1. വ്യോമ മേഖലയില്‍ പൂര്‍ണ വിദേശ നിക്ഷേപം
ന്യൂഡല്‍ഹി: വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, വിമാനത്താവളങ്ങളിലെ ഗ്രൌണ്ട്ഹാന്‍ഡ്്ലിങ് സര്‍വീസുകള്‍, ചരക്കുകൈമാറ്റം, വായ്പാ വിവര സേവനം എന്നീ മേഖലകളില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. എണ്ണശുദ്ധീകരണശാലകളിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ആക്കി ഉയര്‍ത്തി.
ടൈറ്റാനിയമടങ്ങിയ ധാതുലവണങ്ങള്‍ കുഴിച്ചെടുക്കുന്നതിനും നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. റെയില്‍വെയില്‍ പശ്ചാത്തല സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന റൈറ്റ്സിന്റെയും ബിഎസ്എന്‍എല്ലിന്റെയും ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചശേഷം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന പ്രധാന ഉദാരവല്‍ക്കരണ നടപടികളാണിത്. ഇടതുപക്ഷത്തിന്റെ കടുത്ത വിമര്‍ശനത്തിന് ഇത് കാരണമാകും.
സിവില്‍ വ്യോമയാന [...]
Entries from ജനുവരി 2008
ജനുവരി 31, 2008
മംഗളം ദിനപത്രത്തിന് ആശംസകള്‍ – യൂണികോഡിലായതിന്
ജനുവരി 30, 2008
പത്രവാര്‍ത്തകള്‍ 30-01-08
1. ഒടുവില്‍ പാവപ്പെട്ടവരുടെ കോപ്പിയടിക്ക് ഇളവ് വേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം: പരീക്ഷയിലെ കോപ്പിയടിക്ക് ദരിദ്രരും സമ്പന്നരുമെന്ന വ്യത്യാസമുണ്ടോ? ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ മക്കള്‍ കോപ്പിയടിക്കുന്നതിന് പിഴയീടാക്കുന്നതില്‍ ഇളവു നല്‍കണമെന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയുടെ ശുപാര്‍ശ സിന്‍ഡിക്കേറ്റ് വിവേചനപരമായി കണ്ടു. പകരം ഇളവ് എല്ലാവര്‍ക്കുമായി പ്രഖ്യാപിച്ചു.
ഇതുവരെ പരീക്ഷയില്‍ ക്രമക്കേട് കാട്ടുന്നതിന് പിടിക്കപ്പെട്ടാല്‍ സിന്‍ഡിക്കേറ്റ് സബ്കമ്മിറ്റി ഹിയറിങ്ങിന് വിളിക്കുമ്പോള്‍ 2000 രൂപ വിദ്യാര്‍ഥി അടയ്ക്കണമായിരുന്നു. തുടര്‍ന്ന് കുറ്റത്തിന്റെ ഗൌരവമനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ ചാന്‍സുകളില്‍ നിന്ന് വിലക്കുകയാണ് ശിക്ഷ. എന്നാല്‍ [...]
ജനുവരി 29, 2008
പത്രവാര്‍ത്തകള്‍ 29-01-08
1. കേരള ശാസ്ത്ര കോണ്‍ഗ്രസ് തുടങ്ങി
തിരു: ഇരുപതാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് തലസ്ഥാനത്ത് തുടക്കമായി. ഗവേഷണസ്ഥാപനങ്ങളുടെ ഉന്നമനവും സംസ്ഥാനത്തെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ശ്രമിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് സയന്‍സ് കോണ്‍ഗ്രസ് നടത്തുന്നത്. സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു.
ജനുവരി 31 വരെ നീണ്ടുനില്‍ക്കുന്ന കോണ്‍ഗ്രസില്‍ ആരോഗ്യരംഗത്തെ വെല്ലുവിളികളാണ് മുഖ്യ ചര്‍ച്ചാവിഷയം. കോണ്‍ഗ്രസിനോട് അനുബന്ധിച്ച് ചൊവ്വാഴ്ച മുതല്‍ [...]
ജനുവരി 22, 2008
പത്രവാര്‍ത്തകള്‍ 22-01-08
1. സ്ത്രീധനക്കോന്തന്മാര്‍ക്ക് ഒരു താക്കീത്
കൊല്ലം: കളക്ടറേറ്റിനടുത്ത് തെക്കേകച്ചേരി മുക്കിനടുത്തുള്ള വിഘ്നേഷ്വിഹാര്‍ എന്ന വാടകവീടിന്റെ പറമ്പിലെ ഒഴിഞ്ഞ കോണില്‍ കുഴിവെട്ടി മൂടിയിരിക്കുന്നത് അഞ്ഞൂറുപേര്‍ക്ക് സദ്യ ഉണ്ണാനുള്ള ചോറ്. തൊട്ടടുത്ത കുഴികളില്‍ സദ്യയ്ക്ക് ഒരുക്കിയ പരിപ്പും സാമ്പാറും മറ്റു കറികളും.
സ്ത്രീധനത്തുകയില്‍ 25,000 രൂപയുടെ കുറവിന് വരന്റെയും കുട്ടരുടെയും അധിക്ഷേപം കേട്ട് വിവാഹം വേണ്ടെന്നുവച്ച ശ്രീകലയുടെ വീട്ടിലെ ഇന്നലത്തെ തീരുശേഷിപ്പുകളാണിവ.
സ്വര്‍ണപ്പണിക്കാരനായ പിതാവ് ഗോപാലകൃഷ്ണന്‍ ആചാരി മുറ്റത്തിരിപ്പുണ്ട്; ഇനിയെന്ത്? എന്ന ചിന്തയുമായി. പക്ഷേ ശ്രീകലയുടെ നിശ്ചയദാര്‍ഢ്യത്തില്‍ അദ്ദേഹം അഭിമാനംകൊണ്ടു.
“പാവപ്പെട്ടവരാണ് ഞങ്ങള്‍. പക്ഷേ അഭിമാനമുണ്ട്. [...]
ജനുവരി 21, 2008
പത്രവാര്‍ത്തകള്‍ 21-01-08
1. വിവാഹ രജിസ്ട്രേഷന്‍: സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രൈസ്തവ- മുസ്ലിം വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശം സംസ്ഥാനത്തു നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. മതസ്ഥാപനങ്ങളില്‍ രജിസ്ട്രേഷന്‍ നടത്തിയ ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന രീതിയില്‍ നിയമം നടപ്പാക്കാനാണ് തീരുമാനം. ഇങ്ങനെയാവുമ്പോള്‍ മത സ്ഥാപനങ്ങളില്‍ നടത്തുന്ന രജിസ്ട്രേഷന് പ്രാധാന്യം നഷ്ടപ്പെടില്ല. ക്രൈസ്തവ- മുസ്ലിം പള്ളികളിലെ വിവാഹ രജിസ്ട്രേഷന്റെ സാധുത പൂര്‍ണമായി അംഗീകരിച്ചാകും സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുകയെന്നും അദ്ദേഹം [...]
ജനുവരി 20, 2008
പത്രവാര്‍ത്തകള്‍ 20-01-08
1. സൈബര്‍ സിറ്റിയെ ചൊല്ലി ഭൂമി ഇടപാട് വിവാദം
മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തില്ല
കളമശ്ശേരി: സൈബര്‍ സിറ്റിയെ ചൊല്ലി ഭൂമി ഇടപാട് വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രിക്ക് പകരം ചടങ്ങ് ഉദ്ഘാടനത്തിനെത്തിയ വ്യവസായമന്ത്രി മാധ്യമങ്ങളെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
4000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപവും 60,000 പേര്‍ക്ക് നേരിട്ട് തൊഴിലും ലഭ്യമാക്കുമെന്ന വാഗ്ദാനവുമായാണ് സൈബര്‍ സിറ്റി നിര്‍മാതാക്കളായ ഹൌസിങ് ഡവലപ്പ്മെന്റ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് (എച്ച്.ഡി.ഐ.എല്‍) കേരളത്തിലെത്തിയത്.
പദ്ധതിക്കായി കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കളമശ്ശേരി [...]
ജനുവരി 19, 2008
പത്രവാര്‍ത്തകള്‍ 19-01-08
1. കേരളത്തിന്റെ വികസനരഹസ്യം ഗള്‍ഫ് പണംമാത്രം: വയലാര്‍ രവി
തിരുവനന്തപുരം : ചെറുപ്പക്കാര്‍ ഗള്‍ഫ് നാടുകളില്‍പ്പോയി കഷ്ടപ്പെട്ട് പണമയച്ചതാണ് അര നൂറ്റാണ്ടിലെ കേരളത്തിന്റെ വികസന രഹസ്യമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു.
കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്സ് വിഭാഗം ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രവാസികാര്യ മന്ത്രി.
അരനൂറ്റാണ്ടിനുള്ളില്‍ കേരളം എന്തെങ്കിലും പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കില്‍ അത് ഗള്‍ഫ് പണംകൊണ്ട് മാത്രമാണ്. ഈ പുരോഗതിയില്‍ ഒരു സര്‍ക്കാരിനും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും പങ്ക് അവകാശപ്പെടാന്‍ കഴിയില്ല. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ മാത്രമല്ല ഗള്‍ഫ് മലയാളി തകരാതെ [...]
ജനുവരി 18, 2008
പത്രവാര്‍ത്തകള്‍ 18-01-08
1. സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വില കൂടും; വളര്‍ച്ച കുറയും
ന്യൂഡല്‍ഹി: വിലക്കയറ്റം അടുത്ത സാമ്പത്തികവര്‍ഷവും തുടരുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. സി രംഗരാജന്‍ പറഞ്ഞു. അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യലോകത്ത് അടുത്തവര്‍ഷം സാമ്പത്തികപ്രതിസന്ധി രൂക്ഷമാവുകയും എണ്ണവിലയില്‍ വര്‍ധന ഉണ്ടാകുകയും ചെയ്യുന്നപക്ഷം വിലക്കയറ്റം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2007-08 സാമ്പത്തികവര്‍ഷത്തെ സമ്പദ്വ്യവസ്ഥയുടെ പുനരവലോകനറിപ്പോര്‍ട്ട് പുറത്തിറക്കി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തയിടെ വിലക്കയറ്റത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ഉപഭോക്തൃ വിലസൂചിക അടുത്തവര്‍ഷവും അഞ്ചുമുതല്‍ 5.5 ശതമാനംവരെ തുടരാനാണ് സാധ്യത. മൊത്തവിലസൂചികയാകട്ടെ നാല് [...]









