1. വേദിയിലും വെബ്സൈറ്റിലും സമുദായാചാര്യന്‍ നിറഞ്ഞു
കോട്ടയം : “ശതാഭിഷേകം കഴിഞ്ഞാലെങ്കിലും ഒരുവന്‍ സ്വസ്ഥമായി ഒരിടത്തിരുന്ന് ഓര്‍മ്മകള്‍ അയവിറക്കി കഴിയേണ്ടതാണ്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അതിനുള്ള സൌകര്യം എനിക്കിന്നും സിദ്ധിച്ചിട്ടില്ല….”
ഘനഗംഭീരമായ ശബ്ദം മൈക്കിലൂടെ മുഴങ്ങി. മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയിലായി സദസ്. ചിലരുടെ കണ്ണുകള്‍ നിറഞ്ഞു. പുതുതലമുറ ശ്രദ്ധയോടെ കാതോര്‍ത്തു.
എന്‍. എസ്. എസ്. സ്കൂള്‍ മൈതാനിയിലെ ഓലപ്പന്തലില്‍ മുപ്പത്തൊന്‍പതു വര്‍ഷത്തിനുശേഷം വീണ്ടും ഭാരതകേസരി മന്നത്ത് പത്മനാഭന്റെ ശബ്ദം.
നായര്‍ സമുദായത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനമാണ് ഈ അവിസ്മരണീയ അവസരം [...]









