ജനുവരി 4, 2008

പത്രവാര്‍ത്തകള്‍ 4-1-08

1. ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടേക്കും
തിരുവനന്തപുരം : മകരവിളക്ക് സീസണ്‍ കഴിയുന്നതോടെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടേക്കും. ഇക്കാര്യം സര്‍ക്കാര്‍ ഗൌരവമായി ആലോചിച്ചുവരികയാണ്. പ്രസിഡന്റും അംഗങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത ബോര്‍ഡിന്റെ പ്രവര്‍ത്തനംതന്നെ സ്തംഭിപ്പിച്ച സാഹചര്യത്തിലാണിത്. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതും ഇങ്ങനെയൊരു തീരുമാനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. ബോര്‍ഡ് പ്രസിഡന്റില്‍നിന്ന് ബോര്‍ഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്ന കത്ത് എഴുതി വാങ്ങാനും അത് ഹൈക്കോടതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാനുമാണ് ഒരാലോചന. എല്‍.ഡി. എഫിലെ ഘടകകക്ഷികളുടെ പ്രതിനിധികളാണ് അംഗങ്ങളെന്നതിനാല്‍ സി.പി. എം, സി.പി. [...]