September 22, 2007...2:42 am
കിരണ്‍ തോമസ് മാധ്യമങ്ങള്‍ക്കൊരു വഴികാട്ടി
തന്റെ ബ്ലോഗ് പോസ്റ്റിലൂടെ മോഡറേറ്റ് ചെയ്യാത്ത കമെന്റുകള്‍ സ്വരൂപിച്ച കിരണ്‍ മാധ്യമങ്ങള്‍ക്ക് ഒരു മാതൃകയാണ്. വിവാദമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ചര്‍ച്ച തന്നെ നടക്കുകയുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ അതിന്റെ കോപ്പി റൈറ്റ്‌സ് നിക്ഷിപ്തമാണെന്ന വിശ്വാസത്തില്‍ അതിവിടെ പ്രസിദ്ധീകരിക്കുന്നു.
- കിരണ്‍ തോമസ് തോമ്പില്‍ said…
- മെര്‍ക്കിസ്റ്റണ്‍ വിവാദം ചീഫ് സെക്രട്ടറിയുടെ സ്വയം വിരമിക്കലില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വാര്‍ത്ത ആദ്യ ദിനം മുതല്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന് എനിക്ക് ഇതുവരെ വ്യക്തമായ കാര്യങ്ങളും സംശയ്ങ്ങളും പങ്കുവയ്ക്കുന്നു. എന്റെ അനുമാനങ്ങളും സംശയങ്ങളും ശരിയാണോ എന്ന് ഉറപ്പുവരുത്തുവാന്‍ ബൂലോകത്തുള്ള മാധ്യമ പ്രവര്‍ത്തകരുടേയും അഭിഭാഷകരുടേയും സഹായം അഭ്യര്‍ത്ഥിക്കുന്നു
- Raji Chandrasekhar said…
- vaayichu. enthokkeyo manassilaayi ennu thonnunnu. NANDI
- അങ്കിള്‍. said…
- ഞാനും വായിച്ചു. ഞാന്‍ മനസ്സിലാക്കിയത് ഇനിയെഴുതുന്നു:
ജൂണ്‍ 2, 2000 മുന്‍കാലപ്രബല്യത്തോടെ നിലവില്‍ വന്ന EFL Act 2003 (സെക:1(2)), ഇ.എഫ്.എല്‍. എന്താണെന്നും (സെക്:2(b)), എപ്പോള്‍ എങ്ങനെയാണ് ഇ.എഫ്.എല്‍ ആയി മാറുന്നതെന്നും വ്യക്തമാക്കുന്നു. അതായത് സെക്‍ഷന്‍ 3(2) അനുസരിച്ച് ഒരു അഡ്വൈസറി കമ്മറ്റിയുടെ പരിശോധനക്ക് വിധേയമായി ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന സ്ഥലങ്ങള്‍, 2-ജൂണ്‍-2000 മുതല്‍ ഇ.എഫ്.എല്‍ ആയി മാറും. ഈ നിയമപ്രകാരം ഒരു തേയില തോട്ടം ഇ.എഫ്.എല്‍. അല്ല. എന്നാല്‍ മുന്‍ നിയമപ്രകാരം ഇ.എഫ്.എല്‍. ആയിരുന്ന എന്നാല്‍ ഇപ്പോള്‍ ഇ.എഫ്.എല്‍. അല്ലാതാകുന്ന തേയില തോട്ടങ്ങള്‍ എന്നു മുതല്‍ എങ്ങനെ ഇ.എഫ്.എല്‍ അല്ലാതാകും എന്ന് ഈ നിയമത്തില്‍ ഒരിടത്തും പറയുന്നില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പുതുതായി എങ്ങനെയാണ് ഇ.എഫ്.എല്‍ ലോട്ട് ചേര്‍ക്കേണ്ട്തെന്ന് വിശദീകരിക്കുന്നുണ്ട് താനും. ഡീനോട്ടിഫൈ ചെയ്യണമെന്ന് ഒരിടത്തും പറയുന്നില്ല. അതുകൊണ്ട്, സാധാരണഗതിയില്‍ ജൂണ്‍ 2, 2000 മുതല്‍ മെര്‍ക്കിസ്റ്റണ്‍ തേയിലതോട്ടം ഇ.എഫ്.എല്‍. അല്ലാതായി മാറിക്കഴിഞ്ഞു.2001 ലെ ആക്ടില്‍ ഇ.എഫ്.എല്‍. അല്ലാതാക്കുന്നതെങ്ങനെയെന്ന് വിവിരിച്ചിട്ടുണ്ടോ എന്നറിയില്ല. - കിരണ്‍ തോമസ് തോമ്പില്‍ said…
- അങ്കിള്‍ ഇതാ ഒരു ലിങ്ക് .THE KERALA FOREST (Vesting and Management of Ecologically Fragile Lands) BILL, 2001
ഇതുവരെ ഞാന്‍ വായിച്ചില്ല. ഇതാണോ ആ പറഞ്ഞ നിയമം. - അങ്കിള്‍. said…
- രണ്ടാമത്തെ ലിങ്കും വായിച്ചു, കിരണ്‍. ഞാന്‍ പ്രതീക്ഷിച്ചതു പോലെ തന്നെ. കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകുന്നു.2001 ലേയും 2003 ലേയും ആക്ടകള്‍ ഏതാണ്ട് ഒരേ പോലെയാണ്. ഒരു ‘ഒഴിവാക്കല്‍’ ലിസ്റ്റ് കൂടെ ഉള്‍പ്പെടുത്താന്‍ വേണ്ടി മാത്രമാണ് 2003 ലെ ആക്ട് കൊണ്ടുവന്നത് (സെക്‍ഷന്‍ 2(സി)).2001 ആക്ട പ്രകാരം മെര്‍കിസ്റ്റണ്‍ റ്റീ എസ്റ്റേറ്റ് ഇ.എഫ്.എല്‍. ആയിക്കഴിഞ്ഞു. ആക്ടില്‍ പറഞ്ഞിരിക്കുന്നതു പോലെ ഒരു അഡ്വൈസറി കമ്മറ്റിയുടെ പരിശോധനക്ക് വിധേയമായി ഗസ്സറ്റ് വിജ്ഞാപനവും നടത്തിക്കാണണം എന്ന് ഊഹിക്കുന്നു. അങ്ങനെയെങ്കില്‍ സെക്‌ഷന്‍ 4(4) പ്രകാരം ഈ ടീ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എന്നു മാത്രമല്ലാ, ഗസറ്റ് വിജ്ഞാപനത്തിന് ശേഷം അന്നത്തെ ഉടമയായ ബിര്‍ലക്ക് അതിന്റെ ഉടമസ്ഥാവകാശം ഒരുതരത്തിലും മാറ്റം വരുത്താന്‍ പാടില്ലെന്നും നിയമം അനുശാസിക്കുന്നു (സെക്‍ഷന്‍ 4(3)).അങ്ങനെയാണെങ്കില്‍ ബിര്‍ലക്ക് എങ്ങനെ വില്‍ക്കാന്‍ കഴിഞ്ഞുവെന്ന് പരിശോധിക്കേണ്ടി വരും. 2005ല്‍ ടീ എസ്റ്റേറ്റുകളെ ഒഴിവാക്കികൊണ്ട് നിയമം വരുമെന്ന് മുന്‍കൂട്ടി പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ.2001 ലെ ആക്ട് കൂടി വായിച്ചപ്പോള്‍ ഞാന്‍ മുമ്പ് പറഞ്ഞ് ഒരു കാര്യം തിരുത്തി വായിക്കേണ്ടിയിരിക്കുന്നു. ടീ എസ്റ്റേറ്റുകള്‍ 2003 ആക്ട് പ്രകാരമാണ് ഇ.എഫ്.എല്‍. അല്ലാതായെങ്കിലും ആധികാരികമായി പ്രസിദ്ധപ്പെടുത്തിയത് ജൂണ്‍ 2005 ലാണ്. അന്നു മുതലല്ലേ ഇ.എഫ്.എല്‍ അല്ലായെന്ന് അവകാശപ്പെടാന്‍ പറ്റുകയുള്ളൂ. 2000 മുതലുള്ള മുന്‍കാല പ്രാബല്യം അവകാശപ്പെടാന്‍ കഴിയുമോയെന്ന് എനിക്ക് സംശയം.
എന്റെ വേറെ ചില സംശയങ്ങള്‍:
ഈ ആക്ടിന്ന്റെ പ്രധാന ഉദ്ദേശം Conservation of Nature and Natural resources ആണെന്ന് കാന്ണുന്നു. Please see ‘Statement of objects and reasons’ of the Act 2001. Western Ghat ല്‍ ഒരു ടി എസ്റ്റേറ്റുണ്ടെന്നും, ടീ എസ്റ്റേറ്റുകള്‍ ‘Natural resources’ അല്ലെന്നും 2001 ആക്ട ഉണ്ടാക്കിയപ്പോള്‍ അറിയില്ലായിരുന്നുവോ? അതോ, ബിര്‍ലയുടെ സമ്മര്‍ദ്ദത്തിന്റെ തോതനുസരിച്ച് പിന്നെ ഒഴിവാക്കികൊടുക്കാമെന്ന് വിചാരിച്ചോ? ഉദ്ദ്യോഗസ്ഥരോ, രാഷ്ട്രീയക്കാരോ രണ്ടുപേരുമോ ഉത്തരവാദി?
ഭരണം മാറിയപ്പോള്‍ Natural Resources അല്ലാത്ത തേയിലത്തോട്ടത്തിനെ ഒഴിവാക്കിയെടുക്കാന്‍ സേവി മനോമാത്യു തീര്‍ച്ചയായും ശ്രമിച്ചിരിക്കണം. പലരും അതില്‍ പങ്കാളിയായിരിക്കാം. ആകെ കണ്‍ഫൂഷന്‍, അല്ലേ. ഭരണമാറ്റവും ഒരു വില്ലനായില്ലേയെന്ന് സംശയത്തിലാശങ്ക (കട: വക്കാരി).
- അങ്കിള്‍. said…
- ഒരു കാര്യം വിചാരിച്ചത് എഴുതാന്‍ വിട്ടുപോയി.
2005 ന് ശേഷം ഈ ടീ എസ്റ്റേറ്റിനെ അതിന്റെ ഉടമസ്ഥന് ആര്‍ക്ക് വേണമെങ്കിലും വില്‍ക്കുന്നതിന് തടസ്സമില്ലെന്നാണ് എനിക്ക് ആക്ടകള്‍ വായിച്ചതില്‍ തോന്നുന്നത്. ആരാണ് ഉടമസ്ഥരെന്ന് തീരുമാനിക്കുന്നതു വേറെ കാര്യം.
പിന്നെ, ഈ ആക്ടുകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിയമസംഹിത ഉണ്ടാക്കേണ്ടതാണെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. (സെക്ഷന്‍ 1
അപ്രകാരം ഉണ്ടാക്കിയിട്ടുള്ള നിയമങ്ങള്‍ നമ്മള്‍ കണ്ടിട്ടില്ല, എന്നും ഓര്‍ക്കേണ്ടതാണ്.ഏതായാലും ഇതിനൊരവസ്സാനം കണ്ടിട്ടുവേണം ഞാന്‍ തുടങ്ങിയ “അഴിമതിക്കര്യങ്ങള്‍ കുറിച്ചിടാനൊരിടം” (http://upabhokthavu.blogspot.com/2007/09/blog-post.html)എന്ന പോസ്റ്റിലേക്ക് മുതല്‍ക്കൂട്ടാന്‍. - കിരണ്‍ തോമസ് തോമ്പില്‍ said…
- അങ്കിള്‍, ഈ വിഷയം നമുക്ക് സംയുക്തമായി അനേഷിക്കാം. ഞാന്‍ തല്‍ക്കാലം സേവി മനോ മാത്യവിന്റെ പക്ഷം പിടിച്ച് സംസാരിക്കാം. കാരണം ഈ പ്രശ്നം ഇപ്പോള്‍ തട്ടി നില്‍ക്കുന്നത് സേവിയിലാണ്. സേവി ഷേഡീ ക്യാരക്ടറ് ആണ് എന്നാണ് മന്ത്രി പറയുന്നത്. അതില്‍ പിടിച്ചാണ് ചര്‍ച്ചകളെല്ലാം നടക്കുന്നത്. ഈ സേവിക്ക് ജോസഫ് ഗ്രൂപ്പുമായുള്ള ബന്ധവും കെ.എം. മാണിയുമആയും ലിസി ജേക്കബ്ബുമായും ഉള്ള ബന്ധുത്വവും ഒക്കെയാണ്‍് ഇതില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത്. ബീര്‍ള്ള വളരെ വിദഗ്തമായി ഒഴിവക്കപ്പെട്ടിരിക്കുന്നു. നമ്മള്‍ ഇതുവരെ കണ കാര്യങ്ങള്‍ ശരിയാണെങ്കില്‍ സേവി ബീര്‍ള്ളയാല്‍ കബളിപ്പിക്കപ്പെട്ട ആളായിട്ട് വേണം കരുതാന്‍.
2003 ലെ നിയമം കാണിച്ച് തേയിലത്തോട്ടം ഇ.എഫ്.എല്‍ അല്ല എന്ന് പറഞ്ഞ് ബീര്‍ള സ്ഥലം സേവിക്ക് നല്‍കുന്നു. സേവി മരം വെട്ട് വില്‍പ്പന എന്നിവ നടത്തുന്നു. ഏതൊരു സാധാരണ ഇടപാടുകാരനും ചെയ്യുനതില്‍ കവിഞ്ഞ് സേവി എന്തെങ്കിലും ചെയ്തോ?. തെറ്റ് ചെയ്തത് ബിര്‍ള്ളാ ആണ് എന്ന് ഞാന്‍ വാദിക്കാനുള്ള പ്രധാന കാര്യം ഇതാണ് 2001 ലെ നിയമത്തിലെ
4(3) No person shall change the legal or physical status or ownership of the land proposed to be declared an ecologically fragile land after the notice issued under sub-Section (2).
ഇനി നമുക്ക് 2001 ലെ നിയമത്തിലെ 4(1),
4(2) നോക്കാം4. Power to declare ecologically fragile land.-(1) The Government shall have power to declare, by notification in the Gazette, any land to be ecologically fragile land on the recommendation of the Advisory Committee appointed for the purpose under Section 15.
(2) No declaration under sub-section (1) shall be made without giving the owner a reasonable opportunity of being heard.അതായത് അഡ്വൈസറി കമ്മിറ്റിയുടെ കണെത്തല്‍ അനുസ്സരിച്ച് ഗസറ്റ് വിജ്ഞാപനം നടത്തി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാം എങ്കിലും അതിന്റെ ഉടമക്ക് തന്റെ ഭാഗം വ്യക്തമാക്കാന്‍ അവസരം കൊടുക്കണം. ബീര്‍ള്ളക്ക് അങ്ങനെ ഒരു അവസരം നല്‍കിയാണ് ഇത് ചെയ്തത് എന്ന് ഉറപ്പുണോ? കാരണം അത് ഒരു എസ്റ്റേറ്റാണ് അതുകൊണ് തന്നെ ഒറ്റയടിക്ക് ഏറ്റെടുക്കാന്‍ കഴിയില്ല . ഒരുപാട് തൊഴില്‍ പ്രശ്നങ്ങള്‍ ഉണാകും. മാത്രവുമല്ല എന്റെ നിഗമനങ്ങള്‍ ശരിയെങ്കില്‍ എസ്റ്റേറ്റിന്റെ പ്രവര്‍ത്ത്നം ഇതുവരേ തടയപ്പെട്ടിട്ടില്ല. അപ്പോള്‍ നിയമപരമായ ഒരു ഏറ്റെടുക്കല നടന്നിട്ടില്ലാ എന്ന് അനുമാനിക്കേണി വരും. - അങ്കിള്‍. said…
- ഏതാണ്ട് നമ്മുടെ അഭിപ്രായണ്ങ്ങല്‍ ഒന്നുതന്നെയാണ്.
സേവിക്ക് എങ്ങനെ വാങ്ങാന്‍ കഴിഞ്ഞു, ബിര്‍ലക്ക് എങ്ങനെ വില്‍ക്കാന്‍ കഴിഞ്ഞു. ഇതാണ് പ്രധാന പ്രശ്നം. പക്ഷേ ആരും ഇതേറ്റെടുത്തു കണ്ടില്ല. രണ്ടുകൂട്ടരും ചില്ലറക്കാരല്ല. തനിക്കനുകൂലമായ നിയമങ്ങള്‍ അപ്പോഴുള്ള രാഷ്ട്രീയക്കാരെകൊണ്ട് ഉണ്ടാക്കിപ്പിച്ചെടുക്കാമെന്ന് സേവിയും വിചാരിച്ചിരിക്കാം. അങ്ങനെ വളരെ വിലകുറച്ച് നേടിയതാകാം. ബിര്‍ലയും ഇതറിഞ്ഞുകൂടാത്തവരല്ല. കിട്ടിയത് ലാഭം, കര്യങ്ങള്‍ ശരിയാക്കിയെടുക്കേണ്ടത് സേവിയുടെ ആവശ്യം. തീര്‍ച്ചയായും ഒരു ധാരണ അവര്‍ തമ്മില്‍ ഉണ്ടാക്കിയിരിക്കാം.അന്നത്തെ അഡ്വൈസറി കമറ്റി ശരിയായ രീതിയില്‍ കാര്യങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഈ ഏറ്റെടുക്കലിന് വേറെ നിയമപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ വഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. ആക്ട് അത്രത്തോളം ക്ലീയറാണ്.അഡ്വൈസറി കമ്മറ്റിക്ക് തീര്‍ച്ചയായും പിഴവുകള്‍ പറ്റിയിരിക്കണം. അതൊന്നുമല്ലല്ലോ രാഷ്ടീയക്കരുടെ ചര്‍ച്ച. എങ്ങനെ സേവിയെ പിടിക്കാം, എങ്ങനെ മന്ത്രിയെ താഴെയിറക്കാം ഇതു മാത്രമാണ് അവര്‍ക്കിപ്പോള്‍ പ്രശ്നം.ബിര്‍ലക്ക് നോട്ടിസ്സ് കൊടുത്തിരുന്നുവെങ്കില്‍, തേയിലതോട്ടം ഒരു natural source of forest അല്ലായെന്ന് തീര്‍ച്ചയായിട്ടും അവര്‍ വാദിച്ച് ജയിച്ചേനേ. കാരണം, Western Ghat ലെ natural source of forest നെ മാത്രമേ fragile forest land ആയി കരുതി ഏറ്റെടുക്കേണ്ടതുള്ളൂ. 2003ല്‍ അതാണല്ലോ സര്‍ക്കാര്‍തന്നെ ചെയ്ത് കൊടുത്തത്.
ആരുടെയെങ്കിലും പക്ഷം പിടിക്കാന്‍ വരട്ടെ കിരണ്‍, കോടികളുമായി കളിക്കുന്നവരാണ് രണ്ട് കക്ഷികളും. ആറെയും വിലക്ക് വാങ്ങാന്‍ കെല്‍പ്പുള്ളവരും, മടിക്കാത്തവരും. അതവര്‍ ചെയ്യുകയും ചെയ്തു.(പട്ടയം പിടിച്ചു, തണ്ടപ്പേരുണ്ടാക്കി, നികുതിയടച്ചു). എവിടെയാണ് തെറ്റിപ്പോയതെന്ന്‌നമുക്ക്‌താമസിയാതെ മനസ്സിലാക്കാം.ഒരു ഡീനോട്ടിഫിക്കേഷന്‍ വേണമോയന്നത്, ഇതിന് കീഴില്‍ രൂപം കൊടുത്ത (ഉണ്ടെങ്കില്‍!!) നിയമസംഹിതകള്‍ കൂടി കണ്ടാലേ പറയാന്‍ പറ്റൂ. ഡീനോട്ടിഫിക്കേഷന്‍ വേണമെന്ന് നിഷ്കര്‍ഷിക്കുന്നുവെങ്കില്‍, സംഗതിയെല്ലം തലകീഴായ് മറിയും. - കിരണ്‍ തോമസ് തോമ്പില്‍ said…
- അങ്കിള്‍ ഞാന്‍ പക്ഷം പിടിക്കുന്നു എന്ന് പറഞ്ഞത് വാദത്തിന് വേണ്ടിയാണ്. ന്യൂട്രലായി നമുക്ക് ഒരു പ്രശ്നം ചര്‍ച്ച ചെയ്താല്‍ അത് പതിവ് രാഷ്ട്രീയ വിശകലന ചര്‍ച്ചയായിപ്പോകും. അവസാന്‍ ഈ രാഷ്റ്റ്രീയക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്ന് രീതിയില്‍ ചര്‍ച്ച അവസാനിക്കും. എന്നാല്‍ ഞാന്‍ സേവിയുടെ പക്ഷത്തു നിന്ന് കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതിന് ഡിഫന്റ് ചെയ്യാനുള്ള ഒരു ആവേശം മറുപക്ഷത്ത് നിന്നുണാകും. അപ്പോള്‍ കൂടുതല്‍ തെളിവും സംശയങ്ങളും ഉയര്‍ന്നു വരും. അവസാനം നമുക്ക് എല്ലാവരുടേയും നിരീക്ഷണങ്ങള്‍ ക്രോഡികരിച്ച് ഒരു സമവായത്തില്‍ എത്തുകയും ചെയ്യാം.അങ്കിള്‍ ഇപ്പോള്‍ നോക്കൂ ഇപ്പോഴും നമ്മള്‍ സേവിയേ പ്രതിയാക്കിത്തന്നെയാണ് കാര്യങ്ങള്‍ കാണുനുന്നത്. ഞാന്‍ മനസ്സിലാക്കിയിടത്തോളം സേവിക്ക് ഈ വിഷയത്തില്‍ ഒരു വില്ലന്‍ പരിവേഷം ഇല്ലാ എന്നു തന്നെയാണ്.പിന്നെ അങ്കിള്‍ പറഞ്ഞതു പോളെ സേവിയും ബിര്‍ള്ളായും രാഷ്ട്രീയക്കാരുമൊത്തുകളിച്ചു എന്നൊക്കെ പറയാമെങ്കിലും ചില സംശയം ബാക്കി1-ബിര്‍ള്ളക്ക് ഹിയറിങ്ങിന് അവസരം നല്‍കിയാണോ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത് ?
2- EFL നിയമപ്പ്രകാരം ഭൂമി ഏറ്റെടുത്താല്‍ അവിടെ എസ്റ്റേറ്റ് പ്രവര്‍ത്തിപ്പിക്കാമോ?
3-EFL പ്രകാരം എസ്റ്റേറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്നില്ലാ എങ്കില്‍ അതിന്റെ സെറ്റില്‍മെന്റ് നടന്നിട്ടുണോ ?ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ ഇത് സംബന്ധിച്ച് നിലനില്‍ക്കുന്നുണ്. നമ്മേ സംബന്ധിച്ച് ഇത് അത്രക്ക് വലിയ കാര്യമല്ല. എന്നാല്‍ നമുക്ക് ഈ EFL പ്രദേശത്ത് ഒരു ഭൂമിയുണെങ്കില്‍ നമ്മുടെ ഭാഗവും കേള്‍ക്കണമെന്നും നമുക്ക് നീതി കിട്ടണമെന്നും തോന്നില്ലെ. അത് 1 ഏക്കറുകാരനായലും 10 ഏക്കറു കാരനായലും 1000 ഏക്കരുകാരനായലും. ഏക്കര്‍ കൂടുതല്‍ ഉള്ളവനെ മാഫിയ എന്ന് വിളിക്കുന്നതിന് മുന്‍പ് അവനു പറയാനുള്ളതും കേള്‍ക്കേണേ. - ശാലിനി said…
- നന്നായി ഈ വിഷയം അവതരിപ്പിച്ചത്.എന്റേയും സംശയമായിരുന്നു ബിര്‍ള ഇതു വിറ്റപ്പോള്‍ എന്താണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാകാതിരുന്നത് എന്ന്.ഈ മന്ത്രിസഭയ്ക്കെന്തുപറ്റി? ഇതുവരേയും കണ്ടിട്ടില്ലാത്തതുപോലെ തുടക്കം മുതല്‍ ആരോപണങ്ങളും പ്രശ്നങ്ങളും! പ്രതിപക്ഷം കൂടുതല്‍ ആക്ടീവായതാണോ, അതോ ഇടതുപക്ഷത്തിന്റെയുള്ളില്‍തന്നെയുള്ള പ്രശ്നങ്ങളാണോ.ഇന്നലെ ഇന്‍ഡ്യാവിഷനിലെ നികേഷ് മോന്‍സ് ജോസഫിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ശരിക്കും തോന്നി മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതല്ലേ ഇപ്പോഴത്തെ ഈ പ്രശ്നങ്ങളെല്ലാം എന്ന്.എന്തായാലും ഇവിടെ ചര്‍ച്ച തുടരട്ടെ, ഈ വിഷയത്തില്‍ അറിവുള്ളവര്‍ കുടുതല്‍ പങ്കെടുക്കും എന്നു കരുതുന്നു.
- അങ്കിള്‍. said…
- ഓ.കെ.,കിരണ്‍ ഞാനും വാദിക്കാം.
ആദ്യമായി സംശയങ്ങള്‍ക്ക് എനിക്കുള്ള മറുപടി:
1. അറിയില്ല.ഗസറ്റ് വിജ്ഞാപനത്തെപ്പറ്റി ആരും ഒന്നും പറഞ്ഞു കേട്ടില്ല.
2.പാടില്ല. പ്രവര്‍ത്തിക്കാന്‍ പാടില്ല. ആ സ്ഥലം മുഴുവന്‍ fragile land അല്ലേ.
3.സെറ്റില്‍മെന്റ് നടത്തിയിരുന്നുവെങ്കില്‍ ബിര്‍ല അത് സേവിക്ക് വിറ്റ് പൈസ വാങ്ങുകില്ലായിരുന്നു. അത്രക്ക് മണ്ടന്മാരല്ല ബിര്‍ല.പിന്നെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വരാം.
ഇത്രയും നാളും, ഇപ്പോഴും അവിടെ ടീ എസ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നു. ഉദ്ദ്യോഗസ്ഥര്‍ക്ക് നന്നായിട്ട് അറിയാം ഇത് എന്നായാലും ഫ്രഗൈല്‍ ഭൂമി അല്ലാതാക്കി മാറ്റേണ്ടിവരുമെന്ന്. കാരണം, 2001 ലെ ആക്ടില്‍ വളരെ ക്ലീയറായി പറഞ്ഞിട്ടുണ്ട് Western Ghat ലെ Natural Forest എല്ലാം ഫ്രഗൈലാണെന്നും, അതിനെ രക്ഷിക്കാനാണ് ടി ആക്ട് കൊണ്ടുവരുന്നതെന്നും. വെസ്റ്റേണ്‍ ഗാട്ടിലാണ് ബിര്‍ലയുടെ ടീ എസ്റ്റേറ്റെന്നും നമ്മുടെ ഉദ്ദ്യോഗസ്ഥര്‍ക്കര്രിയാം. ഈ ടി എസ്റ്റേറ്റിനെ ഒഴിവാക്കാത്തത് മനപ്പൂര്‍വം. ബിര്‍ല ഒഴിവാക്കാന്‍ വേണ്ടി ബിര്‍ല ഉദ്ദ്യോഗസ്ഥര്‍ വഴിയോ, രാഷ്ട്രീയക്കാര്‍ വഴിയോ ശ്രമിച്ചോളുമെന്ന് അറിയാത്തവരല്ല നമ്മുടെ വനം വകുപ്പുകാര്‍. അതുകൊണ്ട് അവര്‍ അവിടെ തുടര്‍ന്നും എസ്റ്റേറ്റ് നടത്തുന്നതെ കണ്ടില്ലെന്ന് നടിച്ചു. അതിന് പ്രതിഫലവും കിട്ടിക്കാണും. പക്ഷെ ബര്‍ലക്ക് ബുദ്ധി കൂടുതലായിരുന്നു. അവര്‍ അതിനെ സേവിക്ക് വിറ്റ് പൈസ വാങ്ങി. വനം വകുപ്പിനേയും, വക്കീലമ്മരെയും കാണാതെ സേവി ഇടപാറ്ട് നടത്തില്ല, തീര്‍ച്ച. കിറണ്‍ തന്നെ പറഞ്ഞില്ലേ സേവിയുടെ ബന്ധുക്കള്‍ ആരെല്ലാമെന്ന്: കെ.എം.മാണി, ലിസ്സി ജേകബ് മുതല്‍ പേര്‍. പോരേ പൂരം. സേവിയുടെ കാശില്‍ വീഴാത്ത രാഷ്ട്രീയക്കാരോ?. ഇ.എഫ്.എല്‍ 2001 നിലനില്‍ക്കുന്നുവെന്ന് അറിഞ്ഞ് തന്നെ സേവി ബിര്‍ലയുമായി വിലപേശി ചുളുവില്‍ ടീ എസ്റ്റേറ്റ് കൈക്കലാക്കി. കിട്ടിയതത്രയും ലാഭം, ബിര്‍ലക്ക്. കാരണം, ഒരു സെറ്റില്‍മെന്റ് വഴി സര്‍ക്കാരില്‍ നിന്നും കിട്ടാവുന്നതിനേക്കള്‍ കൂടുതല്‍ സേവിയില്‍ നിന്നും കിട്ടിക്കാണും. സേവിക്കന്ണെങ്കില്‍, തന്റെ രാഷ്ട്രീയ സ്വാധീനവും, കൈയ്യിലുള്ള കാശും വച്ച് നോക്കിയാല്‍ 2003 ആക്ട് പോലൊരെണ്ണം ഒപ്പിച്ചെടുക്കുന്നത് നിഷ്പ്രയാസം. ഏതാണ്ട് ഡീനോട്ടിഫിക്കേഷന്റെ ഡ്രാഫ്റ്റ് ഓര്‍ഡര്‍ വരെ ആയന്നല്ലേ നാം കേട്ടത്. കഷ്ടകാലത്തിന് ആര്‍ക്കോ കൊടുത്തത് ത്രിപ്തിയായില്ല. അവര്‍ ഉടക്കി, സംഗതി പുറത്തു വന്നു. കുളമായി. ഇതിനിടയില്‍, സേവി കുറേ സ്ഥലം ISRO ക്ക് നല്ല് വിലക്ക് വിറ്റ് കാശും വാങ്ങി.ചുരുക്കത്തില്‍,ബിര്‍ലക്കും, സേവിക്കും, വനപാലകര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും എല്ലാം അറിയാമായിരുന്ന കാര്യം, നാറിത്തുടങ്ങിയപ്പോല്‍, ആര്‍ക്കും അറിഞ്ഞ ഭാവമില്ല.ഇതില്‍ കൂടുതള്‍ ഞാനെന്ത് പറയാന്‍. കാത്തിരുന്നു കാണാ. എന്റെ പോസ്റ്റിലേക്ക് ഒരു കമന്റുകൂടി കിട്ടാനായി കാത്തോളന്ണേ ബൂലോഗ കാവിലമ്മേ. - കിരണ്‍ തോമസ് തോമ്പില്‍ said…
- അങ്കിള്‍ വീണും പ്രശ്നം. സേവി ഭൂമി വാങ്ങുന്നത് 2005 മാര്‍ച്ച് 30 ന്, അതായത് 2003 ഇലെ നിയമ ഭേതഗതിക്ക് ശേഷം. അപ്പോള്‍ കളിച്ചത് സേവിയല്ല. ബീര്‍ള്ളയാണ് കളിച്ചത് എന്ന് പറയേണ്ടി വരും. ഞാന്‍ മനസ്സിലാക്കിയടത്തോളം സേവി അത്രക്ക് വലിയ രാഷ്ട്രീയ സ്വാധീനമോ പണമോ ഉള്ള ആളല്ല. ബീര്‍ള്ളയാണ് ഇതില്‍ പ്രതി എന്ന് വിശ്വസിക്കാന്‍ എന്നേ പ്രേരിപ്പിക്കുന്നത് ഇതാണ്. എന്റെ വാദം ഇങ്ങനെ.2003 ലെ നിയമപ്രകാരം ബീര്‍ള്ളക്ക് അവകാശപ്പെട്ട ഭൂമി ( അത് ഉറപ്പിക്കേണത് ഞാന്‍ നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് ക്രിത്യമായ ഉത്തരം കിട്ടിയാല്‍ മാത്രം) സേവി വാങ്ങുന്നു. സേവിക്ക് വിശ്വസിക്കാവുന്ന രീതിയില്‍ ഉള്ള നിയമ ഉപദേശം കിട്ടിയിട്ടുണാകാം ഉദ: ഈ ഭൂമി 2001 മുതല്‍ 2003 വരെ ബീര്‍ള്ളയുടെ കൈവശം ഉണ് എന്നതിനാലും 2003 ലെ നിയമപ്രകാരം അത് ഇഎഫ്.എല്‍ അല്ലാത്തതിനാലും ഇതില്‍ പ്രശ്നമില്ലാ എന്ന് സേവി കരുതിയിട്ടുണാകില്ലെ.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഡീ നോട്ടിഫിക്കേഷന്‍ ( ഇങ്ങനെ ഒന്ന് ഉണ് എങ്കില്‍ ) കഴിയാതെ ഇത് തന്റെ പേരില്‍ വരില്ലാ എന്ന് മനസ്സിലാക്കിയ സേവി മറ്റാരും ചെയ്യുന്നതുപോലേ അത് 2003 ലെ നിയമപ്രകാരം തന്റെ പേരിലാക്കാനുള്ള ശ്രമം നടത്തി നോക്കിയതായിക്കൂടേ.ഒരു വാദം കൂടി ഉടമക്ക് തന്റെ ഭാഗം വ്യക്തമാക്കാന്‍ അവസരം കൊടുക്കണം എന്ന ഭാഗം നിര്‍വ്വഹിക്കപ്പെടാതെയാണോ ഈ ഭൂമി 2001 ഇല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് എന്ന കാര്യത്തില്‍ക്കൂടി ഒരു വ്യക്തത ഉണാകേണ്ടതുണ്ട്. അതിനുകൂടി ഉത്തരം ലഭിച്ചാലേ എവിടെപ്പിഴച്ചു എന്ന് വ്യക്തമാകൂ.അങ്കിള്‍ നമ്മുടെ സംവാദത്തിന്റെ തലം ഏതാണ് പൂര്‍ത്തിയാതായിത്തോന്നുന്നു. പക്ഷെ മറ്റാരും ഈ വിഷയത്തില്‍ കൊത്തുന്നില്ലല്ലോ. നാളെവരേ നോക്കാം അല്ലേ
- അങ്കിള്‍. said…
- 2005 ആക്ടിന് ശേഷം ഉടമസ്ഥര്‍ ബിര്‍ലാ തന്നെയാണെന്നാണ് എന്റേയും വാദം. അങനെയ്ങ്കില്‍ ബിര്‍ലാ വിറ്റതിലും, സേവി വാങ്ങിയതിലും ഞാന്‍ ഒരു തെറ്റും കാണുന്നില്ല. ഏതായാലും നമുക്ക് കാത്തിരുന്ന് കാണാം.
- Anonymous said…
- One Important point I like to add in this issue is that EFL ordinance came in 2001 and after that a power change came in Kerala. Why in this blog also nobody touching this point? When the ordinance become a law Mani was the minister of Revenue he made changes in the EFL act which was equal to Kill the law. This happen to the Land Reforms Law too at 1957 Left introduced the law but the govt. who completed the process of land refoms law killed the essance of the law.If LDF was bringing the EFL law the land of Birla came back to the hand of the state and never it go back to a third party.Most of the Media and journalists know the truth but still they are writing the lies why?Ommen Chandi have good connection with real estate/flat builders. He even make many private trips to Dubai for this purpose (earlier)KM Mani is the biggest supporter of Land Grabing mafia.
Is that Binoy Vishwam?
even after so much mudslide people of kerala is not ready to take up the aligations against Binoy Vishwam.But same time for Kuruvila public opinion went the other way. Why?
Because that is the public opinion about any Kerala Congress.
As per the EFL Ordinance the land belongs to State Govt. For what reason Mani made a law allowing govt. property reaching to Indvidual’s hand without any profit to the state?
Why Ommen Chandi supported this law?
As political leaders and Ministers Mani and Ommen Chandi protected the interest of the state?
Without writing a single word about the role of Mani and Ommen Chandi on giving a Third party States Land how can our media make public trust?
Public have no trust in the media. Already people start seeing Manorama and Mathrubhumi as anti CPM media so people won’t trust them. Desabhimani belongs to CPM. Deepika playing a new game of attacking VS. Madhyamam was a moderate media but after the Manjalamkuzhi ali’s interview it shows its shady character. In the Merchinston Land deal too Madhyamam showing a Phobia. It is engaged in attacking Binoy Vishwam. This was the way Madhyamam produced news on Munnar issue too.
- കിരണ്‍ തോമസ് തോമ്പില്‍ said…
- അനോണി പറയുന്ന പോയന്റില്‍ പ്രസക്തി ഉണ്. എന്നാല്‍ ഞങ്ങള്‍ ആരും ഇതുവരെ മന്ത്രി പ്രതിയാണ് എന്ന് പറഞിട്ടില്ല. മീഡിയ പറഞ്ഞതിലെ കാര്യങ്ങളില്‍ വ്യക്തത ഇല്ലാത്തതുകൊണ് തന്നേയാണ് ഞാന്‍ ഈ പോസ്റ്റിട്ടത്. എന്നാല്‍ എവിടെയാണ് ബിനോയി വിശ്വത്തിന് പിഴച്ചത്. അദ്ദേഹം എല്ലാ പ്രശ്നങ്ങളും സേവിയുടെ തലയില്‍ വച്ചു കെട്ടി തടിയൂരാന്‍ നോക്കി. എന്നാല്‍ ഇതേ സേവിയുമായി തൊഴില്‍ത്തര്‍ക്കം തീര്‍ക്കാന്‍ പോയി. എന്തുകൊണ് ബിനോയുടെ ക്രഡിബിലിറ്റി പോയി. ബിനോയുടെ വാദങ്ങളുടെ പൊരുത്തക്കേടുകൊണ്
1) ബീനോയി പറയുന്നു സേവി ഷേഡീ ക്യാരക്ടര്‍ ആണ്
2) ബിനോയി പറയുന്നു ഡീനോട്ടിഫൈ ചെയ്യാത്ത ലാണാണ് ഇത് അതുകൊണ് തന്നേ സര്‍ക്കാര്‍ വനമാണ്
3) ബിനോയിയുടെ വനം വകുപ്പ് 68 മരം മുറിച്ചതിനെതിരെ സേവിക്കെതിരെ കേസെടുത്തിട്ടുണ്ട്
4) ഇ കേസ് നിലനില്‍ക്കണമെങ്കില്‍ ഇത് വനഭൂമിയാ ണ് എന്ന് ഉറപ്പുള്ളതുകൊണാണ്. അപ്പോള്‍ ബിനോയുടെ വിശ്വാസം സേവിക്ക് ഈ ഭൂമിയുമായി ബന്ധമില്ല
5)ബന്ധമില്ലാത്ത ആളേ എന്തിന് ചര്‍ച്ചക്ക് വിളിച്ചു.
6) സേവിയുടെ അപേക്ഷയില്‍മേല്‍ ഭൂമി ഡീനോട്ടിഫൈ ചെയ്യാന്‍ പ്രോസസ്സ് നടന്നു. അതെങനെ?ഇതിനൊക്കെ ബിനോയും സി.പീ.ഐ. യും പറഞ്ഞ മറുപടികള്‍ ജനത്തെ വിശ്വാസത്തില്‍ എടുക്കാന്‍ കഴിയതെ പോയി.എന്നാല്‍ ബിനോയി പറഞ്ഞ കാര്യങ്ങള്‍ താഴേപ്പറയുന്നവപോലെ ആയിരുന്നെങ്കില്‍ അതിന് ക്രഡിബിലിറ്റി ഉണാകുമായിരുന്നു1)2001 ലെ എല്‍.ഡി.എഫ്. നിയമത്തില്‍ തേയിലത്തോട്ടങ്ങളെ ഒഴിവക്കി
2) 2003 ലെ യു.ഡി.എഫ് നിയമത്തില്‍ അതില്ലായിരുന്നു
3)എന്നാല്‍ നിയമപരമായ നടപടികളോടേ 2001 ഇല്‍ ഈ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ കഴിഞില്ല. അതുകൊണ്ട് ഇത് 2003 വരൈഇ എസ്റ്റേറ്റ് ബീര്‍ള്ള കൈവശം വച്ചു
4) അതിനിടയിലാണ് അന്നത്തെ മന്ത്രിയേ സ്വാധീനിച്ച് ബീര്‍ള്ള തേയിലത്തോട്ടങ്ങളെ ഒഴിവക്കി
5)അത് ഉപയോഗിച്ച് സേവിക്ക് ഈ ഭൂമി മറിച്ചുവിറ്റു
6) സേവി ഇത് ഐ.എസ്.അര്‍.ഓ ക്ക് മറിച്ചു വിറ്റു.എന്നാല്‍ ഇങ്ങനെ അല്ല ബിനോയി പറഞ്ഞത്. അവിടെയാണ് പ്രതിപക്ഷം സ്കോര്‍ ചെയ്തത്. എന്റെ സംശയ്ം ഇത് സര്‍ക്കാര്‍ ഭൂമിയാണോ അല്ലയോ എന്നത് നിയമപരമായി വ്യക്തമാക്കപ്പെടണം മാത്രവുമല്ല 2001 ഇല്‍ ഏറ്റെടുത്തത് ആ നിയമത്തില്‍ പറയുന്നത് പോലെ ബീര്‍ള്ളയുടെ വാദം കേട്ടിട്ടാണോ. പിന്നെ എന്തുകൊണ്ട് 2001 ഇല്‍ ഈ എസ്റ്റേറ്റ് പൂട്ടി സെറ്റില്‍മെന്റ് നടത്തിയില്ല. - N.J ജോജൂ said…
- കിരണ്‍,
യഥാര്‍ത്ഥത്തില്‍ ഒരു വിവാദം എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഞാന്‍ ഇതിനു കൊടുത്തിരുന്നില്ല. ഈ പോസ്റ്റ് കണ്ടതിനു ശേഷമാണ് എന്താണ് സംഭവം എന്ന് അറിയാന്‍ താത്പര്യമുണ്ടായത്. ഇന്നലെ ഏഷ്യാനെറ്റിലെ പരിപാടിയും കണ്ടിരുന്നു.ഐ.എസ്.ആര്‍.ഓ ഭൂമിക്കായി സര്‍ക്കാരിനെ സമീപിയ്ക്കുകയും അപേക്ഷ റവന്യൂമന്ത്രി-ജില്ലാ കളക്ടര്‍ എന്നിവരിലൂടെ ഡപ്യൂട്ടീകളക്ടറില്‍ എത്തുകയും തിരുവനന്തപുരം ജില്ലയില്‍ ഐ.എസ്.ആര്‍.ഓ യ്ക്ക് നല്‍കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ റവന്യൂഭൂമി ഇല്ലെന്ന മറുപടി രേഖാമൂലം ഐ.എസ്.ആര്‍.ഓ യെ അറിയൂക്കുകയും ചെയ്തു. ഐ.എസ്.ആര്‍.ഓ പത്രത്തില്‍ പരസ്യം കൊടുത്തു. അതുവഴിയാവണം ഐ.എസ്.ആര്‍.ഓ സേവി മനോ മാത്യുവുമായി ബന്ധപ്പെടുന്നത്.“2001ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ (Ecologically Fragile Lands-EFL)നോട്ടിഫൈ ചെയ്ത് ഏറ്റെടുക്കാനായി ഒരു ഓര്‍ഡിനന്‍സ് കൊണ്ട് വന്നു.പിന്നീട് 2003ല്‍ യു ഡി എഫ് അത് ബില്ലാക്കി അവതരിപ്പിച്ചു.മെര്‍ക്കിന്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്നും സേവി മനോ മാത്യു എന്ന അതിന്റെ ഉടമ വിറ്റത് EFL ആയി നോട്ടിഫൈ ചെയ്ത് ഭൂമി ആയിരുന്നു.അതിനുള്ള എഗ്രിമന്റ് 2007 മാര്‍ച്ച് 30ന് അദ്ദേഹം ISRO യുമായി ഒപ്പു വെച്ചു.” - രാധേയന്‍മെര്‍ക്കിന്‍സ്റ്റണ്‍ എസ്റ്റേറ്റ് ഒരു തോട്ടഭൂമിയാണ് എന്ന വാദം അംഗീകരിച്ചാല്‍ “Conservation of Nature and Natural resources ” എന്ന നിയമത്തിന്റെ ഉദ്ദേശലക്ഷ്യം മെര്‍ക്കിന്‍സ്റ്റണ്‍ എസ്റ്റേറ്റിന് ബാധകമല്ലാതെ വരും. അതുകൊണ്ടു തന്നെ എസ്റ്റേറ്റ് പരിസ്ഥിതിപരമായി ദുര്‍ബല പ്രദേശമായി രേഖപ്പെടുത്തിയത് തെറ്റാണ് എന്ന സേവിയുടെ വാദം സാമാന്യയുക്തിയ്ക്ക് നിരക്കുന്നതാവും. കിരണ്‍ പറഞ്ഞതു പ്രകാരം പുതിയ നിയമമനുസ്സരിച്ച് ബീര്‍ള്ളയുടെ എസ്റ്റേറ്റ് EFL അല്ലാതെ വരുന്നു. അപ്പോള്‍ 2001 നെ ഓര്‍ഡിനനസ് പ്രകാരം സര്‍ക്കര്‍ ഭൂമിയായത് 2003 നിയമപ്രകാരം സര്‍ക്കാരിന്റേതല്ലാതായി മാറി. പിന്നീട് ഡീനോട്ടിഫൈ ചെയ്തുകിട്ടുക എന്നത് സാങ്കേതികത്വം മാത്രമാണ്.ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ മുഴുവന്‍ പ്രദേശവും തോട്ടഭൂമിയായി കണ്ടെത്തിയിരുന്നുവത്രെ.
ഇതില്‍ സേവിയെ സഹായിക്കാന്‍ ബിനോയി വിശ്വം എന്തെങ്കിലും ചെയ്തിട്ടൂണ്ടെന്ന് തോന്നുന്നില്ല. തേയില, കവുണ്ട്, തെങ്ങ് കശുമാവ് എന്നിങ്ങനെ ഒട്ടുമിക്ക കൃഷികളേയും EFL നിന്ന് UDF ഒഴിവാക്കിയതിലും തെറ്റില്ല. സത്യത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെയും നിയമോപദേശം തേടാതെയും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളും ഭരണപക്ഷം കൈക്കൊള്ളൂന്ന നടപടികളുമാണ് ഈ വിവാദങ്ങള്‍ക്കാധാരം എന്നാണ് എന്റെ അഭിപ്രായം.
- N.J ജോജൂ said…
- 2001 ലെ ഓര്‍ഡിനന്‍സ് അതേപടി നിയമമാക്കിയിരുന്നെങ്കില്‍ പോലും തങ്ങളുടേതായിരുന്നതും സര്‍ക്കാര്‍ ഏറ്റെടുത്തതുമായ പ്രസ്തുത പ്രദേശം പരിസ്ഥിതിപരമായി ദുര്‍ബല പ്രദേശമല്ല എന്ന് വാദിക്കാനുള്ള സാധ്യതയുണ്ട്. എന്റെ അഭിപ്രായത്തില്‍ ആ വാദത്തിനു പോലും നിയമസാധുതയുണ്ട്.
- അങ്കിള്‍. said…
- മതിയാക്കാമെന്ന് വിചാരിച്ചതാണ്. പിന്നെയും ഇടപെടേണ്ടി വന്നിരിക്കുന്നു. 2005 മാര്‍ച് 30 ന് സേവി ഭൂമി വാങ്ങിയെന്നല്ലേ കിരണ്‍ പറഞ്ഞത്. അതെങ്ങനെ പറ്റും. ആക്ട് 2003 ഔദ്ദ്യോഗിഗമായി പ്രസിദ്ധീകരിച്ചത് ജൂണ്‍ 2005 ലാണ്. അന്നല്ലേ ബിര്‍ലക്ക് ഉടമസ്ഥാവകാശം തിരിച്ച് കിട്ടൂ. ഉടമയല്ലാത്ത ബിര്‍ല എങ്ങനെ സര്‍ക്കാരില്‍ നിക്ഷിപ്തമായ ടീ എസ്റ്റേറ്റ് സേവിക്ക് വിറ്റു? എന്തോ ചീഞ്ഞ് നാറുത്തില്ലേ?സേവിയെ എനിക്കും ഇഷ്ടമാണ്. അദ്ദേഹം ചില നല്ല മലയാളം സിനിമകളുടെ പ്രൊഡൂസറാണ്.ഇനി അനോണിയോട്. താങ്കളെപോലെ ഒരു പാര്‍ട്ടിയോടു, ഒരാളോടും എനിക്ക പ്രത്യേക മമതയില്ല, രാഷ്ട്രീയ പാര്‍ട്ടികളോട് തീരെയില്ല. ഞാനതു കൊന്ണ്ട് ആക്ട് 2001നെയും ആക്ട് 2003 നെയും ആധാരമാക്കിയാണ് എന്റെ വിശകലനം.ആക്ട് 2001 എന്തിനുണ്ടാക്കിയെന്ന് അതിന്റെ അവസ്സാനം നന്നായിട്ട് വ്യക്തമാക്കിയിട്ടുണ്ട്. i.e. To preserve tha nature and natural resources of western gatt ണ് പ്രധാന ലക്ഷിയം. Natural resource അല്ലാത്ത അതേ സമയം മനുഷ്യ നിര്‍മ്മിതമായ ഒരു ടീ എസ്റ്റേറ്റിനെ കൂടി ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചിരുന്നുവോ? ഇല്ലെന്നാണ് എന്റെ അഭിപ്രായം. ടീ എസ്റ്റേറ്റിനെ ഒഴിവാക്കുന്നു എന്ന് പറയേണ്ട് കാര്യം തന്നെയില്ല. കാരണം പശ്ചിമഘട്ടത്തിലെ സ്വാഭാവിക വനങ്ങളുടെ സംരക്ഷണമാണ് നിയമം കൊണ്ടുദ്ദേശിച്ചത്. എന്നാല്‍ എങ്ങനെയോ ഗസറ്റ് വിജ്ഞാപനത്തില്‍ ടീ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തെ മുഴുവന്‍ നോട്ടിഫൈ ചെയ്തുകാണും. അങ്ങനെയെങ്കില്‍ ടീ എസ്റ്റേറ്റുകളെ ഡീനോട്ടിഫൈ ചെയ്തുകൊടുക്കേണ്ടത് സര്‍ക്കാരാണ്. ആക്റ്റ് 2003 വഴി അതായിരിക്കാം ചെയ്തു കൊടുത്തത്. എന്റെ അഭിപ്രായത്തില്‍ 2003 ആക്ടിലെ ‘ഒഴിവാക്കല്‍’ ലിസ്റ്റില്‍ ‘തേയില’ കൂടി ഉള്‍പെടുത്തിയതുകൊണ്ട് മാത്ര മായില്ല. നേരത്തേ ഉള്‍പ്പെട്ടു പോയ എന്നാല്‍ ഇപ്പോള്‍ ഒഴിവാക്കാനുദ്ദേശിക്കുന്ന തേയില തോട്ടങ്ങളെ പറ്റി പ്രത്യേകം പരാമര്‍ശിക്കണമായിരുന്നു. അതുണ്ടായില്ല. അതുകൊണ്ടായിരിക്കാം, ഒരു പ്രത്യേക ‘ഡീനോട്ടിഫിക്കേഷന്‍’ നെ പറ്റി സര്‍ക്കാര്‍ ചിന്തിച്ചതും അതിന് വേണ്ടിയുള്ള ഡ്രാഫ്റ്റ് ഓര്‍ഡര്‍ വരെ തയ്യാറായതും.ഇത്രയുമാണ് ആക്ട വായനയില്‍ എനിക്ക് മനസ്സിലായത്. താങ്കള്‍ പരാമര്‍ശിച്ചിരിക്കുന്ന രാഷ്ട്രീയ ഇടപടലുകളില്‍ എനിക്ക് താല്പര്യമില്ല. അതു കൊണ്ട് ഞാനൊന്നും പറയുന്നില്ല.
- കിരണ്‍ തോമസ് തോമ്പില്‍ said…
- ചുരിക്കിപ്പറഞ്ഞാല്‍ നമ്മുടെ വാദങ്ങളെല്ലാം ഏതാണ്ട് ഒരുപോലേയാണ് ജോജു പറയുന്നത് പോലെ
മെര്‍ക്കിന്‍സ്റ്റണ്‍ എസ്റ്റേറ്റ് ഒരു തോട്ടഭൂമിയാണ് എന്ന വാദം അംഗീകരിച്ചാല്‍ “Conservation of Nature and Natural resources ” എന്ന നിയമത്തിന്റെ ഉദ്ദേശലക്ഷ്യം മെര്‍ക്കിന്‍സ്റ്റണ്‍ എസ്റ്റേറ്റിന് ബാധകമല്ലാതെ വരും. അതുകൊണ്ടു തന്നെ എസ്റ്റേറ്റ് പരിസ്ഥിതിപരമായി ദുര്‍ബല പ്രദേശമായി രേഖപ്പെടുത്തിയത് തെറ്റാണ് എന്ന സേവിയുടെ വാദം സാമാന്യയുക്തിയ്ക്ക് നിരക്കുന്നതാവും. കിരണ്‍ പറഞ്ഞതു പ്രകാരം പുതിയ നിയമമനുസ്സരിച്ച് ബീര്‍ള്ളയുടെ എസ്റ്റേറ്റ് EFL അല്ലാതെ വരുന്നു. അപ്പോള്‍ 2001 നെ ഓര്‍ഡിനനസ് പ്രകാരം സര്‍ക്കര്‍ ഭൂമിയായത് 2003 നിയമപ്രകാരം സര്‍ക്കാരിന്റേതല്ലാതായി മാറി. പിന്നീട് ഡീനോട്ടിഫൈ ചെയ്തുകിട്ടുക എന്നത് സാങ്കേതികത്വം മാത്രമാണ്.അങ്കിള്‍ പറയുന്നതും ഇതു തന്നേയാണ്
Natural resource അല്ലാത്ത അതേ സമയം മനുഷ്യ നിര്‍മ്മിതമായ ഒരു ടീ എസ്റ്റേറ്റിനെ കൂടി ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചിരുന്നുവോ? ഇല്ലെന്നാണ് എന്റെ അഭിപ്രായം. ടീ എസ്റ്റേറ്റിനെ ഒഴിവാക്കുന്നു എന്ന് പറയേണ്ട് കാര്യം തന്നെയില്ല. കാരണം പശ്ചിമഘട്ടത്തിലെ സ്വാഭാവിക വനങ്ങളുടെ സംരക്ഷണമാണ് നിയമം കൊണ്ടുദ്ദേശിച്ചത്. എന്നാല്‍ എങ്ങനെയോ ഗസറ്റ് വിജ്ഞാപനത്തില്‍ ടീ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തെ മുഴുവന്‍ നോട്ടിഫൈ ചെയ്തുകാണും. അങ്ങനെയെങ്കില്‍ ടീ എസ്റ്റേറ്റുകളെ ഡീനോട്ടിഫൈ ചെയ്തുകൊടുക്കേണ്ടത് സര്‍ക്കാരാണ്.
ഇനി നമുക്കാര്‍ക്കും ഇതില്‍ ബിനോയി വിശ്വം എന്റെങ്കിലും ചെയ്തു എന്നും അഭിപ്രായമില്ല. അപ്പോള്‍ എവിടെയാണ് വിവാദത്തിന് സ്കോപ്പ്? അങ്ങനെ ചിന്തിക്കുമ്പോളാണ് ഇരട്ടത്താപ്പും രാഷ്ട്രീയ മുതലെടുപ്പും പൊങ്ങിവരുന്നത്.തോട്ടഭൂമി EFL അല്ലാ എന്ന് പറഞ്ഞാല്‍ ബിനോയുടെ പരിസ്ഥിതി വാദൈ എന്ന പ്രതിഛായ പോകും. അപ്പോള്‍ എന്തു ചെയ്യാണം സേവിയേ ഷേഡീ എന്ന് വിളിക്കുക. UDF നെ കുറ്റം പറയുക.ഇനി UDF ഓ 2003 ലെ തങ്ങളുടെ ഭേദഗതിയുടെ വസ്തുത പറയാതെ ഡീനോട്ടിഫിക്കേഷന്റെ കച്ചിതുരുമ്പില്‍ പിടിച്ച് മന്ത്രിയും സേവിയും കൂടി അവിഹിതമായി സര്‍ക്കാര്‍ വനഭൂമി കൈക്കലാക്കാന്‍ ഗൂഡാലോചന നടത്തി എന്നാരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭ സ്തംഭിപ്പിക്കുക, നിരാഹാരം കിടക്കുക.
എന്നാല്‍ ഇത് പൊക്കിപ്പിടിച്ച് ദിവസങ്ങളോളം ചര്‍ച്ചിക്കുന്ന് ഒരു മാധ്യമ പ്രവര്‍ത്തകനും നമ്മള്‍ പരസ്പരം ചോദിക്കുന്ന് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നെ ഇല്ലാ. പിന്നെ എല്ലാവരും സേവിയേ മാത്രമാണ് ടാര്‍ഗ്ഗറ്റ് ചെയ്യുന്നത് ബീര്‍ള്ള ഇവിടെ ചര്‍ച്ചാ വിഷയമേ അല്ല.
- Radheyan said…
- ഒരു പക്ഷെ ഈ വിഷയത്തില്‍ ഏറ്റവും അധികം പോസ്റ്റും കമന്റുമിട്ട വ്യക്തി ഞാനായിട്ടും 2 ദിവസമായി തിര്‍ക്കില്‍ പെട്ടു പോയതു കൊണ്ട് ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.കിരണ്‍ പറഞ്ഞ ഒട്ടു മിക്ക കാര്യങ്ങളോടും യോജിക്കുന്നു.
ബിര്‍ളായുടെ വശം കേട്ടതിനു ശേഷമാണ് തോട്ടം നോട്ടിഫൈ ചെയ്തത് എന്ന് തോന്നുന്നു.900ത്തോളം തൊഴിലാളികളെ ഓര്‍ത്ത് സ്റ്റാറ്റസ്കോ നിലനിര്‍ത്താന്‍ അനുവദിക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ വിശദമാക്കിയിരുന്നു.എന്ന് വെച്ചാല്‍ തേയില കൃഷി നടത്താം,ലാഭം എടുക്കാം,പക്ഷെ മരം മുറിക്കുകയോ മറ്റോ പാടില്ല.കൈമാറുന്ന പ്രശ്നം ഉദിക്കുന്നില്ല.കാരണം ഉടമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
(ഈ തോട്ടം സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയതാണ് എന്ന് ഒരു വാദം കേട്ടു.ശരിയോ എന്നറിയില്ല)അതു കൊണ്ട് തന്നെ ബിര്‍ളായും സേവിയുമായുള്ള ഇടപാട് abinitio void ആണ്.പക്ഷെ 2005ല്‍ വോയിഡ് ആയിട്ടുള്ള അത്തരമൊരു ഇടപാടിന്റെ പോക്ക് വരവും രജിസ്റ്റ്രേഷനും എങ്ങനെ നടന്നു?ഒരു പക്ഷെ ഇത് നമ്മുടെ സിസ്റ്റത്തിന്റെ പരാജയമാകാം.ഇത്തരം ഒരു ഡീനോട്ടിഫിക്കേഷന്‍ നടക്കുമ്പോള്‍ ഇതിന്റെ പുറത്ത് further ആയി കൈമാറ്റങ്ങള്‍ തടയാന്‍ മൂലാധാരമോ പട്ടയമോ ഫ്രീസ് ചെയ്യുന്ന പരിപാടി ഒന്നുമില്ലെന്ന് തോന്നുന്നു.അത് കാരണമാണ് ബിര്‍ളായ്ക്ക് ഇത് സേവിയുടെ അറിവോടെയോ അല്ലാതെയോ കൈമാറാന്‍ സാധിച്ചത്.അല്ലെങ്കില്‍ അന്നത്തെ ഭരണത്തിന്റെ തണലിലാകും ഇത് സാധിച്ചത്.ഈ ഭാഗത്താണ് അന്വേഷണത്തിന് സ്കോപ്പുള്ളത്.2005ലെ ഡീല്‍ വോയിഡ് ആയത് കൊണ്ട് 2007ലെ ഇടപാട് നടത്താന്‍ സേവിക്ക് അവകാശമില്ല.2001ല്‍ ഒരിക്കല്‍ നോട്ടിഫൈ ചെയ്ത ഭൂമി 2003ല്‍ ആക്റ്റ് പാസാക്കുകയും 2005ല്‍ ഗസറ്റ് ചെയ്യുകയും ചെയ്തത് കൊണ്ട് സ്വഭാവികമായി ഡീനോട്ടിഫൈ ആകില്ല.സേവിക്ക് ഇത് വില്‍ക്കുന്നതിനു മുന്‍പ് നിയമം ഗസറ്റ് ചെയ്തിരുന്നുവെങ്കില്‍ ബിര്‍ളായ്ക്ക് അത് ഡീനോട്ടിഫൈ ചെയ്ത് എടുക്കാനും വില്‍ക്കാനും വകുപ്പ് മാണിസാര്‍ ഉണ്ടാക്കിയിരുന്നു.എന്തോ ബിര്‍ള അതിനു ശ്രമിച്ചില്ല.വനം വകുപ്പ് മന്ത്രി എന്ന നിലയില്‍ ബിനോയി പറഞ്ഞ അബദ്ധങ്ങള്‍ക്ക് മാധ്യമങ്ങള്‍ നടത്തിയ നിരുത്തരവാദിത്തപരവും സത്യവിരുദ്ധവും ആടിനെ പട്ടിയാക്കുന്ന രീതിയിലുള്ളതുമായ വിമര്‍ശനങ്ങള്‍ കാരണമായി.
ബിനോയി ഒരു അബദ്ധമേ ചെയ്തുള്ളൂ- അത് സേവിയും ബിര്‍ളായും തമ്മിലുള്ള ഡീല്‍ abinitio void ആണെന്ന് മനസ്സിലാകിയില്ല,മാത്രമല്ല സേവിയെ ഉടമായായി ധരിക്കുകയും ചെയ്തു.ഒരു പക്ഷെ സേവിക്കും താന്‍ തന്നെയാണ് ഉടമ എന്ന ഉത്തമ വിശ്വാസമുണ്ടായിരുന്നു.സാധാരണഗതിയില്‍ അതല്ല എന്ന് മനസ്സിലാക്കാന്‍ നാം ഈ ബ്ലോഗില്‍ ചെയ്ത പോലെ തലനാരിഴ കീറി ഒരു ഹോം വര്‍ക്ക് മന്ത്രി നടത്തേണ്ടി ഇരുന്നു.പക്ഷെ തൊഴില്‍ പ്രശ്നം എന്ന രീതിയില്‍ മാത്രം ഇതിനേ സമീപിച്ചപ്പോള്‍ അതിന്റെ പശ്ചാത്തലം വേണ്ട രീതിയില്‍ അദ്ദേഹം മനസ്സിലാക്കിയില്ല.എന്ത് കൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മന്ത്രിയെ അത് അറിയിച്ചില്ല എന്ന ചോദ്യം ഇവിടെ ഉയരുന്നു.അതും അന്വേഷണയോഗ്യമായ ഒരു സംഗതിയാണ്.(അട്ടപ്പാടി പോലിസ് സ്റ്റേഷനില്‍ ഏതോ ഒരു ഹേഡ് കുട്ടന്‍ പിള്ള 5 രൂപ കൈക്കൂലി വാങ്ങിയതിന് ധാര്‍മ്മികമായി മന്ത്രി കോടിയേരിയെ കുറ്റക്കാരനാക്കമെങ്കിലും,മന്ത്രി അത് അറിയാത്തിടത്തോളം അതില്‍ നടപടി എടുക്കാത്തതില്‍ കുറ്റം കാണാനാവില്ല.അല്ലെങ്കില്‍ മന്ത്രിമാരുടെ രാജികത്ത് കൊണ്ട് സെക്രട്ടറിയേറ്റ് നിറയും,5 വര്‍ഷം മന്ത്രിയാക്കാന്‍ ഭരണപക്ഷത്തുള്ള 98 പേര്‍ മതിയാവതാവും.)
ഡീനോട്ടിഫൈ ചെയ്യാന്‍ മന്ത്രി ഉപദേശിച്ചതനുസരിച്ച് സേവി അപേക്ഷ നല്‍കി എന്നതൊക്കെ ഭാവനയുടെ സര്‍വ്വ സീമകള്‍ക്കും അപ്പുറമാണ്.സേവി അപേക്ഷിച്ചത് മാര്‍ച്ച് 30ന്,മന്ത്രിയുടെ പ്രസ്തുത യോഗം മേയ് 16ന്.46 ദിവസത്തിന് ശേഷം മന്ത്രി നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്നാണോ സേവി യോഗത്തിന് 46 ദിവസം മുന്‍പ് ഡീ നോട്ടിഫൈ ചെയ്യാന്‍ അപേക്ഷ നല്‍കിയത്.
പ്രസ്തുത യോഗത്തില്‍ തേയില തോട്ടം ഡീനോട്ടിഫൈ ചെയ്യണമെങ്കില്‍ സി.സി.എഫിന് അപേക്ഷ നല്‍കണമെന്ന ബിനോയിയുടെ പരാമര്‍ശത്തെയാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും കടുത്ത ഭാഷയില്‍ എതിര്‍ത്തത്.പക്ഷെ ബിനോയി പറഞ്ഞത് യു.ഡി.എഫ് ഉണ്ടാക്കിയ നിയമത്തിലെ പ്രൊവിഷനാണ്.അത് വനം വകുപ്പിന് ഹാനികരമെങ്കില്‍ അതിന് ബിനോയിയാണോ കാരണം, അതുണ്ടാക്കിയവരാണോ കാരണം?
-അടുക്കളയമ്മ തട്ടി തൂകിയ പാല്‍ നക്കി കുടിച്ച് ചക്കി പൂച്ചയുടെ തലയിലാണ് തവിക്കണ കൊണ്ട് അടി വീണത്- 57ല്‍ ചോര്‍ന്ന ബജറ്റ് കൌമുദി പ്രസധീകരിച്ചത് സംബന്ധിച്ച് കേസെടുത്തപ്പോള്‍ സി.എച്ച്. പറഞ്ഞ ഈ നര്‍മ്മോക്തി ആണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. - കിരണ്‍ തോമസ് തോമ്പില്‍ said…
- രാധേയാ ഒരു ചോദ്യം ഇപ്പോഴും ബീര്‍ള്ളക്ക് ഇത് ഡീനോട്ടിഫൈ ചെയ്ത് കൊടുക്കാന്‍ പ്രൊവിഷന്‍ ഉണ്ടോ? അതുമല്ലങ്കില്‍ ഈ ഡീലില്‍ വെറും ഒരു സാങ്കേതിക പിഴവ് മാത്രമേ ഉള്ളൂ എന്ന് പറയേണ്ടി വരില്ലേ? ഇത് വനമാണ് എന്ന കടുംപിടുത്തത്തിന് യുക്തിയുണ്ടോ? തൊഴില്‍ പ്രശ്നമുണ്ടെങ്കില്‍ സ്റ്റാറ്റസ്ക്കോ ആകാം വിറകാവശ്യത്തിന് മരം വെട്ടാം തുടങ്ങിയവ അനുവദിക്കില്ലേ? അതുപോലെ മറ്റൊരു സംശയം ബീര്‍ള്ളയുടെ വാദം കേട്ട് കഴിഞ്ഞാണ് നോട്ടിഫൈ ചെയ്തതെങ്കില്‍ എന്തുകൊണ്ട് അവര്‍ കേസിനും മറ്റും പോയില്ല. പിന്നെ 2003 ഇല്‍ ഡീനോട്ടിഫൈ ചെയ്ത് കിട്ടാന്‍ സാധ്യതയുള്ളപ്പോള്‍ എന്തുകൊണ്ട് അവര്‍ ചെയ്തില്ല? കാരണം 2005 ഇല്‍ അവര്‍ വില്‍ക്കുമ്പോള്‍ ഈ വഴികളൊക്കെ അവരുടെ മുന്നില്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഒന്നനുമാനിക്കാം ഷേഡീ ഡീല്‍ നടത്തിയത് ബീര്‍ള്ളായാണ്. സേവിയും ISRO യും ഇരകളും. അല്ലേ?
- Radheyan said…
- സ്വാഭാവികമായും അങ്ങനെ അനുമാനിക്കുന്നതില്‍ തെറ്റില്ല.
ബിര്‍ളായ്ക്ക് ഇപ്പോഴും ഇത് ഡിനോട്ടിഫൈ ചെയ്ത് കിട്ടണം 2003ലെ നിയമപ്രകാരം.പക്ഷെ അപ്പോള്‍ വഞ്ചനക്ക് ക്രിമിനല്‍ കേസ് കൊടുക്കാം സേവിക്ക്.എസ്റ്റേറ്റ് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയുന്ന മറ്റൊരു നിയമം നിലവിലുണ്ട് (1970 മുതല്‍ ആണെന്ന് തോന്നുന്നു.)അത് അനുസരിച്ച് സേവി വിറ്റ സ്ഥലത്ത് ISRO ക്ക് എസ്റ്റേറ്റ് ആയി മാത്രമെ നടത്താനാകൂ.അത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉയര്‍ന്ന് കേട്ടില്ല.ISRO വെറും ഇര ആണെന്ന് പറയാനാവില്ല.ഈ ഭൂമി തന്നെ വാങ്ങണം എന്ന് അവര്‍ക്ക് ഒരു മുന്‍ ധാരണ ഉള്ളത് പോലെ. അതിന് കാരണം1.ഭൂമിയില്ല എന്ന കത്ത് ഡെ.കലക്റ്ററുടെ ഓഫീസില്‍ നിന്നും നേരിട്ട് കൈപറ്റി കൊണ്ടു പോയ നടപടി ദുരൂഹമാണ്
2.ഭൂമി സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതിനു മുന്‍പ് തന്നെ പത്രങ്ങളില്‍ ഭൂമിക്കായി പരസ്യം നല്‍കിയിരുന്നു.ഇല്ല എന്ന ഉത്തരം ISRO നേരത്തെ പ്രതീക്ഷിച്ചിരുന്നത് പോലെ.അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും മുറുമുറുത്ത് യുഡീഎഫ് നിയമസഭയുടെ വാതുല്‍ക്കല്‍ പെറ്റ് കിടക്കുന്നു,നിരാഹാരം പോലും - അങ്കിള്‍. said…
- 2001 ല്‍ എല്‍.ഡി.എഫ്.സര്‍ക്കാര്‍ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ നോട്ടിഫൈ ചെയ്ത് ഏറ്റെടുക്കാനായി ഒരു ആക്ട് കൊണ്ടുവന്നു. ആക്ടിന്റെ ഉദ്ദേശം എന്തെന്ന് അതിന്റെ അവസാനം വ്യക്തമാക്കിയിട്ടൂണ്ട്. See Statement of objects and reasons . മനുഷ്യനിര്‍മ്മിത തേയില തോട്ടങ്ങള്‍ ആക്ടും പ്രകാരമുള്ള ദുര്‍ബലപ്രദേശങ്ങളില്‍ ഉള്‍പ്പെടുമെന്നുള്ള യാതൊരു സൂചനയും അതിലില്ല. എന്നിട്ടും എന്തേ തോട്ടങ്ങളെക്കൂടി ഉള്‍പ്പെടുത്തി നോട്ടിഫൈ ചെയ്തു?, LDF സര്‍ക്കാര്‍. ഒരു വിശദീകരണം ആവശ്യമില്ലേ?UDF സര്‍ക്കാര്‍ ആ തെറ്റ് തിരുത്താനായി 2003-ല്‍ വേറൊരാക്ട് കൊണ്ടുവന്നു. ജൂണ്‍ 2005 ല്‍ അത് പ്രസിദ്ധീകരിച്ചു. അതിന് ശേഷം അതിന്റെ ഉടമസ്ഥരായ് ബിര്‍ലായാണ് അപേക്ഷ നല്‍കി (അപേക്ഷ വേണമെങ്കില്‍) ഡീനോട്ടിഫൈ ചെയ്തെടുക്കേണ്ടിയിരുന്നത്. അതു ചെയ്യാതെ അവര്‍ തോട്ടം സേവിക്ക് വിറ്റു. സര്‍ക്കാര്‍ ബിര്‍ലയോടല്ലെ എങ്ങനെ വിറ്റുവെന്ന് ചോദിക്കേണ്ടത്. അങ്ങനെ ചോദിച്ചതായി ആരും റിപ്പോര്‍ട്ട് ചെയ്ത് കണ്ടില്ലല്ലോ
- വക്കാരിമഷ്‌ടാ said…
- പൊന്‍മുടി, അല്ലെങ്കില്‍ പൊന്‍മുടി പോലത്തെ സ്ഥലം തന്നെ ഐ.എസ്.ആര്‍.ഓ യ്ക്ക് എന്തുകൊണ്ടാണ് ആവശ്യമെന്ന് ഐ.എസ്.ആര്‍.ഓ വ്യക്തമാക്കിയിട്ടുണ്ട്.സമയബന്ധിതമായി കാര്യങ്ങള്‍ നടപ്പാക്കുന്ന ഒരു സ്ഥാപനത്തിന് കേരളത്തില്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു പ്രസ്ഥാനം തുടങ്ങാന്‍ പറ്റില്ല എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ വിവാദം. സര്‍ക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും പ്രൊഫഷണലിസം. ഈ നമ്മളാണ് ജിമ്മും മറ്റും നടത്തി കമ്പനികളെ ഇങ്ങോട്ട് ക്ഷണിക്കുന്നതും അവസാനം ഫോക്സ്‌വാഗണ്‍ പോയീ, അത് പോയീ ഇത് പോയീ എന്ന് പറഞ്ഞ് വിലപിക്കുന്നതും.ഓരോ റോക്കറ്റ് വിക്ഷേപണത്തിനു മുന്‍പും കേരള ഗവണ്മെന്റിന്റെ അനുമതി വേണമെന്ന് ഒരു നിയമമുണ്ടായിരുന്നെങ്കില്‍ ഐ.എസ്.ആര്‍.ഓ ഇപ്പോള്‍ എത്ര റോക്കറ്റുകള്‍ വിക്ഷേപിക്കുമായിരുന്നെന്ന് നമുക്കറിയാമല്ലോ. ഒന്ന്, കൂടിവന്നാല്‍ രണ്ട്- ഒന്നാമത്തേതിന്റെ വിക്ഷേപണത്തോടനുബന്ധിച്ചുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം തീരുന്നതിനു മുന്‍പ് സ്വന്തം ഇഷ്ടപ്രകാരം വരുന്നത് വരട്ടെ എന്ന് വിചാരിച്ച് ഒന്നുകൂടി വിക്ഷേപിക്കാനുള്ള ധൈര്യം ഐ.എസ്.ആര്‍.ഓ കാണിച്ചാല്‍. അതില്‍ കൂടുതല്‍ ഉണ്ടാവാനുള്ള സാധ്യതയില്ല.സ്വന്തം നിലയില്‍ ഒന്നും തുടങ്ങില്ല. കേന്ദ്രം തുടങ്ങാമെന്ന് വെച്ചാല്‍ അതും സമ്മതിക്കില്ല. സമ്മതിക്കണം, നമ്മളെ. ബാക്കി ഏതൊരു സംസ്ഥാനമാണെങ്കിലും അന്വേഷണമോ എന്തും നടത്തേണ്ടതാണെങ്കില്‍ നടത്തും. അതോടൊപ്പം വികസനവും അതിന്റെ വഴിക്ക് നടത്തും. പക്ഷേ നമുക്ക് ചുമര് വേണമെന്നൊന്നുമില്ല, വായുവിലാണെങ്കിലും ചിത്രം വരച്ചാല്‍ മതി.കിരണ്‍, ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവരും- ഓഫിന് മാപ്പ്. വളരെ നല്ല രീതിയില്‍ നടക്കുന്ന ഈ ചര്‍ച്ച ഇനിയും അങ്ങിനെ തന്നെ നടക്കട്ടെ. ഇതിന്റെ ഒരു കണ്‍ക്ലൂഷന്‍ ഭരണത്തിലോ പ്രതിപക്ഷത്തോ കാര്യങ്ങള്‍ നേരാംവണ്ണം മനസ്സിലാക്കാന്‍ കഴിവുള്ള ആര്‍ക്കെങ്കിലും കൊടുത്താലും നല്ല കാര്യം-പ്രയോജനമുണ്ടാവുമോ ഇല്ലയോ എന്ന് സംശയമുണ്ടെങ്കിലും.
- കിരണ്‍ തോമസ് തോമ്പില്‍ said…
- രാധേയ നോക്കൂ നമ്മുടെ ചര്‍ച്ച മുന്നോട്ടുപോകുന്ന നിലവാരം. എന്നിട്ടും നമുക്ക് പല മിസ്സിങ്ങ് ലിങ്ക്സുകളും കണ്ടെത്താന്‍ കഴിയുന്നില്ല. ഇതെല്ലാം കണ്ടെത്താന്‍ കഴിയുന്നവര്‍ (മാധ്യമപ്രവര്‍ത്തകര്‍) ഈ വിഷയം ഇതുവരെ ഈ തലത്തില്‍ എത്തിച്ചിട്ടില്ല. അവര്‍ക്ക് 2 കാര്യമാണ് വേണ്ടത്
1) സേവിയെ ഒരു ലാന്റ് മാഫിയക്കാരനാക്കുക
2) ബിനോയിയെ രാജിവയ്പ്പിക്കുക.പിന്നെ വേരോരു കാര്യം പറയാതെ വയ്യ. CPI ക്കോ LDF നോ ഈ വിഷയം നല്ലരീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 2003 ലെ നിയമത്തെ ഉദ്ദരിച്ച് UDF ആണ് എല്ലാത്തിലും കാരണക്കാര്‍ എന്ന് പറയുമ്പോള്‍ത്തന്നെ വനം മന്ത്രിയുടെ ഭാഗത്ത് നിന്ന് വന്ന നിരുത്തരവാദിത്തമായ പ്രസ്താവനകളാല്‍ ഉണ്ടായ അബദ്ധങ്ങളില്‍പ്പിടിച്ച് UDF സ്കോര്‍ ചെയ്യുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. 2003 ലെ നിയമത്തേക്കുറിച്ച് പറയുമ്പോള്‍ V.D. സതീശന്‍ പറയുന്നത് നിങ്ങള്‍ ഞങ്ങളുടെ കാലഘട്ടത്തിലെ നടപടികളെപ്പറ്റ്യും അനേഷിക്കൂ. കുറ്റക്കാരെ കണ്ടെത്തൂ എന്ന് പറയുമ്പോള്‍ അന്വേഷണം വേണ്ട എന്ന് ഗവണ്‍മന്റ് പറയുന്നു. അപ്പോള്‍ വനം മന്ത്രി മാറ്റി നിര്‍ത്തി അനേഷിക്കേണ്ടി വരും എന്ന ഒറ്റക്കാരണത്താല്‍ അനേഷണം വേണ്ട എന്ന് തീരുമാനിച്ചത്.പണ്ട് മാധ്യമങ്ങളിലൂടെ ഒരുപാട് സ്കോര്‍ ചെയ്ത പാര്‍ട്ടിയാണ് CPI. ആദര്‍ശ്ശ ധീരര്‍ എന്ന ഇമേജ് ഒരുകാലത്ത് CPI യുടെ കുത്തകയായിരുന്നു. അങ്ങനെ കെട്ടിപ്പൊക്കിയ ഇമേജ് ഇന്ന് നിലനിര്‍ത്തണമെങ്കില്‍ ബിനോയിയെ മാറ്റി നിര്‍ത്തി അന്വേഷിക്കണ്ടേ. കുറ്റക്കാരനല്ലെങ്കില്‍ അഗ്നിശുദ്ധി വരുത്തി വരാമല്ലോ മാത്രവുമല്ല UDF നെ തകര്‍ക്കാ ഈ അനേഷണം സഹായിക്കുകയില്ലേ ? - N.J ജോജൂ said…
- കിരണും, ഞാനും അങ്കിളും ഏതാണ്ട് ഒരേ വള്ളത്തില്‍ സഞ്ചരിക്കുകയാണ്. വക്കാരി പറഞ്ഞതിനോട് യോജിക്കുന്നു. രാധേയന്റെ അഭിപ്രായവും വ്യത്യസ്തമാണെന്നു തോന്നിയില്ല.ഒരു എതിര്‍വാദം എന്ന രീതിയില്‍ പറയുകയല്ല, എന്റെ ഒരു സംശയം പ്രകടിപ്പിക്കുക മാത്രമാണ്.
സംശയം ചോദിക്കുന്നത് രാധേയനോടാണ്.1. ISRO space technology institute തുടങ്ങിക്കഴിഞ്ഞു. എത്രയും പെട്ടന്ന് പുതിയ സ്ഥലത്തേയ്ക്ക് മാറേണ്ടതുണ്ട്. 1.5 വര്‍ഷമാണ് അവരുടെ target.
സര്‍ക്കാരിന്റെ സ്ഥലം മാത്രമേ ISROയ്ക്ക് വാങ്ങാവൂ എന്നുണ്ടോ?2. സര്‍ക്കാരിനെയും പൊതുജനത്തെയും ഒരേപോലെ സമീപിയ്ക്കുന്നതില്‍ തെറ്റുണ്ടോ? സര്‍ക്കാരിന് സ്ഥലം ഇല്ല എന്നറിഞ്ഞതിനു ശേഷം പത്രത്തില്‍ പരസ്യം ചെയ്തു കാത്തിരുന്നാല്‍ കാലതാമസം പിന്നെയും ഉണ്ടാവില്ലേ. സര്‍ക്കാര്‍ സ്ഥലം തരുകയാണെങ്കില്‍ അത് വാങ്ങാമല്ലോ?3. ISRO യെ പോലെ ഒരു സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സൌജന്യത്തിനായി കാത്തുനില്‍കേണ്ട കാര്യമില്ല. സര്‍ക്കാര്‍ നല്‍കുന്ന സ്ഥലം സ്വീകരിയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ലേ?4. സേവി നല്‍കാമെന്നു പറഞ്ഞ സ്ഥലം തങ്ങളുടേ ആവശ്യത്തിന് ഉപയുക്തവും വില ന്യായവുമാണെന്ന് അവര്‍ക്കു തോന്നിയെങ്കില്‍ സര്‍ക്കാരിന്റെ സഹായത്തെ മറികടന്നു പ്രവര്‍ത്തിയ്ക്കുന്നതില്‍ തെറ്റുണ്ടോ?
5. സര്‍ക്കാര്‍ നടപടികളൂടെ കാലതാമസവും പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന്റെ ആവശ്യകതയും കണക്കിലെടുത്ത് സര്‍ക്കാര്‍ ഭൂമി വേണ്ട എന്ന് തീരുമാനത്തിലെത്തുന്നത് തെറ്റാണോ?
6. സേവിയുടെ സ്ഥലം ലഭ്യമാണെന്നറിഞ്ഞപ്പോള്‍ സര്‍ക്കാരിന്റെ മറുപടി എത്രയും പെട്ടന്നു കിട്ടാന്‍ നടപടിസ്വീകരിച്ചതിന്റെ തെറ്റുപറയാമോ?
- Marichan said…
- കിരണ്‍. വളരെ നൂലാമാലകള്‍ നിറഞ്ഞതാണ് ഈ പ്രശ്നം. എല്‍ഡിഎഫ് കൊണ്ടു വന്ന 2001ലെ നിയമം യുഡിഎഫ് അലങ്കോലമാക്കിയെങ്കില്‍ അത് തിരുത്തേണ്ടത് ആരുടെ കടമയാണ്? യുഡിഎഫ് അവതരിപ്പിച്ച നിയമത്തെ തലനാരിഴകീറി ചര്‍ച്ച ചെയ്തില്ലേ അന്നത്തെ പ്രതിപക്ഷം. അതിരൂക്ഷമായ ഒരാരോപണം ഉണ്ടാകുമ്പോഴാണോ ഇത്രയും സുപ്രധാനമായ ഒരു നിയമം ഉമ്മന്‍ചാണ്ടിയും സംഘവും അലങ്കോലപ്പെടുത്തിയെന്ന് മുറവിളി കൂട്ടേണ്ടത്?പരിസ്ഥിതിയുടെ സ്വപ്നകാമുകനായി നടിക്കുകയും ആ വകുപ്പ് കിട്ടാത്തതിലുളള ഇച്ഛാഭംഗം മനസില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ബിനോയ് വിശ്വം ഈ വിഷയത്തില്‍ കുറ്റക്കാരന്‍ തന്നെയാണ്. ബിനോയ് കൈക്കൂലി വാങ്ങി സേവിയ്ക്ക് ഓശാരം ചെയ്തു കൊടുത്തു എന്നൊന്നും ഞാന്‍ കരുതുന്നില്ല. എന്നാല്‍ മന്ത്രിയെന്ന നിലയിലുളള അദ്ദേഹത്തിന്റെ അശ്രദ്ധയും അലംഭാവവും കഴിവുകേടും വീണ്ടും ഒരിക്കല്‍ കൂടി വ്യക്തമാകുന്നു ഈ സംഭവത്തില്‍.സംഗതിയുടെ നിയമവശം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. നിയമപരമായ കൈമാറ്റമല്ല ബിര്‍ലയും സേവിയും തമ്മില്‍ നടന്നതെന്നാണ് മനസിലാവുന്നത്. ബിര്‍ല ഇന്‍വോള്‍വാകുന്ന കേസില്‍ നിയമം ആരുടെ വഴിക്കു പോകുമെന്ന് ഊഹിക്കാവുന്നതേയുളളൂ.പിന്നെ അബദ്ധം ആരു പറഞ്ഞാലും കാണിച്ചാലും അബദ്ധമാണ്. ഈ അബദ്ധം പഴയ വനംമന്ത്രിമാരായിരുന്ന കെപി വിശ്വനാഥനോ കെ സുധാകരനോ ആയിരുന്നു കാട്ടിയിരുന്നെങ്കില്‍ വെളിയവും ബിനോയിയും കേരളം വെച്ചേക്കുമായിരുന്നോ?അട്ടപ്പാടിയിലെ ഹെഡ് കോണ്‍സ്റ്റബിളിന്റെ അഞ്ചുരൂപ കൈക്കൂലിക്കഥ കെങ്കേമമെന്നു തന്നെ പറയണം. സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷമാണ് കൊടിയേരി കോണ്‍ഷബിളിനെക്കൊണ്ട് അഞ്ചുരൂപ കൈക്കൂലി വാങ്ങിപ്പിച്ചിരുന്നതെങ്കില്‍………?
ഇത് കേരളത്തിലെ സിസ്റ്റത്തിന്റെ പ്രശ്നം തന്നെയാണ്. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടങ്ങുന്ന കോക്കസ് വിചാരിക്കുന്നതെന്തും നടക്കും നാട്ടില്‍. ആ സത്യം ഉള്‍ക്കൊളളുന്നവര്‍ക്ക് ഇടതുപക്ഷ ഭരണത്തെക്കുറിച്ചുളള വാഴ്ത്തുമൊഴികള്‍ സുഖകരമായ ബഡായിക്കപ്പുറം മറ്റൊന്നുമല്ല
ഐഎസ്ആര്‍ഒയ്ക്ക് ഭൂമി വേണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പിന് കത്തയയ്ക്കുക, ഭൂമിയില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ നേരിട്ട് കത്തെഴുതുക. ഇതൊന്നുമറിയാതെ മന്ത്രിയാണെന്നും പറഞ്ഞൊരാള്‍ തെക്കുവടക്കു നടക്കുക. ഇതെന്താ വെളളരിക്കാപ്പട്ടണമോ?
മനസിലാവാത്തതു പലതും ഉണ്ട്. കെ പി രാജേന്ദ്രന്റെ ഓഫീസില്‍ നിന്നാണ് കളക്ടറേറ്റിലേയ്ക്ക് ഐഎസ്ആര്‍ഒയുടെ കത്ത് പോയത്. കളക്ടര്‍ മറുപടി അയയ്ക്കേണ്ടത് റവന്യൂ വകുപ്പിലേയ്ക്കു തന്നെയാണ്. കോപ്പി റ്റു വച്ച് വേണമെങ്കില്‍ ഐഎസ്ആര്‍ഒയ്ക്കും അയയ്ക്കാം.
ഇതുപോലെ പ്രധാനപ്പെട്ട ഒരു കാര്യത്തിനു വേണ്ടി തങ്ങളയച്ച കത്തിനു മറുപടി കിട്ടാതിരുന്നിട്ട് മന്ത്രിയുടെ ഓഫീസ് വെറുതെയിരുന്നോ? റിമൈന്‍ഡറുകള്‍ അയച്ചില്ലേ? അതിനും മറുപടി കിട്ടിയില്ലേ? എന്തുകൊണ്ട് ഇക്കാര്യമൊന്നും നാളിതുവരെയായി അന്വേഷിച്ചിട്ടില്ല.
ഇതുവരെ അറിഞ്ഞതില്‍ നിന്നും ഐഎസ്ആര്‍ഒ ആഗ്രഹിച്ച മറുപടിയാണ് ആര്‍ഡിഒ കൊടുത്തതെന്ന് കരുതണം. ആരൊക്കെയാണ് ഇതിനു പിറകില്‍ കളിച്ചത്? അതില്‍ പാര്‍ട്ടിയുടെ പങ്കെന്ത്? സെന്റിന് 693 രൂപ വച്ച് വാങ്ങിയ ഭൂമിയാണ് ചുരുങ്ങിയ കാലത്തിനുളളില്‍ സെന്റിന് നാലായിരം രൂപയായി ഉയര്‍ന്നത്? എങ്ങനെ? ജനയുഗത്തിന്റെ ഫണ്ടുപിരിവ് നടക്കുന്ന കാലത്താണ് ഈ സംഭവമൊക്കെ നടന്നതെന്ന് ഓര്‍ക്കുക. പത്തുകോടി പിരിഞ്ഞ വകയില്‍ കുറേ മൂന്നാറിലെ റിസോര്‍ട്ടുകാരും റേഷന്‍കടക്കാരും നല്‍കിയതാണെന്ന് കേരളം കണ്ടു. ബാക്കി വനം വകുപ്പില്‍ നിന്നായിരിക്കും പിരിച്ചത്.
ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനു വേണ്ടി സ്ഥലമെടുക്കുമ്പോള്‍ മതിപ്പു വില നിശ്ചയിച്ചു കൊടുക്കുക എന്നൊരു ഇടപാടുണ്ട്. ചുറ്റുവട്ടത്ത് ഏറ്റവും ഒടുവില്‍ നടന്ന ക്രയവിക്രയം കണക്കിലെടുത്ത് സാധാരണ ഗതിയില്‍ വില്ലേജ് ഓഫീസറാണ് സ്ഥലത്തിന്റെ മതിപ്പുവില നിശ്ചയിക്കേണ്ടത്. അത് തഹസീല്‍ദാര്‍ മേലന്വേഷണത്തില്‍ ശരിവയ്ക്കുകയും വേണം.
ആരാണ് ഐഎസ്ആര്‍ഒയ്ക്കു വേണ്ടി ഈ സ്ഥലത്തിന് മതിപ്പുവില നിശ്ചയിച്ചത്?
ചോദിക്കുന്തോറും കുരുങ്ങുന്ന ചോദ്യങ്ങളാണ് ഈ വിവാദത്തിന്റെ ആകെത്തുക. അന്വേഷിക്കണമെന്ന് ആര്‍ക്കുമില്ല ആഗ്രഹം. ബിനോയ് വിശ്വം നിഷ്കളങ്കനാവുന്നത് സിപിഐ വിശ്വാസികളുടെ മുന്നില്‍ മാത്രമാണ്. കേരള സമൂഹത്തിലല്ല.
സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ കഴിയാത്തവരെ സുധാകരന്റെ ഭാഷയില്‍ കൊഞ്ഞാണന്‍ മന്ത്രിമാരെന്നു വിളിക്കണം. അവരാണ് ഒരുളുപ്പുമില്ലാതെ ഉദ്യോഗസ്ഥര്‍ പറ്റിച്ചേ എന്നു നിലവിളിച്ചുകൊണ്ട് നടക്കുന്നത്.
ചുരുക്കത്തില്‍ ഇടതുപക്ഷ വായ്ത്താരിയുടെ വാത്തല പോയതും മുഖംമൂടികള്‍ അഴിഞ്ഞു വീണതും പിടിപ്പില്ലായ്മ ജനമറിഞ്ഞതുമാണ് മെര്‍ക്കിസ്റ്റണ്‍ വിവാദത്തിന്റെ ആകെത്തുക. ആരുമാരും ശിക്ഷിക്കപ്പെടാത്ത, സത്യമെന്തെന്ന് ഒരിക്കലും പുറത്തറിയാത്ത മറ്റൊരു വിവാദ