Entries from സെപ്റ്റംബര്‍ 2007

സെപ്റ്റംബര്‍ 29, 2007

ഭക്ഷ്യ സുരക്ഷ അപകടത്തില്‍ – ഡോ.തോമസ്‌ വര്‍ഗീസ്‌

ലോക ഭക്ഷ്യ-കാര്‍ഷിക സംഘടന കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭക്ഷ്യ സുരക്ഷയെപ്പറ്റി ഒട്ടേറെ ആശങ്കകള്‍ പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയിലെ 193 അംഗ രാജ്യങ്ങളില്‍ 150_ലേറെയും രാജ്യങ്ങളില്‍ വരുന്ന 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭക്ഷ്യസുരക്ഷ കടുത്ത സമ്മര്‍ദം നേരിടുമെന്നും അതില്‍ 30_ഓളം രാജ്യങ്ങള്‍ പട്ടിണി മരണങ്ങളുടെ ദുരന്തഭൂമിയായി മാറിയേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, എല്ലാവര്‍ഷവും ഒക്ടോബര്‍ 16_ന് ലോക ഭക്ഷ്യദിനം ആചരിക്കുമ്പോള്‍ മാത്രമേ നമ്മുടെ ആസൂത്രണ വിദഗ്ധരും ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും ഭക്ഷ്യസുരക്ഷയെപ്പറ്റി സംസാരിക്കാറുള്ളൂ

ഡോ. തോമസ് [...]

സെപ്റ്റംബര്‍ 29, 2007

സെപ്റ്റംബര്‍ 29 ശനി

 കുത്തക ഭീമന്‍ വരുന്നു, വളഞ്ഞ വഴിയിലൂടെ
ര്‍തിരു: വ്യാപാരസമുച്ചയം സ്ഥാപിക്കാന്‍ നഗരസഭ അനുമ തി നിഷേധിച്ചെങ്കിലും പിന്മാറാന്‍ റിലയന്‍സ് ഒരുക്കമല്ല. വ്യക്തിക ളുടെ പേരില്‍ ലൈസന്‍സ് സം ഘടിപ്പിച്ച് കട തുറക്കാ നാണ് ശ്രമം.
കുമാരപുരം, കൈതമുക്ക്, പേരൂര്‍ക്കട, വഴുതക്കാട് എന്നിവിടങ്ങളില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ എടുത്തുകഴിഞ്ഞു. 25,000 ചതുരശ്ര അടിയുള്ള കെട്ടിടങ്ങളുടെ താഴത്തെ നില മാത്രം കാട്ടി 1500 ചതുരശ്ര അടി എന്ന് രേഖപ്പെടുത്തിയാണ് അനുമതിക്ക് അപേക്ഷിച്ചിരിക്കുന്നത്. ഈ കെട്ടിടങ്ങളിലെല്ലാം വ്യാപാര സമുച്ചയം തുടങ്ങുന്നതിനുള്ള പണികളും നടക്കുകയാണ്. അനുമതി നല്‍കില്ലെന്ന് [...]

സെപ്റ്റംബര്‍ 28, 2007

സെപ്റ്റംബര്‍ 28 വെള്ളി

കുട്ടനാടിന് 1840 കോടിയുടെ പാക്കേജ്
ന്യൂദല്‍ഹി: കാര്‍ഷിക പ്രതിസന്ധി നേരിടുന്ന ആലപ്പുഴ ജില്ലക്ക് അടിയന്തര സഹായമായി 50 കോടി രൂപ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.
കുട്ടനാട് മേഖലയുടെ കാര്‍ഷിക പുരോഗതിക്ക് സ്വാമിനാഥന്‍ കമീഷന്‍ മുന്നോട്ടുവെച്ച 1,839.75 കോടി രൂപയുടെ ദീര്‍ഘകാല പാക്കേജ് തത്വത്തില്‍ അംഗീകരിച്ചിട്ടുമുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിലെയും ബന്ധപ്പെട്ട കേന്ദ്ര^സംസ്ഥാന വകുപ്പുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിക്ക് സമഗ്ര റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അതനുസരിച്ച് [...]

സെപ്റ്റംബര്‍ 27, 2007

സെപ്റ്റംബര്‍ 27 വ്യാഴം

മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റില്‍ സേവി മനോമാത്യുവിന് പൂര്‍ണ അധികാരം:
വി. ഗോപിനാഥ്
കൊച്ചി: മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ സേവി മനോമാത്യുവിന് പൂര്‍ണ്ണമായ ക്രയ വിക്രയ അധികാരമുണ്ടെന്ന് സ്ഥലത്തിന്റെ കസ്റ്റോഡിയനായിരുന്ന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി. ഗോപിനാഥ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുമ്പാകെ ബോധിപ്പിച്ചു.
പൊന്‍മുടി ഭൂമി ഇടപാട് വിവാദമായതിനെ തുടര്‍ന്ന് ഗോപിനാഥിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ നിലപാടുകള്‍ പാടേ നിഷേധിച്ചിരിക്കുന്നത്.
സേവി മനോമാത്യു ജയശ്രീ ടീ എസ്റ്റേറ്റില്‍ നിന്നു വാങ്ങിയ ഭൂമി തേയിലത്തോട്ടമായിരുന്നു. തേയിലത്തോട്ടങ്ങള്‍ പരിസ്ഥിതി [...]

സെപ്റ്റംബര്‍ 24, 2007

സെപ്റ്റംബര്‍ 24 തിങ്കള്‍

ഹവാലപ്പണവുമായി മുന്‍ മന്ത്രിയുടെ മകനും സംഘവും ഭൂമി വാങ്ങിക്കൂട്ടുന്നു
തിരുവനന്തപുരം: ഹവാലപ്പണം ഉപയോഗിച്ചു സിനിമാനിര്‍മാതാവും മുന്‍മന്ത്രിയുടെ മകനും ഭൂമി വാങ്ങിക്കൂട്ടി. കോണ്‍ഗ്രസിലെ പ്രമുഖനായ മുന്‍മന്ത്രിയുടെ മകനും തൃശൂരില്‍നിന്നുള്ള സിനിമാ നിര്‍മാതാവുമാണു തിരുവനന്തപുരം ടെക്നോ പാര്‍ക്കിനു സമീപം കോടികള്‍ വിലമതിക്കുന്ന 750 ഏക്കറോളം വാങ്ങിക്കൂട്ടിയത്. ടെക്നോപാര്‍ക്കിന്റെ പരിസരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ഭൂമി മാഫിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഐ.ജി. വിന്‍സന്‍ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പള്ളിപ്പുറത്തെ നിര്‍ദിഷ്ട ടെക്നോ സിറ്റിക്കു വേണ്ടി വാങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന 500 ഏക്കര്‍ [...]

സെപ്റ്റംബര്‍ 23, 2007

പൊന്മുടി – മെര്‍ക്കിസ്റ്റണ്‍ വാര്‍ത്തകള്‍

ചിത്രം: കടപ്പാട്‌ ദീപിക
ഭൂമിയിടപാട്: വിജിലന്‍സ് അന്വേഷണമാകാമെന്നു സി.പി.എം.; അന്വേഷണം സി.പി.ഐ. സമ്മതിച്ചാല്‍ മാത്രം
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ഉള്‍പ്പെട്ട പൊന്മുടിയിലെ മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടിനേക്കുറിച്ച് ‘സി.പി.ഐ. സമ്മതിച്ചാല്‍ മാത്രം’ വിജിലന്‍സ് അന്വേഷണം നടത്താന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ശിപാര്‍ശ.
ഭൂമിയിടപാടിനെക്കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം വേണമെന്നും എന്നാല്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നാലു സി.പി.ഐ. മന്ത്രിമാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാനുമാണ് മുഖ്യമന്ത്രി വി.എസ്. [...]

സെപ്റ്റംബര്‍ 22, 2007

മെര്‍ക്കിസ്റ്റണ്‍ വാര്‍ത്തകള്‍

പൊന്‍മുടി: ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: പൊന്‍മുടി മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ റവന്യു ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയതായി ലാന്‍ഡ് റവന്യു കമ്മിഷണര്‍ രാജീവ് സദാനന്ദന്‍ റവന്യു മന്ത്രി കെ.പി. രാജേന്ദ്രനു റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തലസ്ഥാന ജില്ലയില്‍ ഭൂമിയില്ലെന്നു കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെക്കുറിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
2005ല്‍ ബിര്‍ലയില്‍ നിന്നു സേവി വനഭൂമി വാങ്ങിക്കാന്‍ ഇടയാക്കിയ സാഹചര്യം മാത്രമാണ് [...]

സെപ്റ്റംബര്‍ 22, 2007

കിരണ്‍ തോമസ്‌ മാധ്യമങ്ങള്‍ക്കൊരു വഴികാട്ടി

തന്റെ ബ്ലോഗ്‌ പോസ്റ്റിലൂടെ മോഡറേറ്റ്‌ ചെയ്യാത്ത കമെന്റുകള്‍ സ്വരൂപിച്ച കിരണ്‍ മാധ്യമങ്ങള്‍ക്ക്‌ ഒരു മാതൃകയാണ്. വിവാദമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ പ്രശ്നങ്ങളെക്കുറിച്ച്‌ ഒരു ചര്‍ച്ച തന്നെ നടക്കുകയുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ അതിന്റെ കോപ്പി റൈറ്റ്‌സ്‌ നിക്ഷിപ്തമാണെന്ന വിശ്വാസത്തില്‍ അതിവിടെ പ്രസിദ്ധീകരിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ [...]