‍വം പ്രതികള്‍തന്നെ വിവരം അറിയിച്ചതാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. അതേസമയം, പ്രതികള്‍ തങ്ങിയ ഹോട്ടല്‍ മുറിയില്‍ ഉപേക്ഷിച്ച 53 പായ്ക്കറ്റ് സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കാന്‍ സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഹൈദരാബാദിലേക്കു പോയി. ഇവ ബാങ്കില്‍നിന്നു മോഷണം പോയതുതന്നെയെന്ന് ഉറപ്പായിട്ടുണ്ട്. ഒരു കിലോഗ്രാം ആഭരണങ്ങള്‍ക്ക് 10 ലക്ഷത്തോളം രൂപ വിലവരും.
മുറിയില്‍നിന്ന് സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ താക്കോല്‍ക്കൂട്ടവും 1010 രൂപയും രണ്ടു കത്തികളും വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. 3348 പായ്ക്കറ്റുകളിലായി 79.88 കിലോഗ്രാം സ്വര്‍ണമായിരുന്നു കഴിഞ്ഞ ഡിസംബര്‍ 31നു മോഷണം പോയത്.
ഇന്നലെ നാമ്പള്ളിയിലെത്തിയ സിഐ എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്തു. ഹൈദരാബാദ് പൊലീസിന്റെ കയ്യിലുള്ള കവര്‍ച്ചക്കാരുടെ ഫോട്ടോകളും അവര്‍ പരിശോധിച്ചിട്ടുണ്ട്. തമിഴ്നാട് റജിസ്ട്രേഷനുള്ള കാറിലാണ് സംഘം നാമ്പള്ളിയിലെ ഹോട്ടലിലെത്തിയത്. ഹൈദരാബാദ് നാമ്പള്ളിയിലെ ഡെക്കാന്‍ റസിഡന്‍സിയിലാണ് കവര്‍ച്ചാ സംഘത്തിലെ രണ്ടു പേര്‍ കഴിഞ്ഞ ഒന്‍പതിനു രാവിലെ മുറിയെടുത്തത്. സേലം സ്വദേശി പി. ബാലപ്രസാദ് എന്നാണ് മേല്‍വിലാസം നല്‍കിയത്.
അന്നു വൈകിട്ടുതന്നെ മുറി പൂട്ടി പുറത്തുപോയ ഇവര്‍ തിരിച്ചെത്തിയിരുന്നില്ല. 12ന് ആണ് ആന്ധ്ര പൊലീസ് ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്. ഹോട്ടലിലുണ്ടായിരുന്ന കോട്ടയ്ക്കല്‍ സ്വദേശികളെ, കവര്‍ച്ചക്കാരെന്നു കരുതി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീടാണ് പൂട്ടിക്കിടന്ന മുറി പരിശോധിച്ചത്. കവര്‍ച്ചക്കാര്‍ നാമ്പള്ളിയിലെ റസിഡന്‍സി ഹോട്ടലിലുണ്ടെന്ന് കേരള പൊലീസ് വിവരം നല്‍കിയിരുന്നതായി ഇന്‍സ്പെക്ടര്‍ പ്രതാപ് കുമാര്‍ പറഞ്ഞു.
രണ്ടു ദിവസമായി മുറി തുറക്കാതിരുന്നത് ഹോട്ടല്‍ മാനേജര്‍ പൊലീസിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11ന് ആണു നാമ്പള്ളിയില്‍ പ്രതികളുണ്ടെന്ന വിവരം മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നത്. പരിശോധനയ്ക്കായി അവരത് ഉടന്‍തന്നെ ആന്ധ്ര പൊലീസിനു കൈമാറുകയായിരുന്നു. കവര്‍ച്ചയുടെ ആസൂത്രകന്‍ ബാബുവിന്റെ മൊബൈല്‍ ഫോണിലേക്ക് ആന്ധ്രയിലെ നെല്ലൂരില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കോയിന്‍ ബോക്സ് ഫോണില്‍നിന്നു കോളുകളെത്തിയിരുന്നു.
2. സിഡ്കോയ്ക്കും വിലക്ക്; മുന്‍കൂറായി നല്‍കിയ പണം ബോര്‍ഡ് തിരിച്ചുപിടിക്കും
ശബരിമല: അരവണ ഡപ്പി എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ സിഡ്കോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനും 18% പലിശ ഉള്‍പ്പെടെ പണം തിരിച്ചു പിടിക്കാനും ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. അരവണഡപ്പിക്കായി 1.80 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനമായ സിഡ്കോയ്ക്ക് ബോര്‍ഡ് മുന്‍കൂര്‍ നല്‍കിയിട്ടുള്ളത്. പ്രതിദിനം 60,000 ഡപ്പികള്‍ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. 30,000 ഡപ്പികള്‍ വരെ മാത്രമേ സിഡ്കോയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതില്‍ തന്നെ 30% ഡപ്പികള്‍ ഉപോയോഗശൂന്യമായി. യന്ത്രവല്‍കൃതമായി അരവണ നിറയ്ക്കുമ്പോള്‍ ഡപ്പികള്‍ പൊട്ടിപ്പോയതിനാലാണിത്.
സിഡ്കോ ഗുരുതരമായ വീഴ്ച വരുത്തിയതായി ഓംബുഡ്സ്മാന്‍ ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതിദിനം 60,000 ഡപ്പികള്‍ സന്നിധാനത്തില്‍ എത്തിക്കുമെന്ന് സിഡ്കോ ഉറപ്പു നല്‍കിയിരുന്നു. കോടതിയെയും സിഡ്കോ തെറ്റിദ്ധരിപ്പിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി.കെ. ഗുപ്തന്‍, അംഗങ്ങളായ പി. നാരായണന്‍, സുമതിക്കുട്ടിയമ്മ എന്നിവര്‍ പറഞ്ഞു. അരവണപ്രശ്നത്തില്‍ ദേവസ്വം ബോര്‍ഡിനുണ്ടായ നഷ്ടം മകരവിളക്കു കഴിഞ്ഞേ കണക്കാക്കാനാവൂ എന്നും അവര്‍ പറഞ്ഞു.
എരുമേലി, നിലയ്ക്കല്‍, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, പന്തളം എന്നീ ക്ഷേത്രങ്ങളില്‍ ശബരിമല മാതൃകയില്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് അരവണ നിര്‍മിച്ചു നല്‍കും. ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍മാരുടെ നിയന്ത്രണത്തില്‍ നിര്‍മിച്ചു നല്‍കുന്ന അരവണയുടെ പേരില്‍ അഞ്ചു രൂപ മാത്രമാണ് ദേവസ്വം ബോര്‍ഡിനു ലഭിക്കുന്നത്. ദിവസവേതനക്കാര്‍ക്ക് 20 രൂപ കൂലി കൂട്ടാനും ചുക്കുവെള്ളം വിതരണത്തിനെത്തിയ ക്ഷേത്രകലാപീഠം വിദ്യാര്‍ഥികള്‍ക്കു 1000 രൂപ വീതം സ്റ്റൈപന്‍ഡ് നല്‍കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. ക്ഷേത്രകലാപീഠത്തില്‍ നിന്നു പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സീനിയോറിറ്റി അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളില്‍ നിയമനം നല്‍കുന്നതിനും തീരുമാനിച്ചു.
3. രോഗീസംരക്ഷണത്തിന് പാലിയേറ്റീവ് കെയര്‍ നയം വരുന്നു
കോഴിക്കോട്: സംസ്ഥാനത്തെ ശയ്യാവലംബരായ രോഗികളുടെ സംരക്ഷണം ജനകീയ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നയത്തിന് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. കിടപ്പിലായ മാറാരോഗികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തിന് ബജറ്റില്‍ തുക വകയിരുത്താനും നിര്‍ദേശമുണ്ട്. മൂന്നാംലോക രാജ്യങ്ങളില്‍ ആദ്യമായാണ് ഒരു ഭരണകൂടം പാലിയേറ്റീവ് കെയര്‍ നയം നടപ്പാക്കുന്നത്. നാളെയാണ് പാലിയേറ്റീവ് കെയര്‍ ദിനം.
ഒരോ ജില്ലയിലും കുറഞ്ഞത് 300 പാലിയേറ്റീവ് കെയര്‍ വൊളന്റിയര്‍മാരെ പരിശീലിപ്പിക്കാനും സംസ്ഥാനത്തെ 25% ഡോക്ടര്‍മാരെയും നഴ്സുമാരെയും ബോധവല്‍ക്കരിക്കാനും നയം നിര്‍ദേശിക്കുന്നു. പാലിയേറ്റീവ് കെയറില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ മാറാരോഗികളുടെ ചികില്‍സയ്ക്കായി നിശ്ചിത എണ്ണം കിടക്കക്കള്‍ മാറ്റിവയ്ക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ വിവിധ ചികില്‍സാ പരിപാടികള്‍ ആസൂത്രണം ചെയ്യും. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും പാലീയേറ്റീവ് കെയര്‍ പരിശീലനം ലഭിച്ച ഒരു ഡോക്ടറെയും നഴ്സിനെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയമിക്കും. പ്രഥമികാരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവ വഴി വേദനസംഹാരികള്‍ അടക്കമുള്ള മരുന്നുകള്‍ വിതരണം ചെയ്യും. സംസ്ഥാനത്ത് നാല് പാലിയേറ്റീവ് നഴ്സിങ് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ആരോഗ്യവകുപ്പിനു കീഴിലെ സുരക്ഷാപരിപാടികളില്‍ മാറാരോഗികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കും. ആരോഗ്യ ഡയറക്ടറേറ്റ്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, തദ്ദേശ സ്ഥാപനങ്ങള്‍, ദേശീയ ആരോഗ്യ പരിപാടികള്‍, സംസ്ഥാന ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ മുഖേന പാലീയേറ്റീവ് കെയറിന് ധനസഹായം നല്‍കും. ശയ്യാവലംബരായ മാറാരോഗികളുടെ കണക്കെടുപ്പ് നടത്താന്‍ നിര്‍ദേശിക്കുന്ന നയത്തിന്റെ കരട്, ജില്ലാ മെഡിക്കല്‍ ഒാഫിസര്‍മാര്‍ക്കു വിതരണം ചെയ്ത് അഭിപ്രായം സ്വരൂപിച്ചിരുന്നു.
4. കൊമ്പഴ ഫിനോള്‍ ദുരന്തം: സബ് കോടതിയില്‍ അപേക്ഷിച്ചവര്‍ക്കു മാത്രം നഷ്ടപരിഹാരം
തൃശൂര്‍: പതിനഞ്ചു കൊല്ലം മുമ്പുണ്ടായ കൊമ്പഴ ഫിനോള്‍ ദുരന്തത്തില്‍ ദുരിതത്തിനിരയായവര്‍ക്കു രണ്ടു കോടതികളില്‍ നിന്നു രണ്ടു തരം വിധി. സബ് കോടതിയെ സമീപിച്ച ആറു പേര്‍ക്കു നഷ്ടപരിഹാരം അനുവദിച്ചപ്പോള്‍, മുന്‍സിഫ് കോടതിയെ സമീപിച്ച 42 പേര്‍ക്കും നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടു. ഒരേ രേഖകളാണു തെളിവായി രണ്ടു കോടതികളിലും പരാതിക്കാര്‍ ഹാജരാക്കിയിരുന്നത്.
കേസിലെ സുപ്രധാന രേഖകള്‍ പരിശോധിക്കാതെയാണു മുന്‍സിഫ് കോടതി വിധി പറഞ്ഞതെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്നു പരാതിക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു. 1993 ജൂണിലാണു പീച്ചിക്കു സമീപം കൊമ്പഴയില്‍ ഫിനോള്‍ കയറ്റി വന്ന ലോറി മറിഞ്ഞു ദുരന്തമുണ്ടായത്. നാലു ലക്ഷം ലിറ്റര്‍ ഫിനോള്‍ റോഡിലൂടെ ഒഴുകി കനാലില്‍ പതിക്കുകയായിരുന്നു.
സമീപത്തെ കിണറുകളിലേക്കു ഫിനോള്‍ പടര്‍ന്നതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ വിഷജലം കുടിച്ചു രോഗബാധിതരായി. പലരും ഇപ്പോളും രോഗത്തില്‍നിന്നു പൂര്‍ണമായി മുക്തരായിട്ടില്ല. വെള്ളത്തില്‍ വിഷം കലര്‍ന്നതിനെ തുടര്‍ന്നു പീച്ചി ഡാം ഒരു മാസത്തോളം അടച്ചിട്ടു ജലവിതരണം നിര്‍ത്തി വച്ചിരുന്നു. 51 പേരാണു നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നത്. കോടതികളുടെ അധികാര പരിധി സംബന്ധിച്ച നിയമം ഇടക്കാലത്തു മാറിയതിനാല്‍ കുറച്ചു പേരുടെ ഹര്‍ജി സബ് കോടതിയും മറ്റുള്ളവരുടേതു മുന്‍സിഫ് കോടതിയുമാണു പരിഗണിച്ചത്.
ലോറി മറിഞ്ഞു നേരിട്ടു പരുക്കില്ലാത്തതിനാല്‍ സിവില്‍ കോടതി തന്നെയാണു ഹര്‍ജി പരിഗണിക്കേണ്ടതെന്നു ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. പത്തു വര്‍ഷത്തോളം നീണ്ട നിയമതടസ്സങ്ങള്‍ക്കു ശേഷമാണു വിചാരണ തുടങ്ങിയത്. അഡ്വ. എം. കെ. ദിലീപ് കുമാറാണു പരാതിക്കാര്‍ക്കു വേണ്ടി ഹാജരായത്. പരാതിക്കാരില്‍ മൂന്നു പേര്‍ ഇതിനിടെ മരിച്ചു. ആറു കേസുകളില്‍ സബ് കോടതിയും 42 കേസുകളില്‍ മുന്‍സിഫ് കോടതിയും വാദം കേട്ടു. വിചാരണ ഒന്നര വര്‍ഷത്തോളം നീണ്ടു. ആശുപത്രിയിലെ ചികില്‍സാ രേഖകളാണു പ്രധാന തെളിവായി ഹാജരാക്കിയത്.
ഫിനോള്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നാണു പരാതിക്കാര്‍ക്ക് അസുഖങ്ങളുണ്ടായതെന്നു വിലയിരുത്തിയാണു സബ് ജഡ്ജി ബി. കലാംപാഷ സബ് കോടതിയിലെ ആറു പരാതിക്കാര്‍ക്കും ശരാശരി 50000 രൂപ വീതം നഷ്ടപരിഹാരം അനുവദിച്ചത്. അതേസമയം, ഫിനോള്‍ ലോറി മറിഞ്ഞതാണ് അപകടകാരണമെന്നു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു 42 പേരുടെ അപേക്ഷ തള്ളിയ മുന്‍സിഫ് പ്രസന്ന ഗോപന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കേസിലെ സുപ്രധാന രേഖകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ടു ഭരണഘടനയുടെ അനുഛേദം 227 അനുസരിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് അഡ്വ. എം. കെ. ദിലീപ് കുമാര്‍ പറഞ്ഞു.
5. ഇടതിനും സമ്മതം;പെട്രോള്‍ വിലവര്‍ധന ഉടന്‍
ന്യൂഡല്‍ഹി: സിപിഎം അടക്കമുള്ള ഇടതുകക്ഷികളുടെ നേതാക്കളും സമ്മതം മൂളിയതോടെ പെട്രോളും ഡിസലുമടക്കമുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന ഉറപ്പായി. വിലവര്‍ധന പൊതുജനത്തിനു വന്‍ഭാരമാകാതിരിക്കാന്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഒായിലിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കുക എന്നതിലും ഇടതു പാര്‍ട്ടികളും യുപിഎ ഗവണ്‍മെന്റും തത്വത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്.
പൊതുതിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കെ ഇതു യുപിഎ ഭരണകാലത്തെ അവസാന വിലവര്‍ധനയാകാനാണു സാധ്യത. പെട്രോളിനു രണ്ടുമുതല്‍ നാലു രൂപ വരെയും ഡീസലിന് ഒന്നുമുതല്‍ രണ്ടു രൂപവരെയും കൂട്ടിയേക്കുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാചക വാതകത്തിന് (14.5 കി.ഗ്രാം സിലിണ്ടര്‍) 20 രൂപ വരെ കൂടാം. 50 രൂപ കൂട്ടണമെന്നാണു പക്ഷേ, പെട്രോളിയം കമ്പനികളുടെ ആവശ്യം.സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി, സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗുരുദാസ് ദാസ്ഗുപ്ത എന്നിവരുമായി പെട്രോളിയം മന്ത്രി മുരളി ദേവ്റ നടത്തിയ ചര്‍ച്ചകളിലാണു വില വര്‍ധനയ്ക്കു ധാരണയായത്.
ഇൌ ചര്‍ച്ചയിലുയര്‍ന്ന രണ്ടു പോംവഴികള്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ 17നു ചേരുന്ന കേന്ദ്ര മന്ത്രിസഭാ സമിതി ചര്‍ച്ചചെയ്തു വില കൂട്ടാനുള്ള ശുപാര്‍ശ മന്ത്രിസഭയ്ക്കു സമര്‍പ്പിച്ചേക്കും.പെട്രോള്‍ ലിറ്ററിനു നാലും ഡീസലിനു രണ്ടും രൂപ കൂട്ടുന്നതോടൊപ്പം ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഒായിലിന്റെ കസ്റ്റംസ് തീരുവ 2.5 ശതമാനവും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഒാരോ രൂപയും കുറയ്ക്കുക എന്നതാണു പരിഗണനയിലുള്ള ഒരു പോംവഴി.
പെട്രോളിനു രണ്ടു രൂപയും ഡീസലിന് ഒരു രൂപയും കൂട്ടുന്നതോടൊപ്പം കസ്റ്റംസ് തീരുവ 5% കുറയ്ക്കുന്നതാണു രണ്ടാമത്തെ പോംവഴി. ഇതോടൊപ്പവും രണ്ട് ഉല്‍പന്നങ്ങളുടെയും എക്സൈസ് തീരുവ ഒരു രൂപ കുറയ്ക്കും.രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കൂടിയതോടെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയ്ക്കു നടപ്പു സാമ്പത്തിക വര്‍ഷം 71, 808 കോടി രൂപയുടെ വരുമാനനഷ്ടമുണ്ട്.
ഒരു ലിറ്റര്‍ പെട്രോളിന് 9.20 രൂപ, ഡീസലിനു 11 രൂപ, മണ്ണെണ്ണയ്ക്ക് 20 രൂപ, പാചക വാതക സിലിണ്ടറിനു 331 രൂപ പ്രകാരമാണു കമ്പനികളുടെ നഷ്ടം.ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഏറ്റവും ഒടുവില്‍ വര്‍ധിപ്പിച്ചതു 2006 ജൂണിലാണ്. അന്ന് ഒരു വീപ്പ അസംസ്കൃത എണ്ണയുടെ രാജ്യാന്തര വിപണി വില 67 ഡോളറായിരുന്നു. പാചകവാതക സിലിണ്ടറിന് 20 രൂപ കൂട്ടിയതു 2004 നവംബറിലാണ്. 2002 മുതല്‍ മണ്ണെണ്ണയ്ക്കു വില കൂട്ടിയിട്ടില്ല.
ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപ കൂട്ടിയാല്‍ എണ്ണക്കമ്പനികള്‍ക്കു പ്രതിമാസം 90 കോടി രൂപ അധികവരുമാനമുണ്ടാകും. ഡീസലിനു സമാനമായ വര്‍ധനയുണ്ടായാല്‍ 360 കോടിയും മണ്ണെണ്ണയ്ക്ക് ഒരു രൂപ കൂട്ടിയാല്‍ 95 കോടി രൂപയും കൂടുതല്‍ സമാഹരിക്കാം. പാചകവാതകത്തിനു 10 രൂപ കൂട്ടിയാല്‍ മാസം 58 കോടി രൂപയാണ് അധിക വരുമാനം.അതിനിടെ, പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വിപണി തന്നെ നിര്‍ണയിക്കുന്ന സ്വതന്ത്രവില സംവിധാനം നടപ്പാക്കുന്നതിനെപ്പറ്റി ഇൌ മാസാവസാനം കേന്ദ്ര ഗവണ്‍മെന്റ് തീരുമാനമെടുത്തേക്കും.
പെട്രോളിയം സെക്രട്ടറി എം.എസ്. ശ്രീനിവാസന്‍ ബാംഗ്ലൂരില്‍ അറിയിച്ചതാണിത്. സ്വതന്ത്രവില നിര്‍ണയം വിപണിയുടെ മല്‍സരക്ഷമത വര്‍ധിപ്പിക്കും. ഉപഭോക്താവിന്റെ താല്‍പര്യത്തിന് അതാകും നല്ലതെന്നാണു സര്‍ക്കാരിന്റെ നിലപാട്- ശ്രീനിവാസന്‍ വിശദീകരിച്ചു.
6. കൊല്‍ക്കത്ത രണ്ടാം ദിവസവും കത്തിയെരിയുന്നു
കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും വലിയ മൊത്ത വ്യാപാരക്കമ്പോളമായ കൊല്‍ക്കത്ത ബിഗ് ബസാര്‍ രണ്ടാം ദിവസവും തുടര്‍ച്ചയായി ആളിക്കത്തി. ഇവിടെ നന്ദാറാം മാര്‍ക്കറ്റിലെ 13 നില മന്ദിരത്തിന്റെ മുകളിലത്തെ നിലകളിലേക്കുകൂടി തീ പടര്‍ന്നതോടെ അഗ്നിശമന വിഭാഗം ഫലത്തില്‍ നിസ്സഹായരായ കാഴ്ചക്കാരായി മാറി. പത്തു നിലയ്ക്കു മുകളിലേക്കു വെള്ളം ചീറ്റിക്കാന്‍ അവര്‍ക്കു സംവിധാനമില്ല. മാനംമുട്ടെ ഉയര്‍ന്ന ജ്വാലകള്‍ അണയ്ക്കാനുള്ള മഹായത്നത്തില്‍ സൈന്യവും അണിചേര്‍ന്നിട്ടും മാര്‍ക്കറ്റിനു മീതേയുള്ള ആകാശം അഗ്നിവലയമായി മാറി.
എട്ടു ബഹുനില മന്ദിരങ്ങളെ അഗ്നിനാളങ്ങള്‍ വിഴുങ്ങി. ഇവയ്ക്കു പുറമേയാണ് ഒട്ടേറെ ചെറിയ കെട്ടിടങ്ങള്‍. തീയില്‍ പൊട്ടിപ്പൊളിഞ്ഞ 13 നില കെട്ടിടം അല്‍പം ഇടത്തോട്ടു ചെരിഞ്ഞിട്ടുണ്ട്. ഭിത്തികളില്‍ വന്‍വിള്ളലുകള്‍ രൂപപ്പെട്ടതിനാല്‍ ഇത് ഏതു നിമിഷവും നിലംപതിച്ചേക്കാമെന്ന നിലയിലാണ്. മന്ദിര വളപ്പില്‍നിന്നു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ജനങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്. പത്താം നിലയിലെ തീ ഒരു ഘട്ടത്തില്‍ നിയന്ത്രിച്ചതായി തോന്നിയെങ്കിലും കെട്ടിടത്തിനു പിന്‍ഭാഗത്തുകൂടി മുകളിലേക്കു വീണ്ടും പടരുകയായിരുന്നു. ഇത് അഗ്നിശമന വിഭാഗത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.
തീയും പുകയും ഉയര്‍ന്നുകൊണ്ടിരിക്കേ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലെ വലിയ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതു സ്ഥിതി കൂടുതല്‍ ഭയാനകമാക്കി.
എന്നിട്ടും അഗ്നിപ്രതിരോധ സ്യൂട്ട് ധരിച്ച സൈനികര്‍ അതിരൂക്ഷമായ ചൂടും പുകയും ചെറുത്ത് എട്ടാം നില വരെയെത്തി. അപ്പോള്‍ ജലക്ഷാമം തടസ്സമായി. കര, വ്യോമ സേനകളില്‍നിന്നു വരുത്തിയത് ഉള്‍പ്പെടെയുള്ള 51 അഗ്നിശമന യൂണിറ്റുകളില്‍ മിക്കതും വെള്ളമില്ലാത്തതിനാല്‍ വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല.
കത്തിനശിച്ച കടകളുടെ എണ്ണം നാലായിരത്തിലേറെയായി. തീ കെടുത്താന്‍ കഴിയാത്തത് അഗ്നിശമന വിഭാഗത്തിന്റെ കഴിവുകേടാണെന്നു കുറ്റപ്പെടുത്തി വ്യാപാരികള്‍ ബഹളംകൂട്ടി. എന്നാല്‍ ജീവന്‍ പണയപ്പെടുത്തി തീയോടു മല്ലടിക്കുന്നവരോടു പ്രതിഷേധിക്കുന്നതു മനുഷ്യത്വമല്ലെന്നു പറഞ്ഞു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന അഗ്നിശമന മന്ത്രി പ്രതിം ചാറ്റര്‍ജി അവരെ സമാധാനിപ്പിച്ചു.
തീയണയ്ക്കാന്‍ സര്‍വശ്രമവും തുടരുന്നതായി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. നാശനഷ്ടങ്ങള്‍ സംഭവിച്ചവരോട് അദ്ദേഹം സഹാനുഭൂതി പ്രകടിപ്പിച്ചു.
ഇതേസമയം, ബംഗാളില്‍തന്നെ 24 പര്‍ഗാനാസ് ജില്ലയില്‍പ്പെട്ട ശ്യാംനഗറില്‍ ടയര്‍ കോര്‍പറേഷന്‍ ഒാഫ് ഇന്ത്യയുടെ ഫാക്ടറിയില്‍ വന്‍ അഗ്നിബാധയുണ്ടായി. 11 അഗ്നിശമന വാഹനങ്ങള്‍ മണിക്കൂറുകള്‍ ശ്രമിച്ചാണു തീയണച്ചത്. കോടികളുടെ നഷ്ടം സംഭവിച്ചതായാണ് ആദ്യ കണക്കുകള്‍.
7. മരണമൊഴിക്കൊപ്പം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണം:സുപ്രീംകോടതി
ന്യൂഡല്‍ഹി: മരണമൊഴി തെളിവായി സ്വീകരിക്കണമെങ്കില്‍ മൊഴി നല്‍കുന്നയാള്‍ സുബോധത്തോടെ അതു നല്‍കാന്‍ പ്രാപ്തനായിരുന്നുവെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൂടി ഉണ്ടായിരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവായി.മരിക്കുന്നതിനു മുന്‍പ് ഒരാള്‍ സ്വന്തം അമ്മയോടു പറഞ്ഞ കാര്യങ്ങള്‍ മൊഴിയായി സ്വീകരിച്ച് പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയ ബോംബെ ഹൈക്കോടതിയുടെ വിധി റദ്ദാക്കി ജസ്റ്റിസ് പി.പി. നവ്ലേക്കറും ജസ്റ്റിസ് എല്‍.എസ്. പാണ്ഡേയും പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം.ഒാപ്പറേഷനു വിധേയനായിരുന്നയാളാണ് മൊഴി നല്‍കിയത്. മൊഴി നല്‍കാന്‍ ഇയാള്‍ക്ക് പ്രാപ്തിയുണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
8. പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍
എന്റെ പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എടുക്കാന്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്ത് എഫ്ഐആറിന്റെ കോപ്പി സഹിതം അപേക്ഷിക്കേണ്ടതുണ്ടോ? വെറെ എന്തെങ്കിലും രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ടോ?
ആദായനികുതി വകുപ്പിന്റെ പാന്‍ (പെര്‍മനന്റ് അക്കൌണ്ട് നമ്പര്‍) കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകരം കാര്‍ഡ് ലഭിക്കുന്നതിനായി ഇപ്പോള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും എഫ്ഐആറിന്റെ കോപ്പിയെടുക്കുകയും വേണ്ട. പാന്‍ കാര്‍ഡ് സംബന്ധിച്ചുള്ള ജോലികള്‍ ആദായ നികുതി വകുപ്പ് നേരിട്ടല്ല നിര്‍വഹിക്കുന്നത്. ഇതിനായി യുടിഐ ടെക്നോളജി സര്‍വീസ് ലിമിറ്റഡിനെയും നാഷനല്‍ സെക്യൂരിറ്റി ഡിപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പാന്‍ കാര്‍ഡ് നഷ്ടപ്പെടുകയോ പാന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളില്‍ പിശക് പറ്റുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിശ്ചിത അപേക്ഷാ ഫോമില്‍ മേല്‍ പറഞ്ഞ സ്ഥാപനങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ആദ്യം ലഭിച്ച പാന്‍ കാര്‍ഡിന്റെ പകര്‍പ്പോ പാന്‍ അറിയിച്ചുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പോ സമര്‍പ്പിക്കണം. ഇതു രണ്ടും കൈവശം ഇല്ലാത്തവര്‍ നികുതി വകുപ്പില്‍നിന്നും പാനിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ കത്തുവാങ്ങി അപേക്ഷയോടൊപ്പം കൊടുക്കണം. ഇതിനു പുറമെ വിലാസവും തിരിച്ചറിയലിനും (ഐഡന്റിറ്റി) ഉതകുന്ന രേഖകള്‍കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. പാസ്പോര്‍ട്ട്, വോട്ടവകാശത്തിനുള്ള കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വൈദ്യുതി, ടെലിഫോണ്‍ തുടങ്ങിയവയുടെ ബില്‍, ബാങ്ക് അഥവാ ഡിപ്പോസിറ്ററി അക്കൌണ്ട്, തൊഴിലുടമയുടെ സര്‍ട്ടിഫിക്കറ്റ്, വാടകച്ചീട്ട്, ഭൂനികുതി നിര്‍ണയ ഉത്തരവ്, അംഗീകൃത വിദ്യാഭ്യാസ
സ്ഥാപനത്തില്‍നിന്നുള്ള ഡിഗ്രി, അഥവാ മെട്രിക്കുലേഷന്‍ അഥവാ സ്കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയതില്‍ ഉചിതമായത് ഏതെങ്കിലും സമര്‍പ്പിച്ചാല്‍ മതി. ഇവ കൂടാതെ പാര്‍ലമെന്റ് അഥവാ നിയമസഭാംഗം, മുനിസിപ്പല്‍ കൌണ്‍സിലര്‍, ഗസറ്റഡ് ഒാഫിസര്‍ തുടങ്ങിയവര്‍ നല്‍കുന്ന തിരിച്ചറിയലും വിലാസവും സംബന്ധിച്ചുള്ള സാക്ഷ്യപത്രം ആയാലും മതി. പ്രായപൂര്‍ത്തിയാകാത്തവരുടെ പേരില്‍ പാന്‍ അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കള്‍ അഥവാ രക്ഷാകര്‍ത്താക്കളുടെ തിരിച്ചറിയല്‍ അഥവാ വിലാസത്തിന്റെ രേഖയാണ് സമര്‍പ്പിക്കേണ്ടത്.
എന്നാല്‍ കമ്പനികളും സൊസൈറ്റികളും റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, പാര്‍ട്ട്ണര്‍ഷിപ്പ് ഫോമുകള്‍, റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അഥവാ ഡീഡിയുടെ കോപ്പി, ട്രസ്റ്റുകള്‍ ട്രസ്റ്റ് ഡീഡിയുടെ കോപ്പി തുടങ്ങിയവയാണ് പാനിന്റെ അപേക്ഷയോടൊപ്പം നല്‍കേണ്ടത്. ഇക്കൂട്ടര്‍ മറ്റു രേഖകളൊന്നും അപേക്ഷയോടൊപ്പം കൊടുക്കേണ്ടതില്ല.
അപേക്ഷാ ഫോമിലെ വിവരങ്ങളും ഒപ്പം കറുത്ത മഷിയില്‍ത്തന്നെ രേഖപ്പെടുത്തണം. വിവാഹിതരായ സ്ത്രീകള്‍ അപേക്ഷയില്‍ പിതാവിന്റെ പേര് ചോദിച്ചിരിക്കുന്നിടത്ത് ഭര്‍ത്താവിന്റെ പേര് രേഖപ്പെടുത്താന്‍ പാടില്ല. അപേക്ഷാ ഫോമില്‍ മൂന്നര സെന്റിമീറ്റര്‍ നീളവും രണ്ടര സെന്റിമീറ്റര്‍ വീതിയുമുള്ള കളര്‍ ഫോട്ടോ പതിപ്പിച്ചിരിക്കണം. വിലാസത്തില്‍ പിന്‍ കോഡ് നിര്‍ബന്ധമാണ്.
അപേക്ഷാ ഫോം നികുതി വകുപ്പിന്റെ incometaxindia.org എന്ന വെബ്സൈറ്റില്‍ നിന്നോ പാന്‍ സേവന കേന്ദ്രങ്ങളില്‍ നിന്നോ (അഞ്ചു രൂപ) വാങ്ങാം.
പൂരിപ്പിച്ച അപേക്ഷാ ഫോം ഇതിനായി അധികാരപ്പെടുത്തിയ കമ്പനികളുടെ ശാഖകളില്‍ 67 രൂപ ഫീസടച്ചു സമര്‍പിക്കണം. പുതിയ പാന്‍ കാര്‍ഡ് എടടുക്കാനും മേല്‍പറഞ്ഞ നടപടിക്രമം തന്നെയാണ്.
9. പുതുമകളോടെ ഒരു മെഡിക്ളെയിം
അസുഖങ്ങളും അപകടങ്ങളും കൂടിവരുന്ന ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യകതയാണ് മെഡിക്ലെയിം പോളിസികള്‍. ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി ഇൌ മാസം ഒന്നു മുതല്‍ ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ താരിപ്പ് നിയന്ത്രണം എടുത്തുമാറ്റിയതോടെ പല കമ്പനികളും പുതുമകളോടെ, മത്സര ബുദ്ധിയോടെ പോളിസികള്‍ പുറത്തിറക്കാന്‍ തുടങ്ങി.
ബജാജ് ജനറല്‍ ഇന്‍ഷുറന്‍സില്‍നിന്നുള്ള പുതിയ പോളിസിയാണു ഹെല്‍ത്ത് എന്‍ഷ്വര്‍.
പോളിസിയില്‍ ചേരുവാന്‍ 55 വയസ്സ് വരെ മെഡിക്കല്‍ പരിശോധന ആവശ്യമില്ല എന്നതാണ് പോളിസിയുടെ മുഖ്യ സവിശേഷത. പോളിസി എടുത്ത് തുടര്‍ച്ചയായി രണ്ടുവര്‍ഷം പ്രീമിയം അടച്ചാല്‍ മൂന്നാമത്തെ വര്‍ഷം മുതല്‍ നിലവിലുള്ള അസുഖങ്ങള്‍ക്കും ചികിത്സാ ചെലവ് ലഭ്യമാവുന്ന പോളിസിയാണിത്. ഒരു കുടുംബത്തിലെ അംഗങ്ങളെ ഇന്‍ഷുര്‍ ചെയîുമ്പോള്‍ 3 മാസം പ്രായമുള്ള കുട്ടികളെ ഉള്‍പ്പെടുത്താവുന്നതാണ്. ഈ പോളിസി 70 വയസ്സ് വരെ പുതുക്കി തുടര്‍ന്നുകൊണ്ടു പോകാനും സൌകര്യമുണ്ട്. ഇന്ത്യയില്‍ ബജാജ് അലയന്‍സ് തിരഞ്ഞെടുത്ത 2050 ആശുപത്രികളില്‍നിന്നു പോളിസി ഉടമയ്ക്ക് സൌജന്യമായി (പരമാവധി ഇന്‍ഷുര്‍ ചെയ്ത തുക വരെ) ചികിത്സ ലഭിക്കുന്നതാണ്. മറ്റ് ആശുപത്രികളില്‍നിന്നു ചികിത്സിച്ചാല്‍, ചികിത്സാച്ചെലവ് തിരികെ ലഭിക്കും.
ആശുപത്രിയില്‍ കിടന്നു ചികിത്സിക്കേണ്ടിവരുന്നതിനു തൊട്ടുമുന്‍പും അതിനു ശേഷവും ചികിത്സാച്ചെലവ് വന്നിട്ടുണ്ടെങ്കില്‍ മൊത്തം ആശുപത്രി ചെലവിന്റെ 2% വരെ ഈ പോളിസിയിലൂടെ ലഭ്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനം വേണ്ടിവന്നാല്‍ പോളിസി കാലാവധിയില്‍ 1000 രൂപ വരെ കിട്ടുന്നതാണ്. പോളിസിയില്‍ പറഞ്ഞപ്രകാരം 126 തരം ചികിത്സാ മാര്‍ഗങ്ങള്‍ക്ക് 24 മണിക്കൂര്‍ ആശുപത്രിയില്‍ കിടന്നുള്ള ചികിത്സ വേണമെന്നില്ല.
ഇന്‍ഷുര്‍ ചെയ്ത തുകയുടെ ഒരുശതമാനമാണ് പ്രതിദിനം റൂം വാടകയായി ലഭിക്കുക. ഐസിയു വിലാണെങ്കില്‍ ഇത് 2%. ഒരിക്കല്‍ അസുഖമോ അപകടമോ സംഭവിച്ചാല്‍ ഇന്‍ഷുര്‍ ചെയ്ത തുകയുടെ 30% വരെയാണ് ലഭ്യമാവുക. സര്‍ജറി അനസ്തീഷ്യ, കണ്‍സള്‍ട്ടന്‍സി ഫീസ് തുടങ്ങിയവക്കായി പരമാവധി ഇന്‍ഷുര്‍ ചെയ്ത തുകയുടെ 30 ശതമാനവും, തിയറ്റര്‍, കീമോതെറപ്പി, പരിശോധനാ ചെലവുകള്‍, രക്തം, അനസ്തീഷ്യ, ഡയാലിസിസ്, റേഡിയോ തെറപ്പി, പെയ്സ് മേക്കര്‍, കൃത്രിമാവയവങ്ങള്‍ എന്നിവക്കായി പരമാവധി 40% വരെയും ലഭ്യമാണ്.
കുടുംബത്തെ ഒരുമിച്ച് ഇന്‍ഷുര്‍ ചെയ്താല്‍ 5% ഫാമിലി ഡിസ്കൌണ്ട് ലഭ്യമാണ്.
നാലു വര്‍ഷം ക്ലെയിം ഇല്ലാതെ പോയാല്‍ മെഡിക്കല്‍ പരിശോധന ചെയîുവാനായി ഇന്‍ഷുര്‍ ചെയ്ത തുകയുടെ ഒരു ശതമാനം തുക ലഭിക്കും. സെക്ഷന്‍ 80 ഡി പ്രകാരം, അടയ്ക്കുന്ന പ്രീമിയം തുകയ്ക്ക് ഇന്‍കംടാക്സ് ആനുകൂല്യവും ലഭ്യമാണ്.
പോളിസിയില്‍ ചേരുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ രണ്ടുവര്‍ഷം വരെ കവര്‍ ചെയîുകയില്ല. അതുപോലെ പോളിസിയെടുത്ത് ആദ്യത്തെ 30 ദിവസത്തിനുള്ളില്‍ പിടിപെടുന്ന അസുഖങ്ങള്‍ക്കും ക്ലെയിം ലഭ്യമല്ല. സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് (അപകടം മൂലമല്ലെങ്കില്‍) 4 വര്‍ഷം കഴിഞ്ഞേ ക്ലെയിം ലഭ്യമാവൂ. മദ്യപാനം, മയക്കുമരുന്ന്, എച്ച്ഐവി തുടങ്ങിയവയ്ക്ക് ക്ലെയിം ലഭ്യമല്ല. അലോപ്പതി ചികിത്സയ്ക്കുമാത്രമാണു ക്ളെയിം.
ഇന്‍ഷുര്‍ ചെയ്തു കഴിഞ്ഞാല്‍ ബജാജില്‍ നിന്നു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കുന്നതാണ്. കമ്പനി നേരിട്ടാണ് ക്ലെയിം തീര്‍പ്പാക്കുന്നത്. തന്മൂലം, കാലതാമസം ഉണ്ടാവില്ല.
10. സേതുസമുദ്രം: പദ്ധതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചേക്കും
ചെന്നൈ: നിയമക്കുരുക്കിലും വിവാദത്തിലും പെട്ട സേതുസമുദ്രം കപ്പല്‍പ്പാത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലത്തേക്കു മരവിപ്പിച്ചേക്കുമെന്ന് അഭ്യൂഹം. ആസന്നമായ കര്‍ണാടക, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ് നീക്കമെന്നാണ് പറയപ്പെടുന്നത്.
രാമസേതു തകര്‍ക്കല്‍ ആരോപിച്ചു ബിജെപി അനുകൂല കക്ഷികള്‍ വോട്ടു നേടുന്നതു തടയുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമത്രെ. ഗുജറാത്ത്, ഹിമാചല്‍ തോല്‍വികളുടെ പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ അടിതെറ്റിയാല്‍ യുപിഎ സര്‍ക്കാരും നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും സമ്മര്‍ദത്തിലാകും.ഈ സാഹചര്യം ഒഴിവാക്കുന്നതിനായി പ്രധാനമന്ത്രി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞുവെന്നാണ് സൂചനകള്‍.
പദ്ധതി എത്രയും പെട്ടെന്നു നടപ്പാക്കണമെന്ന ഡിഎംകെ സമ്മര്‍ദത്തിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കമത്രെ.രാമസേതു തകര്‍ത്തുകൊണ്ടു പദ്ധതി നടപ്പാക്കുന്നുവെന്ന ബിജെപി അനുകൂല കക്ഷികളുടെ ആരോപണത്തോടെ വിവാദത്തിലായ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതേസമയം, പദ്ധതി മരവിപ്പിച്ചാല്‍ ഡിഎംകെയും ഷിപ്പിങ് മന്ത്രി ടി.ആര്‍.ബാലുവും മുഖം രക്ഷിക്കാന്‍ മറുതന്ത്രം മെനയേണ്ടിവരും.
അടയാളം 









