1. ബേനസീറിനെ വെടിവച്ചതുതന്നെ
ഇസ്ലാമാബാദ്: ബ്രിട്ടീഷ് ടിവി ചാനല്‍ പുതിയ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ മുന്‍ പാക്ക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വെടിയേറ്റു തന്നെയാണു മരിച്ചതെന്നും പാക്ക് സര്‍ക്കാര്‍ അതു മറച്ചു വയ്ക്കാന്‍ ശ്രമിക്കുകയാണെന്നും കൂടുതല്‍ വ്യക്തമായി.
ബ്രിട്ടനിലെ ചാനല്‍ 4 ആണ് പുതിയ വിഡിയോ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്തത്. ബുള്ളറ്റ്പ്രൂഫ് വാഹനത്തിന്റെ സണ്‍റൂഫിലൂടെ ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ടിരുന്ന ബേനസീര്‍ വെടി വയ്പുണ്ടായ ഉടനെയാണ് ഉള്ളിലേക്കു വീണത്. ചാവേര്‍ സ്ഫോടനം അതിനുശേഷമാണു നടന്നത്.
സ്ഫോടനത്തിന്റെ ആഘാതത്തെത്തുടര്‍ന്നു വീണപ്പോള്‍ സണ്‍റൂഫിന്റെ ലിവറില്‍ [...]









