ജനുവരി 2, 2008

ഇല്ലാത്ത കൊളസ്ട്രോളും മരുന്നുകമ്പനികളും

1 Jan, 2008
ഇല്ലാത്ത കൊളസ്ട്രോളിന്റെ വല്ലാത്ത പരിഹാരങ്ങള്‍
ജീവരക്ഷകനായ കൊളസ്ട്രോളിനെ ശാസ്ത്രതത്ത്വങ്ങള്‍ക്ക് ചില വളച്ചൊടിക്കല്‍ നടത്തിക്കൊണ്ട് ഹൃദയം പിളര്‍ക്കുന്ന ഘാതകനാക്കിയപ്പോള്‍ മരുന്നുകമ്പനികള്‍ക്ക് നേടാനായത് നേരിട്ടും അല്ലാതെയുമുള്ള പതിനായിരക്കണക്കിനു കോടികളാണ്
ജേക്കബ് വടക്കഞ്ചേരി
കഞ്ഞിയില്‍ ചിരണ്ടിയിട്ട്, കറിയില്‍ പിഴിഞ്ഞൊഴിച്ച്, കൂട്ടുകറിയില്‍ വറുത്തരച്ച്, ചമ്മന്തിയിലരച്ചുചേര്‍ത്ത്, പലഹാരങ്ങളില്‍ കുഴച്ചുചേര്‍ത്ത്, കൊത്തുകളാക്കിയരിഞ്ഞ്, ശര്‍ക്കരയും ചേര്‍ത്ത്, ഗണപതിക്കെറിഞ്ഞുടച്ച് പ്രസാദമായിട്ടുമൊക്കെ തലമുറകളുടെ ആരോഗ്യക്കരുത്തായിരുന്ന തേങ്ങ ഭീകരനായിരിക്കുന്നു!
കൊളസ്ട്രോളിന്റെ അളവ് കൂട്ടിക്കൂട്ടി ധമനികളെ അടച്ച് ഹാര്‍ട്ടറ്റാക്കുണ്ടാക്കി കൊലപാതകങ്ങള്‍ നടത്തുകയാണത്രെ തേങ്ങയും വെളിച്ചെണ്ണയും! തേങ്ങയും മീനും വയറുനിറയെ കഴിച്ച് നൂറ്റിപ്പത്താം വയസ്സിലും നിവര്‍ന്നു നടക്കുന്നവരുടെ [...]

ജനുവരി 2, 2008

പത്രവാര്‍ത്തകള്‍ 2-1-08

1. മകന്റെ വിദേശപഠന ചെലവ് പിണറായി വഹിച്ചിട്ടില്ല _ ആദായനികുതി വകുപ്പ്
കൊച്ചി: ബ്രിട്ടനിലെ ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ മകന്‍ പഠിച്ചതിന്റെ ചെലവ് സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ വഹിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
പിണറായിയുടെ മകനായ വിവേക് കിരണ്‍ സ്വയം സ്വരൂപിച്ചെടുത്ത ഫണ്ടാണ് പഠനത്തിന് ഉപയോഗിച്ചത്. അല്ലാതെ പിണറായിയുടെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയോ വരുമാനത്തില്‍ നിന്ന് പഠനത്തിനായി തുക ചെലവഴിച്ചിട്ടില്ലെന്നും ആദായ നികുതി അഡീഷണല്‍ ഡയറക്ടര്‍ ആര്‍. മോഹന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പഠനത്തിനായി ഫീസ് ഇനത്തിലും മറ്റുമായി 20 [...]