ജനുവരി 7, 2008

പത്രവാര്‍ത്തകള്‍ 07-01-08

1. പി.എസ്.സിയുടെ ‘വിശ്വരൂപം’ ജില്ലാ ബാങ്ക് ക്ളാര്‍ക്ക് പരീക്ഷയിലും
തിരു : സിലബസില്‍ ഇല്ലാത്തതും അബദ്ധങ്ങള്‍ നിറഞ്ഞതുമായ ചോദ്യങ്ങളുമായി പി. എസ്.സി ഒരിക്കല്‍ക്കൂടി തനിരൂപം കാട്ടിയപ്പോള്‍ ജില്ലാ സഹകരണ ബാങ്കിലെ ക്ളാര്‍ക്ക്/കാഷ്യര്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളംകുടിച്ചു. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ ശരിയുത്തരം കാണാതെ തിരുവനന്തപുരം ജില്ലയില്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ വലഞ്ഞു. കൊല്ലം ജില്ലയില്‍ ഇതേ പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസില്‍ 42 ചോദ്യങ്ങള്‍ ഒരു ഗൈഡില്‍ നിന്ന് ‘അടിച്ചുമാറ്റി’യാണ് പി. എസ്.സി മികവ് കാട്ടിയത്. സഹകരണ [...]