തരിശാകുന്നു പാടങ്ങള്‍; ദുരിതമൊഴിയാതെ കര്‍ഷകര്‍
കേരളത്തില്‍ നെല്‍കൃഷിക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രമേ പറയാനുള്ളൂ. കടുത്ത പ്രതിസന്ധിയിലായ കര്‍ഷകര്‍ പാടശേഖരങ്ങളെ കൂട്ടത്തോടെ കൈയൊഴിയുകയാണ്. പ്രശ്നത്തിന് പരിഹാരം കാണേണ്ടവരാകട്ടെ ഇരുട്ടില്‍ തപ്പുന്നു. ഇതേക്കുറിച്ച് ഒരന്വേഷണം.
വി. ഹരിഗോവിന്ദന്‍
തോരാമഴയത്ത് ചാഞ്ഞുവീണ് നശിച്ചുതുടങ്ങിയ നെല്‍ക്കതിരുകള്‍ക്ക് മുകളില്‍ ട്രാക്ടര്‍ വന്യമായ മുരള്‍ച്ചയോടെ ഓടിത്തുടങ്ങിയപ്പോള്‍ പാടവരമ്പത്തുനിന്ന ലക്ഷ്മണന്റെ മനസ്സു പിടഞ്ഞു. വിളഞ്ഞു പാകമായ ആറേക്കര്‍ വയലാണ് കൊയ്തെടുക്കാനാവാതെ ഉഴുതുമറിക്കേണ്ടി വന്നത്. പാലക്കാട്ട് എലപ്പുള്ളിക്കടുത്ത പള്ളത്തേരിയില്‍ ലക്ഷ്മണന് അതല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.
പാടത്തെ ‘പൊന്മണി’ വിളഞ്ഞ് സ്വര്‍ണനിറമുള്ള കതിരായപ്പോള്‍ മനസ്സുനിറഞ്ഞ ലക്ഷ്മണന്റെ [...]
Entries from നവംബര്‍ 2007
നവംബര്‍ 30, 2007
നെല്‍കൃഷി – കടപ്പാട് മാതൃഭൂമി
നവംബര്‍ 24, 2007
നവംബര്‍ 24 ശനി
നമ്മുടെ കന്നുകാലികള്‍ മികച്ചതുതന്നെ – ദേവീന്ദര്‍ ശര്‍മ
ഹിമാലയന്‍ മേഖലയിലെ ഗുജ്ജാപ്പുര്‍ ബേക്കര്‍വാള്‍ സമുദായങ്ങള്‍ക്ക് അവരുടെ തദ്ദേശീയ ഇനമായ ചെമ്മരിയാടുകള്‍ ഇല്ലാതാകുന്നത് നികത്താനാവാത്ത നഷ്ടമാണ്. കമ്പിളിയുടെയും മാംസത്തിന്റെയും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓസ്ട്രേലിയയില്‍ നിന്നുള്ള മറീനൊ അടക്കമുള്ള ഇനങ്ങളെ വിദേശത്തു നിന്ന് നിരന്തരം ഇറക്കുമതി ചെയ്തത്, തദ്ദേശീയ ഇനങ്ങളുടെ നാശത്തിന് കാരണമായിരിക്കുന്നു. പര്‍വത പ്രദേശത്തെ കഠിനമായ കാലാവസ്ഥയ്ക്ക്ഏറെ യോജിച്ചതായിരുന്നു തദ്ദേശീയ ചെമ്മരിയാടുകള്‍.
വിദേശ കാലിവര്‍ഗങ്ങളെ ഇറക്കുമതി ചെയ്ത് നാല്പതുവര്‍ഷം കഴിയുമ്പോള്‍ നാം മനസ്സിലാക്കുന്ന വസ്തുത, അതൊരു തെറ്റായ [...]
നവംബര്‍ 23, 2007
എയ്ഡഡ് സ്കൂള്‍ നിയമനം
ഒന്നിച്ചു നീങ്ങാന്‍ ക്രൈസ്തവസഭകളും എന്‍എസ്എസും
ചങ്ങനാശേരി:
കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെ പരിഷ്കരണ നിര്‍ദേശങ്ങളടക്കം വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദ മാറ്റങ്ങള്‍ക്കെതിരെ ഒരുമിച്ചു നീങ്ങാന്‍ ക്രൈസ്തവ സഭയും നായര്‍ സര്‍വീസ് സൊസൈറ്റിയും തീരുമാനിച്ചു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തുചേര്‍ന്ന എന്‍എസ്എസ് നേതാക്കളുടെയും വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുടെയും സംയുക്തയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.
വിദ്യാഭ്യാസ നിയമ പരിഷ്കരണത്തിന്റെ പേരില്‍ മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട നിയമനാധികാരം ഉള്‍പ്പെടെയുള്ളവ കയ്യടക്കുന്നതിനും സ്കൂളുകളുടെ ഭരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈപ്പിടിയിലൊതുക്കി രാഷ്ട്രീയക്കാരുടെ വേദിയാക്കി മാറ്റുന്നതിനുമുള്ള സര്‍ക്കാര്‍നീക്കം നീതിയല്ലെന്നും അംഗീകരിക്കാന്‍ [...]
നവംബര്‍ 15, 2007
കുപ്പിവെള്ളക്കച്ചവടം – മാതൃഭൂമിയോട് കടപ്പാട്
പുതുതായി ചേര്‍ക്കുന്നത് താഴേയ്ക്കാണ് ലഭ്യമാക്കുന്നത്.
28 Oct, 2007
കുപ്പിവെള്ളക്കച്ചവടം: ചില വസ്തുതകള്‍
എം.പി.വീരേന്ദ്രകുമാര്‍ എം.പി.
ആഗോളാടിസ്ഥാനത്തില്‍ കുടിവെള്ളക്കച്ചവടം നിയന്ത്രിക്കുന്ന വിവെന്‍ഡി എന്ന കോര്‍പ്പറേറ്റ് കുത്തകയുടെ ഒരുപസ്ഥാപനത്തിന്റെ മേധാവി ജലസംബന്ധിയായ വസ്തുതകളെ ഇങ്ങനെ ക്രോഡീകരിച്ചു: ”ഓരോ മനുഷ്യജീവിയുടെയും നിത്യജീവിതത്തില്‍ നിര്‍ണായകവും അത്യന്താപേക്ഷിതവുമായ ഘടകമാണ് വെള്ളം. അതോടൊപ്പം തന്നെ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാവുന്ന ശക്തമായ ഘടകം കൂടിയാണത്.”
ഏറ്റവും കൂടുതല്‍ കുപ്പിവെള്ളമുപയോഗിക്കുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യയിപ്പോള്‍ പത്താം സ്ഥാനത്താണ്. പ്രതിവര്‍ഷം ചുരുങ്ങിയത് 1800 കോടി രൂപ വിറ്റുവരവുള്ള ഒരു ബിഗ് ബിസിനസ്സായി കുപ്പിവെള്ളക്കച്ചവടം നമ്മുടെനാട്ടില്‍ വളര്‍ന്നിരിക്കുന്നു. വളര്‍ച്ചനിരക്ക് [...]
നവംബര്‍ 13, 2007
നവംബര്‍ 13 ചെവ്വ
രാസവള ക്ഷാമം രൂക്ഷം; കൃഷി പ്രതിസന്ധിയില്‍
കൊച്ചി: കേരളത്തില്‍ രാസവളത്തിന്റെ ക്ഷാമം അതിരൂക്ഷമാകുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേക്ക് ആവശ്യമായ വളത്തിന്റെ പകുതി പോലും വിതരണം ചെയ്യാന്‍ കമ്പനികള്‍ക്കായിട്ടില്ല. റബര്‍, തെങ്ങ്, നെല്ല് തുടങ്ങിയവയുടെ അടുത്ത സീസണിലെ ഉല്‍പാദനത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കൃഷിക്കാര്‍.
കേന്ദ്ര സര്‍ക്കാര്‍, രാസവളം ഇറക്കുമതി ചെയ്യുന്നതിനു നടപടി സ്വീകരിക്കുന്നു വെങ്കിലും, ആവശ്യത്തിനു വളം ഇനിയും ലഭ്യമായിട്ടില്ല. എംഎംടിസി വഴി, കൊച്ചി തുറമുഖത്തേക്ക് 25000 ടണ്‍ യൂറിയ ഇറക്കുമതി ചെയ്യാന്‍ ഫാക്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. [...]
നവംബര്‍ 4, 2007
നവംബര്‍ 4 ഞായര്‍ ജാസൂട്ടിക്കും ഇക്കാസിനും ഇന്ന് നിക്കാഹ്
ജാസൂട്ടിക്കും ഇക്കാസിനും ഇന്ന് നിക്കാഹ് (പി.ഡി.എഫ് ഫയല്‍)
ചിത്രത്തില്‍ ഞെക്കാന്‍ മറക്കരുതേ!!!
ഇടുക്കി: ബ്ളോഗ് എഴുത്തിലൂടെ സൈബര്‍ ലോകത്ത് കണ്ടുമുട്ടിയ നൌഫല്‍ മുബാറക്കിന്റെയും ജാസ്മിന്റെയും നിക്കാഹ് ഇന്നാണ്. രാവിലെ 11 ന് മൂന്നാര്‍ പവര്‍ഹൌസ് ജൂമാ മസ്ജിദിലാണ് സൈബര്‍ ലോകത്തിന്റെ പ്രിയപ്പെട്ട ജാസൂട്ടിയും എറണാകുളം കാക്കനാട് സ്വദേശി ഇക്കാസ് എന്ന് ബ്ളോഗില്‍ അറിയപ്പെടുന്ന നൌഫല്‍ മുബാറക്കും വിവാഹിതരാകുന്നത്.
ആദ്യത്തെ ബ്ളോഗ് വിവാഹമെന്ന കൌതുകം നാട്ടുകാര്‍ക്കില്ല. ബ്ളോഗെന്താണെന്നു തന്നെ പലര്‍ക്കും അറിയില്ല. പക്ഷേ ജാസ്മിന്റെ നിക്കാഹ് നാട്ടുകാര്‍ക്ക് ആഹ്ളാദം പകരുന്ന സംഭവമാണ്. ചിത്തിരപുരത്തെ [...]
നവംബര്‍ 1, 2007
ഒന്നാമനായ കേരള ബ്ലോഗര്‍ B.R.P.Bhaskar
കാമ്പസ് അക്രമത്തിന്റെ രാഷ്ട്രീയ പിതൃത്വം
ബി.ആര്‍.പി. ഭാസ്കര്‍
ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍ അരങ്ങേറിയ അക്രമസംഭവങ്ങളെക്കുറിച്ചു നടന്ന ചര്‍ച്ചകളിലെ പ്രധാന വിഷയം എ.എസ്.ഐ എം.സി.ഏലിയാസിനെ കൊന്നത് ആരാണെന്നതായിരുന്നു. അതു ചെയ്തത് എ.ബി.വി.പിക്കാരാണെന്ന കാര്യത്തില്‍ പിണറായി വിജയന്‍ മുതല്‍ താഴോട്ടുള്ള സി.പി.എംകാര്‍ക്ക് സംശയമുണ്ടായിരുന്നില്ല. എസ്.എഫ്.ഐക്കാരാണ് ചെയ്തതെന്ന കാര്യത്തില്‍ പി.കെ. കൃഷ്ണദാസ് മുതല്‍ താഴോട്ടുള്ള ബി.ജെ.പിക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് ശ്രദ്ധിച്ചാല്‍ വിശ്വാസം എങ്ങനെയാണ് ഓരോരുത്തരെയും രക്ഷിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.
ചങ്ങനാശ്ശേരിയില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. പല കാമ്പസുകളിലും [...]









