Entries from ഒക്ടോബര്‍ 2007

ഒക്ടോബര്‍ 27, 2007

ഒക്ടോബര്‍ 27 ശനി

റബര്‍ ബോര്‍ഡ്പുനഃസംഘടിപ്പിച്ചു
കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. പ്രഫ. പി.ജെ. കുര്യനാണ് രാജ്യസഭയില്‍നിന്നുള്ള ബോര്‍ഡ് അംഗം; റഷീദ് ജെ.എം. ആറോണ്‍, ഡി.സി. ശ്രീകണ്ഠപ്പ എന്നിവര്‍ ലോക്സഭയില്‍നിന്നും.
കേരള സര്‍ക്കാരിന്റെ പ്രതിനിധികളായി അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്നിവരെയും തമിഴ്നാടിന്റെ പ്രതിനിധിയായി പരിസ്ഥിതി – വനംവകുപ്പു സെക്രട്ടറിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കെ. സദാനന്ദന്‍ (പത്തനാപുരം), സിബി ജെ. മോനിപ്പള്ളി (കൊച്ചി), തോമസ് തോമസ് തുരുത്തിപ്പള്ളി (കല്ലൂപ്പാറ) എന്നിവരാണു കേരളത്തില്‍നിന്നുള്ള ചെറുകിട കര്‍ഷകരുടെ പ്രതിനിധികള്‍.വന്‍കിട തോട്ടമുടമകളെ പ്രതിനിധാനം [...]

ഒക്ടോബര്‍ 20, 2007

മാതൃഭൂമി വാരാന്തം 20-10-07

ലോകത്തിന്റെ ചിത്രജാലകം അഡോബി ഫോട്ടോഷോപ്പിന്റെ അണിയറശില്പിയും മലയാളിയുമായ വിനോദ് ബാലകൃഷ്ണന്‍
ഐ.ടി. ലോകത്തെ വിശേഷങ്ങളുമായി

ആര്‍. ഗിരീഷ് കുമാര്‍

ലോകത്തിന്റെ ഏതു മുക്കിലും ഒരു മലയാളിയുണ്ടാവുമെന്നാണ് ചൊല്ല്. അതിനൊരു ഐ.ടി ഭേദഗതി: ലോകത്തെ ഏതു കമ്പ്യൂട്ടര്‍ തുറന്നാലും അതിലൊരു മലയാളിയുടെ പേരുണ്ടാവും. ഡിജിറ്റല്‍ ഇമേജ് പ്രോസസ്സിങ്ങില്‍ [...]

ഒക്ടോബര്‍ 11, 2007

ഒക്ടോബര്‍ 11 വ്യാഴം

കൃഷിഭൂമിക്കുവേണ്ടി ബഹുജന സമരം
അവശേഷിച്ച കൃഷിഭൂമി നിലനിര്‍ത്താനും നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനും ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാനും വേണ്ടി മുരിയാട് മാത്രമല്ല, കേരളത്തിലുടനീളം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സമരം തുടങ്ങേണ്ടതാണ്.
സാറാ ജോസഫ്
മുരിയാട് കായല്‍മേഖലയിലെ കര്‍ഷകസമരം പുതിയ ദിശയിലേക്ക് വളരുകയാണ്. സമരം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ‘കൃഷിഭൂമി കൃഷി ചെയ്യാനുള്ളതാണ്’ എന്ന കര്‍ഷകരുടെ ബോധ്യമാണ് സമരത്തിന്റെ ഈ ദിവസങ്ങളില്‍ ബഹുജനങ്ങള്‍ കൂടി ഏറ്റെടുത്തിരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍, സമരനേതൃത്വം വഹിച്ചിരുന്ന വര്‍ഗീസ് തൊടുപറമ്പില്‍ നിരാഹാരസമരം തുടങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തികളും സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ [...]

ഒക്ടോബര്‍ 10, 2007

ഒക്ടോബര്‍ 10 ബുധന്‍

റബ്‌കോ ജീവനക്കാര്‍ മാതൃഭൂമിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി
കണ്ണൂര്‍: റബ്‌കോയെ തകര്‍ക്കുന്നതിനായി നടത്തുന്ന ദുഷ്‌ പ്രചാരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ റബ്‌കോ എംപ്ലോയെഎസ്‌ യൂണിയ (സി.ഐ.ടിയു) ന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മാതൃഭൂമി കണ്ണൂര്‍ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.
സ്റ്റേഡിയം കോര്‍ണറില്‍നിന്ന്‍ തുടങ്ങിയ മര്‍ച്ച്‌ ഉച്ചക്ക്‌ 12 ഓടെ താണയിലെത്തി. മാതൃഭൂമിക്ക്‌ സമീപം ആനയിടുക്ക്‌ റോഡില്‍ ഡി.വൈ.എസ്‌.പി ഹബീബ്‌ റഹ്‌മാന്‍, ടൗണ്‍ സി.ഐ കെ.വി.സന്തോഷ്‌, എസ്‌.ഐ വി.പി.മനോജ്, ട്രാഫിക്‌ എസ്.ഐ സി.ഐ.അബ്ദുള്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ‌മാര്‍ച്ച് [...]

ഒക്ടോബര്‍ 6, 2007

ഒക്ടോബര്‍ 6 ശനി

മെര്‍ക്കിസ്റ്റണ്‍: ഹര്‍ജി സര്‍ക്കാര്‍ നിലപാടറിയാന്‍ മാറ്റി

കൊച്ചി: മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ മരങ്ങള്‍ നിയമവിരുദ്ധമായി വെട്ടിയതിനു പിന്നിലെ ഗൂഢാലോചനയില്‍ പങ്കാളിയായതിനു വനംമന്ത്രി ബിനോയ് വിശ്വത്തിനെതിരേ കേസെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി സര്‍ക്കാര്‍ നിലപാടറിയാന്‍ മാറ്റി. മന്ത്രിക്കെതിരേ കേസെടുക്കേണ്ടെന്നാണ് നിയമോപദേശം ലഭിച്ചതെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ആര്‍. ബസന്ത് 12നു കേസ് വീണ്ടും പരിഗണിക്കും.
പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്ത മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ കൈമാറ്റത്തിനു നിയമസാധുതയില്ലെന്ന് ജോണ്‍ പെരുവന്താനം അഡ്വ. പി.കെ. സോയൂസ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. [...]

ഒക്ടോബര്‍ 5, 2007

ഒക്ടോബര്‍ 4 വെള്ളി

പക്ഷി കൂടിളക്കി തേന്‍ കുടിച്ചു; തേനീച്ച കുത്തി ഒരാള്‍ മരിച്ചു
പെരുവെമ്പ് (പാലക്കാട്): കൂടിളക്കി രക്ഷപ്പെട്ട തേന്‍കുടിയന്‍ പക്ഷിയെത്തേടി പാഞ്ഞ തേനീച്ചക്കൂട്ടം അബദ്ധത്തില്‍ മുന്നില്‍പെട്ട കര്‍ഷകത്തൊഴിലാളിയെ കുത്തിക്കൊന്നു. വാഴക്കോട്ടില്‍ ചാമു(75) ആണ് മരിച്ചത്. വാഴക്കോട്ടില്‍ മലന്തേനീച്ചകള്‍ കൂടുകൂട്ടിയിരിക്കുന്ന വന്മരത്തിനടുത്ത് ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു നാട്ടുകാരെ ഭീതിയിലാക്കിയ സംഭവം. വീട്ടില്‍ നിന്നു പനംകുറ്റി ടൌണിലേയ്ക്കു നടന്നു വരുമ്പോഴാണ് ചാമുവിനെ ഇൌച്ചകള്‍ പിടികൂടിയത്. നിലവിളി കേട്ടെത്തിയവരെയും തേനീച്ചകള്‍ വെറുതെ വിട്ടില്ല.
രക്ഷിക്കാനെത്തിയ നാട്ടുകാര്‍ അടുത്തുള്ള കുളത്തില്‍ മുങ്ങിയാണ് രക്ഷപ്പെട്ടത്. കുത്തേറ്റ് വീണ ചാമുവിനെ നിലത്തിട്ടും [...]

ഒക്ടോബര്‍ 4, 2007

ഒക്ടോബര്‍ 4 വ്യാഴം

 പാട്ട നിരക്ക് പുതുക്കും; കുടിശ്ശിക പിരിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ മുഴുവന്‍ ഭൂമിയുടെയും ക്രമവിരുദ്ധ നടപടികള്‍ റദ്ദാക്കാനും പാട്ടനിരക്ക് പുതുക്കാനും കുടിശ്ശിക പിരിച്ചെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി അറിയുന്നു.
എന്നാല്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ ഭൂമി ഇടപാടുകളെകുറിച്ച് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനത്തിന് വിധേയമായി മാത്രം നടപടി മതിയെന്നാണ് നിര്‍ദേശം. പലര്‍ക്കും നല്‍കിയ പാട്ടക്കാലാവധി കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അവസാനിച്ചിരുന്നു. ചില [...]

ഒക്ടോബര്‍ 3, 2007

ഒക്ടോബര്‍ 3 ബുധന്‍

ചീഫ് ടൌണ്‍ പ്ലാനിംഗ് ഓഫീസില്‍ കസേരക്കളി
തിരുവനന്തപുരം: തലസ്ഥാനത്തെ ചീഫ് ടൌണ്‍പ്ലാനര്‍ ഓഫീസില്‍ കസേരക്കളി. സസ്പെന്‍ഷന്‍ കഴിഞ്ഞ് പഴയ ലാവണത്തിലേക്ക് മടങ്ങിയ മുന്‍ ചീഫ് ടൌണ്‍ പ്ലാനര്‍ രാമചന്ദ്രന് കസേരയോ മുറിയോ നല്‍കാഞ്ഞതിനാല്‍ നിലവിലെ സി.ടി.പിയുടെ ക്യാബിനില്‍ ഇന്നലെ അദ്ദേഹം കയറി ഇരുന്നു. സി.ടി.പി ഈപ്പന്‍ വര്‍ഗീസ് കുടുംബപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയിലേക്ക് പോയതിനാല്‍ ഇന്നലെ ഓഫീസില്‍ എത്തിയിരുന്നില്ല. ജോലി സമയം തീരുന്നതു വരെ രാമചന്ദ്രന്‍ ആ മുറിയില്‍ ചെലവിടുകയും ചെയ്തു. ഈപ്പന്‍ വര്‍ഗീസിനെക്കാള്‍ സര്‍വീസില്‍ സീനിയറാണ് രാമചന്ദ്രന്‍.
കൈക്കൂലി [...]