1. കര്‍ണാടക പാല്‍ വില കൂട്ടി, മില്‍മ പുതിയ തന്ത്രവുമായി രംഗത്ത്
കൊല്ലം: കര്‍ണാടക പാല്‍ വില വര്‍ധിപ്പിച്ചതോടെ കൊഴുപ്പു കൂടിയതും കുറഞ്ഞതുമായ പാലുകള്‍ മില്‍മ ഒരേ വിലയ്ക്കു വില്‍ക്കുന്നു. മൂന്നു ശതമാനം കൊഴുപ്പടങ്ങിയ, എട്ടര രൂപയ്ക്കു നല്‍കുന്ന ടോണ്‍ഡ് പാലിനൊപ്പം 1.5% മാത്രം കൊഴുപ്പുള്ള സ്മാര്‍ട്ട് എന്ന പേരിലുള്ള പാലും ഇതേ വിലയ്ക്കാണ് ഇപ്പോള്‍ മില്‍മ വിറ്റഴിക്കുന്നത്.
കൊളസ്ട്രോള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്കായാണു സ്മാര്‍ട്ട് പാല്‍ വിപണിയില്‍ എത്തിച്ചത്. സാധാരണ പാലില്‍ കവറിനു പത്തു ചായ വരെ ഇടാന്‍ [...]
Entries from ഡിസംബര്‍ 2007
ഡിസംബര്‍ 31, 2007
പത്രവാര്‍ത്തകള്‍ 31-12-07
ഡിസംബര്‍ 30, 2007
പത്രവാര്‍ത്തകള്‍ 30-12-07
1. മുഖ്യമന്ത്രി കാണാതെ 867 ഏക്കര്‍!
തിരുവനന്തപുരം: ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കാനായി പൊന്മുടിയിലും പരിസരത്തുമായി റവന്യു വകുപ്പ് 867.02 ഏക്കര്‍ ഭൂമി കണ്ടെത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് വിവിധ വകുപ്പു മേധാവികളുടെ കൈവശമിരിക്കേ, ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കാന്‍ റവന്യു ഭൂമിയില്ലെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന ദുരൂഹത ഉയര്‍ത്തി.
പത്രങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന അത്രയും ഭൂമി ആകെ പൊന്മുടിയില്‍ ഉണ്ടോയെന്നു പോലും സംശയമാണെന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, നിയമമന്ത്രി [...]
ഡിസംബര്‍ 29, 2007
പത്രവാര്‍ത്തകള്‍ 29-12-07
1. സര്‍ക്കാര്‍ഭൂമിക്ക് വ്യാജരേഖ; മുന്‍ കളക്ടറുടെ പങ്ക് തെളിയുന്നു
തൊടുപുഴ: ചിന്നക്കനാലിലെ സര്‍ക്കാര്‍ഭൂമി വ്യാജരേഖകള്‍ ചമച്ച് ഭൂമാഫിയകള്‍ക്ക് പതിച്ചുനല്‍കിയ സംഭവത്തില്‍ ഇടുക്കിയിലെ ഒരു മുന്‍കളക്ടര്‍ക്കുള്ള പങ്ക് തെളിഞ്ഞതായി സൂചന. ഈ മുന്‍കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കുമെന്നാണറിയുന്നത്. ചിന്നക്കനാലിലെ ആറേക്കര്‍ സര്‍ക്കാര്‍ഭൂമി സിപിഎം നേതാവ് ആല്‍ബിക്കും, ഇസഹാക്കെന്ന മറ്റൊരാള്‍ക്കും പതിച്ചുനല്‍കിയ സംഭവത്തില്‍ മുന്‍കളക്ടര്‍ക്കും പങ്കുള്ളതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വ്യാജതണ്ടപ്പേരുകളുടെ അടിസ്ഥാനത്തില്‍ ചിന്നക്കനാലിലെ ഭൂമി പതിച്ചുനല്‍കുന്നതിന് അന്നത്തെ കളക്ടര്‍ സഹായം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. [...]
ഡിസംബര്‍ 28, 2007
പത്രവാര്‍ത്തകള്‍ – ഡിസംബര്‍ 28 വെള്ളി
1. ഇറക്കുമതിചെയ്ത 61 മെട്രിക്ടണ്‍ ഖരമാലിന്യം അമേരിക്കയിലേക്ക് തിരിച്ചയയ്ക്കാന്‍ നിര്‍ദേശം
കൊച്ചി: അമേരിക്കയില്‍നിന്ന് കൊച്ചിയില്‍ ഇറക്കുമതിചെയ്ത ഖരമാലിന്യം തിരിച്ചയയ്ക്കാന്‍ കൊച്ചി കസ്റ്റംസിനോട് മലിനീകരണ നിയന്ത്രണബോര്‍ഡ് ആവശ്യപ്പെട്ടു. ഇറക്കുമതിചെയ്ത കൊച്ചിയിലെ കൊച്ചിന്‍ കടലാസ് എന്ന സ്ഥാപനത്തിന്റെ ചെലവില്‍ തിരിച്ചയയ്ക്കണം.
61.49 മെട്രിക്ക് ടണ്‍ ഖരമാലിന്യം രണ്ടുമാസംമുമ്പാണ് കണ്ടെയ്നറുകളില്‍ എത്തിയത്. പാഴായ ബ്രൌപേപ്പറുകള്‍, പാഴ് പ്ലാസ്റ്റിക്കുകള്‍, കുപ്പികള്‍, ഗ്ലാസ്കഷണങ്ങള്‍, ഉപയോഗിച്ച കൈയുറകള്‍ തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. ചട്ടങ്ങള്‍ ലംഘിച്ചാണ് ഇറക്കുമതിയെന്ന് പരിശോധിച്ച മലിനീകരണ നിയന്ത്രണബോര്‍ഡ് കസ്റ്റംസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തരം നിരോധിതവസ്തുക്കള്‍ ഇറക്കുമതിചെയ്തുവരുന്നതില്‍ ബോര്‍ഡ് [...]
ഡിസംബര്‍ 27, 2007
പത്രവാര്‍ത്തകള്‍ – ഡിസംബര്‍ 27 വ്യാഴം
ബേനസീര്‍ ബൂട്ടൊ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷ ബേനസീര്‍ ഭൂട്ടൊ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍ ചാവേര്‍ ആക്രമണത്തിലാണ് ഭൂട്ടൊ കൊല്ലപ്പെട്ടത്. മരണം തലയ്ക്ക് വെടിയേറ്റെന്നും റിപ്പോര്‍ട്ടുണ്ട്.
1. ഒറീസയില്‍ പള്ളികള്‍ക്കു നേരേ വ്യാപക അക്രമം; ഒരു മരണം
ഭുവനേശ്വര്‍: ഒറീസയിലെ കണ്ഡമാല്‍ ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ വ്യാപക ആക്രമണം. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. 36 പേര്‍ക്കു പരുക്കേറ്റു. ക്രിസ്മസ് തലേന്നു രാവിലെ തുടങ്ങിയ സംഘര്‍ഷം ഇന്നലെയും തുടര്‍ന്നു. പതിമൂന്നു [...]
ഡിസംബര്‍ 25, 2007
ഡിസംബര്‍ 25 ചൊവ്വ
1. ഐ.എസ്.ആര്‍.ഒയ്ക്കു വലിയമലയ്ക്കടുത്തു ഭൂമി നല്കും
തിരുവനന്തപുരം: ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട്സ്ഥാപിക്കുന്നതിനായി ഐ.എസ്.ആര്‍.ഒയ്ക്ക് തിരുവനന്തപുരം ജില്ലയിലെ വലിയമലയ്ക്കടുത്ത് 70 ഏക്കര്‍ ഭൂമി നല്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. പൊന്മുടിയിലെ അപ്പര്‍ സാനിട്ടോറിയത്തിനു പുറമേയാണിത്. ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ളിഫ് ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായരും പങ്കെടുത്തു.
2. പെരിയാര്‍ മാലിന്യം കണ്െടത്താന്‍ നേവിയും എത്തുന്നു
കളമശേരി: ചുവന്നും പെട്ടെന്ന് ചുവപ്പ് മാറിയും [...]
ഡിസംബര്‍ 24, 2007
ഡിസംബര്‍ 24 തിങ്കള്‍
കേരളകൗമുദി വാര്‍ത്തകള്‍ കുറച്ച് ദിവസമായി തുറക്കാന്‍ കഴിയാത്തതിനാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ല. സെര്‍വര്‍ പ്രശ്നമാകാന്‍ സാധ്യത.
1. മൈക്രോസോഫ്റ്റ് റെയ്ഡ്: കടകളടച്ച് പ്രതിഷേധിക്കും
കൊച്ചി: പോലീസ് സഹായത്തോടെ കംപ്യൂട്ടര്‍ ഭീമനായ മൈക്രോസോഫ്റ്റ് കമ്പനി നടത്തുന്ന റെയ്ഡില്‍ പ്രതിഷേധിച്ച് കംപ്യൂട്ടര്‍ വ്യാപാരികള്‍ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പണിമുടക്കും. വ്യാജ സോഫ്റ്റ്വെയറുകള്‍ തടയുന്നതിന് വിലകുറച്ച് ഇവ നല്‍കാന്‍ അസോസിയേഷനും മൈക്രോസോഫ്റ്റും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് രൂപപ്പെട്ട വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നീക്കമാണ് റെയ്ഡെന്നും ഓള്‍ കേരള ഐ.ടി ഡീലേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.
2. സ്ത്രീകള്‍ക്കു വീണ്ടും [...]
ഡിസംബര്‍ 22, 2007
ഡിസംബര്‍ 22 ശനി
1. ചോദ്യം ചെയ്യല്‍ വീഡിയോ നശിപ്പിച്ചു: ബുഷിനെ കുരുക്കാന്‍ മന്‍മോഹന്‍ പുത്രി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനോട് ആദരവും പ്രിയവുമൊക്കെയുണ്ട്.
ഏറെത്തവണ ബുഷിന്റെ പ്രകീര്‍ത്തനം മന്‍മോഹനു ലഭിച്ചിട്ടുമുണ്ട്. പക്ഷേ, മന്‍മോഹന്റെ പുത്രി അമൃത് സിംഗ് ഇപ്പോള്‍ ബുഷിന്റെ ഉറക്കം കെടുത്തുകയാണ്.
അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനി(എ.സി.എല്‍.യു)ലെ പ്രമുഖ അഭിഭാഷകയായ അമൃതസിംഗ് സമര്‍പ്പിച്ച ഹര്‍ജി പ്രകാരം വൈറ്റ് ഹൌസ്, ചാരസംഘടനയായ സി.ഐ.എ, എഫ്.ബി.ഐ. എന്നിവ കുരുക്കിലായേക്കുമെന്നാണു റിപ്പോര്‍ട്ട്. 2002-ല്‍ അബു സുബൈദ, അബ്ദ് അല്‍ റഹീം അല്‍ [...]









