അനാവശ്യ ഫോണ്‍ കോളുകള്‍ തടയാന്‍ നടപടിയാകുന്നു
ന്യൂഡല്‍ഹി: സെല്‍ഫോണുകളില്‍ അനാവശ്യ കോളുകളും സന്ദേശങ്ങളും വരുന്നത് തടയാന്‍ “ഡു നോട്ട് കാള്‍ രജിസ്റ്റര്‍” ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇത് നിലവില്‍ വരുമെന്നും ഗവണ്‍മെന്റ് കൌണ്‍സല്‍ പി.പി. മല്‍ഹോത്ര കോടതിയെ അറിയിച്ചു.
വിവിധ കമ്പനിക്കാരും ബാങ്കുകളും സെല്‍ഫോണ്‍ കമ്പനികളും, ഉത്പന്നങ്ങളും സേവനങ്ങളും വിറ്റഴിക്കാനും പുതിയ ഉപയോക്താക്കളെ കണ്ടെത്താനും മറ്റും ഫോണ്‍സന്ദേശങ്ങളും ഫോണ്‍ കാളുകളും മറ്റും നടത്തുന്നത് വന്‍ശല്യമാണെന്ന് [...]
Entries from ജൂലൈ 2007
ജൂലൈ 31, 2007
31-7-07 ലെ വാര്‍ത്തകള്‍
ജൂലൈ 30, 2007
30-7-07 ലെ വാര്‍ത്തകള്‍
കാലവര്‍ഷക്കെടുതി സഹായം: പ്രധാനമന്ത്രിയുടെ വീടിനു മുന്നില്‍ സത്യഗ്രഹമിരിക്കും- മുഖ്യമന്ത്രി
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതി നേരിടുന്ന കേരളത്തിനു സഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിമാരും എം.പിമാരുമൊത്ത് പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പില്‍ സത്യഗ്രഹം നടത്തുമെന്നു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
വയനാട്ടില്‍ കാലവര്‍ഷക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പത്രലേഖകരോടു സംസാരിക്കുകയായിരുന്നു അദേഹം. കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘം കാലവര്‍ഷക്കെടുതികള്‍ നേരിട്ടു [...]
ജൂലൈ 28, 2007
28-7-07 ലെ വാര്‍ത്തകള്‍
ക്ഷീരകര്‍ഷക പെന്‍ഷന്‍: നിയമം വിനയാകുന്നു
ചേര്‍ത്തല: അറുപതു വയസ്സു പൂര്‍ത്തിയായവര്‍ക്ക് അഞ്ചു വര്‍ഷം കഴിയാതെ പെന്‍ഷന്‍ ലഭിക്കില്ലെന്ന ക്ഷേമനിധി നിയമം ക്ഷീരകര്‍ഷകര്‍ക്കു വിനയാവുന്നു.
ക്ഷീരകര്‍ഷകരുടെ ദീര്‍ഘനാളത്തെ മുറവിളിയെ തുടര്‍ന്നു 2005ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ക്ഷീരകര്‍ഷക ക്ഷേമനിധി ഓര്‍ഡിനന്‍സിലെ കര്‍ഷകദ്രോഹ നിയമങ്ങള്‍ ബില്ലാകുമ്പോള്‍ മാറ്റം വരുത്തുമെന്നു പറഞ്ഞിരുന്നു.
എന്നാല്‍, നിയമസഭ പാസാക്കിയ ബില്ലിലും മാറ്റങ്ങളുണ്ടായില്ല. പെന്‍ഷന് അര്‍ഹത നിശ്ചയിക്കുന്നതിനു ക്ഷേമനിധിയില്‍ അംഗമായതിനുശേഷം അഞ്ചുവര്‍ഷം 500 ലിറ്റര്‍ പാല്‍ വീതം അളക്കുകയും [...]
ജൂലൈ 27, 2007
27-7-07 ലെ വാര്‍ത്തകള്‍
കെട്ടിടനിര്‍മ്മാണച്ചട്ടം ജൂണ്‍ 6 നുശേഷം പണി തുടങ്ങിയവയ്ക്കുമാത്രം ബാധകം : പാലോളി
തിരു : കെട്ടിട നിര്‍മ്മാണച്ചട്ടം പ്രാബല്യത്തിലുള്ള എല്ലാ പഞ്ചായത്തുകളിലും 2007 ജൂണ്‍ 6 നുശേഷം നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ക്ക് മാത്രമായിരിക്കും നിയമം ബാധകമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു.
ജൂണ്‍ ആറിനുമുന്‍പ് പൂര്‍ത്തിയായതും അതിനുമുന്‍പ് നിര്‍മ്മാണം ആരംഭിച്ച് നടന്നുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങള്‍ക്ക് (ടൌണ്‍ പ്ളാനിംഗ് സ്കീമും കോസ്റ്റല്‍ സോണ്‍ റെഗുലേഷനും ബാധകമാകുന്ന സ്ഥലങ്ങളില്‍ ഇവയ്ക്ക് അനുസൃതമാണെങ്കില്‍) പ്ളാന്‍ [...]
ജൂലൈ 26, 2007
26-7-07 ലെ വാര്‍ത്തകള്‍
ഭൂമി പതിച്ചുകിട്ടാന്‍ അര്‍ഹത ദുര്‍ബല വിഭാഗങ്ങള്‍ക്ക്
കൊച്ചി: സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടുന്നതിനു ഭൂരഹിതരായ ദുര്‍ബല വിഭാഗങ്ങള്‍ക്കു മാത്രമാണ് അര്‍ഹതയെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഭൂമി പതിച്ചുനല്‍കാനുള്ള സര്‍ക്കാരിന്റെ അധികാരം വളരെ പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസ് കെ.ടി. ശങ്കരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
ഈ വ്യവസ്ഥപ്രകാരം പൊതുജനങ്ങളുടെ കൂട്ടായ ആവശ്യത്തിനു മാത്രമാണു ഭൂമി പതിച്ചുനല്‍കാവുന്നതെന്നു ഡിവിഷന്‍ ബഞ്ച് [...]
ജൂലൈ 25, 2007
25-7-07 ലെ വാര്‍ത്തകള്‍
മനുഷ്യശരീരം കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ നായകള്‍ക്ക് ഭക്ഷണം
റെജി ജോസഫ്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ നവജാതശിശുക്കളുടെ മൃതദേഹമുള്‍പ്പെടെ ശരീരാവശിഷ്ടങ്ങള്‍ നായകള്‍ക്ക് ഭക്ഷണമാകുന്നു. ചാപിള്ളകളുടെ ശരീരം നായും നരിയും കൂട്ടത്തോടെ വലിച്ചുകീറുന്ന കാഴ്ച സാധാരണം. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരണമടയുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ക്കും ഇവിടെ അവകാശികള്‍ നായക്ക ൂട്ടങ്ങ ളാണ്.
വിവിധ ഓപ്പറേഷന്‍ തിയറ്ററുകളില്‍ മുറിച്ചുമാറ്റുന്ന കൈകാലുകളും, ആന്തരാവയവങ്ങളും രോഗബാധിതമായ ശരീരഭാഗങ്ങളും നായകള്‍ ആശുപത്രി വളപ്പിലെ വിശാലമായ കപ്പത്തോട്ടത്തില്‍ [...]
ജൂലൈ 24, 2007
24-7-07 ലെ വാര്‍ത്തകള്‍
പള്ളിവാസല്‍ പദ്ധതിക്കെതിരെ ടാറ്റ; വൈദ്യുതി ബോര്‍ഡ് വെട്ടില്‍
തൊടുപുഴ: ടാറ്റയുടെ കൈവശ ഭൂമിയില്‍ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച വൈദ്യുതി ബോര്‍ഡിനെതിരെ ടാറ്റ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇത് പദ്ധതിയുടെ ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കും മുമ്പ് ഉദ്ഘാടനം നടത്തി കരാര്‍ നല്‍കിയതാണ് പ്രശ്നമായത്.
ടാറ്റാ ടീയുടെ കൈവശമുള്ള 2.09 ഹെക്ടര്‍ ഭൂമി വില നല്‍കാതെ പദ്ധതിക്ക് വേണ്ടി ഏറ്റെടുത്തതായി പ്രഖ്യാപിച്ചതിനെതിരെയാണ് ഹരജി. ഭൂമി സംബന്ധിച്ച പ്രശ്നം [...]
ജൂലൈ 23, 2007
23-7-07 ലെ വാര്‍ത്തകള്‍
1. ക്ഷീരകര്‍ഷകര്‍ക്ക് ഗ്രാന്റ് നല്‍കുന്നതിന് ഒരു കോടി നീക്കിവയ്ക്കും: മന്ത്രി
ചേര്‍ത്തല: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഗ്രാന്റ് നല്‍കുന്നതിനായി അടുത്ത ബജറ്റില്‍ ഒരു കോടി രൂപ നീക്കിവയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ക്ഷീരവികസന വകുപ്പും കഞ്ഞിക്കുഴി ബ്ളോക്ക് ക്ഷീരവികസന യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2. വെള്ളപ്പൊക്കം: കേന്ദ്രസഹായം കിട്ടുമെന്ന് ആന്റണി
ന്യൂഡല്‍ഹി: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇക്കുറി ന്യായമായ ആശ്വാസം ഉണ്ടാകുമെന്ന് പ്രതിരാധമന്ത്രി [...]









