ദേശാഭിമാനി
Sorry, this site is temporarily unavailable.
Please check back later.
![]()
തിരുവനന�പുരം: സ്വാശ്രയമേഖലയി� കൂടുത� സ്ഥാപന�� അനുവദി�ാ� സ�ാ� തീരുമാനി�ു. 13 പാരാമെഡി�� സ്ഥാപന�ളി� പുതിയ സ്വാശ്രയ കോഴ്സുക� തുട�ു�കാര്യം ഇ�ുചേരു� മ�ിസഭായോഗം ച� ചെ�ും.


1. ചിന്നക്കനാലിലെ വ്യാജ പട്ടയങ്ങള്‍: പരിശോധന അട്ടിമറിക്കാന്‍ രേഖകള്‍ നശിപ്പിച്ചു
ഇടുക്കി: ചിന്നക്കനാല്‍ വില്ലേജിലെ യഥാര്‍ത്ഥ പട്ടയങ്ങളുടെ രേഖകള്‍ ഭൂമി കൈയേറ്റക്കാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ചേര്‍ന്ന് നശിപ്പിച്ചതായി കണ്ടെത്തി.
കള്ളപ്പട്ടയത്തെക്കാള്‍ ഗുരുതരമായ സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. കള്ളപ്പട്ടയങ്ങള്‍ നിയമവിധേയമാക്കിക്കിട്ടുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് വില്ലേജിലും താലൂക്കിലും ഉണ്ടായിരുന്ന രേഖകള്‍ നശിപ്പിച്ചത്. ഇതുമൂലം യഥാര്‍ത്ഥ പട്ടയം ലഭിച്ച ആളുകള്‍ക്ക് അവരുടെ പട്ടയത്തിന്റെ നിജസ്ഥിതി സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നാല്‍ അത് ലഭിക്കാതെയാകും. അതോടെ യഥാര്‍ത്ഥ പട്ടയത്തിന് വിലയില്ലാതാകും.
ഉടുമ്പഞ്ചോല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഡിസംബര്‍ മുതല്‍ നടന്നുവന്ന കള്ളപ്പട്ടയ പരിശോധന കാര്യക്ഷമമല്ലെന്ന് കണ്ടെത്തി ആ ഉദ്യോഗസ്ഥനെ മാറ്റാന്‍ കളക്ടര്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്. നടപടികള്‍ വച്ചുതാമസിപ്പിക്കുക മാത്രമല്ല കള്ളപ്പട്ടയങ്ങള്‍ ഇല്ലെന്നുവരുത്താനും എണ്ണം കുറച്ചുകാണിക്കാനും പരിശോധനാസംഘം ശ്രമിച്ചുവെന്ന് കളക്ടര്‍ അശോക്കുമാര്‍ സിന്‍ഹയും ദേവികുളം സബ്കളക്ടര്‍ രത്തന്‍ഖേല്‍ക്കറും നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കളക്ടറുടെ നിര്‍ദ്ദേശാനുസരണം സബ് കളക്ടര്‍ പരിശോധന ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴുള്ള പരിശോധനാസംഘത്തെ മാറ്റിനിറുത്തി ജില്ലയ്ക്ക് വെളിയില്‍ നിന്ന് വിദഗ്ദ്ധരായ റവന്യു ഉദ്യോഗസ്ഥരെ വിട്ടുകിട്ടണമെന്ന ആവശ്യം കളക്ടര്‍ സര്‍ക്കാരിന് മുമ്പില്‍ വയ്ക്കുമെന്ന് അറിയുന്നു. അറുനൂറിലേറെ പട്ടയങ്ങള്‍ വ്യാജമാണെന്ന പ്രാഥമിക പരിശോധനാ വിവരം നിലനില്‍ക്കെയാണ് പ്രത്യേകസംഘം സൂക്ഷ്മപരിശോധന ആരംഭിച്ചത്. ഏറെദിവസം ചെലവിട്ടിട്ടും 173 പട്ടയങ്ങളുടെ പരിശോധന മാത്രമേ പൂര്‍ത്തിയായുള്ളു. അതില്‍ 17 പട്ടയങ്ങള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ പരിശോധന കഴിഞ്ഞു എന്നു പറയുന്ന 123 പട്ടയങ്ങളുടെ രേഖകളില്‍ കളക്ടര്‍ വീണ്ടും പരിശോധന നടത്തുകയും പത്തു മിനിട്ടിനുള്ളില്‍ 20 പട്ടയങ്ങളുടെ രേഖകള്‍ പ്രഥമദൃഷ്ട്യാ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് എല്‍.എ. ഫയലുകള്‍ സൂക്ഷിക്കുന്ന മുറി കളക്ടര്‍ സീല്‍ ചെയ്തത്. ഇപ്പോഴത്തെ പരിശോധനാസംഘത്തെ നീക്കം ചെയ്യാനും ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കാനും നിര്‍ദ്ദേശമുണ്ടാകും.
ഫയല്‍ പരിശോധനയും കള്ളപ്പട്ടയം കണ്ടെത്തലുംമാത്രം ചിന്നക്കനാല്‍ നടപടികളെ ഫലപ്രദമാക്കുകയില്ല. വ്യാജം തിരിച്ചറിയുന്നതിനൊപ്പം അതില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനും ക്രിമിനല്‍ക്കേസ്സില്‍പ്പെടു ത്തി അറസ്റ്റു ചെയ്യാനും കഴിയണം. ക്രൈംബ്രാഞ്ചിന്റെ സേവനം ഇക്കാര്യത്തില്‍ ലഭ്യമാക്കാന്‍ ശ്രമിച്ചുവരികയാണ് ജില്ലാ ഭരണകൂടം. എന്നാല്‍ തീരുമാനം ഉണ്ടാകേണ്ടത് മന്ത്രിസഭാതലത്തിലാണ്.
2. ജമ്മുകാശ്മീര്‍ ആസ്ഥാനമാക്കിയ ചിട്ടികമ്പനികളെപ്പറ്റി അന്വേഷണം
കോട്ടയം: ജമ്മു കാശ്മീരില്‍ ആസ്ഥാനവും കേരളത്തില്‍ ബ്രാഞ്ച് ഓഫീസുമുള്ള ചില ചിട്ടി സ്ഥാപനങ്ങളിലെ പണമിടപാടുകളുടെ സുതാര്യതയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ജമ്മു കാശ്മീരില്‍ ഹെഡ് ഓഫീസ് ആണെന്ന് പരസ്യപ്പെടുത്തിയിട്ടുള്ള പല ചിട്ടിസ്ഥാപനങ്ങള്‍ക്കും അവിടെ ഓഫീസ് പോലുമില്ല. കാശ്മീരിലെ സമ്പന്നനായ ഒരാളെ ഏജന്റാക്കിയാണ് മിക്കവരുടെയും ചിട്ടി നടത്തിപ്പ്. പണം പിരിക്കാന്‍ ഈ ഏജന്റ് വിമാനത്തില്‍ കേരളത്തില്‍ എത്തി മടങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പണത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ആരംഭിച്ചത്.
തൃശൂരില്‍ മാത്രം 400 ചിട്ടിക്കമ്പനികള്‍ ഉണ്ട്. ഇതില്‍ പലതും ജമ്മു കാശ്മീരും ഫരീദാബാദും ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നിലേറെ ചിട്ടി കമ്പനികള്‍ ഒരു മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആസ്ഥാന ഓഫീസില്‍ ബോര്‍ഡല്ലാതെ മറ്റൊന്നും ഇല്ല. ലേലം ജമ്മുവിലാണ് നടക്കുന്നത്. ഇതിന്റെ മറവില്‍ കള്ളപ്പണം വെള്ളപ്പണമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തീവ്രവാദികള്‍ ഇത് പ്രയോജനപ്പെടുത്തുന്നുവെന്നും സംശയമുണ്ട്.
15 കോടിവരെ ടേണ്‍ ഓവറുള്ള ചെറിയ ചിട്ടിക്കമ്പനികള്‍ ജമ്മു കാശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്നു.
ജമ്മു കാശ്മീരില്‍ ചിട്ടി സ്ഥാപനങ്ങള്‍ക്ക് കേരളത്തിലെപ്പോലെ നിയന്ത്രണമില്ല. 165 രൂപ കൊടുത്താല്‍ രജിസ്റ്റര്‍ ചെയ്യാം. പണമിടപാടിന്റെ കണക്കും ആരെയും ബോധിപ്പിക്കേണ്ട. സ്വകാര്യ സ്ഥാപനത്തിലെ ചിട്ടി തുകയ്ക്ക് ആദായ നികുതിയും ഇല്ല. ഇതെല്ലാം പ്രയോജനപ്പെടുത്തി കള്ളപ്പണം വെള്ളപ്പണമാക്കാന്‍ തീവ്രവാദി ബന്ധമുള്ളവര്‍ ശ്രമിക്കുന്നതായാണ് സംശയം.
പല ചിട്ടി സ്ഥാപനങ്ങളിലെയും നടത്തിപ്പുകാര്‍ തന്നെ ബിനാമികളായി തവണ അടയ്ക്കുന്നു. വന്‍ തുകയുടെ ചിട്ടികള്‍ ഇവരുടെ പേരിലാണ്.
ജമ്മു കാശ്മീര്‍ ആസ്ഥാനമായുള്ള ചില സ്ഥാപനങ്ങള്‍ അനധികൃത ഡിപ്പോസിറ്റും വായ്പയും സ്വീകരിക്കുന്നുണ്ട്. ഇവയ്ക്കും കണക്കില്ല. ഇതും അന്വേഷണവിധേയമാക്കിയിട്ടുണ്ട്.
3. മുഖ്യമന്ത്രിയുമായി തത്ക്കാലം ചര്‍ച്ചയ്ക്കില്ല: ഐക്യവേദി
കോട്ടയം: വിദ്യാഭ്യാസ പരിഷ്ക്കരണം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി തല്‍ക്കാലം ചര്‍ച്ച നടത്തേണ്ടെന്ന് ക്രൈസ്തവ സഭാധ്യക്ഷന്മാരുടെയും എന്‍. എസ്. എസ് നേതാക്കളുടെയും യോഗം തീരുമാനിച്ചു.
പരിഷ്്കരണ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പറയുന്നത്. ആ റിപ്പോര്‍ട്ട് വന്നതിനുശേഷം ഇനി ചര്‍ച്ചയാവാം. അടിസ്ഥാന രേഖയില്ലാതെ ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഈ തീരുമാനം എടുത്തതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചര്‍ച്ചയ്ക്ക് വിളിച്ചതിന് ശേഷവും മതാചാര്യന്മാരെയും സമുദായ നേതാക്കളെയും അധിക്ഷേപിക്കുന്ന സമീപനം മാറ്റമില്ലാതെ തുടരുകയാണ്. ഇത് സുഗമമായ ചര്‍ച്ചയ്ക്ക് സഹായകരമല്ല. മുസ്ളിം സംഘടനകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയല്ലോ എന്ന ചോദ്യത്തിന് – അവരെ ക്ഷണിച്ചത് മുഖ്യമന്ത്രിയല്ല വിദ്യാഭ്യാസ മന്ത്രിയാണ് എന്നായിരുന്നു മറുപടി.
ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുവാനും യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പത്രസമ്മേളനത്തില്‍ ഉയര്‍ത്തിയത്. സാമൂഹികമായി ഒരു ബന്ധവും ഇല്ലാത്തവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതെന്നാണ് ഇതിന് മുന്‍പ് ചര്‍ച്ചയ്ക്കായി നിശ്ചയിച്ച തീയതികള്‍ കണ്ടപ്പോള്‍ തോന്നിയതെന്ന് എന്‍. എസ്. എസ്. അസി. സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു.
ആദ്യം പറഞ്ഞത് ഞായറാഴ്ച രാവിലെ 10 ന്, പിന്നെയത് മന്നം ജയന്തി ദിനം. ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ഇത്തരം ഒരു നീക്കമല്ല ഉണ്ടാവേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍. എസ്. എസ്. ജനറല്‍ സെക്രട്ടറി പി. കെ. നാരായണപണിക്കര്‍, ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍, മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ളീമിസ്, മാര്‍ത്തോമ്മാ സഭാ ബിഷപ്പ് ജോസഫ് മാര്‍ തോമസ് മെത്രാപ്പൊലീത്താ, ഓര്‍ത്തഡോക്സ് സഭാ ബിഷപ്പ് പൌലോസ് മാര്‍ പക്കോമിയോസ്, കെ. സി. ബി. സി. കൌണ്‍സില്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ സ്റ്റാന്‍ലി റോമന്‍, കുര്യാക്കോസ് മാര്‍ സേവേറിയോസ്, ജോസഫ് എം. പുതുശേരി എം. എല്‍. എ., എന്‍. എസ്. എസ്. ട്രഷറര്‍ അഡ്വ. പി. എന്‍. നരേന്ദ്രനാഥന്‍നായര്‍, സി. എസ്. ഐ. സ്കൂള്‍സ് മാനേജര്‍ സി. ഡി. മാത്യു, മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. കെ. എം. മാമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
4. 60 ച. മീറ്ററില്‍ താഴെയുള്ള വീടുവയ്ക്കാന്‍ പ്ളാന്‍ നല്‍കേണ്ട
തിരുവനന്തപുരം : 60 ചതുരശ്ര മീറ്ററില്‍ താഴെ തറ വിസ്തീര്‍ണ്ണം വരുന്ന ചെറിയ വീടുകള്‍ വയ്ക്കുന്നതിന് ലൈസന്‍സ് എന്‍ജിനിയര്‍മാര്‍ സര്‍ട്ടിഫൈ ചെയ്ത പ്ളാന്‍ നല്‍കേണ്ടതില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി പാലൊളി മുഹമ്മദ് കുട്ടി അറിയിച്ചു.
വീടിന്റെ ചുറ്റളവ് കാണിച്ചുകൊണ്ട് സ്വയം തയ്യാറാക്കുന്ന സ്കെച്ച് മാത്രം നല്‍കിയാല്‍ മതി.
സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ ഭവന നിര്‍മ്മാണ പദ്ധതി അനുസരിച്ച് വീടുവയ്ക്കാന്‍ വായ്പ ലഭിച്ചവര്‍ക്കും ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കും കൈവശാവകാശരേഖ മാത്രമേ ഉള്ളൂവെങ്കിലും 60 ചതുരശ്ര മീറ്ററില്‍ താഴെ തറവിസ്തീര്‍ണ്ണം വരുന്ന വീടുപണിയാന്‍ അനുമതി നല്‍കാം. പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട പരമ്പരാഗതമായ സ്ഥലത്ത് നിര്‍മ്മാണം നടത്തുമ്പോള്‍ കൈവശ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടതില്ല.
ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടും ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം നിര്‍മ്മാണം നടത്തുന്ന ഗുണഭോക്താക്കള്‍ക്ക് പല പഞ്ചായത്തുകളില്‍ നിന്നും പെര്‍മിറ്റ് നല്‍കുന്നതിന് കാലതാമസം വരുത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
5. കള്ളന്മാരെ ‘കണ്ട’ മാണിക്കന്‍ നായര്‍
പാലക്കാട്: കടുവയെ കിടുവ പിടിച്ചാല്‍ എങ്ങനിരിക്കും! പാലക്കാട്ട് അതും നടന്നു. സംവിധാ യകന്‍ ലാല്‍ജോസിന്റെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് 40,000 രൂപ അപഹരിച്ച സംഭവം കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് മാസങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായ അനുഭവം മുന്‍ നക്സല്‍ പ്രവര്‍ത്തകനും കോങ്ങാട് നാരായണന്‍കുട്ടി നായര്‍ വധക്കേസിലെ പ്രതികളിലൊ രാളുമായ മാണിക്കന്‍ നായര്‍ വിവരിച്ചത്.
ലാല്‍ ജോസിന്റെ പഴ്സും എ. ടി. എം കാര്‍ഡും അപഹരിച്ച കോട്ടയ്ക്ക് സമീപത്ത് തന്നെയായിരുന്നു മാണിക്കന്‍ നായര്‍ക്കും മോഷ്ടാക്കളെ നേരിടേണ്ടി വന്നത്. രാത്രി എട്ടു മണിയോടെ ജില്ലാ ആശുപത്രിയില്‍ വന്ന ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കോട്ട കഴിഞ്ഞ് സിവില്‍ സ്റ്റേഷന്‍ റോഡിലേക്ക് വരുമ്പോള്‍ ബൈക്കില്‍ രണ്ടു പേര്‍ റോഡരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. വഴിവിളക്ക് ഇല്ലാത്ത തിനാല്‍ നല്ല ഇരുട്ടും. മുന്നോട്ട് നടന്നപ്പോള്‍ അവര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പിന്നാലെ വന്നു. രണ്ടു മൂന്നു തവണ വണ്ടി വട്ടം ചുറ്റി ഓടിച്ചു.
” അപ്പോള്‍ എനിക്ക് വശക്കേട് തോന്നി. പണ്ടായിരുന്നെങ്കില്‍ ഞാനും ഒരു കൈ നോക്കിയേനെ. ഇപ്പോള്‍ വയസ് 85 ആയി. അവര്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള വഴിയിലേക്ക് വണ്ടി ഇറക്കി അവിടെ നിറുത്തി. ഞാന്‍ വേഗം നടന്ന് സിവില്‍ സ്റ്റേഷനിലേക്ക് കയറി. അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റിയോട് വിവരം പറഞ്ഞു. ഞങ്ങള്‍ വീണ്ടും പുറത്തേക്ക് വന്നപ്പോള്‍ ബൈക്കിലെത്തിയവര്‍ പെട്ടെന്ന് ഓടിച്ചു പോയി.”
അടുത്ത ദിവസം ഇതുസംബന്ധിച്ച് ‘പാലക്കാട് മുന്നോട്ട്’ എന്ന സംഘടനയുടെ സഹായത്തോടെ മാണിക്കന്‍ നായര്‍ എസ്. പിക്കും കളക്ടര്‍ക്കും പരാതി നല്‍കി. പക്ഷെ ആരേയും പിടികൂടിയതായി അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം അനുഭവങ്ങള്‍ ഇവിടെ പലര്‍ക്കും ഉണ്ടായതായി പിന്നീട് വിവരമറിഞ്ഞ പലരും പറഞ്ഞതായി മാണിക്കന്‍ നായര്‍ ഓര്‍ക്കുന്നു. വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചുകൊണ്ടുപോയതും ഇവിടെവച്ചാണ്.
നായര്‍ വിശേഷം ഇങ്ങനെ
1970 ജൂലായ് 30. രാത്രി ഒമ്പത് മണി. മുണ്ടൂര്‍ രാവുണ്ണിയുടെ നേതൃത്വത്തില്‍ മാണിക്കന്‍
നായര്‍ ഉള്‍പ്പെട്ട എട്ടംഗ സംഘം ജന്മിയായ കോങ്ങാട് നാരായണന്‍കുട്ടി നായരുടെ വീട്ടിലെത്തി. അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും മുറിക്കുള്ളിലാക്കി പൂട്ടി. കാവലുണ്ടായിരുന്ന നായകള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ഉറക്കി. നാരായണന്‍കുട്ടി നായര്‍ കുളിക്കുകയായിരുന്നു. സംഘം കുളിമുറിയുടെ വാതുക്കല്‍ എത്തിയ
പ്പോള്‍ ശബ്ദം കേട്ട് നാരായണന്‍കുട്ടി നായര്‍ കതകു തുറന്നു.
സംഘത്തെ കണ്ട് ഭയന്ന് താക്കോല്‍ക്കൂട്ടം നീട്ടി, കൊല്ലരുതെന്ന് അപേക്ഷിച്ചു. സംഘത്തിലുണ്ടായിരുന്ന ചാക്കോ കുറ്റപത്രം വായിച്ചു. കുളത്തിന് സമീപം കൊണ്ടുവന്ന് നാരായണന്‍കുട്ടി നായരുടെ തല വെട്ടിയെടുത്ത് മതിലില്‍ വച്ചു. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു : വിപ്ളവം ജയിക്കട്ടെ, ജന്‍മിത്വം തുലയട്ടെ.
ഇന്ന്: മാണിക്കന്‍ നായര്‍ വിപ്ളവം അവസാനിപ്പിച്ച് സുവിശേഷകനായി ജീവിക്കുന്നു. ” കോങ്ങാട് സംഭവം തെറ്റാണെന്ന് ഇന്ന് തോന്നും എന്നാല്‍ അന്ന് അത് ശരിയായിരുന്നു” – അദ്ദേഹം പറഞ്ഞു.
വാല്‍ക്കഷണം: ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷന്‍ എന്ന ബഹുമതി നേടിയ പാലക്കാട്
ടൌണ്‍ സൌത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രണ്ട് സംഭവവും ഉണ്ടായത്.
6. ഐ. എസ്. ആര്‍. ഒയ്ക്ക് പണം തിരിച്ചുകൊടുക്കാന്‍ തയ്യാര്‍: സേവി മനോമാത്യു
തിരുവനന്തപുരം: മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് തന്റെ കൈയിലുള്ള രേഖകള്‍ വ്യാജമാണെന്ന് പറയുന്നവര്‍ക്ക് തനിക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെങ്കിലും നടത്താമെന്ന് സേവി മനോമാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐ. എസ്. ആര്‍.ഒ നല്‍കിയ പണം തിരിച്ചുകൊടു ക്കാന്‍ തയ്യാറാണെന്നും സേവി മനോമാത്യു പറഞ്ഞു. ‘ജനയുഗ’ത്തിന്റെ ഫണ്ടിലേക്ക് താന്‍ നല്‍കിയ പണത്തിന്റെ രസീത് കൈവശമുണ്ട്. അതാണെന്ന് പറഞ്ഞ് പി.സി. ജോര്‍ജ്ജ് എം.എല്‍.എ ഹാജരാക്കിയ രസീതിന്റെ സത്യാവസ്ഥ അദ്ദേഹംതന്നെ വ്യക്തമാക്കട്ടെ.
7. കര്‍ഷക കടാശ്വാസം : സഹ. സംഘങ്ങള്‍ പൂട്ടേണ്ടിവരുമെന്ന് മന്ത്രി
തിരുവനന്തപുരം: കര്‍ഷക കടാശ്വാസകമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം വായ്പകള്‍ എഴുതിത്തള്ളിയാല്‍ സഹകരണസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കമ്മിഷന്റെ ശുപാര്‍ശപ്രകാരം പ്രവര്‍ത്തിച്ച വയനാട്ടിലെയും ഇടുക്കിയിലെയും പല സംഘങ്ങളും ഇതിനകം പൂട്ടേണ്ടിവന്നു. സര്‍ക്കാര്‍ സഹായിക്കാതെ കടങ്ങള്‍ എഴുതിത്തള്ളാനാവില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അടിയന്തരമായി ഇടപെടണം.
സഹകരണ നിയമപ്രകാരം കമ്മിഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ സംഘങ്ങള്‍ക്ക് ബാധ്യതയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹകാരികള്‍ കോടതിയെ സമീപിച്ചാല്‍ കമ്മിഷന്റെ ഭാവി അവതാളത്തിലാകും. കര്‍ഷകരെ സഹായിക്കണമെന്ന നല്ല ഉദ്ദേശത്തോടെ സര്‍ക്കാര്‍ നിയമിച്ച കമ്മിഷനെ സഹകരണവകുപ്പ് ഒരിക്കലും തള്ളിപ്പറയില്ലെന്നും മന്ത്രി പറഞ്ഞു. കര്‍ഷക കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ അതേപടി അംഗീകരിക്കില്ലെന്ന് സഹകരണ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചതായി ‘കേരളകൌമുദി’ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
8. ട്രാന്‍. ബസുകളില്‍ മിന്നല്‍ പരിശോധന, കുഴപ്പക്കാരായ ഡ്രൈവര്‍മാര്‍ക്ക് ‘നല്ല നടപ്പ്’
രണ്ടാമത്തെ സെസ്ന എത്തി; പരിശീലന പറക്കല്‍ ഫെബ്രുവരി മുതല്‍
തിരുവനന്തപുരം: രാജീവ്ഗാന്ധി ഏവിയേഷന്‍ സെന്ററിനുവേണ്ടി അമേരിക്കയില്‍ നിന്ന് വാങ്ങിയ രണ്ടാമത്തെ ‘സെസ്ന’ വിമാനം ചൊവ്വാഴ്ച തിരുവനന്തപുരത്ത് കൊണ്ടുവന്നു.
വിമാനത്താവളത്തില്‍ മന്ത്രി എം.വിജയകുമാര്‍ വിമാനം ഏറ്റുവാങ്ങി. ഹൈദരാബാദിലെ അസംബ്ളിംഗ് യൂണിറ്റില്‍ നിന്നാണ് സെസ്ന കൊണ്ടുവന്നത്. 4 സീറ്റുള്ള രണ്ടു സെസ്ന വിമാനങ്ങളാണ് ഏവിയേഷന്‍ സെന്ററിനുവേണ്ടി വാങ്ങിയത്. ഇതില്‍ ആദ്യത്തേത് നേരത്തെ എത്തിയിരുന്നു. 2 കോടി രൂപയാണ് വിമാനങ്ങള്‍ വാങ്ങാന്‍ ചെലവായത്.
ഫെബ്രുവരി അവസാനത്തോടെ ഈ വിമാനങ്ങളുടെ പരിശീലന പറക്കല്‍ ആരംഭിക്കുമെന്ന് മന്ത്രി വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫ്ളൈയിംഗ് പരിശീലനത്തിന് ഒരു കുട്ടിക്ക് 14 ലക്ഷം രൂപയാണ് ഫീസ്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്രയും കുറഞ്ഞ ഫീസില്ലെന്ന് മന്ത്രി പറഞ്ഞു.
രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമി കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ ഏവിയേഷന്‍ സെന്ററിന്റെ സ്ഥലം പുതിയ ടെര്‍മിനലിനുവേണ്ടി നല്‍കിയതിനാല്‍ പകരം വള്ളക്കടവില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. അവിടെ കെട്ടിടം പണിയാന്‍ നടപടിയായിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. രാജീവ് പറഞ്ഞു.
അഡിഷണല്‍ ചീഫ് സെക്രട്ടറി അജോയ് ചൌധരി, ചീഫ് ഫ്ളൈറ്റ് ഇന്‍സ്ട്രക്ടര്‍ ക്യാപ്ടന്‍ ടി.ജെ. ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ബസുകളുടെ പ്രവര്‍ത്തനച്ചെലവും അപകടങ്ങളും കുറയ്ക്കാനും യാത്രക്കാരുടെ പരാതികള്‍ ഒഴിവാക്കാനുമായി ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം കര്‍ശനമാക്കി.
ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പരിശോധകര്‍ ബസുകളില്‍ മിന്നല്‍ പരിശോധന തുടങ്ങി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുഴപ്പക്കാരായ ഡ്രൈവര്‍മാരെ പ്രത്യേക പരിശീലനത്തിനായി തിരുവനന്തപുരത്തെ സ്റ്റാഫ് ട്രെയിനിംഗ് സെന്ററിലേക്ക് അയയ്ക്കും.
എന്നാല്‍ ബസുകളുടെ സാങ്കേതിക തകരാറുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാതെ എല്ലാ കുറ്റവും തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണിതെന്ന് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.
ഇന്ധനച്ചെലവ് കുറയ്ക്കുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. അമിതവേഗത്തിലും അപകടകരമായ രീതിയിലും ബസ് ഓടിക്കുന്നതും അനാവശ്യമായ ഓവര്‍ടേക്കിംഗും അപകടത്തിനും ഇന്ധന നഷ്ടത്തിനും കാരണമാകുന്നുണ്ട്. കൂടുതല്‍ സമയം നിറുത്തിയിടുമ്പോള്‍ എന്‍ജിന്‍ ഓഫാക്കാതിരിക്കുന്നതും ഇന്ധനനഷ്ടത്തിന് വഴിതെളിക്കും. ഡ്രൈവര്‍മാരുടെ ഇത്തരം പ്രവൃത്തികള്‍ കണ്ടുപിടിക്കുകയാണ് പരിശോധനയുടെ പ്രഥമലക്ഷ്യം.
കളിയിക്കാവിള – തിരുവനന്തപുരം റൂട്ടില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങള്‍ക്ക് ലിറ്ററിന് 4.8 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ക്ക് ഇത് നാലുകിലോമീറ്ററില്‍ താഴെയാണ്. ഡ്രൈവര്‍മാരുടെ ശ്രദ്ധക്കുറവാണിതിന് കാരണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
എന്നാല്‍ കണ്ടീഷനല്ലാത്ത വാഹനം നല്‍കിയിട്ട് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ കഴമ്പില്ലെന്നാണ് ഡ്രൈവര്‍മാരുടെ പക്ഷം. ഇന്ധനനഷ്ടം കുറയ്ക്കണമെന്ന് സാങ്കേതികവിഭാഗം ആവശ്യപ്പെടുമ്പോള്‍ കളക്ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് മറുവിഭാഗം ആവശ്യപ്പെടും. റോഡുകളുടെ ശോച്യാവസ്ഥ കൂടിയാകുമ്പോള്‍ ഇതുരണ്ടും ഒരുപോലെ സാധിക്കില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
സാങ്കേതിക തകരാറുകളുണ്ടോയെന്ന് വണ്ടി എടുക്കുമ്പോള്‍ തന്നെ ഡ്രൈവര്‍ പരിശോധിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ടി.പി. സെന്‍കുമാര്‍ പറഞ്ഞു. മിന്നല്‍ പരിശോധന തുടങ്ങിയശേഷം അപകടങ്ങള്‍ വളരെ കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
9. രണ്ടാമത്തെ സെസ്ന എത്തി; പരിശീലന പറക്കല്‍ ഫെബ്രുവരി മുതല്‍
തിരുവനന്തപുരം: രാജീവ്ഗാന്ധി ഏവിയേഷന്‍ സെന്ററിനുവേണ്ടി അമേരിക്കയില്‍ നിന്ന് വാങ്ങിയ രണ്ടാമത്തെ ‘സെസ്ന’ വിമാനം ചൊവ്വാഴ്ച തിരുവനന്തപുരത്ത് കൊണ്ടുവന്നു.
വിമാനത്താവളത്തില്‍ മന്ത്രി എം.വിജയകുമാര്‍ വിമാനം ഏറ്റുവാങ്ങി. ഹൈദരാബാദിലെ അസംബ്ളിംഗ് യൂണിറ്റില്‍ നിന്നാണ് സെസ്ന കൊണ്ടുവന്നത്. 4 സീറ്റുള്ള രണ്ടു സെസ്ന വിമാനങ്ങളാണ് ഏവിയേഷന്‍ സെന്ററിനുവേണ്ടി വാങ്ങിയത്. ഇതില്‍ ആദ്യത്തേത് നേരത്തെ എത്തിയിരുന്നു. 2 കോടി രൂപയാണ് വിമാനങ്ങള്‍ വാങ്ങാന്‍ ചെലവായത്.
ഫെബ്രുവരി അവസാനത്തോടെ ഈ വിമാനങ്ങളുടെ പരിശീലന പറക്കല്‍ ആരംഭിക്കുമെന്ന് മന്ത്രി വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫ്ളൈയിംഗ് പരിശീലനത്തിന് ഒരു കുട്ടിക്ക് 14 ലക്ഷം രൂപയാണ് ഫീസ്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്രയും കുറഞ്ഞ ഫീസില്ലെന്ന് മന്ത്രി പറഞ്ഞു.
രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമി കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ ഏവിയേഷന്‍ സെന്ററിന്റെ സ്ഥലം പുതിയ ടെര്‍മിനലിനുവേണ്ടി നല്‍കിയതിനാല്‍ പകരം വള്ളക്കടവില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. അവിടെ കെട്ടിടം പണിയാന്‍ നടപടിയായിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. രാജീവ് പറഞ്ഞു.
അഡിഷണല്‍ ചീഫ് സെക്രട്ടറി അജോയ് ചൌധരി, ചീഫ് ഫ്ളൈറ്റ് ഇന്‍സ്ട്രക്ടര്‍ ക്യാപ്ടന്‍ ടി.ജെ. ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
10. ഓടുന്ന വാഹനങ്ങളിലേക്ക് വിവരങ്ങളെത്തിക്കാന്‍ അമൃത മൈട്രാന്‍സ്
തിരു: യാത്രക്കാര്‍ക്കു സഹായകമായ വിവരങ്ങള്‍ കൈമാറുന്നതിന് ഉപയുക്തമായ സാങ്കേതിക വിദ്യ അമൃതവിശ്വവിദ്യാപീഠത്തിന്റെ ഗവേഷണവിഭാഗം വികസിപ്പിച്ചെടുത്തു. ‘അമൃത മൈട്രാന്‍സ്’ എന്ന ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്, സഞ്ചരിക്കുന്ന വാഹനങ്ങളിലേക്ക് അറിയിപ്പുകള്‍ക്കൊപ്പം വിനോദപരിപാടികളും വാര്‍ത്തകളും സംപ്രേഷണം ചെയ്യാന്‍ സാധിക്കും.
കംപ്യൂട്ടറിന്റെയും ടെലികമ്യൂണിക്കേഷന്‍സിന്റെയും ആധുനിക പുരോഗതികള്‍ സംയോജിപ്പിച്ചാണ് ഇതു വികസിപ്പിച്ചിരിക്കുന്നത്. ട്രാന്‍സ്പോര്‍ട്ടിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു വരുമാനം വര്‍ധിപ്പിക്കാനുതകുന്ന ഈ പദ്ധതിയിലൂടെ യാത്രക്കാര്‍ക്കു കൂടുതല്‍ സൌകര്യം ചെയ്തു കൊടുക്കാനും സാധിക്കും.
വിനോദസഞ്ചാരികള്‍ക്ക് വാഹനത്തിലിരുന്നുതന്നെ സ്ഥലങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കാം. യാത്രക്കാര്‍ക്കുകൂടി പ്രയോജനപ്പെടും വിധം ഓരോ സ്ഥലത്തേയും സ്ഥാപനങ്ങളുടെ പരസ്യവും ഈ സംവിധാനത്തിലൂടെ പ്രദര്‍ശിപ്പിക്കാം.
11. ചിന്നക്കനാലില്‍ വീണ്ടും ആദിവാസികള്‍ കുടില്‍ കെട്ടി
ഇടുക്കി: ചിന്നക്കനാലില്‍ ഇന്നലെ രാവിലെ ആദിവാസികള്‍ അമ്പതോളം കുടിലുകള്‍ കെട്ടി.
ആദിവാസി വികസനസമിതിയുടെ നേതൃത്വത്തില്‍ ഒരുമാസം മുമ്പ് ഇതേ ഭൂമിയില്‍ കുടില്‍കെട്ടല്‍ സമരം നടത്തിയിരുന്നു. അന്ന് കുടിലുകള്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചുകളഞ്ഞ് ആദിവാസികളെ ഒഴിപ്പിച്ചിരുന്നു.
എന്നാല്‍ ആദിവാസി ക്ഷേമസമിതിയുടെ പ്രവര്‍ത്തകരും പഴയ സമരക്കാരായ ആദിവാസികളും ഇപ്പോള്‍ ഒന്നിച്ചാണ് കുടില്‍ കെട്ടിയിരിക്കുന്നത് .ഒരു വര്‍ഷം മുമ്പു വരെ ന്യൂസ്പ്രിന്‍റ് ഫാക്ടറിയുടെ യൂക്കാലി മരങ്ങള്‍ നിന്ന സ്ഥലത്താണ് ഇപ്പോള്‍ കുടില്‍ കെട്ടിയത്.
മരങ്ങള്‍ വെട്ടിമാറ്റിയ ഉടനെ ഇവിടെ ഏതാനും റിസോര്‍ട്ടുകളുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. പട്ടയരേഖകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടാണ് നിര്‍മ്മാണം നടന്നത്. ഇതില്‍ രണ്ടു രേഖകള്‍ പരിശോധനയില്‍ വ്യാജമാണെന്നു തെളിയുകയും കേസെടുക്കുകയും ചെയ്തു. വ്യാജരേഖകള്‍ ഉണ്ടാക്കി പിടിച്ചെടുത്ത ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നത് തടയാനാണ് ആദിവാസികളെ മുന്‍നിര്‍ത്തി സമരം സംഘടിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
12. അവധി നിഷേധം : ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ പ്രക്ഷോഭത്തിന്
തൃശൂര്‍: ആഴ്ചയില്‍ ഒരു ദിവസം പോലും അവധിയില്ലെന്ന പരാതിയുമായി മൃഗസംരക്ഷണ വകുപ്പിലെ മൂവായിരത്തോളം ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു.
ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ ജനുവരി 11 ന് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തുമെന്ന് യൂണിയന്‍ പ്രസിഡന്റ് വി. മോഹന്‍ദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ചകളില്‍ പോലും അവധി ലഭിക്കുന്നില്ല. പകരത്തിന് ആളെ നല്‍കിയാല്‍ അവധിയെടുക്കാമെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത് ശമ്പള വര്‍ദ്ധനവ് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ലഭിക്കുന്നില്ലെന്നും യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു.
യൂണിയന്‍ ജനറല്‍ സെക്രട്ടറി പി. യു. പ്രേമദാസന്‍, കെ. ജെ. ക്ളീറ്റസ്, കെ. എസ്. സ്റ്റീഫന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
13. വ്യാജവാറ്റ് സംഘം വീട്ടമ്മയെ കിണറ്റില്‍ തള്ളിയിട്ടുകൊന്നു
വെഞ്ഞാറമൂട് : വ്യാജച്ചാരായ വാറ്റിനെ എതിര്‍ത്തതിന്റെ പേരില്‍ വീട്ടമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. കീഴായിക്കോണം കൈതറക്കുഴി വീട്ടില്‍ കമല (43)യാണ് ഇത്തരത്തില്‍ മരിച്ചത്.
കൈതറക്കോണം വണ്ടിപ്പുരവീട്ടില്‍ പുഷ്പാംഗദനെ (40) ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം ഉണ്ടായിരുന്ന സ്ഥലവാസിയായ വിനേഷ് (25) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീടിനു സമീപത്ത് നില്‍ക്കുകയായിരുന്ന കമലയെ രണ്ടുപേര്‍ ബലമായി പിടിച്ചുകൊണ്ടുപോയി അയല്‍പക്കത്തെ സഹദേവന്റെ വീട്ടുവളപ്പിലെ കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കി.
കൈതറക്കുഴി ഭാഗത്ത് നടക്കുന്ന വ്യാജച്ചാരായ വാറ്റ് ബുധനാഴ്ച രാത്രി നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇക്കൂട്ടത്തില്‍ കമലയും മക്കളും ഉണ്ടായിരുന്നു. കമലയെ കിണറ്റില്‍ തള്ളിയിട്ടശേഷം ഓടിയവര്‍ക്ക് പിന്നാലെ പാഞ്ഞ മകന്‍ ബിജുവിനെ വ്യാജമദ്യലോബിയില്‍പ്പെട്ടവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. പരേതനായ തുളസിയാണ് കമലയുടെ ഭര്‍ത്താവ്. ബിജു പ്രദീപ്, സജീവ് എന്നിവര്‍ മക്കളാണ്.
സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ എം.സി. റോഡില്‍ മൃതദേഹവുമായി വന്ന ആംബുലന്‍സ് തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനെത്തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് നാട്ടുകാര്‍ യൂത്ത് കോണ്‍ഗ്രസ് നെല്ലനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴായിക്കോണം ശാലിനി ഭവന് മുന്നില്‍ റോഡ് ഉപരോധിച്ചത്.
കൈതക്കുഴി പ്രദേശത്ത് ചാരായവാറ്റിനോട് അനുബന്ധിച്ച് നാല് മരണങ്ങള്‍ ഇതിന് മുന്‍പ് നടന്നിട്ടുണ്ടെന്നും ഇവയൊക്കെ കൊലപാതകമാണെന്ന് മനസ്സിലായിട്ടും ആത്മഹത്യാ പട്ടികയില്‍ ചേര്‍ത്ത് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
കമലയുടെ മരണവും കൊലപാതകമാണെന്നും അന്വേഷണം നടത്താതെ മൃതദേഹം ഗ്രാമത്തിലേക്ക് കടത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് സ്ത്രീകളടക്കമുള്ള വന്‍ സംഘം എം.സി. റോഡില്‍ കുത്തിയിരുന്നു. സമഗ്ര അന്വേഷണം നടത്താമെന്ന് ആറ്റിങ്ങല്‍ ഡിവൈ. എസ്.പി. ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് വൈകിട്ട് അഞ്ചുമണിയോടെ ഉപരോധം അവസാനിപ്പിച്ചു. തുടര്‍ന്ന്ണ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ അടക്കം ചെയ്തു.

1. വിലക്കയറ്റത്തിനെതിരെ പ്രതിഷേധമിരമ്പി
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക, ജീവന്‍ രക്ഷാ മരുന്നുകളുടെ വിലക്കയറ്റം തടയുക, പവര്‍കട്ട് തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി യുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച സംസ്ഥാന തലത്തില്‍ നടത്തിയ ധര്‍ണയില്‍ പ്രതിഷേധമിരമ്പി. ആലപ്പുഴയിലുണ്ടായ കല്ലേറും കോഴിക്കോട്ടെ ഉന്തും തള്ളുമൊഴിച്ചുനിര്‍ത്തിയാല്‍ സമരം പൊതുവേ സമാധാനപരമായിരുന്നു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ധര്‍ണ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ തുലച്ചേ അടങ്ങൂ എന്ന വാശിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ അവരെ പറഞ്ഞയച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. ഭരിക്കാനറിയില്ലെങ്കില്‍ മൂന്നുമാസം മാറിനിന്നാല്‍ ഭരണമെന്താണെന്ന് കാണിച്ചുകൊടുക്കാം. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസ്സിന് അത് കഴിഞ്ഞിരുന്നു. വിലക്കയറ്റമുണ്ടാകുന്നത് ഏത് ഇനത്തിലാണെന്ന് നോക്കി അതിന്റെ വില കുറയ്ക്കാന്‍ ശ്രമിക്കണം. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായ സമരക്കൊടുങ്കാറ്റിന് കേരളം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. കോണ്‍ഗ്രസ്സുകാര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. ഈ ശക്തി മറ്റാര്‍ക്കുമില്ല. നാടിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. സാന്റിയാഗോ മാര്‍ട്ടിന്‍മാരുടെ പാര്‍ട്ടിയായിരിക്കുകയാണെന്നും പാവപ്പെട്ട തൊഴിലാളികള്‍ക്ക് അവിടെ സ്ഥാനമില്ലാതായിരിക്കുകയാണെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാത്തത് സര്‍ക്കാരിന്റെ ഭാഗത്തുള്ള കുറ്റകരമായ അനാസ്ഥയാണ്. ധനമന്ത്രി തോമസ് ഐസക്ക് സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണ്. സിവില്‍ സപ്ലൈസിനെ ധനവകുപ്പ് നോക്കുകുത്തിയാക്കി. ആവശ്യത്തിന് പണമില്ലാത്തതിനാല്‍ സിവില്‍ സപ്ലൈസിന് വിപണിയില്‍ ഇടപെടാന്‍ സാധിക്കുന്നില്ല. പാവപ്പെട്ട ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്ന അച്യുതാനന്ദന്‍ സര്‍ക്കാരിനെ താഴെയിറക്കുംവരെ കോണ്‍ഗ്രസ് സമരം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍, സെക്രട്ടറി സോളമന്‍ അലക്സ്, എ.ഐ.സി.സി. അംഗം രാജ്മോഹന്‍ ഉണ്ണിത്താന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. സിദ്ദിഖ്, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ശിവകുമാര്‍, ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു തുടങ്ങിയവരും സംസാരിച്ചു,
ആലപ്പുഴയില്‍ ധര്‍ണയ്ക്ക് മുന്നോടിയായി നടന്ന പ്രകടനത്തിനിടെ കെ.എസ്.ആര്‍.ടി.സി. ബസ്സിനുനേരെ ആക്രമണമുണ്ടായി. കളക്ടറേറ്റിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ പോലീസിനെ കല്ലെറിഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. കെ.സി. വേണുഗോപാല്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നേതാക്കളെത്തി പ്രവര്‍ത്തകരെ ശാന്തരാക്കി.
കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണയ്ക്കെത്തിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയതോതില്‍ ഉന്തുംതള്ളുമുണ്ടായി. നേതാക്കളിടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചതിനാല്‍ ഇത് സംഘര്‍ഷമായി വളര്‍ന്നില്ല.
കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണകള്‍ അരങ്ങേറി. പാലക്കാട്ട് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, ആലപ്പുഴയില്‍ പി.സി. ചാക്കോ, കോട്ടയത്ത് ബെന്നി ബഹന്നാന്‍, എറണാകുളത്ത് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ഇടുക്കിയില്‍ ജോസഫ് വാഴയ്ക്കന്‍, മലപ്പുറത്ത് ആര്യാടന്‍ മുഹമ്മദ്, കോഴിക്കോട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, വയനാട്ടില്‍ എം.കെ. രാഘവന്‍, കണ്ണൂരില്‍ ഇ.എം. ആഗസ്തി, കാസര്‍കോട്ട് കെ. സുധാകരന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ജനവരി 18_നാണ് ധര്‍ണ നിശ്ചയിച്ചിട്ടുള്ളത്. തൃശ്ശൂരിലെ ധര്‍ണയ്ക്ക് തീയതി നിശ്ചയിച്ചിട്ടില്ല.
വിലക്കയറ്റത്തിനെതിരെ കെ.പി.സി.സി യുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത കെ. കരുണാകരന്‍ പ്രവര്‍ത്തകരെ വീക്ഷിക്കുന്നു
2. പരിസ്ഥിതി ദുര്‍ബല പ്രദേശം: സര്‍ക്കാരിന് അധികാരം ഉറപ്പാക്കാന്‍ നിയമഭേദഗതി
തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ (ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ്സ്) സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഇ.എഫ്.എല്‍. കസ്റ്റോഡിയന്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ സര്‍ക്കാരിന് അപ്പീല്‍ അധികാരം ഉറപ്പാക്കുന്ന രീതിയില്‍ നിയമഭേദഗതി വരുന്നു. ഇപ്പോഴുള്ള നിയമപ്രകാരം ഇ.എഫ്.എല്‍. കസ്റ്റോഡിയന്‍ എടുക്കുന്ന തീരുമാനങ്ങളില്‍ നേരിട്ട് ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ല. സര്‍ക്കാരിന്റെ താല്പര്യങ്ങള്‍ ഇ.എഫ്.എല്‍. കസ്റ്റോഡിയന്‍ പരിഗണിക്കണമെന്നും വ്യവസ്ഥയില്ല. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇ.എഫ്.എല്‍. കസ്റ്റോഡിയന്‍ എന്നതിനാല്‍ സര്‍ക്കാരിന്റെ ഇംഗിതമറിഞ്ഞ് പെരുമാറുമെന്ന പ്രതീക്ഷ പുലര്‍ത്താന്‍മാത്രമേ സര്‍ക്കാരിനും മന്ത്രിക്കും ഇപ്പോള്‍ കഴിയുകയുള്ളൂ. ഈ വ്യവസ്ഥ മാറ്റി ഇ.എഫ്.എല്‍. കസ്റ്റോഡിയന്‍ എന്ത് തീരുമാനമെടുത്താലും അതിന്‍മേല്‍ അന്തിമതീരുമാനം സര്‍ക്കാരിന് കൈക്കൊള്ളാന്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. ഈ നിര്‍ദ്ദേശങ്ങളടങ്ങിയ ഫയല്‍ വനംവകുപ്പുമന്ത്രിയുടെ ഓഫീസില്‍ നിന്നും നിയമവകുപ്പിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചുകഴിഞ്ഞു.
അതേസമയം പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഇപ്പോഴത്തെ നിയമം ഭേദഗതി ചെയ്യാനുള്ള മന്ത്രി ബിനോയ് വിശ്വത്തിന്റെ നീക്കം സി.പി.ഐ. നേതൃത്വം ഇടപെട്ട് തടഞ്ഞതായാണ് സൂചന. ചെറുതും വലുതുമായ ഒട്ടേറെ തോട്ടങ്ങള്‍ ഇങ്ങനെ ഏറ്റെടുക്കേണ്ടിവരുന്നതും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ. നേതൃത്വം ഇടപെട്ടതെന്നറിയുന്നു.
വിവാദമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് കൈമാറ്റത്തെതുടര്‍ന്നാണ് ഇത്തരമൊരു നിയമഭേദഗതിക്ക് വനം വകുപ്പ് ശ്രമം തുടങ്ങിയത്. 2001_ല്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഏലം,കാപ്പി എന്നീ തോട്ടങ്ങളെ മാത്രമാണ് ഇ.എഫ്.എല്‍. പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. 2003_ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ഏലത്തിനും കാപ്പിക്കും പുറമേ തേയില, കുരുമുളക് തുടങ്ങിയ തോട്ടങ്ങളേയും ഇ.എഫ്.എല്‍. പരിധിയില്‍ നിന്നും ഒഴിവാക്കി. ഇതേ തുടര്‍ന്നാണ് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് കൈമാറാന്‍ സാഹചര്യം ലഭിച്ചതെന്നും അതിനാല്‍ 2001 ലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നുമായിരുന്നു വനം മന്ത്രിയുടെ നിലപാട്.
3. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവര ശേഖരണം ഇന്നുമുതല്‍
തിരുവനന്തപുരം: വിദ്യാര്‍ഥി പങ്കാളിത്തത്തോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകളെക്കുറിച്ചും അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ സംബന്ധിച്ചും സമ്പൂര്‍ണ വിവരശേഖരണം നടത്തുന്നു. ഉന്നതവിദ്യാഭ്യാസ കൌണ്‍സിലും നാഷണല്‍ സര്‍വീസ് സ്കീമും സംയുക്തമായി വിദ്യാര്‍ഥി പങ്കാളിത്തത്തോടെ നടത്തുന്ന വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡോ. കെ.എന്‍. പണിക്കര്‍ നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ 10.30ന് കേരള സര്‍വകലാശാല സെനറ്റ് ചേമ്പറിലാണ് ഉദ്ഘാടനം.
ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ തയ്യാറാക്കിയിട്ടുള്ള വിവരശേഖരണ കൈപ്പുസ്തകത്തിലായിരിക്കും വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും നേതൃത്വത്തില്‍ ഒരു മാസംകൊണ്ട് ശേഖരിക്കുന്ന വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി കൌണ്‍സിലിന് കൈമാറും. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസനങ്ങള്‍ സംബന്ധിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടുക.
കോളേജിലെ സൌകര്യങ്ങള്‍, അധ്യാപക അധ്യാപകേതര വിഭാഗങ്ങള്‍, കോഴ്സുകളുടെ വ്യത്യസ്തതകള്‍ വിദ്യാര്‍ഥികളുടെ എണ്ണം, സാധ്യതകള്‍ തുടങ്ങി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കോളേജുകളും കോഴ്സുകളും തിരഞ്ഞെടുക്കുന്നതിന് പ്രയോജനകരമായ രീതിയില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കൌണ്‍സിലിന്റെ വെബ്സൈറ്റില്‍ നല്‍കും.
4. ആരോഗ്യവകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടി
തിരുവനന്തപുരം: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ബിവറേജസ്കോര്‍പ്പറേഷനിലും ഫിഷറീസിലും ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നുവെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടി.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുന്നതിന് ഉത്തരവാദപ്പെട്ട ആരോഗ്യമേഖലയിലെ ജീവനക്കാരെ ഇതര സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം പ്രൊഫ. എസ്. വര്‍ഗീസ് നിര്‍ദ്ദേശിച്ചു.
5. എരയാംകുടി പാടത്ത് കോടതിവിധി കാറ്റില്‍ പറത്തി ഖനനം തുടരുന്നു
മാള:ഹൈക്കോടതി വിധിയും ആര്‍.ഡി.ഒ.യുടെ നിരോധന ഉത്തരവും കാറ്റില്‍ പറത്തി എരയാംകുടി പാടശേഖരത്തില്‍ കളിമണ്‍ ഖനനം തകൃതിയായി നടക്കുന്നു. പാടശേഖരത്തിലെ ഇഷ്ടികനിര്‍മ്മാണ യൂണിറ്റുകളാണ് വിലക്കുകള്‍ വകവെയ്ക്കാതെ ഖനനം തുടരുന്നത്. പല കളങ്ങളും ആറടിയിലധികം താഴ്ചയില്‍ കുഴിച്ച് മണ്ണെടുക്കുന്നുണ്ട്.
പാടശേഖരത്തില്‍ ഖനനം നടത്തരുതെന്ന് ഹൈക്കോടതി ഈയിടെ ഉത്തരവിട്ടിരുന്നു. ഇഷ്ടികക്കളങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ജനകീയസമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഖനനം തടയുവാന്‍ തൃശ്ശൂര്‍ ആര്‍.ഡി.ഒ.യ്ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ആര്‍ഡിഒ കെ.എന്‍. രവീന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു. ആര്‍.ഡി.ഒ. എത്തുമ്പോഴും കളിമണ്‍ ഖനനം നടക്കുകയായിരുന്നു. തുടര്‍ന്ന് തഹസില്‍ദാരെ വിളിച്ചുവരുത്തി ഖനനം നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് നേരിട്ട് നല്‍കുകയും ചെയ്തു. ഖനനത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ തൊണ്ടിയായി പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടതോടെ പാടശേഖരത്തില്‍ വീണ്ടും ഖനനം തുടരുകയായിരുന്നു. ഖനനം തടയുന്നതിന് പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് സമരസമിതി പ്രവര്‍ത്തകരുടെ ആക്ഷേപം. ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുപോലും പോലീസ് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും പരിസ്ഥിതി മലിനീകരണവും ബാലവേലയും ഉള്‍പ്പെടെയുള്ള നിയമനിഷേധം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആരോപണമുണ്ട്.
6. സംസ്ഥാന സുരക്ഷാ കമ്മീഷന്‍ രൂപവത്കരിച്ച് വിജ്ഞാപനമായി
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി ചെയര്‍മാനായി സംസ്ഥാന സുരക്ഷാകമ്മീഷന്‍ രൂപവത്കരിച്ചു. പ്രതിപക്ഷനേതാവ്, ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ഡി.ജി.പി. എന്നിവര്‍ ഔദ്യോഗിക നിലയില്‍ അംഗങ്ങളായിരിക്കും. മുന്‍ ഡി.ജി.പി. കെ.വി. രാജഗോപാലന്‍ നായര്‍, മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്‍, മുന്‍ സര്‍ക്കാര്‍ സെക്രട്ടറി ലിഡാ ജേക്കബ് എന്നിവരെ കമ്മീഷന്‍ അംഗങ്ങളായി നിയമിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കി.
7. രണ്ടാം ഭാര്യയുടെ കുടുംബപെന്‍ഷനുവേണ്ടിയുള്ള അപ്പീല്‍ തള്ളി
കൊച്ചി: നിയമപരമായി വിവാഹം കഴിച്ച ആദ്യഭാര്യ ജീവിച്ചിരിക്കേ രണ്ടാംഭാര്യയുടെ പേരിലുള്ള കുടുംബപെന്‍ഷന് അര്‍ഹത തേടിയുള്ള അപ്പീല്‍ ഹൈക്കോടതി തള്ളി. റിട്ട. ഹെഡ്മാസ്റ്റര്‍ കോഴിക്കോട് ചോമ്പാല വീരോളി വീട്ടില്‍ വി. മൊയ്തുവിന്റെ അപ്പീലാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍നായരും ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് തള്ളിയത്.
മുസ്ലീമായതിനാല്‍ രണ്ടാംവിവാഹത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു മൊയ്തുവിന്റെ വാദം. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നനിലയില്‍ 93_ാം വകുപ്പനുസരിച്ച് രണ്ടാംവിവാഹത്തിന് സര്‍ക്കാറിന്റെ അനുമതി വാങ്ങിയില്ലെങ്കില്‍ മതാചാരപ്രകാരമുള്ള ആനുകൂല്യം കിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. രണ്ടാം ഭാര്യ സുശീലയുടെ പേരിലുള്ള പെന്‍ഷന്‍ ഇനത്തില്‍ ഇതിനകം കൈപ്പറ്റിയ 3.19 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
1954_ലാണ് മൊയ്തു നഫീസയെ വിവാഹം കഴിച്ചത്. എല്‍.പി. സ്കൂള്‍ പ്രഥമാധ്യാപകനായി 1990 മാര്‍ച്ച് 31_ന് വിരമിച്ചു. ഇതിനിടെ അധ്യാപികയായ സുശീലയെ വിവാഹം ചെയ്തു. മതംമാറ്റിയ ശേഷമായിരുന്നു ഇത്.
1995_ല്‍ അതേ സ്കൂളില്‍ പ്രഥമാധ്യാപികയായി വിരമിച്ച സുശീല തൊട്ടടുത്തവര്‍ഷം അന്തരിച്ചു. ഇതേത്തുടര്‍ന്നാണ് മൊയ്തുവിന്റെ അപേക്ഷയിന്മേല്‍ സുശീലയുടെ പെന്‍ഷന്‍ അനുവദിച്ചത്.
2003_ല്‍ അക്കൌണ്ടന്റ് ജനറലിന്റെ ഓഫീസില്‍നിന്നുള്ള നിര്‍ദേശങ്ങളാണ് മൊയ്തുവിന്റെ പെന്‍ഷന്‍ ചോമ്പാല സെന്‍ട്രല്‍ ബാങ്ക് മാനേജര്‍ തടഞ്ഞത്.
1996 മുതല്‍ 2003 വരെ വാങ്ങിയ 3.19 ലക്ഷം രൂപ തിരിച്ചുനല്‍കണമെന്ന ഉത്തരവും വന്നു.
8. മുല്ലപ്പെരിയാര്‍: സംയുക്തപരിശോധന കേരളം അംഗീകരിക്കേണ്ടി വരും
കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് ഒരുപടി താഴേക്ക് ഇറങ്ങിവന്ന സാഹചര്യത്തില്‍, തന്ത്രങ്ങള്‍ രൂപവത്കരിക്കാനുള്ള കേരളത്തിന്റെ വെള്ളിയാഴ്ചത്തെ യോഗം നിര്‍ണായകമാകും.
അണക്കെട്ടിലെ സീപ്പേജ് വെള്ളത്തിന്റെ കണക്കെടുക്കാന്‍ കേരളവും തമിഴ്നാടും അടങ്ങുന്ന സമിതിയാകാമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ നിര്‍ദ്ദേശം. കേരളത്തിലെ വിദഗ്ദ്ധരുടെ ഈ യോഗം ഇതേപ്പറ്റി തീരുമാനമെടുക്കേണ്ടിവരും.
കണക്കെടുക്കാന്‍ സംയുക്തസമിതി വേണമെന്ന മുറവിളിയായിരുന്നു ഇത്രനാള്‍ കേരളത്തിന്. തമിഴ്നാട് ഇത് അനുവദിച്ചിരുന്നില്ല. അണക്കെട്ടിന്റെ അടിത്തറയുടെ ചിത്രം നാവികസേനയെക്കൊണ്ട് എടുപ്പിക്കാന്‍ കേരളം ശ്രമിച്ചിട്ടും നടന്നില്ല.
എന്നാല്‍ ഇപ്പോള്‍, സംയുക്തപരിശോധന ആകാമെന്ന് തമിഴ്നാട് പറഞ്ഞിട്ടുള്ളത് ഒരു ചതിക്കുഴിയാകുമോയെന്ന് കേരളത്തിന് ആശങ്കയുണ്ട്. കാരണം, സീപ്പേജ് വെള്ളത്തിന്റെ അളവ് കൂടുന്നുവെന്ന് പറയുന്നുണ്ടെന്നല്ലാതെ, അതിന്റെ കണക്ക് കേരളത്തിന് അറിയില്ല. തമിഴ്നാട് തരുന്ന കണക്കാണ് ഉള്ളത്. സംയുക്ത പരിശോധനയില്‍ സീപ്പേജ് വെള്ളം, അനുവദനീയമായ കണക്കിലാണെന്ന് തെളിഞ്ഞാല്‍, കേരളത്തിന്റെ വാദം പൊളിയും. കണക്കെടുപ്പിന് സംയുക്ത സമിതിയാകാമെന്ന നിര്‍ദ്ദേശത്തില്‍ നിന്ന് കേരളത്തിന് ഒളിച്ചോടാനുമാവില്ല.
അണക്കെട്ടിന്റെ ബലക്ഷയത്തിന് കാരണവും തെളിവുമായ മറ്റു ഘടകങ്ങള്‍ കൂടി പഠനവിധേയമാക്കണമെന്നായിരിക്കും കേരളത്തിന്റെ നിര്‍ദ്ദേശം.
സീപ്പേജ് പരിശോധന ഉള്‍പ്പെടെ അണക്കെട്ടിന്റെ ബലക്ഷയത്തെ വ്യക്തമാക്കുന്ന എല്ലാക്കാര്യങ്ങളും പഠിക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്ന് ജലവിഭവവകുപ്പ് മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു.
നൂറ്റാണ്ടുപിന്നിട്ട പ്രാകൃതമായ അണക്കെട്ടിന്റെ ഉള്ളില്‍ എന്തുസംഭവിച്ചിട്ടുണ്ടാകാമെന്ന് ഗാലറിയിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ അളവുനോക്കി മാത്രം പറയാനുമാവില്ല. അണക്കെട്ടിന്റെ അടിത്തറയിലൂടെ താഴ്ന്നുപോകുന്ന വെള്ളം ഗാലറിയില്‍ എത്തുന്നില്ല. മുല്ലപ്പെരിയാറിനെ വൈകാരികവും രാഷ്ട്രീയവുമായി കാണുന്ന തമിഴ് ജനതയ്ക്കുമുന്നില്‍, സംയുക്തസമിതി പരിശോധനയില്‍ത്തുടങ്ങി, പുതിയ അണക്കെട്ടിന് അനുകൂലാന്തരീക്ഷം ഉണ്ടാക്കാന്‍ കരുണാനിധിക്ക് കഴിയുമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
കേരളത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായ പുതിയ അണക്കെട്ടിന് തടസ്സങ്ങള്‍ ഏറെയുണ്ട്. നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ്, സുപ്രിംകോടതിയുടെ എംപവേര്‍ഡ് കമ്മിറ്റി, കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം തുടങ്ങിയവയുടെ അനുമതി വേണം. അത് നിസ്സാരമല്ല താനും. സംസ്ഥാനത്തെ വനം, നിയമം, ജലസേചനം, വൈദ്യുതി തുടങ്ങിയ പ്രധാന വകുപ്പുകളിലെ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന യോഗം ഇക്കാര്യവും ചര്‍ച്ച ചെയ്യും.
9. നറുക്കെടുപ്പിലൂടെ മന്ത്രിയെ തീരുമാനിക്കുന്നത് ഭരണഘടനാ വിരുദ്ധം
കൊച്ചി: നറുക്കെടുപ്പിലൂടെ മന്ത്രിയെ തിരഞ്ഞെടുക്കുന്നത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് (ജെ) എം.എല്‍.എ. സുരേന്ദ്രന്‍ പിള്ള കോടതിയില്‍ മൊഴി നല്‍കി.
മോന്‍സ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതിനെ ചോദ്യംചെയ്തുള്ള ഹര്‍ജിയാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ചെറിയാന്‍ കുര്യാക്കോസ് പരിഗണിക്കുന്നത്.
ഹര്‍ജിക്കാരനായ അങ്കമാലി സ്വദേശി ടി.വി. രവീന്ദ്രന്റെ ഭാഗത്തുനിന്നുള്ള സാക്ഷിയായ പി.സി. തോമസ് എം.പി.യേയും സുരേന്ദ്രന്‍ പിള്ള എം.എല്‍.എ.യേയും വ്യാഴാഴ്ച വിസ്തരിച്ചു. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ഹാജരായിരുന്നില്ല. അതിനാല്‍ സാക്ഷികളെ കോടതിയാണ് ചോദ്യം ചെയ്തത്.
നറുക്കെടുപ്പിലൂടെ മന്ത്രിയെ തീരുമാനിക്കുന്നത് ആശാസ്യമല്ലെന്ന് സുരേന്ദ്രന്‍ പിള്ള പറഞ്ഞു. ഹര്‍ജിയുടെ ഉന്നതാധികാര സമിതിയാണ് ഈ തീരുമാനം എടുത്തത്. അത് താന്‍ അംഗീകരിക്കുന്നു _ അദ്ദേഹം പറഞ്ഞു.
നറുക്കെടുപ്പിലൂടെ മന്ത്രിയെ തീരുമാനിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായതിനാലാണ് മോന്‍സ് ജോസഫ് നറുക്കെടുപ്പിലൂടെ മന്ത്രിയായതെന്ന് പി.സി. തോമസ് എം.പി. പറഞ്ഞു. അദ്ദേഹത്തിനു വേണ്ടി അഡ്വ. റോജോ തുരുത്തിപ്പാറ ഹാജരായി.
തുടര്‍ നടപടികള്‍ ജനവരി 25ന് മാറ്റി. പി.സി. തോമസിനും സുരേന്ദ്രന്‍ പിള്ളയ്ക്കും എതിരെ പുറപ്പെടുവിച്ചിരുന്ന അറസ്റ്റ്വാറണ്ട് കോടതി പിന്‍വലിച്ചിരുന്നു.
10. മയക്കുമരുന്ന്: കേന്ദ്രവിജ്ഞാപനം കോടതി ശരിവച്ചു
കൊച്ചി: 20 വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ ആശങ്ക ഹൈക്കോടതി നീക്കി. ടിഡിജെസിക്ക് മിശ്രിതത്തില്‍ മയക്ക്മരുന്നിന്റെ അംശമായ ബുപ്റെനോര്‍ഫിന്‍ ഒരു ഗ്രാം ദ്രവരൂപത്തിലാകുമ്പോള്‍ 3333.33 മില്ലി ലിറ്ററിന് തുല്യമാണെന്നും മയക്ക്മരുന്ന് നിരോധനനിയമം വ്യവസ്ഥ ചെയ്യുന്ന ചെറിയ അളവാണിതെന്നും ഹൈക്കോടതി പറഞ്ഞു.
നിയമം അനുസരിച്ച് ദ്രവരൂപത്തില്‍ അതിന്റെ അളവ് നിശ്ചയിച്ചുകിട്ടാന്‍ മട്ടാഞ്ചേരി പോലീസ് ചാര്‍ജ് ചെയ്ത കേസിലെ പ്രതി സലാം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ വിധി. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം അനുസരിച്ച് ദ്രവരൂപത്തിലുള്ള ബുപ്റെ നോര്‍ഫിന് മില്ലിലിറ്ററില്‍ അളവ് നിശ്ചയിച്ചത് കോടതി പരിശോധിച്ച് വിധി പറയണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു.
അതനുസരിച്ചാണ് ഒരു ഗ്രാം ബുപ്റെനോര്‍ഫിന് മില്ലിലിറ്ററില്‍ കോടതി അളവ് നിശ്ചയിച്ചത്. ഒരു ഗ്രാം ബുപ്റെനോര്‍ഫിന്‍ ടിഡി ജെസിക് മിശ്രിതത്തില്‍ പ്രതിയുടെ കൈവശമുള്ള ചെറിയ അളവാകുമ്പോള്‍ കൂടിയ ശിക്ഷ ആറ് മാസമേ ആകൂ. പ്രതിയുടെ കൈവശമുള്ള മയക്കുമരുന്ന് ഒരു ഗ്രാമില്‍ കൂടുതലാകുകയും കച്ചവടാവശ്യത്തിനുള്ളതായി കണ്ടെത്തുകയും ചെയ്താല്‍ ശിക്ഷ 10 മുതല്‍ 20 വരെ വര്‍ഷം നീളാം. പിഴയും കൂടും.
പ്രതിയില്‍നിന്ന് പോലീസ് പിടിച്ചത് 3350 മില്ലിലിറ്റര്‍ ദ്രവരൂപത്തിലുള്ള ബുപ്റെ നോര്‍ഫിനാണ്. നേരത്തെയുള്ള ഒരു ഹൈക്കോടതിവിധി അനുസരിച്ച് ഇത് കച്ചവടാവശ്യത്തിനുള്ള തോതിനേക്കാള്‍ കൂടിയതും 20 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്നതുമാണ്. നിരവധി വിധികളിലെ വൈരുദ്ധ്യവും കേന്ദ്രവിജ്ഞാപനവും പ്രതിയുടെ അഭിഭാഷകരായ മത്തായി മുതിരേന്തിയും അയോണ്‍ ചാമക്കാലയും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്രവിജ്ഞാപനം കോടതി ശരിവച്ചു. കച്ചവടാവശ്യത്തിനുള്ള ദ്രവരൂപത്തിലുള്ള 20 ഗ്രാം ബുപ്റെനോര്‍ഫിന്‍ 66666.60 മില്ലിലിറ്ററിനും തുല്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. അര്‍ബുദരോഗികള്‍ക്ക് വേദന സംഹാരി എന്ന നിലയിലാണ് ബുപ്റെ നോര്‍ഫിന്‍ ടിഡിജെസിക് കുത്തിവെക്കുന്നത്. ഇതില്‍ മയക്ക്മരുന്നിന്റെ അംശം ബുപ്റെ നോര്‍ഫിനിലാണ്. അത് ഗ്ലൂക്കോസില്‍ ചേര്‍ത്താണ് ടിഡിജെസിക് മിശ്രിതമായി രോഗിക്ക് കുത്തിവെക്കുന്നത്. ഇത് മയക്ക്മരുന്നായി ദുരുപയോഗപ്പെടുത്തുമ്പോഴാണ് പോലീസ് കേസ് എടുക്കുന്നത്. അത് കുത്തിവെച്ചാല്‍ സാധാരണക്കാര്‍ക്ക് 24 മണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കും.
11. ഗതാഗതക്കുരുക്ക്: സംഘാടകര്‍ക്ക് നോട്ടീസ്
കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ സമ്മേളനം സംഘടിപ്പിച്ചവര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ നോട്ടീസ് നല്‍കി. മുന്നറിയിപ്പില്ലാതെ നൂറുകണക്കിന് കാറുകള്‍ ബൈപ്പാസില്‍ പാര്‍ക്ക് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് നോട്ടീസിലുണ്ട്. വെള്ളിയാഴ്ച ബൈപ്പാസില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച ഗതാഗത പ്രശ്നങ്ങളുണ്ടായാല്‍ സമ്മേളനം സംഘടിപ്പിച്ചവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.
12. ദരിദ്രരോഗികള്‍ക്ക് നിധി രൂപവത്കരിക്കണം _ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു
കൊച്ചി: ദരിദ്രരോഗികള്‍ക്ക് ചികിത്സാ ചെലവിനായി ഡോക്ടര്‍മാരുടെ സംഘടനകള്‍ സഹകരിച്ച് നിധി രൂപവത്കരിക്കണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു പറഞ്ഞു. അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ.)യുടെ 63 _ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചികിത്സാ ചെലവുകള്‍ ദരിദ്രര്‍ക്ക് താങ്ങാനാവുന്നതിലും ഏറെയാണ്. അതിനാലാണ് അവരുടെ ചികിത്സകള്‍ക്കായി സമാനസ്വഭാവമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ സഹകരിച്ച് ഫണ്ട് രൂപവത്കരിക്കേണ്ടത്. മെഡിക്കല്‍ കോണ്‍ഫറന്‍സുകള്‍ ഏറ്റവും സഹായകരമാവുന്നത് വിദ്യാര്‍ത്ഥികള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. എ.പി.ഐ. പ്രസിഡന്റ് ഡോ.ആര്‍.കെ. സിംഗാള്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.
ചികിത്സാരംഗത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ അടങ്ങുന്ന എ.പി.ഐ. ടെക്സ്റ്റ് ബുക്ക് ഓഫ് മെഡിസിന്‍ എന്ന പുസ്തകവും പ്രൊസീഡിംഗ്സ് ഓഫ് കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, മെഡിസിന്‍ അപ്ഡേറ്റ് എന്നീ പുസ്തകങ്ങളും ജസ്റ്റിസ് എച്ച്.എല്‍. ദത്തു പ്രകാശനംചെയ്തു. സമ്മേളന സ്മരണികയും പുറത്തിറക്കി.
സംഘാടക സമിതി ചെയര്‍മാന്‍ ഡോ. സി.എ. അബ്ദുള്‍ലത്തീഫ്, എ.പി.ഐ. സെക്രട്ടറി ഡോ. സന്ധ്യ കമ്മത്ത്, ഡീന്‍ പ്രൊഫ. എ.കെ. ദാസ്, സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എസ്.കെ. ബിജിലി, സംഘാടക സമിതി സെക്രട്ടറി ഡോ.എന്‍.എന്‍. അശോകന്‍, ട്രഷറര്‍ ഡോ. കൃഷ്ണഹരി, ജോയിന്റ് സെക്രട്ടറി ഡോ. ടി.കെ. സുമ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങില്‍ എത്താതിരുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പിന്നീട് വേദിയിലെത്തി മടങ്ങി.
‘ആപ്ലികോണ്‍ 2008′ എന്ന സമ്മേളനത്തില്‍ രാജ്യത്തെ അയ്യായിരത്തോളം ഫിസിഷ്യന്‍മാരുള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ പങ്കെടുക്കുന്നുണ്ട്. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, സിമ്പോസിയങ്ങള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളനം 13ന് സമാപിക്കും.
11എ713
അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എപിഐ)യുടെ വാര്‍ഷിക സമ്മേളനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു ഉദ്ഘാടനം ചെയ്യുന്നു
![]()
1. കെട്ടിട നിര്‍മാണ ചട്ടം; ഇടുക്കിയില്‍ ഭവന നിര്‍മാണം പ്രതിസന്ധിയില്‍
കട്ടപ്പന: ഇടുക്കി ജില്ലയില്‍ പാര്‍പ്പിടം ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണങ്ങള്‍ പ്രതിസന്ധിയിലായി. കേരള കെട്ടിട നിര്‍മാണ ചട്ടം സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും ബാധകമാക്കുകയും സി.എച്ച്.ആര്‍, പരിസ്ഥിതി ദുര്‍ബല പ്രദേശം, വ്യാജ പട്ടയം തുടങ്ങിയവയുടെ പേരില്‍ കൈവശഭൂമിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തടയുകയും ചെയ്തതോടെയാണ് സാധാരണക്കാരുടെ ഭവനസ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീണത്.
ചട്ടം ബാധകമാക്കിയതോടെ മോട്ടോര്‍ പുരയും കക്കൂസും കന്നുകാലി തൊഴുത്തുകളും ഉള്‍പ്പെടെയുള്ള എല്ലാ നിര്‍മാണങ്ങള്‍ക്കും പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരം ഒടുക്കിയ രസീത്, സ്ഥലത്തിന്റെയും റോഡിന്റെയും മാപ്പ്, കെട്ടിടത്തിന്റെ പ്ളാന്‍ എന്നിവ അപേ ക്ഷയോടൊപ്പം ഹാജരാക്കണം. കെട്ടിടത്തിന്റെ പ്ളാന്‍ അംഗീകൃ ത എന്‍ജിനീയര്‍ ഒപ്പുവച്ചതായിരിക്കണമെന്നും വ്യ വസ്ഥയുണ്ട്.
പഞ്ചായത്തി ലെ അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എ ന്നിവരിലാരെങ്കിലുമാണ് അപേ ക്ഷ പരിശോധി ക്കേണ്ടത്. ഇ വരുടെ അഭാവത്തില്‍ പഞ്ചായത്ത് സെക്രട്ടറി അപേക്ഷ പരിശോധിക്കണം. അപേക്ഷ സ്വീകരിക്കു മ്പോള്‍ സര്‍ട്ടിഫിക്കറ്റ് എന്ന് നല്‍കുമെന്ന് രേഖപ്പെടുത്തിയ രസീത് നല്‍കണമെന്നും ചട്ടത്തില്‍ പറയുന്നുണ്ട്.
കൈവശഭൂമിക്ക് പട്ടയമില്ലാത്തതാണ് ഇവിടെ കെട്ടിട നിര്‍മാണ ത്തിന് തടസമായിരിക്കുന്നത്. പട്ടയം ഉള്ള സ്ഥലത്തിനു മാ ത്രമേ ഇപ്പോള്‍ റവന്യു അധികൃതര്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കൂ.
പട്ടയമുള്ളവര്‍ക്കാണ് കരം അടയ് ക്കാന്‍ കഴിയുന്നത്. ഇതു രണ്ടുമില്ലാതെ പഞ്ചായത്തുകളില്‍ നിന്നു കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിക്കില്ല. പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആയിരക്കണക്കിന് ആളുകളുടെ കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ല.
1993-നു ശേഷം ലഭിച്ചിട്ടുള്ള പട്ടയങ്ങള്‍ക്ക് നിയമസാധുതയുമില്ല. വസ്തു പേരില്‍കൂട്ടിയെങ്കിലേ കരമടയ്ക്കാന്‍ കഴിയൂ. 1993-നു ശേഷം നല്‍കിയിരിക്കു ന്ന പട്ടയങ്ങള്‍ പേരില്‍കൂട്ടി നല്‍കില്ല. നിര്‍മാണം തുടങ്ങിയയ്ക്കും നിര്‍മിക്കാനുദ്ദേശിക്കുന്നവയ്ക്കും സര്‍ട്ടിഫിക്കറ്റിനായി ഓഫീസുകളില്‍ കയറിയിറങ്ങു ന്ന നിരവധിയാളുകള്‍ക്ക് മാസങ്ങളായി മോക്ഷം ലഭിച്ചിട്ടില്ല.
മുമ്പ് കട്ടപ്പന, മൂന്നാര്‍ പഞ്ചായത്തുകള്‍ മാത്രമായിരുന്നു ജില്ലയില്‍ കെട്ടിട നിര്‍മാണ ചട്ടത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്നത്. ഇവിടെ പട്ടയമില്ലെങ്കിലും റവന്യു അധികൃതര്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍നിന്നു കെട്ടിടം നിര്‍മിക്കാന്‍ അനുമതിയും നല്‍കിയിരുന്നതാണ്.
പുതിയ ഉത്തരവ് അനുസരിച്ച് കരമടച്ച രസീത് നിര്‍ബന്ധമാക്കിയതോടെ ഒരിടത്തും നിയമപരമായി കെട്ടിടം നിര്‍മിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
പഞ്ചായത്തിന്റെ കെട്ടിട നമ്പര്‍ ലഭിച്ചെങ്കിലേ വൈദ്യുതി, വെള്ളം കണക്ഷനുകള്‍ക്ക് അപേ ക്ഷിക്കാനാകൂ. നിയമമനുസരിച്ച് പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും വേണം.
ജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയിലും കട്ടപ്പന പഞ്ചായത്തിലുമാണ് അസിസ്റ്റന്റ് എന്‍ജിനിയറുള്ളത്. ഓവര്‍സിയര്‍മാ രുള്ളതും ഒന്നോ രണ്േടാ പഞ്ചായത്തുകളിലാണ്.
2. പന്നിയാര്‍ പുനര്‍നിര്‍മാണം വൈകുന്നു; പ്രതിമാസ നഷ്ടം ആറുകോടി
തൊടുപുഴ: എട്ടുപേരുടെ മരണത്തിനിടയാക്കിയ പെന്‍സ്റ്റോക്ക് പൈപ്പ് ദുരന്തത്തെ തുടര്‍ന്ന് ഉത്പാദനം നിര്‍ത്തിയ പന്നിയാര്‍ പവര്‍ഹൌസിന്റെ പുനര്‍നിര്‍മാണം അനന്തമായി നീളും. ഇവിടെ ഉത്പാദനം നടക്കാത്തതുമൂലം വൈദ്യുതി ബോര്‍ഡിന് പ്രതിമാസ നഷ്ടം ആറുകോടിയിലേറെ രൂപയാണ്. ജനറേറ്റര്‍ നന്നാക്കുന്ന ജോലികളാണ് ഇതുവരെ പൂര്‍ത്തിയായത്. വൈദ്യുതി ബോര്‍ഡില്‍നിന്ന് റിട്ടയര്‍ചെയ്ത എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്പനിയാണ് ഇതിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയത്. കണ്‍ട്രോള്‍ പാനല്‍, പെന്‍സ്റ്റോക്ക് എന്നിവയുടെ നിര്‍മാണമാണ് ഇനി പ്രധാനമായുള്ളത്. ഇത് പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
16 മെഗാവാട്ട് വീതം ഉത്പാദനശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഏഴുലക്ഷം യൂണിറ്റായിരുന്നു ഇവിടത്തെ പ്രതിദിന ഉത്പാദനം. പീക്ക്അവറിന് മാത്രമായി ബോര്‍ഡ് പ്രവര്‍ത്തിപ്പിച്ചിരുന്നതാണ് ഈ പവര്‍ഹൌസ്. ഇവിടത്തെ ഉത്പാദനം നിലച്ചതോടെ പീക്ക്അവറുകളില്‍ വൈദ്യുതി പുറമേനിന്ന് കണ്െടത്തേണ്ട അവസ്ഥയുണ്ട്.
പന്നിയാര്‍ പവര്‍ഹൌസിന്റെ പുനര്‍നിര്‍മാണത്തിന് ആവശ്യമായ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് സാമഗ്രികള്‍ നല്‍കാന്‍ ആഗോള ടെണ്ടര്‍ വിളിച്ചിരിക്കുകയാണ് വൈദ്യുതി ബോര്‍ഡ്. ഇതിന്റെ കാലതാമസം മൂലം ഇനിയും സാമഗ്രികളുടെ ലഭ്യതക്ക് കാലതാമസം നേരിടുമെന്ന് ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കി. 7.5 കോടിയോളം രൂപ ഉപകരണങ്ങള്‍ക്കുതന്നെ വേണ്ടിവരുമെന്നും ഇതുള്‍പ്പെടെ 12 കോടിയോളം രൂപ പുനര്‍നിര്‍മാണത്തിന് വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പന്നിയാറിന് വേണ്ടി പ്രത്യേക സെക്ഷന്‍തന്നെ രൂപീകരിച്ച് ബോര്‍ഡ് പ്രവര്‍ത്തനം നടത്തുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 17-നാണ് പന്നിയാറില്‍ പെന്‍സ്റ്റോക്ക് ദുരന്തമുണ്ടായത്. ഇതേ തുടര്‍ന്ന് പൊട്ടിയ പൈപ്പില്‍ 300 മീറ്ററോളം മാത്രമേ മാറ്റി സ്ഥാപിക്കേണ്ടതുള്ളു. പെന്‍സ്റ്റോക്ക് പൈ പ്പിന്റെ ബാക്കി ഭാഗത്തിന്റെ അല്‍ ട്രോ സോണിക് ടെസ്റ്റ് കഴിഞ്ഞ ദിവസം നടത്തി. തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ കമ്പനിയാണ് ഇതിന്റെ ടെസ്റ്റ് നടത്തിയത്.
3. ഡോക്ടര്‍മാരുടെ സമ്മേളനം: വൈറ്റില-അരൂര്‍ ദേശീയപാത സ്തംഭിച്ചു
മരട്: ഡോക്ടര്‍മാരുടെ ദേശീയ സമ്മേളനത്തിനെത്തിയവരുടെ വാഹനത്തിരക്കു മൂലം വൈറ്റില-അരൂര്‍ ദേശീയപാത സ്തംഭിച്ചു. അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ ദേശീയ സമ്മേളനത്തിനായി ഡോക്ടര്‍മാര്‍ സമ്മേളന സ്ഥലമായ മരട് ലേമെറിഡിയന്‍ ഹോട്ടലിലേക്ക് കൂട്ടത്തോടെ വാഹനങ്ങളില്‍ എത്തിയതാണ് ഇന്നലെ രാവിലെ ആറര മുതല്‍ രാത്രി ഏഴരവരെ ദേശീയപാതയെ ഗതാഗതക്കുരുക്കിലാക്കിയത്.
ദേശീയപാതയുടെ ഇരുഭാഗത്തേക്കും വാഹനങ്ങള്‍ക്ക് ചലിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പത്തു മിനിറ്റു കൊണ്ടു പിന്നിടേണ്ട സ്ഥലം പിന്നിടാന്‍ മണിക്കൂറുകളാണ് വാഹനങ്ങള്‍ എടുത്തത്. ലേ മെറിഡിയനിലെ പാര്‍ക്കിംഗ് സ്ഥലത്ത് താല്ക്കാലിക സ്റ്റാളുകള്‍ കെട്ടിയതിനാല്‍ അതിഥികളെ ഹോട്ടലിന് മുന്നിലെ ദേശീയപാതയോരത്തും ഇടറോഡിലുമാണ് ഇറക്കിയത്.
നഗരത്തിലെ നാലായിരത്തോളം സ്വകാര്യ ടാക്സി കാറുകളാണ് സമ്മേളനത്തിനായി ബുക്ക് ചെയ്തിരുന്നത്. കൂടാതെ മിനി ബസുകളും
ഉണ്ടായിരുന്നു. പല വാഹനങ്ങളിലും ഒന്നോ രണ്േടാ പ്രതിനിധികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രതിനിധികള്‍ക്ക് സമ്മേളനത്തിന്റെ ഇടവേളകളകള്‍ ചെലവഴിക്കുന്നതിനായി എറണാകുളം, അങ്കമാലി, ആലുവ, അലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങളിലുള്ള റിസോര്‍ട്ടുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്.
പ്രതിനിധികള്‍ കൂട്ടത്തോടെ ഈ പ്രദേശങ്ങളിലേക്ക് വിവിധ വാഹനങ്ങളിലായി തിരിച്ചതും പ്രശ്നം സൃഷ്ടിച്ചു. സാധാരണ ദിവസങ്ങളില്‍പോലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കുണ്ടന്നൂര്‍-മരട് ഭാഗത്ത് ആയിരക്കണക്കിന് കാറുകളും നൂറു കണക്കിന് ബസുകളും വന്നെത്തിയപ്പോള്‍ ദേശീയപാതയെ അണുവിട ചലിക്കാന്‍ കഴിയാത്ത ഗതാഗത സ്തംഭനത്തിലേക്കാണ് നയിച്ചത്. പനങ്ങാട്, തേവര, കുമ്പളം, ചേപ്പനം, അരുക്കുറ്റി, അരൂര്‍, ചേര്‍ത്തല തുടങ്ങിയ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവരെ ഗതാഗതകുരുക്ക് ഏറെ ബുദ്ധിമുട്ടിലാഴ്ത്തി. പനങ്ങാട്, ചേപ്പനം, കുമ്പളം ഭാഗത്തേക്കുള്ള പല ബസുകളും വൈറ്റിലയില്‍ ട്രിപ്പ് മുടക്കുകയായിരുന്നു.
കൃത്യമായ സജ്ജീകരണങ്ങളില്ലാതെ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്ന രീതിയില്‍ ഡോക്ടര്‍മാരുടെ സംഘടന നടത്തിയ സമ്മേളനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഡോക്ടര്‍മാരുടെ സമ്മേളനം ഞായറാഴ്ചവരെ തുടരുമെന്നതിനാല്‍ വരും ദിവസങ്ങളിലും ദേശീയപാത ഗതാഗതക്കുരുക്ക ിലാകുമെന്ന ഭീതി നിലനില്ക്കുകയാണ്.
ചേര്‍ത്തല, അരൂര്‍ ഭാഗത്തു നിന്ന് പതിനായിരക്കണക്കിനാളുകളാണ് ദേശീയപാ തയിലൂടെ യാത്ര ചെയ്ത് എറണാകുളത്ത് ജോലിക്ക് എത്തുന്നത്. ഗതാഗതകുരുക്ക് ഉണ്ടായത് ഇവരെയെല്ലാം ബുദ്ധിമുട്ടി ലാക്കി.
എറണാകുളം ട്രാഫിക് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. ദിവാകരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തിയാണ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്. ഇന്നു മുതല്‍ പകല്‍ സമയത്ത് ഈ ഭാഗത്തു കൂടിയുള്ള ട്രെയ്ലര്‍ ലോറികള്‍, കണ്െടയ്നറുകള്‍ തുടങ്ങിയ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചെന്ന് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ വി.ദിവാകരന്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ സമ്മേളനം കഴിയുന്നതുവരെയാണ് ഈ നടപടി. കൂടുതല്‍ പോലീസുകാരെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നിയോഗിച്ചിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.
4. മുളകുപൊടി വിതറി ജ്വല്ലറിയില്‍നിന്ന് അഞ്ചു കിലോ സ്വര്‍ണം കവര്‍ന്നു
ചാത്തന്നൂര്‍: പോലീസ് സ്റ്റേഷനു മുന്നിലെ സ്വര്‍ണക്കടയില്‍ നിന്നു ബൈക്കിലെത്തിയ ആറംഗ സംഘം ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടി വിതറി അഞ്ച് കിലോ സ്വര്‍ണം കവര്‍ന്നു.
ചാത്തന്നൂ ര്‍ പൊന്നൂസ് ജൂവലറിയിലാണ് ഇ ന്നലെ വൈകുന്നേരം നാലിന് രണ്ടു ബൈക്കുകളിലാ യെത്തിയ ആറംഗ സംഘം കവര്‍ച്ച നടത്തിയത്. പഴയ സ്വര്‍ണം മാറ്റി പുതിയ സ്വര്‍ണം വാങ്ങാനാണ് വന്നതെന്ന് അറിയിച്ച് നാലുപേര്‍ അകത്തു കയറുകയും ജീവനക്കാര്‍ ഇതു നിരസിച്ചപ്പോള്‍ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണം കവരുകയുമായിരുന്നു.
തിരുവനന്തപുരം സ്വദേശികളാണെന്ന് അവകാശപ്പെട്ട ഇവരോടു മറ്റു ജില്ലക്കാര്‍ക്ക് ഇവിടെ സ്വര്‍ണം മാറ്റി നല്‍കില്ലെന്നു പറഞ്ഞപ്പോഴായിരുന്നു കണ്ണില്‍ മുളകുപൊടിയെറിഞ്ഞത്. സെക്യൂരിറ്റി ജീവനക്കാരന്‍ ചായ കുടിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. ഗോപന്‍, ജോണി എന്നീ ജീവനക്കാരായിരുന്നു കടയില്‍ ഉണ്ടായിരുന്നത്. കവര്‍ച്ചയ്ക്കു ശേഷം സ്ഥലത്തുനിന്ന മറ്റൊരാളെ തലയ്ക്കടിച്ചു വീഴ്ത്തിയാണു സംഘം രക്ഷപ്പെട്ടത്. ചാത്തന്നൂരില്‍ നിന്ന് തിരുമുക്ക് വഴി പോയ സംഘത്തിന്റെ ഒരു ബൈക്ക് മീനാട് ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്െടത്തി. മോഷ്ടാക്കള്‍ അവിടെനിന്നു കാറില്‍ രക്ഷപ്പെട്ടതായാണ് സൂചന. ചാത്തന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
5. എം.എസ് സ്വാമിനാഥന്‍ കാര്‍ഷിക പദ്ധതി കുട്ടനാടിനു നഷ്ടമായേക്കും
കോട്ടയം: കുട്ടനാടിന്റെ പരിസ്ഥിതി സംരക്ഷണവും സമഗ്രകാര്‍ഷിക വികസനവും ലക്ഷ്യമാക്കുന്ന ഡോ.എം.എസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ടിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇക്കൊല്ലം ലഭിക്കില്ലെന്ന് സൂചന. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയെത്തുടര്‍ന്ന് 1840 കോടിയുടെ പദ്ധതി കേരളത്തിന് നഷ് ടമാകുമെന്നറിയുന്നു.
2007 സെപ്റ്റംബറിലാണ് കുട്ടനാടിന്റെ കാര്‍ഷിക നവോത്ഥാനം ലക്ഷ്യമാക്കുന്ന വിശദ റിപ്പോര്‍ട്ട് ഡോ.എം.എസ് സ്വാമിനാഥന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. മൂന്നു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ണമായി നടപ്പാക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഓരോ മാസവും വിവിധ പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച റിപ്പോര്‍ട്ട് കേരളം കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും ഡിസംബര്‍ അവസാനമാണ് പ്രഥമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടുത്ത കേന്ദ്രബജറ്റിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലെത്തിയിരിക്കെ കുട്ടനാട് വികസന പദ്ധതിക്ക് കേരളത്തിലെ ഒരു ജനപ്രതിനിധി പോലും സമ്മര്‍ദം ചെലുത്തുന്നില്ലെന്ന് കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍ അഭിപ്രായപ്പെട്ടു.
തണ്ണീര്‍മുക്കം ബണ്ട് ഷട്ടര്‍നിര്‍മാണം, വേമ്പനാട്ട് കായല്‍ സി, ഡി ബ്ളോക്കുകളുടെ ബണ്ട് ബലപ്പെടുത്തല്‍, തോട്ടപ്പിള്ളി സ്പില്‍വെ അറ്റകുറ്റപ്പണി, ആലപ്പുഴ- ചങ്ങനാശേരി കനാല്‍ പള്ളാത്തുരുത്തി വരെ ദീര്‍ഘിപ്പിക്കല്‍ എന്നിവയാണ് കുട്ടനാടിന്റെ കാര്‍ഷിക വാണിജ്യവികസനത്തിനായി സ്വാമിനാഥന്‍ നല്‍കുന്ന പ്രധാന നിര്‍ ദശങ്ങള്‍.
വന്‍കാര്‍ഷിക തകര്‍ച്ചയെ നേരിടുന്ന കുട്ടനാടിന്റെ പ്രതീക്ഷയായ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നഷ്ടമാകാതിരിക്കാന്‍ സംസ്ഥാനവും ജനപ്രതിനിധികളും വൈകിയ വേളയിലും നിശബ്ദത പു ലര്‍ത്തുകയാണ്.

1. ടാറ്റയുടെ ലക്ഷം രൂപയുടെ കാര്‍ പുറത്തിറക്കി
ന്യൂദല്‍ഹി: ടാറ്റയുടെ ലക്ഷം രൂപ മാത്രം വിലയുള്ള കാര്‍ ‘ടാറ്റാ നാനോ’ പുറത്തിറങ്ങി. ന്യൂദല്‍ഹിയിലെ പ്രഗതി മൈതാനത്ത് ഒമ്പതാമത് ഓട്ടോ എക്സ്പോയിലാണ് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ പ്രദര്‍ശനത്തിനായി വെച്ചത്.
അഞ്ച് പേര്‍ക്കിരിക്കാവുന്ന കാറിന് 20 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് ചീഫ് രത്തന്‍ ടാറ്റ പറഞ്ഞു. ഈ വര്‍ഷം പകുതിയാകുമ്പോഴേക്കും മാത്രമേ നാനോ വിപണിയിലെത്തുകയുള്ളൂ.
2. പോബ്സണ് പിറകെ മുന്‍ എസ്റ്റേറ്റ് ഉടമകളും സര്‍ക്കാരിനെതിരെ നിയമ നടപടിക്ക്
പാലക്കാട്: തൂത്തമ്പാറ എസ്റ്റേറ്റ് പോബ്സണ്‍ ഗ്രൂപ്പിന് തിരികെ നല്‍കുന്നതിന് രാഷ്ട്രീയ നീക്കങ്ങള്‍ തുടരുമ്പോള്‍ നെല്ലിയാമ്പതിയിലെ മുന്‍ എസ്റ്റേറ്റുടമകള്‍ സര്‍ക്കാരിനെതിരെ നിയമനടപടി തുടങ്ങി. കേന്ദ്ര വനനിയമത്തിന് വിരുദ്ധമായി തൂത്തമ്പാറയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നീങ്ങുന്നതാണ് ഇതിന സാഹചര്യമൊരുക്കിയത്. മൂന്നുവര്‍ഷംമുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത ബിയാട്രിസ് എസ്റ്റേറ്റിലെ വിളകള്‍ വിറ്റ തുകക്ക് അവകാശമുന്നയിച്ച് മുന്‍ ഉടമ ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു. ഹൈക്കോടതിയില്‍ ഇത്തരം കേസുകള്‍ വനംവകുപ്പിന്റെ അഭിഭാഷകര്‍ വേണ്ടപോലെ കൈകാര്യം ചെയ്യുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെ ഏറ്റെടുത്ത എസ്റ്റേറ്റുകള്‍ പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെടുന്നത് സര്‍ക്കാരിനെ വെട്ടിലാക്കും.
തൂത്തമ്പാറക്ക് സമീപമുള്ള 242 ഏക്കര്‍ വരുന്ന ബിയാട്രിസ് എസ്റ്റേറ്റ് 2005ലാണ് നിയമയുദ്ധത്തിന് ശേഷം സര്‍ക്കാര്‍ ഏറ്റെടുത്തത്. 2004ലെ വിളകള്‍ വിറ്റ വകയില്‍ കോടതി നിര്‍ദേശപ്രകാരം 12 ലക്ഷം രൂപ മുന്‍കൈവശക്കാര്‍ക്ക് വനംവകുപ്പ് നല്‍കിയിരുന്നു. ഇത്രയും തുകക്കുള്ള ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണിത്. എന്നാല്‍, എസ്റ്റേറ്റ് സര്‍ക്കാര്‍ അധീനതയിലായതിനുശേഷം തുക നല്‍കിയിട്ടില്ല. ഈ ഇനത്തില്‍ 2005 മുതലുള്ള തുക തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് ബിയാട്രിസിന്റെ മുന്‍കൈവശക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇന്റര്‍ ലോക്യൂട്ടറി ആപ്ലിക്കേഷനിലെ ആവശ്യം. എസ്റ്റേറ്റ് ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്ന ആവശ്യവുമായി നേരത്തെ നല്‍കിയ പ്രധാന ഹരജിയിലാണ് പുതിയ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഇത് ഹൈക്കോടതി ഈമാസം 17ന് പരിഗണിക്കും.
വിളകള്‍ വിറ്റ വകയില്‍ അരക്കോടിയിലേറെ രൂപ വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഹരജിക്കാരുടെ അപേക്ഷക്ക് വനംവകുപ്പ് ഇതുവരെ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ല. ബിയാട്രിസിന് പുറമെ റോസറിയടക്കമുള്ള എസ്റ്റേറ്റുകളും സമാനസാഹചര്യത്തില്‍ മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ നടപടി ചെയ്തുകൊണ്ടുള്ള കൂടുതല്‍ ഹരജികള്‍ വരുംദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് സൂചന.
3. സപ്ലൈകോ അഴിമതി:മുന്‍ എം.ഡിക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
കൊച്ചി: സപ്ലൈകോ അഴിമതി ക്കേസില്‍ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) സമര്‍പ്പിച്ചു. സപ്ലൈകോ മുന്‍ എം.ഡിയും ഇപ്പോള്‍ ട്രെയിനിംഗിന്റെ ചുമതലയുള്ള അഡീഷനല്‍ ഡി.ജി.പിയുമായ എസ്. പുലികേശിയെ പ്രതിചേര്‍ത്താണ് പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. രണ്ടു കേസില്‍ ഇദ്ദേഹം പ്രതിയാണ്. മൊത്തം അഞ്ച് കേസാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്. അഞ്ച് കേസിലായി 20^ഓളം പ്രതികളാണുള്ളത്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പ്രതികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1995^’05 കാലയളവിലെ സപ്ലൈകോ അഴിമതികളെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. മരുന്ന് വാങ്ങല്‍, സുഗന്ധവ്യഞ്ജനങ്ങളുടെ വിതരണം, ഗൂഢാലോചന, ട്രാന്‍സ്പോര്‍ട്ടിംഗ് കരാര്‍ എന്നിവയുള്‍പ്പെടെ അഞ്ച് കേസാണ് സി.ബി.ഐ അന്വേഷിക്കുന്നത്. മരുന്ന് വാങ്ങല്‍ കേസിലും ഗൂഢാലോചനയിലുമാണ് പുലികേശിയെ പ്രതിചേര്‍ത്തത്. പ്രാഥമികാന്വേഷണത്തില്‍ പുലികേശിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തെ രണ്ട് കേസില്‍ ഒന്നാം പ്രതിയായി ഉള്‍പ്പെടുത്തിയത്. സി.ബി.ഐയുടെ രണ്ട് പ്രത്യേക കോടതികളിലായാണ് എഫ്.ഐ.ആര്‍ നല്‍കിയത്. സംസ്ഥാനത്ത് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അഴിമതിക്കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുന്നത് ഇതാദ്യമാണ്.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴിലെ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് മരുന്ന് കമ്പനികളില്‍ നിന്ന് നേരിട്ട് മരുന്ന് വാങ്ങാതെ ഏജന്‍സികള്‍ വഴി വാങ്ങിയതിലൂടെ കോടികളുടെ നഷ്ടം കോര്‍പറേഷന് ഉണ്ടായതായാണ് ആരോപണം. ഇഷ്ടക്കാരായ കരാറുകാരെ ഉള്‍പ്പെടുത്താന്‍ മറ്റ് ഏജന്‍സികളെ ഒഴിവാക്കുന്നതിന് വ്യവസ്ഥകള്‍ ഉണ്ടാക്കിയായിരുന്നു മരുന്ന് ഇടപാട്. ആന്ധ്ര സ്വദേശിയായ ശ്രീനിവാസറാവു എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.
കൊച്ചിയിലെ എ.വി.കെ ട്രേഡേഴ്സിന്റെ വിജയകുമാര്‍, കതിര്‍ ഫുഡ്സ്, കൃഷ്ണ ഏജന്‍സീസ്, തൃശൂരിലെ ഭാരത് ഏജന്‍സീസ്, സാര്‍ട്ടെക് ഫാര്‍മ, മഞ്ജുനാഥ് ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനി, മധുര സ്വദേശി മുത്തുരാമന്‍, ചോറ്റാനിക്കരയമ്മന്‍ ട്രാന്‍സ്പോര്‍ട്ട്, എന്നിവരെല്ലാം പ്രതിപ്പട്ടികയിലുണ്ട്. സപ്ലൈകോയില്‍ അസി. ജനറല്‍ മാനേജര്‍ തസ്തികയിലുള്ള നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ രണ്ടുപേര്‍ വിരമിച്ചവരാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യനാളുകളിലാണ് മൂന്നര വര്‍ഷക്കാലം പുലികേശി കോര്‍പറേഷന്റെ എം.ഡിയായിരുന്നത്. ഈ കാലയളവില്‍ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ആദ്യം ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി എത്തിയത്. സി.ബി.ഐ അന്വേഷണത്തോട് തുടക്കത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ യോജിച്ചില്ല. എന്നാല്‍, കോര്‍പറേഷന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടിലായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച റിട്ട. ജില്ലാ ജഡ്ജി മുരളീധരന്‍ നായര്‍ കമീഷന്‍ അഴിമതി സ്ഥിരീകരിച്ച് സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുകയായിരുന്നു.
4. അരി: ആന്ധ്രയുടെ തീരുമാനം വൈകുന്നു
കോഴിക്കോട്: സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന അരിവില നിയന്ത്രിക്കുന്നതിനായി ആന്ധ്രയില്‍നിന്ന് നേരിട്ട് അരി എത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമം എങ്ങുമെത്തിയില്ല. ആന്ധ്ര സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ സഹകരണത്തോടെ അരിയടക്കം ഭക്ഷ്യവസ്തുക്കള്‍ ന്യായവിലക്ക് സംഭരിച്ച് കേരളത്തിലെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കമാണ് ആന്ധ്രയുടെ നടപടിയെതുടര്‍ന്ന് അനിശ്ചിതത്വത്തിലായത്.
പൊതുവിതരണ കേന്ദ്രങ്ങള്‍ വഴിക്ക് ഭക്ഷ്യധാന്യ വിതരണവും എഫ്.സി.ഐക്കുള്ള അരി സംഭരണവും മാത്രമാണ് ആന്ധ്ര സിവില്‍സപ്ലൈസ് കോര്‍പറേഷനുള്ള ചുമതലകള്‍. ഇതിനുപുറമെ കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കണമെങ്കില്‍ പ്രത്യേകം തുക കേരളം നല്‍കണമെന്ന അവരുടെ നിര്‍ദേശമാണ് സംസ്ഥാനത്തെ വെട്ടിലാക്കിയത്. ആന്ധ്രക്ക് സംഭരണ തുക നല്‍കി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നപക്ഷം വിലയില്‍ ന്യായമായ കുറവുണ്ടാവുമോ എന്ന ആശങ്കയാണ് കേരളത്തിന്.
ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ ആന്ധ്ര തുക ആവശ്യപ്പെട്ടതോടെ സംസ്ഥാന സപ്ലൈകോ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ചര്‍ച്ചക്കായി ആന്ധ്രയിലേക്ക് പോവുന്നത് നീട്ടിവെച്ചു. ആന്ധ്രയില്‍ കൊയ്ത്തുകാലമാണിത്. ഈ മാസം 15നുമുമ്പായി എഫ്.സി.ഐക്ക് ലെവി കൊടുത്തുതീര്‍ക്കാനുള്ള നീക്കത്തിലാണ് മില്ലുടമകള്‍. ലെവി പൂര്‍ത്തിയാവുന്നതോടെ സ്വാഭാവികമായും കേരളത്തിലേക്കുള്ള അരി വരവ് വര്‍ധിക്കുമെന്നും വില കുറയുമെന്നുമാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് ആന്ധ്രക്ക് സംഭരണ തുക കൊടുത്ത് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനുള്ള ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമോ എന്ന ആശങ്ക ഉയര്‍ന്നത്.ദീര്‍ഘകാല കരാറില്‍ ഒപ്പിടുന്നപക്ഷം ആന്ധ്രയിലെ മില്ലുടമകളും അവിടത്തെ സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥരും ഒത്തുകളിക്കുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സംസ്ഥാന സിവില്‍ സപ്ലൈസിലെ അഴിമതി നിയന്ത്രിക്കാന്‍പറ്റാത്ത കേരളത്തിന് ആന്ധ്രയിലെ ഉദ്യോഗസ്ഥര്‍ മില്ലുടമകളുമായി ചേര്‍ന്ന് നടത്തുന്ന അഴിമതിക്ക് സാക്ഷ്യംവഹിക്കേണ്ട ഗതികേടുവന്നാല്‍ സര്‍ക്കാറിനത് വന്‍ തിരിച്ചടിയാവും.
ഭക്ഷ്യമന്ത്രി സി. ദിവാകരനും ഉന്നത ഉദ്യോഗസ്ഥരും ആന്ധ്രയില്‍ പോയി അവിടത്തെ ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത് ഒരുമാസംമുമ്പാണ്. ദീര്‍ഘകാല സഹകരണ കരാറിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആന്ധ്രയില്‍നിന്ന് ഉന്നതോദ്യോഗസ്ഥര്‍ സംസ്ഥാനത്ത് എത്തി മടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടായാല്‍ മാത്രം ആന്ധ്രയിലേക്ക് കൂടുതല്‍ ചര്‍ച്ചക്ക് പോയാല്‍ മതിയെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.
ജയ, കുറുവ, പൊന്നി അരികള്‍ക്കും ബ്രാന്റ് അരികള്‍ക്കും സംസ്ഥാനത്ത് ഉയര്‍ന്ന വില നിലനില്‍ക്കുകയാണ്. ആന്ധ്രയില്‍നിന്ന് വാഗണുകള്‍ക്കുപുറമെ ലോറിയിലും അരി എത്തുന്നുണ്ട്. കര്‍ണാടകയില്‍നിന്നും ലോറിയില്‍ അരിയും നെല്ലും എത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച കൊല്ലത്ത് 80 വാഗണ്‍ പച്ചരി എത്തിയതോടെ സംസ്ഥാനത്ത് പച്ചരിയുടെ വില ഒരു രൂപയിലധികം കുറഞ്ഞിട്ടുണ്ട്.
5. വിലക്കയറ്റം ആഗോള പ്രശ്നം; പരിഹാരത്തിന് ശമ്പള വര്‍ധനയടക്കം നടപ്പാക്കാന്‍ നിര്‍ദേശം
മനാമ: വില വര്‍ധന ആഗോള പ്രതിഭാസമാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് പാരമ്പര്യേതര മാര്‍ഗങ്ങളിലൂടെ പരിഹാരം കാണണമെന്ന് സാമ്പത്തിക വിദഗ്ധരും ഗവേഷകരുമടങ്ങിയ സംഘം ആവശ്യപ്പെട്ടു. എണ്ണവില വര്‍ധനയും ആഗോളതലത്തില്‍ എല്ലാസാധനങ്ങള്‍ക്കുമുള്ള വന്‍ഡിമാന്റും ഊര്‍ജ സ്രോതസ്സുകളും ഇതിന് കാരണമായിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
ഇവക്ക് പരിഹാരമായി ശമ്പള വര്‍ധനയും സ്രോതസ്സുകളുടെ വൈവിദ്ധ്യവത്കരണവും വിപണിയില്‍ വ്യത്യസ്തതയാര്‍ന്ന സാധനങ്ങള്‍ ലഭ്യമാക്കാണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ആഗോള തലത്തില്‍ എണ്ണ വില വര്‍ധിച്ചതും ഡോളറിന്റെ വിലയിടിവും റിയല്‍ എസ്റ്റേറ്റ് രംഗത്തെ വളര്‍ച്ചയും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളുമാണ് ബഹ്റൈനിലെ വിലവര്‍ധനക്ക് കാരണമായതെന്ന് സാമ്പത്തികോപദേഷ്ടാവ് ഡോ. ഹുസൈന്‍ അല്‍ മഹ്ദി വ്യക്തമാക്കി. കഴിഞ്ഞ റമദാന്‍ മുതല്‍ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി വരുകയായിരുന്നു. വിവിധ അവധിദിനങ്ങളും സ്കൂള്‍ വര്‍ഷാരംഭവും അടുത്തിടെ വില വര്‍ധനക്ക് കാരണമായി. അതേസമയം, ഉപഭോക്താക്കളായ കുറഞ്ഞവേതനക്കാരുടെ അവസ്ഥ ഇത് കഷ്ടത്തിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
6. ഉപഭോക്തൃ നിയമം കര്‍ശനമാക്കുന്നു
കോടികള്‍ മതിക്കുന്ന ഇന്ത്യ ഉപഭോക്തൃ വിപണിയില്‍ ഉപഭോക്താക്കള്‍ ‘രാജാക്കന്മാ’രാണെന്നാണ് വെപ്പ്. എന്നാല്‍, നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് ‘രാജാക്കന്മാരെ’ കൊള്ളയടിക്കുന്ന കമ്പനികള്‍ പെരുകുകയാണ്. ഒടുവില്‍ ഇത്തരം തട്ടിപ്പുകാര്‍ക്ക് സര്‍ക്കാര്‍തന്നെ മൂക്കുകയറിടുന്നു. ഇതിനായി നിലവിലുള്ള നിയമങ്ങള്‍ പരിഷ്കരിച്ച് നിര്‍ദേശിക്കപ്പെട്ട ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ കര്‍ശന നടപടികളാണ് വിഭാവനം ചെയ്യുന്നത്.
പുതിയ ഉപഭോക്തൃ നിയമം നിലവില്‍ വരുന്നതോടെ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന കമ്പനികള്‍ ഉല്‍പന്നം മാറ്റിനല്‍കുന്നതിനു പുറമെ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങളാണ് ഉണ്ടാവുക. എല്ലാ ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്കും പുറമെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഐ.ടി^ടെലികോം ഉല്‍പന്നങ്ങള്‍ എന്നിവയും പുതിയ നിയമത്തിന്റെ പരിധിയില്‍ വരും.
ഭക്ഷ്യവസ്തുക്കള്‍ക്ക് കര്‍ശന നിലവാരങ്ങള്‍ നിര്‍ദേശിക്കപ്പെടും. ഇത് നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന പരിശോധനകള്‍ക്കും സംവിധാനമുണ്ടാകും.
മുന്‍നിര കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഭീഷണിയായ ഡ്യൂപ്ലിക്കേറ്റ് ഉല്‍പന്നങ്ങളുടെ വിപണനം തടയുന്നതിനുള്ള വഴികളെ കുറിച്ചും ഉപഭോക്തൃ മന്ത്രാലയം തലപുകക്കുന്നുണ്ട്. പ്രമുഖ കമ്പനികളുടേതെന്ന് തോന്നിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വിപണനം ചെയ്യുന്ന കമ്പനികള്‍ അനുദിനം പെരുകുകയാണ്. ഏകദേശം 20,000 കോടി രൂപവരും ഇവയുടെ വാര്‍ഷിക വില്‍പനയെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍, ഇത്തരം ഇത്തിക്കണ്ണികളെ പൂര്‍ണമായും പറിച്ചുനീക്കാനാവുമെന്ന് കരുതുന്നില്ലെന്ന് ഉപഭോക്തൃ ക്ഷേമമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
ഉപഭോക്തൃ നിയമപരിഷ്കാരത്തോടൊപ്പം ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്. എം.ആര്‍.ടി.പി.സിക്ക് പകരമായാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്. ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കാനാണ് നിര്‍ദേശം. ഇതുവഴി ഇപ്പോള്‍ ഉപഭോക്തൃ കോടതികള്‍ വഴിയും മറ്റും നീതി നടപ്പാക്കിക്കിട്ടാന്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമീഷന്റെ മാതൃകയില്‍ ഉപഭോക്തൃ കമീഷന്‍ രൂപവത്കരിക്കാനാണ് ആലോചന.
![]()
1. കേരളത്തില്‍ വന്‍ മുതല്‍മുടക്കിന് വിദേശ മലയാളി
ന്യൂഡല്‍ഹി: കേരളത്തിലെ റോഡ് പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഗള്‍ഫിലെ പ്രമുഖ മലയാളി വ്യവസായി രവി പിള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. തുടര്‍ ചര്‍ച്ച വൈകാതെയുണ്ടാവും.രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ പെട്രോകെമിക്കല്‍, ഹോട്ടല്‍ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചു കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുമായും രവി പിള്ള ആദ്യ വട്ടം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.
കഴിഞ്ഞ ദിവസം പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നിയോഗിച്ച ഉദ്യോഗസ്ഥനുമായിട്ടായിരുന്നു കേരളത്തിലെ റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍. ജന്മനാട്ടിലെ അടിസ്ഥാന സൌകര്യ പദ്ധതികളില്‍ വന്‍ മുതല്‍ മുടക്കാനുള്ള സന്നദ്ധത അദ്ദേഹം സര്‍ക്കാര്‍ പ്രതിനിധിയെ അറിയിച്ചു.സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് അതിവേഗ പാത അടിയന്തരാവശ്യമാണെന്നു പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവായ രവി പിള്ള പറഞ്ഞു.
സംസ്ഥാനത്തിന്റെ തെക്കുനിന്നു വടക്കുവരെ അതിവേഗത്തില്‍ സഞ്ചരിക്കാനുതകുന്ന പാത സമഗ്ര വികസനത്തിനു കാരണമാകും. വിദേശ രാജ്യങ്ങളുടെ റോഡ് വികസന സംരംഭങ്ങള്‍ സംസ്ഥാനത്തിനു മാതൃകയാക്കാം.ദേശീയപാതയുടെ വിവിധ ഘട്ട വികസന പദ്ധതികളും ലോക ബാങ്ക് സഹായത്തോടെയുള്ള സംസ്ഥാന റോഡ് വികസന പദ്ധതിയും ഇപ്പോള്‍ സംസ്ഥാനത്തു നടന്നുവരുകയാണ്.
ദേശീയപാത 47നെയും 17നെയും ബന്ധിപ്പിച്ച് സംസ്ഥാനത്തെ തെക്കു വടക്കു മേഖലകളെ ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തിയാക്കാനും പദ്ധതിയുണ്ട്.സ്വകാര്യ പങ്കാളിത്തത്തോടെ ദേശീയപാത വികസനം നടപ്പാക്കാനുള്ള കേന്ദ്ര നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അടുത്ത കാലത്ത് അംഗീകരിച്ചിരുന്നു. ഇതനുസരിച്ചു നിലവിലുള്ള ദേശീയ പാതകള്‍ വികസിപ്പിക്കുന്ന സംരംഭകര്‍ക്ക് 20 വര്‍ഷത്തേക്കു നികുതി പിരിക്കാം. ഈ കാലയളവില്‍ റോഡ് സംരക്ഷണവും അവരുടെ ചുമതല ആയിരിക്കും.
ഇതിനു സ്വകാര്യ സംരംഭകരുമായി കരാറില്‍ ഏര്‍പ്പെടേണ്ടത് ദേശീയപാത അതോറിറ്റിയാണ്. ലോക ബാങ്ക് സഹായത്തോടെയുള്ള റോഡ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടം വൈകാതെ തുടങ്ങും.കൊല്ലത്തു തേവള്ളിയില്‍ കായലോരത്തു 120 കോടി രൂപ മുടക്കി മെഡിക്കല്‍ ടൂറിസം റിസോര്‍ട്ട് സ്ഥാപിക്കാനുള്ള പദ്ധതി അവസാന ഘട്ടത്തിലാണെന്നു രവി പിള്ള വെളിപ്പെടുത്തി.35,000 ജീവനക്കാരാണു ഗള്‍ഫിലെ ഏറ്റവും വലിയ തൊഴിലുടമയായ രവി പിള്ളയുടെ നാസര്‍ എസ് അല്‍ ഹജ്റി കോര്‍പറേഷനില്‍ ജോലിചെയ്യുന്നത്.
ഇതില്‍ 28,000 പേര്‍ ഇന്ത്യക്കാരാണ്. 12,000 കോടിയോളം രൂപയാണു വിറ്റുവരവ്.വിവിധ പദ്ധതികളിലേക്ക് ഏതാനും മാസത്തിനകം 20,000 ഇന്ത്യക്കാരെക്കൂടി നിയമിക്കുമെന്നു രവി പിള്ള അറിയിച്ചു. മുന്‍പരിചയമില്ലാത്ത എന്‍ജിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കുമായിരിക്കും മുന്‍ഗണന. വിവിധ പദ്ധതികളുടെ സവിശേഷതകള്‍ക്കനുസരിച്ചു പരിശീലനം നല്‍കിയായിരിക്കും നിയമനം.
2. നേര്യമംഗലത്തുനിന്ന് ഉല്‍പാദനം 12 മുതല്‍
അടിമാലി: നേര്യമംഗലം പവര്‍ ഹൌസിന്റെ നവീകരണ – പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി രണ്ടുമുതല്‍ നിര്‍ത്തിവച്ച ജലവൈദ്യുതി പദ്ധതികളില്‍നിന്നു നാളെ വൈദ്യുതി ഉല്‍പാദനം ആരംഭിക്കും.മാട്ടുപ്പെട്ടി, പള്ളിവാസല്‍, ചെങ്കുളം, ലോവര്‍ പെരിയാര്‍, പവര്‍ ഹൌസുകളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനമാണ് കഴിഞ്ഞ ഒന്‍പതു ദിവസമായി നിര്‍ത്തിവച്ചിരിക്കുന്നത്.
കല്ലാര്‍കുട്ടി അണക്കെട്ടില്‍ ഇന്‍ടേക് ഗേറ്റ് സ്ഥാപിക്കുന്നതിനും കല്ലാര്‍കുട്ടിയില്‍നിന്നു നേര്യമംഗലത്തേക്കുള്ള പെന്‍സ്റ്റോക്ക് ബട്ടര്‍ഫ്ളൈ വാല്‍വുമായി ഘടിപ്പിക്കുന്നതിനും വേണ്ടിയാണ് മാട്ടുപ്പെട്ടി, പള്ളിവാസല്‍, ചെങ്കുളം, പവര്‍ ഹൌസുകളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവച്ചത്. ഇതോടൊപ്പം കല്ലാര്‍കുട്ടി അണക്കെട്ടിന്റെ സ്ലൂസ് ചാനല്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ പെരിയാറ്റിലേക്കു ചെളിവെള്ളം ഒഴുകാതിരിക്കാന്‍ ലോവര്‍ പെരിയാര്‍ പവര്‍ ഹൌസില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനവും നിര്‍ത്തിവയ്ക്കുകയായിരുന്നു.വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവച്ച സാഹചര്യത്തില്‍ ലോവര്‍ പെരിയാര്‍ പവര്‍ ഹൌസിന്റെ ജനറേറ്ററുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളും നടത്തുകയായിരുന്നു.
സ്ലൂസ് ചാനല്‍ തുറക്കാതെതന്നെ കല്ലാര്‍കുട്ടിയില്‍ ഇന്‍ടേക്, എമര്‍ജന്‍സി ഗേറ്റുകള്‍ സ്ഥാപിക്കാനായതും നേര്യമംഗലത്തേക്കുള്ള പെന്‍സ്റ്റോക്ക് ബട്ടര്‍ഫ്ളൈ വാല്‍വുമായി ഘടിപ്പിക്കുന്ന ജോലിയും എട്ടു ദിവസംകൊണ്ടു പൂര്‍ത്തീകരിക്കാനായി.എന്നാല്‍, ലോവര്‍ പെരിയാറിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ താമസമെടുക്കുന്നതാണ് വൈദ്യുതി ഉല്‍പാദനം പുനരാരംഭിക്കാന്‍ വൈകുന്നത്. കല്ലാര്‍കുട്ടിയിലും നേര്യമംഗലത്തും വ്യാഴാഴ്ച 12 മണിയോടെ സന്ദര്‍ശനത്തിനെത്തിയ മന്ത്രി നിര്‍മാണജോലികളും മറ്റും നേരില്‍ കണ്ട് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷമാണ് 13നു പവര്‍ കട്ട് പിന്‍വലിക്കാനും മാര്‍ച്ച് എട്ടിനു നേര്യമംഗലം അഡീഷനല്‍ പവര്‍ ഹൌസിന്റെ ഉദ്ഘാടനം നടത്തുന്നതിനുമുള്ള പ്രഖ്യാപനം നടത്തിയത്.
3. ഒാച്ചിറയിലെ പൂക്കടയില്‍ ഉഗ്രസ്ഫോടനം
ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ അന്നദാന മന്ദിരത്തിന്റെ കിഴക്കു ഭാഗത്തുള്ള കടയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നും പടക്കവും പൊട്ടിത്തെറിച്ചു പത്തുപേര്‍ക്കു പരുക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരം. സമീപത്തെ ആറു കടകള്‍ തകര്‍ന്നിട്ടുണ്ട്. പൊട്ടിത്തെറി ഉണ്ടായ കടയുടെ ഉടമ കൃഷ്ണപുരം വടക്കേക്കുറ്റിയില്‍ കൃഷ്ണന്‍ (70), ഭാര്യ ഭവാനി (62), കൃഷ്ണപുരം കുറ്റിത്തറയില്‍ ശിവദാസന്റെ ഭാര്യ ഉഷ (65) എന്നിവരെ ഗുരുതരമായ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റ കായംകുളം ദിനകര്‍ ബംഗ്ലാവില്‍ സരസ്വതീഭായി (63), പ്രയാര്‍ വടക്കു പടിഞ്ഞാറെ കുറ്റിശേരില്‍ ആനന്ദക്കുട്ടി, കൃഷ്ണപുരം കുറ്റിത്തറയില്‍ ശിവദാസന്‍ (50), ആലുംപീഠിക ദേവകുളങ്ങര ചന്ദ്രന്‍ പിള്ള (54), കൊറ്റമ്പള്ളി ഉജയ്നിയില്‍ വിക്രമന്‍ പിള്ള (50), ക്ലാപ്പന വരവിള വിശാഖത്തില്‍ ശോഭന (45), പന്തളം ശ്രീസദനത്തില്‍ വാസു (65) എന്നിവര്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. കടകളിലിരുന്നവര്‍ക്കും കടയുടെ സമീപത്തു നിന്നവര്‍ക്കുമാണു പരുക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്കു മൂന്നരയോടെയായിരുന്നു ഓച്ചിറയെയും പരിസര പ്രദേശങ്ങളെയും നടുക്കി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. ആദ്യം ചെറിയ പൊട്ടിത്തെറിയും തുടര്‍ന്നു വന്‍ സ്ഫോടനവുമാണ് ഉണ്ടായതെന്നു സമീപത്തെ മറ്റു കച്ചവടക്കാര്‍ പറഞ്ഞു. കമ്പക്കാരനായിരുന്ന കൃഷ്ണന്‍ ഓച്ചിറയിലെ സ്റ്റാളില്‍ പ്രധാനമായും വില്‍പ്പന നടത്തിയിരുന്നതു മാലകളും പൂജാദ്രവ്യങ്ങളുമായിരുന്നു. ഇതിനോടൊപ്പമാണ് അനധികൃതമായി പടക്കം വില്‍പ്പന നടത്തുകയും വെടിമരുന്നു സൂക്ഷിക്കുകയും ചെയ്തിരുന്നതെന്നു പൊലീസ് അറിയിച്ചു.
കൃഷ്ണനും ഭാര്യ ഭവാനിയും കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സ്ഫോടനം. ആറു കടകളുടെയും തകരഷീറ്റുകളും മേല്‍ക്കൂരകളും തെറിച്ചുപോയി. ഈ ഭാഗത്തുകൂടി പോയിരുന്ന വൈദ്യുതി കമ്പിയും പൊട്ടിവീണു. കടകളില്‍ ഉണ്ടായിരുന്ന സാധന സാമഗ്രികളും നശിച്ചു. പരുക്കേറ്റ ശോഭനയും വാസുവും ഒഴിച്ചുള്ളവരെല്ലാം കടയില്‍ ഇരിക്കുകയായിരുന്നു. കൃഷ്ണന്റെ ഒരു മകന്‍ മാവേലിക്കരയില്‍ പടക്കം പൊട്ടിത്തെറിച്ചു മരിച്ചിരുന്നു.
4. പൊതുശ്മശാനത്തിലെ കുഴിമാടങ്ങളില്‍നിന്നു ഭൌതികാവശിഷ്ടങ്ങള്‍ കടത്തിയ നിലയില്‍
പൊന്നാനി (മലപ്പുറം): പൊതുശ്മശാനത്തിലെ കുഴിമാടങ്ങള്‍ തുറന്ന് ഭൌതികാവശിഷ്ടങ്ങള്‍ കടത്തിയ നിലയില്‍. ഭാരതപ്പുഴയോരത്ത് പൊന്നാനി നഗരസഭയുടെ കോട്ടത്തറ ശ്മശാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൃതദേഹങ്ങള്‍ മറവുചെയ്ത അഞ്ചു കുഴിമാടങ്ങളാണ് തുറന്ന ശേഷം പാതി മൂടിയ നിലയില്‍ കണ്ടെത്തിയത്.
ശ്മശാനത്തിലെ ചൂള നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തിനു സമീപത്ത്, ഒരു കുഴിമാടം പൂര്‍ണമായും തുറന്ന നിലയിലാണ്. ഈ കുഴിമാടത്തിനു സമീപത്തുനിന്ന് ശവപ്പെട്ടിയുടേതെന്നു കരുതപ്പെടുന്ന രണ്ടു പ്ളാസ്റ്റിക് കയറും മൂന്നു തോര്‍ത്തു മുണ്ടും കണ്ടെത്തി. പുഴയ്ക്കരികിലായി ഒരു കുഴിമാടം പൂര്‍ണമായി തുറന്ന് വീണ്ടും മൂടിയ നിലയിലാണ്.
കഴിഞ്ഞ ദിവസം സന്ധ്യയോടെ ഒരാള്‍ ഒറ്റയ്ക്കു ശ്മശാനത്തില്‍ കുഴിയെടുത്തിരുന്നതായി സമീപവാസികള്‍ പറഞ്ഞു. തലയോട്ടികള്‍ക്കും പഴക്കമില്ലാത്ത മൃതദേഹങ്ങള്‍ക്കുമായി മുന്‍പ് ചിലര്‍ തന്നെ സമീപിച്ചിരുന്നതായി ശ്മശാനത്തിലെ സംസ്കാര ചടങ്ങുകള്‍ നടത്തുന്നയാള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ അടക്കംചെയ്യുന്ന അലുമിനിയ ഷീറ്റുകള്‍കൊണ്ടും മരങ്ങള്‍കൊണ്ടും നിര്‍മിച്ച ശവപ്പെട്ടികള്‍ക്കും മൃതദേഹത്തില്‍ അവശേഷിപ്പിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്കുമായിട്ടായിരിക്കണം കുഴിമാടങ്ങള്‍ തുറന്നതെന്നു കരുതപ്പെടുന്നു. പൊതുശ്മശാനത്തില്‍ പ്രത്യേകം കാവല്‍ക്കാരോ സംസ്കാര ചടങ്ങുകള്‍ക്കായി നിയമിച്ച ജീവനക്കാരോ ഇല്ല. മുന്‍പും ശ്മശാനത്തില്‍ കുഴിമാടങ്ങള്‍ തുറന്ന നിലയില്‍ കാണപ്പെട്ടിരുന്നതായും എന്നാല്‍ ഇത് കാര്യമാക്കിയിരുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു.
5. സാഹിത്യത്തിന്റെ നാലുകെട്ടില്‍ കാരണവന്‍മാരുടെ സംഗമം
തൃശൂര്‍: സാഹിത്യ അക്കാദമിയുടെ മരച്ചുവടുകളില്‍ സൌഹൃദത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ദിനങ്ങളുമായി നാലുകെട്ട്. മലയാളിയുടെ വായനയുടെ ചരിത്രത്തിലെ സുവര്‍ണ ബിന്ദുവായ നാലുകെട്ട് എന്ന നോവലിന്റെ അന്‍പതാം വാര്‍ഷികാഘോഷം നടക്കുന്ന അക്കാദമി വളപ്പില്‍ ഉത്സവഛായയാണ്. നാലുകെട്ടിന്റെ കഥാകാരനായ എം. ടി. വാസുദേവന്‍ നായരുടെ സാന്നിധ്യം അവിടെ വാക്കുകളിലും വരകളിലും നിറയുന്നു. നമ്പൂതിരി വരച്ച നാലുകെട്ട് ചിത്രങ്ങള്‍ നോവലിലേക്ക് ചിത്രങ്ങളിലൂടെ നടത്തുന്നൊരു യാത്രയാണ്.
കേരളത്തിലെ നാലുകെട്ടുകളുടെ അന്‍പതോളം ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഗൃഹനിര്‍മാണത്തിന്റ അത്ഭുതലോകത്തേക്കു പോലും നാലുകെട്ട് എന്ന നോവല്‍ വഴി തുറക്കുന്ന മാസ്മരിക കാഴ്ചയാണിത്. വിനയനാണ് ഫൊട്ടോഗ്രഫര്‍. നാലുകെട്ടിന്റെ വിവിധ ഭാഷയിലെ പതിപ്പുകള്‍ പ്രദര്‍ശനത്തിനുണ്ട്. പുതിയ പതിപ്പ് വില്‍പ്പനയ്ക്കുണ്ട്. ചിമ്മിനിവെളിച്ചത്തിലിരുന്ന് നാലുകെട്ട് വായിച്ചതിന്റെ സ്മരണയുമായാണ് എം. മുകുന്ദന്റെ അധ്യക്ഷപ്രസംഗം തുടങ്ങിയത്.
മണ്ണെണ്ണക്ഷാമം കാരണം വിളക്കണയ്ക്കാന്‍ അമ്മ പറഞ്ഞുകൊണ്ടേയിരുന്നു. എന്നിട്ടും മണ്ണെണ്ണ തീരും വരെ വായിച്ചു. വെളുപ്പിന് മൂന്നിന് വിളക്കു കെടുമ്പോള്‍ നോവലിലെ ഏതാനും പേജുകള്‍ ബാക്കിയായിരുന്നു. സൂര്യനുദിച്ച ഉടനെ അതും തീര്‍ത്തുവെന്ന് മുകുന്ദന്‍ പറഞ്ഞു. പുനര്‍വായനയുടെ സുഖത്തിനായി പലരും വീണ്ടും നാലുകെട്ട് അന്വേഷിക്കുന്നുണ്ടായിരുന്നു. അക്കാദമി അങ്കണം ഏറെക്കാലത്തിനു ശേഷം സാഹിത്യകാരന്മാരുടെ പൊതുവേദിയായി. മിക്കപ്പോഴും ഒരു യോഗത്തിനായി പലപ്പോഴായി എത്തി പിരിഞ്ഞു പോകുകയാണ് പതിവ്.
എന്നാല്‍ ഇത്തവണ പഴയകാല സാഹിത്യ സമ്മേളനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് അവര്‍ അക്കാദമിയുടെ മുറ്റത്തുനിന്ന് വായനക്കാരനുമായി സംവദിക്കുന്നു. കാക്കനാടന്‍, കോവിലന്‍, അക്കിത്തം, കെ. ജി. ശങ്കരപ്പിള്ള തുടങ്ങി രാവുണ്ണി, അശോകന്‍ ചരുവില്‍ വരെ നീളുന്ന പല തലമുറകളുടെ കൂട്ടായ്മ. നൂറിലേറെ സാഹിത്യകാരന്മാരാണ് നാലു ദിവസത്തെ ആഘോഷത്തിനിടയില്‍ വേദിയിലെത്തുന്നത്.
നടന്‍ കൂടിയായ വി. കെ. ശ്രീരാമന്‍ ആകാരംകൊണ്ടും ജോലികൊണ്ടും ഈ കൂട്ടായ്മയുടെ നെടുംതൂണാണ്. ദിവസങ്ങളോളമായി ശ്രീരാമനും സംഘവും നാലുകെട്ടിനായി ഉറങ്ങാതിരിക്കുകയായിരുന്നു. സന്ധ്യയോടെ കണ്യാര്‍കളിക്ക് കേളി കൊട്ടി. മുറ്റത്തെ മരങ്ങളില്‍ മുഴുവന്‍ വെളിച്ചം വീശുന്ന ദീപപ്രഭ തെളിഞ്ഞുവന്നു. അക്കാദമിയുടെ നാലുപാടും വര്‍ണദീപങ്ങള്‍ നിരന്നു. ഇനി ഞായറാഴ്ചവരെ അക്കാദമിയില്‍ അക്ഷരോത്സവമാണ്. ഒരു എഴുത്തുകാരനും പുസ്തകത്തിനും കിട്ടുന്ന അത്യപൂര്‍വ ബഹുമതി. എം. ടിയുടെ നാലുകെട്ടിന്റെ അന്‍പതാം വാര്‍ഷികം സാഹിത്യ അക്കാദമി ആഘോഷിക്കുന്നതിനെ വിമര്‍ശിച്ച എം. വി. ദേവനെതിരെ വേദിയില്‍ ശബ്ദമുയര്‍ന്നു.
എം.ടിയെ അദ്ദേഹം മാടമ്പി നായര്‍ എന്നു വിളിച്ചതാണ് രോഷത്തിന് ഇടയാക്കിയത്. മാടമ്പി പ്രയോഗം ഭംഗിയായില്ലെന്നും ഇതെല്ലാം പറഞ്ഞതുകൊണ്ട് എം.ടിക്കല്ല ദേവനാണ് ക്ഷീണം വരുന്നതെന്നും കാക്കനാടന്‍ പറഞ്ഞു. എതിരാളികള്‍ ഇത്രയും മ്ളേച്ഛരാകരുതെന്ന് കോവിലന്‍ പറഞ്ഞു. എംടിയോടൊപ്പം ആയുഷ്ക്കാലം മുഴുവന്‍ ഉണ്ടാകുമെന്ന് പറയാന്‍ വേണ്ടി മാത്രമാണ് ആരോഗ്യമില്ലാത്ത താന്‍ വന്നതെന്നും കോവിലന്‍ പറഞ്ഞു.
ബഷീറിന്റ നൂറാം ജന്മവാര്‍ഷികം ഒാര്‍മിപ്പിച്ചതിന് ദേവനോട് നന്ദിപറയാമെന്ന് അക്കിത്തം. എംടി കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റാകേണ്ടത് മലയാളിയുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്ദിയും സുന്ദരികളും സുന്ദരന്മാരും എന്ന നോവലിന്റെ ജൂബിലിയും അക്കാദമി ആഘോഷിക്കുമെന്ന് അധ്യക്ഷത വഹിച്ച അക്കാദമി പ്രസിഡന്റ് എം. മുകുന്ദന്‍ പറഞ്ഞു. നമ്പൂതിരി വരച്ച നാലുകെട്ട് ചിത്രങ്ങള്‍ അക്കിത്തം പ്രകാശനം ചെയ്തു. നാലുകെട്ടുകളുടെ വിനയന്‍ എടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം നടന്‍ മുരളി ഉദ്ഘാടനം ചെയ്തു.
നാലുകെട്ടിന്റെ ഇംഗീഷ് പരിഭാഷ എം. കെ. സാനുവും കാലത്തിന്റെ നാലുകെട്ട് എന്ന പുസ്തകം കെ. പി. ശങ്കരനും പ്രകാശനം ചെയ്തു. ശോഭന പരമേശ്വരന്‍ നായര്‍, ദേവകി നിലയങ്ങോട്, യൂസഫ് ഹാജി കൂടല്ലൂര്‍, പുരുഷന്‍ കടലുണ്ടി, രാവുണ്ണി എന്നിവര്‍ പ്രസംഗിച്ചു. ആഘോഷം 13ന് സമാപിക്കും.
6. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ എഎസ്ഐക്കും ഫയര്‍മാനും വെട്ടേറ്റു
പെരുമ്പാവൂര്‍: അഞ്ചു വയസ്സുള്ള പേരക്കുട്ടിയെ തന്നോടൊപ്പം മുറിക്കുള്ളിലാക്കി വാതിലടച്ച ശേഷം വീടിനു തീകൊളുത്തുമെന്നു ഭീഷണി മുഴക്കിയ മുത്തച്ഛനെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ എഎസ്ഐയ്ക്കും ഫയര്‍മാനും വെട്ടേറ്റു. പെരുമ്പാവൂര്‍ സ്റ്റേഷനിലെ എഎസ്ഐ ഉണ്ണിക്കൃഷ്ണന്‍ (45), ഫയര്‍ഫോഴ്സ് ഡ്രൈവര്‍ ബെന്നി മാത്യൂസ് (34) എന്നിവരെ പരുക്കുകളോടെ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബെന്നിയുടെ തലയ്ക്കാണു വെട്ടേറ്റത്. ഏഴു തുന്നിക്കെട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്റെ രണ്ടു കൈകളിലും നെഞ്ചിലും വെട്ടു കൊണ്ടു. രണ്ടുപേരുടെയും മുറിവുകള്‍ ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്കു മുടിക്കല്‍ ചെറുവേലിക്കുന്നിലാണ് സംഭവം. തുറമ്പുറത്ത് കുമാരന്‍ (62) ആണ് പേരക്കുട്ടി ആകാശിനെ മുറിക്കുള്ളിലാക്കി പൂട്ടിയ ശേഷം വീടിനു തീകൊളുത്തുമെന്നു ഭീഷണി മുഴക്കിയത്. ഭാര്യ അമ്മിണി, ആകാശിന്റെ അച്ഛന്‍ പ്രകാശ്, അമ്മ മണി എന്നിവരെ വീടിനു പുറത്തു കടത്തിയശേഷം മണ്ണെണ്ണ നിറച്ച കന്നാസും വാക്കത്തിയുമായി കുമാരന്‍ മുറിക്കുള്ളില്‍ കടന്നതോടെയാണ് പരിഭ്രാന്തരായ നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചത്.
വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടക്കുന്നതിനിടെ കുമാരന്‍ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ലാത്തി കൊണ്ടു തടഞ്ഞതിനാലാണ് പരുക്ക് ഗുരുതരമാവാതിരുന്നത്. കുമാരനെ പൊലീസ് പിന്നീട് ചികില്‍സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. കുഞ്ഞിനു പരുക്കില്ല.
7. കുവൈത്ത് വീസ: പരിഹാരം ഉടനെന്ന് വയലാര്‍ രവി
ന്യൂഡല്‍ഹി: കുവൈത്തില്‍ തൊഴില്‍ തേടി പോകുന്നവര്‍ക്ക് വീസ ലഭിക്കാതിരിക്കുന്ന പ്രശ്നത്തില്‍ അടിയന്തരമായി പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉറപ്പു നല്‍കി. കുവൈത്ത് സി.എം.സ്റ്റീഫന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര നിവേദനം നല്‍കിയപ്പോഴാണ് മന്ത്രി ഉറപ്പ് നല്‍കിയത്. തൊഴില്‍വീസ ഇന്ത്യയിലെ കുവൈത്ത് നയതന്ത്രകാര്യാലയങ്ങളില്‍ സ്റ്റാംപ് ചെയ്യാത്തതിനാല്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലിക്കു പോകാനാകുന്നില്ലെന്ന് നിവേദനത്തില്‍ പറയുന്നു. കഴിഞ്ഞ മാസം 20 മുതലാണ് വീസ സ്റ്റാംപിങ് കുവൈത്ത് നിര്‍ത്തിവച്ചത്.
8. റജിസ്ട്രേഷന്‍: ധാരണവില കൂട്ടി ജനത്തെ പിഴിയുന്നു
പുല്‍പള്ളി: ഭൂമി റജിസ്ട്രേഷന് ധാരണവില വീണ്ടും വര്‍ധിപ്പിച്ച് റജിസ്ട്രേഷന്‍ വകുപ്പ് ജനത്തെ പിഴിയുന്നു. നിലവിലുണ്ടായിരുന്ന ധാരണവില ഒന്നു മുതല്‍ പത്തു ശതമാനം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ച് റജിസ്ട്രേഷന്‍ ചെലവുകള്‍ പത്തു ശതമാനം വര്‍ധിച്ചു. മാനദണ്ഡമൊന്നുമില്ലാതെയാണ് ഈ നടപടി. നാട്ടില്‍ ഭൂമിവില വര്‍ധിച്ചെന്നും കമ്പോള വില അടിസ്ഥാനമാക്കി ആധാര വിലയും തീരുമാനിച്ചു നടപ്പാക്കണമെന്നാണ് വകുപ്പു മേധാവികളുടെ നിര്‍ദേശം. സബ് രജിട്രാര്‍മാരുടെ യോഗം വിളിച്ച് കര്‍ശന നിര്‍ദേശമാണ് നല്‍കുന്നത്.
നികുതി വകുപ്പ് സെക്രട്ടറിയാണ് വരുമാന വര്‍ധനയ്ക്ക് പുതിയ ഉപാധികള്‍ വയ്ക്കുന്നത്. എന്നാല്‍ യഥേഷ്ടം ധാരണവില വര്‍ധിപ്പിക്കുന്നത് തുണ്ടുഭൂമി റജിസ്ട്രേഷന് എത്തുന്ന പാവപ്പെട്ടവര്‍ക്ക് തിരിച്ചടിയായി. സബ്റജിസ്ട്രാര്‍മാര്‍ ആധാരമെഴുത്തുകാരെ വിളിച്ചുചേര്‍ത്ത് താല്‍ക്കാലികമായുണ്ടാക്കിയ ഒരു വിലയാണ് ‘ധാരണവില. ഈ വിലയ്ക്ക് നിയമ പരിരക്ഷയൊന്നുമില്ല. രണ്ടു വര്‍ഷത്തിനിടെ ഈ വില പട്ടിക ആറു തവണയാണ് പുതുക്കിയത്.
ധാരണവില പ്രകാരം റജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളെ അണ്ടര്‍വാല്യുവേഷന്‍ നടപടികളില്‍നിന്ന് ഒഴിവാക്കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആധാരം ചെയ്ത മിക്കവര്‍ക്കും കൂടുതല്‍ മുദ്രവില അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് അയക്കുന്നതും പതിവായിട്ടുണ്ട്. ജനത്തെ പിഴിയുന്നതിനു പുറമെ ഉദ്യോഗസ്ഥതല പീഡനവും ഈ വകുപ്പിലുണ്ടെന്നു പരാതിയുണ്ട്. നിശ്ചിത വരുമാനം തികയ്ക്കാത്ത സബ് റജിട്രാര്‍മാരെ മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
വന്‍കിട ഇടപാടു നടത്തുന്നവര്‍ വന്‍ വെട്ടിപ്പുകള്‍ നടത്തി രക്ഷപ്പെടുമ്പോള്‍ വീട് നിര്‍മിക്കുന്നതിനും മറ്റും തുണ്ടു ഭൂമി വാങ്ങുന്നവരെയാണ് കുത്തിപ്പിഴിയുന്നത്. വനം, കുന്ന്, തരിശ് തുടങ്ങിയ പരിഗണനകളൊന്നുമില്ലാതെ വാര്‍ഡ് അടിസ്ഥാനപ്പെടുത്തി അശാസ്ത്രീയമായ വിധത്തിലാണ് സ്റ്റാംപ് ഡ്യൂട്ടി വസൂലാക്കുന്നത്.
9. കൊപ്ര താങ്ങുവില 40 രൂപ വര്‍ധിപ്പിക്കും
ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില 40 രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ ധനകാര്യ സമിതി തീരുമാനിച്ചു. മില്ലിങ് കൊപ്രയ്ക്കു 3,660 രൂപയാണു പുതുക്കിയ താങ്ങുവില. ഉണ്ടക്കൊപ്രയുടെ താങ്ങുവില 3,910 രൂപയാക്കിയിട്ടുണ്ട്.
താങ്ങുവില വര്‍ധന കേരളത്തിലെ 35 ലക്ഷം കര്‍ഷകര്‍ക്കു ഗുണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ പച്ചത്തേങ്ങ സംഭരിക്കുന്നതു താങ്ങു വിലയായ 4.40 രൂപ നിരക്കിലാണ്. ഈ വില വര്‍ധിപ്പിക്കാന്‍ പുതിയ തീരുമാനം മൂലം കഴിയും.4.40 രൂപ നിരക്കില്‍ സംഭരിക്കുന്ന പച്ചത്തേങ്ങ സംഘങ്ങള്‍ക്കു നല്‍കി കൊപ്രയായി തിരിച്ചു വാങ്ങുമ്പോള്‍ സംഘങ്ങള്‍ക്കു കേരഫെഡ് നല്‍കുന്നതു 3,620 രൂപയാണ്. ഇതിലും വര്‍ധനയുണ്ടാകും.
കേരഫെഡ് മാതൃകയില്‍ നാഫെഡും പച്ചത്തേങ്ങ സംഭരിക്കണ മെന്നാ ണു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരകര്‍ഷകര്‍ക്കു വര്‍ധിച്ച താങ്ങുവില ലഭിക്കാന്‍ ഇതു സഹായകമാകും. 4.40 രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉടന്‍ വിപണിയില്‍ തേങ്ങയുടെ വില കൂടി. 6 – 6.30 രൂപവരെ ഇപ്പോള്‍ വിലയുണ്ട്.
അതിനാല്‍ കര്‍ഷകര്‍ കേരഫെഡിനു തേങ്ങ നല്‍കാതെ പൊതു വിപണിയില്‍ വില്‍ക്കുന്നു. പക്ഷേ, വില താഴുമ്പോള്‍ താങ്ങുവില കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നാണു കേരഫെഡിന്റെ നിഗമനം.
10. ദിനമലര്‍ ഒാഫിസിനു നേരെ ആക്രമണം
ചെന്നൈ: പ്രമുഖ തമിഴ് ദിനപത്രം ദിനമലറിന്റെ അണ്ണാ ശാല ഒാഫിസിനു നേരെ വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരനു പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു വിസികെ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിസികെ ജനറല്‍ സെക്രട്ടറി തോള്‍ തിരുമാവളവനെ വിമര്‍ശിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ രോഷാകുലരായ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ചില്ലു ജനലുകളും അറ്റന്‍ഡന്‍സ് റജിസ്റ്റര്‍ മെഷീനും തകര്‍ത്തു. എന്നാല്‍, പ്രധാന ഒാഫിസിനുള്ളിലേക്കുള്ള ഇരുമ്പ് ഗേറ്റ് ഉടന്‍ തന്നെ അടച്ചതിനാല്‍ അക്രമികള്‍ക്ക് ഉള്ളില്‍ കടക്കാനായില്ല.
ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണു തമിഴ്നാട്ടില്‍ പത്രം ഒാഫിസുകള്‍ ആക്രമിക്കപ്പെടുന്നത്. മുഖ്യമന്ത്രി കരുണാനിധിയുടെ രാഷ്ട്രീയ പിന്‍ഗാമിയെ കണ്ടെത്താന്‍ ദിനകരന്‍ പത്രം നടത്തിയ സര്‍വേയെത്തുടര്‍ന്ന് മധുരയിലെ ഒാഫിസിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.
11. ടാറ്റയുടെ ചെറുകാറിനെതിരെ മേധ
ന്യൂഡല്‍ഹി: ബംഗാളിലെ സിംഗൂരില്‍ വീടു നഷ്ടപ്പെട്ടവരുടെയും സ്വന്തം മണ്ണിനായി പൊരുതുന്നവരുടെയും കണ്ണീരാണു ടാറ്റയുടെ ഒരുലക്ഷം രൂപയുടെ കാറെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ അഭിപ്രായപ്പെട്ടു.
പാവപ്പെട്ട നൂറുകണക്കിനു കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണി യുയര്‍ത്തിയ പദ്ധതിയെ എതിര്‍ക്കേണ്ടതിന്റെ സാമൂഹിക ബാധ്യത ഒരുവശത്തും ചെറുകാറുകള്‍ പെരുകുന്നതുമൂലമുള്ള ഗതാഗത പ്രശ്നം മറുവശത്തുമുണ്ട്.
അതിനാലാണു കാര്‍ പുറത്തിറങ്ങിയ ദിനത്തില്‍ ഇതെല്ലാം ഒാര്‍മിപ്പിക്കു ന്നതെന്ന് അവര്‍ പറഞ്ഞു.
12. ഇറാഖില്‍ വന്‍ യുഎസ് ബോംബാക്രമണം
ബഗ്ദാദ്:ഇറാഖ് തലസ്ഥാന നഗരിയുടെ തെക്കന്‍ മേഖലയില്‍ അല്‍ഖായിദ തീവ്രവാദികളെ ലക്ഷ്യമിട്ടു കനത്ത യുഎസ് ബോംബിങ്. യുഎസ് യുദ്ധവിമാനങ്ങള്‍ ഇന്നലെ 40,000 പൌണ്ട് ബോംബുകള്‍ ഇവിടെ വര്‍ഷിച്ചു. ജനനാശം എത്രയെന്ന് അറിവില്ല. വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നു യുഎസ് സേനാ വക്താവ് അറിയിച്ചു.അല്‍ഖായിദയ്ക്ക് എതിരായ രണ്ടുദിവസത്തെ ആക്രമണങ്ങളില്‍ ഒന്‍പതു യുഎസ് ഭടന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
ദിയാല, സലാഹുദീന്‍ പ്രവിശ്യകളിലാണു തീവ്രവാദികള്‍ക്കെതിരെ ആക്രമണം കേന്ദ്രീകരിച്ചിട്ടുള്ളത്.ഇറാഖിന്റെ പടിഞ്ഞാറന്‍ മേഖലയില്‍നിന്ന് അല്‍ഖായിദ – സുന്നി അറബ് പോരാളികളെ മിക്കവാറും തുരത്തിയതോടെ കഴിഞ്ഞ വര്‍ഷം ഏറ്റുമുട്ടലുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍, ശേഷിച്ചവര്‍ ബഗ്ദാദിനടുത്ത ദിയാല, സലാഹുദീന്‍ പ്രവിശ്യകളില്‍ വീണ്ടും കേന്ദ്രീകരിച്ച് ഒളിപ്പോരു തുടങ്ങിയതോടെയാണ് വന്‍ സന്നാഹത്തോടെ യുഎസ് ആക്രമണം ആരംഭിച്ചത്.
അടയാളം 









